Wednesday, 18 March 2026

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

ഭർത്താവ് അപകടത്തിൽ മരിച്ചു, പുനർ വിവാഹിതയായതിനാൽ നഷ്ടപരിഹാരം നൽകാതെ ഇൻഷുറൻസ് കമ്പനി, 16.25 ലക്ഷം രൂപ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, പുനർവിവാഹം നടന്നെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. അത്തരമൊരു നിലപാട് വിധവകളുടെ പുനർ വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിധി പ്രസ്താവിച്ചത്. കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. 2009 ജൂൺ 16നുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ വാഹന ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ 4.60 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.

ഭർത്താവിന്റെ മരണ സമയത്ത് യുവതി ജോലി ചെയ്തിരുന്നതും പിന്നീട് പുനർവിവാഹം നടത്തിയതും പരിഗണിച്ച് ആശ്രിതാവകാശം നിഷേധിച്ച ട്രിബ്യൂണലിന്റെ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുമ്പോൾ യുവതി പുനർ വിവാഹം നടത്തിയിരുന്നില്ലെന്നും അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നിർണായകമെന്നും കോടതി വ്യക്തമാക്കി. പുനർ വിവാഹത്തെ അടിസ്ഥാനമാക്കി ആശ്രിതാവകാശം നിഷേധിക്കാൻ കഴിയില്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. ഇതിനിടെ, പുനർ വിവാഹത്തിന് ശേഷം ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ നഷ്ട പരിഹാരം ഹൈക്കോടതി 16.25 ലക്ഷം രൂപയായും വർധിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങി; കുവൈറ്റിൽ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു

കുവൈറ്റിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ അഞ്ച് ജീവനക്കാർക്ക് കോടതി ശിക്ഷ വിധിച്ചു. ഹാജർ രേഖകളിൽ കൃത്രിമം കാട്ടി തട്ടിപ്പ് നടത്തിയതിനാണ് കുവൈറ്റ് ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്. രണ്ട് വർഷം കഠിനതടവും ഓരോരുത്തർക്കും 3,000 ദിനാർ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പ്രതികൾ ജോലിക്ക് വരാതെ ഹാജർ പട്ടികയിൽ വ്യാജരേഖ ചമയ്ക്കുകയും ഏകദേശം 2,500 ദിനാറോളം ശമ്പളമായി കൈപ്പറ്റുകയും ചെയ്തു. പണം തട്ടിപ്പ്, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

അതിനിടെ അന്വേഷണ വേളയിൽ തട്ടിയെടുത്ത തുക ജീവനക്കാർ തൊഴിലുടമയ്ക്ക് തിരികെ നൽകിയിരുന്നു. ഈ സാഹചര്യം പരിഗണിച്ച കോടതി ശിക്ഷ നടപ്പിലാക്കുന്നത് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഇളവ് ലഭിക്കാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്ന് വർഷത്തേക്ക് സൽസ്വഭാവം പാലിക്കുമെന്ന് ഉറപ്പ് നൽകുക, ഓരോ പ്രതിയും 3,000 ദിനാർ വീതം ജാമ്യത്തുക കെട്ടിവയ്ക്കുക, ഈ കാലയളവിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് ശിക്ഷ ഒഴിവാക്കാനായി പാലിക്കേണ്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുഴയില്‍ മുഖം കഴുകവെ പിന്നില്‍ കാട്ടാന എത്തി; കർഷകത്തൊഴിലാളിയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ടി.കെ. കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരിക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് സഹോദരനും മറ്റ് തൊഴിലാളികള്‍ക്കുമൊപ്പം മടങ്ങുകയായിരുന്നു ദാസന്‍. പുന്തോട്ടംകടവ് പുഴയിലിറങ്ങി മുഖം കഴുകുന്നതിനിടെ, സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടാന ദാസനെ പിന്നിലൂടെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ദുരേക്ക് എറിയുകയായിരുന്നു. ഇതോടെ കൂടെയുള്ളവര്‍ ആനയെ ബഹളം വെച്ച് പിന്തിരിപ്പിച്ചു. ദാസനെ പിന്നീട് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാസന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ആന്തരിക പരിക്കുകളുണ്ടോ എന്നതടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ മേഖലക്ക് സമീപം കാട്ടാനയുടെ സാന്നിധ്യമുണ്ടായതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെതന്യാഹുവിന്റെ ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ; പഴയ ചിത്രമെന്ന് ഗ്രോക്ക്

നെതന്യാഹുവിന്റെ ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ; പഴയ ചിത്രമെന്ന് ഗ്രോക്ക്

ടെല്‍അവീവ്: ഇറാന്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് എക്‌സില്‍ പങ്കുവച്ചത്.

ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രം പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്‌സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് നല്‍കിയ അതേ ചിത്രമാണിതെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.

അതേസമയം ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിന്റെ വാദം ശരിയാണെങ്കില്‍ ഇറാനെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാണ്.

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ആക്രണം നടത്തിയതായി ഇറാന്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധിച്ചു എന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് രംഗത്തെത്തിയത്. മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് അവകാശവവാദം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

സ്കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു, അമ്മയ്ക്കും മകനും ​ഗുരുതര പരുക്ക്

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്. പ്രദേശത്ത് ഏറെ നാളായി കാട്ടുപന്നിശല്യം രൂക്ഷമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ

വിമാന യാത്രയിൽ വലിയ മാറ്റങ്ങൾ, ഇനി ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം; അധിക ചിലവുകൾ കുറയും, പുതിയ നിർദ്ദേശങ്ങളുമായി ഡിജിസിഎ

മുംബൈ: വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിൽ ഇഷ്ടപ്പെട്ട സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമിരുന്ന് യാത്ര ചെയ്യുന്നതിനും ഇനി തടസ്സങ്ങൾ കുറയും. സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അധിക തുക ഈടാക്കുന്നതിനായി സേവനങ്ങളെ തരംതിരിക്കുന്ന രീതിയെ ഡിജിസിഎ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം യാത്രക്കാർക്കും അധിക ചിലവില്ലാതെ സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകളെങ്കിലും സൗജന്യമായി അലോട്ട് ചെയ്യാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്നാണ് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരില്ല. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിമാനത്തിനുള്ളിലെ ഭൂരിഭാഗം സീറ്റുകളും സൗജന്യമായി തിരഞ്ഞെടുക്കാൻ ലഭ്യമാണെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

മാട്രിമോണി വഴി ഡോക്ടറിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തു, അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിനെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്

എറണാകുളം: കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ ക്രൈം റാക്കറ്റിലെ കണ്ണികളെ പിടികൂടി കൊച്ചി സിറ്റി സൈബർ പൊലീസ്. ആലപ്പുഴ സ്വ​ദേശി സൂരജ് കൃഷ്ണ (22), മലപ്പുറം സ്വദേശികളായ ആദിൽ കെ.പി (22), മുഹമ്മദ് ഫൈസൽ (25) എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്.

എൻആർഐ യുവതിയെന്ന് വ്യാജേനയാണ് പ്രതികൾ ഡോക്ടറുമായി സൗഹൃദത്തിലായത്. മാട്രിമോണി സൈറ്റിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഡോക്ടറെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും സ്ക്രീൻഷോട്ടുകളും പ്രതികൾ അയച്ചിരുന്നു.

കമ്പോഡിയയിൽ പ്രവർത്തിക്കുന്ന പ്രതികളുടെ ഡിജിറ്റൽ ഫുട്‌പ്രിന്റുകൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. വിദേശത്ത് നിന്നും പ്രതി ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെയും കൂട്ടാളികളെയും പൊലീസ് സംഘം പിടികൂടി. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളും ബാങ്കിംഗ് രേഖകളും ഇവരിൽ നിന്ന് കണ്ടെടുത്തു. 

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് യുവതീയുവാക്കളെ നിർബന്ധപൂർവ്വം സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാക്കുന്ന രീതി ഇത്തരം സംഘങ്ങൾക്കിടയിലുണ്ട്. ഇൻസ്‌പെക്ടർ ഷമീർഖാന്റെ നേതൃത്വത്തിൽ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി മാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.