Thursday, 19 March 2026

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്, മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്, മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജസീറ എയർവേയ്സ് വഴി പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി പ്രതിനിധി പരമിത ത്രിപാഠി ജസീറ എയർവേയ്‌സിന്റെ ഈ സജീവ ഇടപെടലിനെ പ്രശംസിച്ചു. യാത്രാപ്രതിസന്ധി പരിഹരിക്കാൻ പിന്തുണ നൽകിയ കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിനും ഇന്ത്യൻ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾക്കും അംബാസഡർ നന്ദി അറിയിച്ചു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഒന്നുചേരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വലിയ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി.

വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറ് ഇന്ത്യൻ നഗരങ്ങളെയാണ് ഖൈസുമ വിമാനത്താവളം വഴി കുവൈത്തുമായി ബന്ധിപ്പിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ആരംഭിക്കുന്ന ആദ്യ വാണിജ്യ വിമാന ബന്ധമാണിത്. യാത്രക്കാരെ കുവൈത്തിൽ നിന്ന് ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. തിരികെയുള്ള യാത്രയും ഇതേ രീതിയിൽ തന്നെയായിരിക്കും.

നിലവിൽ ഈജിപ്ത്, ജോർദാൻ, ശ്രീലങ്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കും ജസീറ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യ സർവീസിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി യാത്രക്കാരെ പുറപ്പെടൽ കേന്ദ്രമായ മിഷ്‌റിഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സ്, ഹാൾ 8ൽ സന്ദർശിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി

ഇറാന്‍ ഭരണകൂടത്തെ ഇതുവരെ തകര്‍ക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കി. ആക്രമണത്തിലൂടെ നേതൃത്വത്തിന്റെയും സൈന്യത്തിന്റെ ശക്തി ചോര്‍ത്താനായെന്നും ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്നമുണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നതായും തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

അതിനിടെ, ഇറാന്‍ യുദ്ധത്തിനായി പെന്റഗണ്‍ 20,000 കോടി ഡോളറിന്റെ ബജറ്റിന് അനുമതി തേടിയതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ നേതാക്കളുടെ മരണം രാജ്യത്തിന്റെ ചട്ടക്കൂടിനെ ബാധിക്കില്ലെന്നും രാജ്യത്തെ രാഷ്ട്രീയ സംവിധാനം തകര്‍ക്കാനാകാത്തതാണെന്നും ഇറാന്‍ വിദേശകാര്യമന്തി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇന്ധനവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 20 ശതമാനം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, മെര്‍ച്ചന്റ് നേവി ഇന്റേണ്‍ഷിപ്പിനായി ഇറാന്‍ കപ്പലില്‍ പോയ മകനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി കുടുംബം. ഇടുക്കി ആലടി സ്വദേശി ജെറിന്‍ ജോസഫിനെയാണ് കഴിഞ്ഞ 20 ദിവസത്തിലധികമായി വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്തത്. ജെറിന്‍ അവസാനമായി മെസേജ് അയച്ചത് ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് തലേ ദിവസമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ വരിഞ്ഞുമുറുക്കി പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യന്‍ ചെറുകിട കമ്പനികളുടെ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം അപകടത്തില്‍

ലോകത്തെ വരിഞ്ഞുമുറുക്കി പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യന്‍ ചെറുകിട കമ്പനികളുടെ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം അപകടത്തില്‍

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഗള്‍ഫ് മേഖലയില്‍ കനക്കുന്നതിനിടെ, യുഎഇയില്‍ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനികള്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 800-ഓളം വരുന്ന ഇന്ത്യന്‍ ചെറുകിട-ഇടത്തരം കമ്പനികള്‍ യുഎഇയില്‍ നടത്തിയ 1.3 ബില്യണ്‍ ഡോളറിന്റെ (130 കോടി ഡോളര്‍) നിക്ഷേപമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളത് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി (ഹോട്ടല്‍, ടൂറിസം) മേഖലകളെയാണ്. റിസര്‍വ് ബാങ്കിന്റെ വിദേശ നിക്ഷേപ കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ 280 ഇന്ത്യന്‍ കമ്പനികളാണ് ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളത്.

ആശങ്കയിലായി ചെറുകിട കമ്പനികള്‍

വലിയ കോര്‍പ്പറേറ്റ് കമ്പനികളെ അപേക്ഷിച്ച്, സാമ്പത്തികമായി ചെറിയ കമ്പനികള്‍ക്കാണ് ഈ യുദ്ധം വലിയ ഭീഷണിയാകുന്നത്. പെട്ടെന്നുണ്ടാകുന്ന നഷ്ടങ്ങള്‍ നേരിടാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്ക് കുറവാണ്. കൂടാതെ, പല കമ്പനികള്‍ക്കും യുഎഇയില്‍ മാത്രമാണ് നിക്ഷേപമുള്ളത്. അതുകൊണ്ട് തന്നെ ചരക്കുനീക്കം തടസ്സപ്പെടുന്നതും, ഉപഭോക്താക്കള്‍ കുറയുന്നതും, പദ്ധതികള്‍ വൈകുന്നതും ഇവരുടെ വരുമാനത്തെ പെട്ടെന്ന് ബാധിക്കും. യുദ്ധം മൂലം കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ബിസിനസ് തടസ്സങ്ങളും നേരിടേണ്ടി വരും.

നിക്ഷേപം നടത്തിയ പ്രധാന കമ്പനികള്‍ 2025 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് ശേഷം നിരവധി ചെറുകിട കമ്പനികളാണ് യുഎഇയിലേക്ക് നിക്ഷേപം ഒഴുക്കിയത്. മുംബൈയിലെ സബ് കോ കോഫി (2,10,000 ഡോളര്‍), ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ ബ്രഹ്‌മ് ലൈഫ്സ്‌റ്റൈല്‍ (2 മില്യണ്‍ ഡോളര്‍), ഇദം നാച്ചുറല്‍ വെല്‍നെസ് (6,80,000 ഡോളര്‍) എന്നിവ ഇതില്‍ ചിലതാണ്. ഇതുകൂടാതെ കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ ബാസ്‌കിന്‍ റോബിന്‍സ് ലൈസന്‍സുള്ള ഗ്രാവിസ് ഫുഡ്‌സ് (11.4 മില്യണ്‍ ഡോളര്‍), ഹല്‍ദിറാംസ് (2.8 മില്യണ്‍ ഡോളര്‍), ഓയോയുടെ ഉപകമ്പനിയായ ഓയോ പ്രോപ്‌ടെക് (11 മില്യണ്‍ ഡോളര്‍) എന്നീ പ്രമുഖ കമ്പനികളും യുഎഇയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും, സംഭവം മലപ്പുറത്ത്

12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും, സംഭവം മലപ്പുറത്ത്

മലപ്പുറം: 12 വയസ്സുകാരിയെ പീഡ നത്തിനിരയാക്കിയ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 11 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കൊണ്ടാട്ടി സ്റ്റേഷന്‍ പരിധി യിലെ 40കാരനെയാണ് ജഡ്ഡി വി എസ് വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ നൗഫല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി ജിഷിലാണ് പ്ര തിയെ അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ എസ് ഐ ആയിഷ കിണറ്റിങ്ങല്‍ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലി ലേക്കയച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ആറ് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും ആറ് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ, കോട്ടയത്തെ ചങ്ങനാശ്ശേരിഎന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി),തൃത്താല (പാലക്കാട്),പൊന്നാനി (മലപ്പുറം)

യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധർമ്മടം (കണ്ണൂർ)

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി

ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി

റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്--ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുള്ള റിഫൈനറിക്ക് സമീപമാണ് വീണത്. ആക്രമണത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ 457 ഡ്രോണുകളും 40 ബാലസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തിട്ടുണ്ട്. ലബനോനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 968 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. ഹിസ്ബുള്ളയെ ഇറാൻ പിന്തുണയ്ക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സൗദി നിരീക്ഷിക്കുന്നു. യഥാർത്ഥത്തിൽ സമാധാനമാണ് സൗദി ആഗ്രഹിക്കുന്നതെങ്കിലും, ആക്രമണങ്ങൾ തുടരുന്നത് നയതന്ത്ര ചർച്ചകളുടെ വാതിലുകൾ അടയ്ക്കാൻ കാരണമാകുമെന്ന് വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.