Sunday, 10 May 2026

ഗുരുവായൂരിലെ വ്യാപാര* *സ്ഥാപനങ്ങൾക്കെതിരെ* *വ്യാജ പ്രചരണം :കെ.എച്ച് ആർ.എ. പരാതി നൽകി

SHARE


 

________________________

ഗരുവായൂർ :ഗുരുവായൂർ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്നതിനായുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും  സോഷ്യൽ മീഡിയ യിലൂടെയുള്ള  വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്ന ഉറവിടം  കണ്ടെത്തെണമെന്നും കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെടുന്നു 


സമൂഹ മാധ്യമങ്ങളിലൂടെ
ഗുരുവായൂർ ക്ഷേത്ര പരസരത്തെ  കുടിവെള്ള ശ്രോതസ്സുകൾ പൂർണ്ണമായും മലിനമാണെന്നും ക്ഷേത്ര പരിസരത്തെ കല്യാണ മണ്ഡപങ്ങളിൽ സദ്യ നടത്തരുതെന്നും ,
കൂൾ ബാറുകളിൽ നിന്ന് ജൂസുകളോ , ഹോട്ടലിൽ നിന്നും ഭക്ഷണമോ കഴിക്കരുത് എന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത് .
ക്ഷേത്ര പരിസരത്തെ വ്യാപാര മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള സന്ദേശത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർക്കും , തൃശൂർ ജില്ല പോലീസ് മേധാവിക്കും കെ.എച്ച്. ആർ.എ പരാതി നൽകി 
ഇതൊടുബന്ധപ്പെട്ട അടിയന്തിര എക്സിക്യൂട്ടിവ് യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു കെ എച്ച് ആർ എ സംസ്ഥാന ട്രഷറർ ശ്രീ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു ജില്ലാ ഉപദേശകസമിതി അംഗം ശ്രീ ജി.കെ. പ്രകാശ് നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, എൻ . കെ രാമകൃഷ്ണൻ, കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം , സിജോ കണ്ടാണ്ണശ്ശേരി, സന്തോഷ് എം. എം , ചന്ദ്രബാബു, അഷറഫ് എൻ.പി. സൂരജ് ബാബു, അബൂബക്കർ ബർക്കത്ത് രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.