Friday, 20 March 2026

ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ

ഇസ്രയേലിലെ ഹൈഫയിൽ ഓയിൽ റിഫൈനറിക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം, വൈദ്യുതി ബന്ധം നഷ്ടമായി, പതിച്ചത് ക്ലസ്റ്റർ ബോംബുകൾ

ഹൈഫ: ഇസ്രയേലിലെ വടക്കൻ മേഖലയായ ഹൈഫയിലെ ഓയിൽ റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ഇറാനും ഖത്തറും അതിർത്തി പങ്കിടുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ തിരിച്ചടിയായി നടത്തിയ മിസൈൽ ആക്രമണത്തിലാണ് സംഭവം. ഇസ്രയേലിലെ 130ലേറെ ലക്ഷ്യ സ്ഥാനത്തേക്ക് ഇറാൻ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. ക്ലസ്റ്റർ ബോംബുകളാണ് ഇറാൻ ഇസ്രയേലിലെ വിവിധ മേഖലകളിലേക്ക് വർഷിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് മിസൈലുകൾ ഇറാൻ പ്രയോഗിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായാണ് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കൊഹൻ വ്യാഴാഴ്ച പ്രസ്താവനയിൽ വിശദമാക്കിയത്. 

വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെന്നും ഇസ്രയേൽ വിശദമാക്കി. പവർ ഗ്രിഡിനുണ്ടായ കേടുപാടുകൾ സാരമുള്ളതല്ലെന്നും എലി കൊഹൻ കൂട്ടിച്ചേർത്തു. ഹൈഫയിലെ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലിലെ ഏറ്റവും വലിയ പവർ ഗ്രിഡുകളിലൊന്ന് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഹൈഫ. ഇന്ധനവും കെമിക്കലുകളും വലിയ രീതിയിൽ നിർമ്മിക്കപ്പെടുന്ന മേഖല കൂടിയാണ് ഇസ്രയേലിലെ ഹൈഫ. മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെതിരായ ഇസ്രായേൽ ആക്രമണം അപലപിക്കപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ സംയമനം പാലിക്കില്ല എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്. 

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന്റെ ഭാഗമായ ഇറാന്റെ സൗത്ത് പാർസിന് നേരെ ഇസ്രായേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റ് തള്ളിയിരുന്നു. ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല. നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്. അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം

ഓഡി കാറും ബൈക്കും, റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം, ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകന് ദാരുണാന്ത്യം

ഹുബ്ബള്ളി: വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്, ഉഗാദി അവധിക്കാണ് ഹുബ്ബള്ളിയിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച 15കാരൻ കൂട്ടുകാരുമൊത്ത് ഷേജവാഡക്കറിൽ റീൽസ് ചിത്രീകരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാനായി അതിവേഗത്തിൽ ഓടുന്ന ബൈക്കും ഓഡി കാറും ഉപയോഗിച്ച് ഒരു സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാനായിരുന്നു പദ്ധതി. അപകടമുണ്ടാക്കിയ ഓഡി കാർ ഓടിച്ചിരുന്നതും 15 വയസ്സുള്ള മറ്റൊരു കുട്ടിയാണ്.

റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ, നമീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നമീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വിവരമറിഞ്ഞ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈസൻസില്ലാത്ത കുട്ടിയുടെ കയ്യിൽ ആഡംബര കാർ നൽകിയതെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

കൊച്ചി: ജപ്തി തടയാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ജപ്തി നടപടി പൂർത്തിയാക്കി. ജോലി തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ പ്രതിയുടെ ബസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കൊച്ചിയിലാണ് വിചിത്ര സംഭവങ്ങൾ. സ്റ്റേജ് ആർട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടിൽ കലാഭവൻ സോബി ജോർജാണ് കേസിലെ പ്രതി. സോബിയുടെ ബസ് കൊണ്ട് പോകാതിരിക്കാനായി ടയറുകളെല്ലാം ഊരിമാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടെങ്കിൽ അതിന് മുന്നിൽ തന്ത്രങ്ങൾ ഒക്കെ എത്രത്തോളം വിലപ്പോകുമെന്ന് തെളിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ടയർ ഊരി മാറ്റിയാൽ ബസ് കൊണ്ട് പോകാനാവില്ലെന്ന പ്രതിയുടെ ആത്മവിശ്വാസം അധികം നീണ്ടുനിന്നില്ല.പൊലീസും ആർടിഒയും ക്രെയിനുമായി എത്തി. ഒട്ടും വൈകാതെ ടയറില്ലാത്ത ബസിനെ കോടതിയിലെത്തിച്ചു. 2013ൽ യുഎസിലെ സൂപ്പർ മാർക്കറ്റിൽ മകന് ജോലി വാഗ്ദാനം ചെയ്ത് കൂനമ്മാവ് സ്വദേശിയായ ടി വി സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018ൽ കോതമംഗലം മുൻസിഫ് കോടതി 2.80 ലക്ഷം രൂപ ഈടാക്കി നൽകാൻ ഉത്തരവിട്ടിരുന്നു. പക്ഷേ സോബി ജോർജ്ജിന്റെ നിസ്സഹകരണത്താൽ വിധി നടപ്പായില്ല.

തുടർന്ന് ആസ്തികൾ കണ്ടെത്തിയതോടെ, 2025 സെപ്റ്റംബറിൽ എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതി ബസ് ജപ്തി ചെയ്ത് നഷ്ടപരിഹാരവും പലിശയും ചേർന്ന് 5,51,274 രൂപ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോതമംഗലം ജോയിന്റ് ആർടിഒയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും പ്രതികളെ അപകടസ്ഥലത്ത് കണ്ടതായി മൊഴി നൽകുകയും ചെയ്ത സോബി ജോർജ്ജിനെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. 2013ൽ ജോലി തട്ടിപ്പ് കേസിൽ സോബിക്ക് 3 വർഷം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം.

അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്.

ഹിജ്റ വർഷത്തിലെ പത്താം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ദിനമായി ആഘോഷിക്കുന്നത്. റമദാൻ 29 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിലേത്ത് എത്തിയത്. പള്ളികളിലും ഈദ്ഗാഹുകളിലും ആയി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർണായക നീക്കവുമായി ഡിജിസിഎ; വിമാനക്കമ്പനികൾക്ക് കർശന നിർദേശം; ഇസ്രായേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം

നിർണായക നീക്കവുമായി ഡിജിസിഎ; വിമാനക്കമ്പനികൾക്ക് കർശന നിർദേശം; ഇസ്രായേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം

ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒമ്പത് രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (Directorate General of Civil Aviation) വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സർവീസ് നടത്തുന്ന കമ്പനികൾ കൃത്യമായ സുരക്ഷാ മുൻകരുതലുകളും ബദൽ പ്ലാനുകളും (Contingency Plans) തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ വിമാനങ്ങൾക്ക് പറക്കാം. എന്നാൽ ഇതിനും ഡിജിസിഎ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് മുകളിലൂടെ 32,000 അടിയിൽ (FL 320) താഴെ ഉയരത്തിൽ വിമാനങ്ങൾ പറക്കാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം. സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ സിവിൽ വിമാനങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം. ഡിജിസിഎയുടെ ഈ പുതിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷിതമായ മറ്റ് പാതകളിലൂടെ തിരിച്ചുവിടേണ്ടി വരും. ഇത് യാത്രാസമയം വർധിക്കാനും വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാനും കാരണമായേക്കാം. മാർച്ച് 28 വരെയാണ് നിലവിൽ ഈ നിർദ്ദേശത്തിന് കാലാവധി നൽകിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ഇതിൽ മാറ്റം വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു

ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു

ജനുവരിയിൽ നടന്ന രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 19 വയസ്സുള്ള ഗുസ്തി താരത്തെയും മറ്റ് രണ്ട് പേരെയും ഇറാൻ വ്യാഴാഴ്ച പരസ്യമായി തൂക്കിലേറ്റി. പ്രതിഷേധങ്ങൾക്കെതിരെ അധികൃതർ നടത്തിയ കടുത്ത അടിച്ചമർത്തലുകളുടെ ഭാഗമായാണ് ഈ നടപടി.

ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും ഖ്വോം നഗരത്തിൽ "ഒരു കൂട്ടം ആളുകളുടെ സാന്നിധ്യത്തിൽ" ആണ് തൂക്കിലേറ്റിയത്. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യവും ഇറാൻ സുപ്രീം കോടതിയുടെ അംഗീകാരവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സർക്കാർ അവകാശപ്പെടുന്നു.

ഖ്വോമിൽ നിന്നുള്ള വളർന്നുവരുന്ന ഗുസ്തി താരമായ സാലിഹ് മുഹമ്മദിയുടെ അറസ്റ്റും ശിക്ഷാവിധിയും അമേരിക്കയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. "തങ്ങളുടെ മൗലികാവകാശങ്ങൾക്കായി പോരാടിയതിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാലിഹ് മുഹമ്മദിയുടെയും മറ്റുള്ളവരുടെയും ശിക്ഷ നടപ്പാക്കുന്നത് നിർത്തലാക്കണമെന്ന്" ജനുവരിയിൽ യുഎസ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു.