Thursday, 19 March 2026

ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം

ഫോണിലൂടെ വ്യക്തി​ഗത വിവരങ്ങൾ കൈമാറരുത്; മുന്നറിയിപ്പുമായി ദുബായ് എമി​ഗ്രേഷൻ വിഭാ​ഗം

ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് എമിഗ്രേഷന്‍ വിഭാഗം. എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുത്. തട്ടിപ്പ് സംഘം ഫോണിലേക്ക് അയക്കുന്ന വ്യാജ ഒടിപിയോടും പ്രതികരിക്കരുതെന്നും ജിഡിആര്‍എഫ്എയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ദുബായില്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമായ പശ്ചാത്തലത്തിലാണ് ജിഡിആര്‍എഫ്എ വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണവും അടുത്തിടെ വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. നേരത്തെയും ഇക്കാര്യത്തില്‍ ബോധവത്ക്കരണം നടത്തിയിരുന്നെങ്കിലും ജനങ്ങള്‍ വീണ്ടും ഇത്തരം ചതികളില്‍ അകപ്പെടുകയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ജിഡിആര്‍എഫ്എയുടെയും മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യേഗസ്ഥര്‍ എന്ന വ്യാജേനെ ജനങ്ങളെ സമീപിച്ച് എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുകയാണ് തട്ടിപ്പുസംഘങ്ങളുടെ രീതി. ഇത്തരക്കാര്‍ ഫോണിലേക്ക് അയക്കുന്ന ഒടിപി കൈമാറിയാല്‍ ബാങ്ക് അക്കൗണ്ടിലെ പണം ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരിക്കലും എമിറേറ്റ്‌സ് ഐഡി നമ്പര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, വണ്‍-ടൈം പാസ്വേഡ് എന്നിവ പോലുളള സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജിഡിആര്‍എഫ്എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ഔദ്യോഗികവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജിഡിആര്‍എഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മീഡിയ അക്കൗണ്ടുകള്‍ തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്ഫോമുകള്‍ മാത്രം പിന്‍തുടരണം. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും ജനങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പെന്നും ജിഡിആര്‍എഫ്എ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ മാത്രം ഉപയോഗിച്ച് അപേക്ഷിക്കാനാകുക 31 വരെ മാത്രം

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ മാത്രം ഉപയോഗിച്ച് അപേക്ഷിക്കാനാകുക 31 വരെ മാത്രം

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കില്ല. പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31-നകം ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിങ്, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്ക് അനിവാര്യമായ രേഖയാണ് പാൻ കാർഡ്.

നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് ലളിതമായി പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ ഈ രീതി അവസാനിക്കും. പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ അപേക്ഷാ പ്രക്രിയ കൂടുതൽ കർശനമാകും. അപേക്ഷകർക്ക് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും എന്നത് പാൻ കാർഡ് എടുക്കുന്നത് നിലവിലുള്ളതിനേക്കാൾ സങ്കീർണമാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ രാജ്യക്കാരായ നാല് തൊഴിലാളികൾക്ക് പരിക്ക്

റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ രാജ്യക്കാരായ നാല് തൊഴിലാളികൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നടന്ന അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. തലസ്ഥാന നഗരിയായ റിയാദിന് നേരെ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതിനിടെ, അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് നാല് ഏഷ്യൻ വംശജരായ പ്രവാസികൾക്ക് പരിക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്, മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്, മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജസീറ എയർവേയ്സ് വഴി പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി പ്രതിനിധി പരമിത ത്രിപാഠി ജസീറ എയർവേയ്‌സിന്റെ ഈ സജീവ ഇടപെടലിനെ പ്രശംസിച്ചു. യാത്രാപ്രതിസന്ധി പരിഹരിക്കാൻ പിന്തുണ നൽകിയ കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിനും ഇന്ത്യൻ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾക്കും അംബാസഡർ നന്ദി അറിയിച്ചു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഒന്നുചേരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വലിയ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി.

വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറ് ഇന്ത്യൻ നഗരങ്ങളെയാണ് ഖൈസുമ വിമാനത്താവളം വഴി കുവൈത്തുമായി ബന്ധിപ്പിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ആരംഭിക്കുന്ന ആദ്യ വാണിജ്യ വിമാന ബന്ധമാണിത്. യാത്രക്കാരെ കുവൈത്തിൽ നിന്ന് ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. തിരികെയുള്ള യാത്രയും ഇതേ രീതിയിൽ തന്നെയായിരിക്കും.

നിലവിൽ ഈജിപ്ത്, ജോർദാൻ, ശ്രീലങ്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കും ജസീറ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യ സർവീസിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി യാത്രക്കാരെ പുറപ്പെടൽ കേന്ദ്രമായ മിഷ്‌റിഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സ്, ഹാൾ 8ൽ സന്ദർശിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ അല്ല; ഇനി ഇത് ആവര്‍ത്തിക്കില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി

ഇറാന്‍ ഭരണകൂടത്തെ ഇതുവരെ തകര്‍ക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബാര്‍ഡ് യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കി. ആക്രമണത്തിലൂടെ നേതൃത്വത്തിന്റെയും സൈന്യത്തിന്റെ ശക്തി ചോര്‍ത്താനായെന്നും ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്നമുണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നതായും തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

അതിനിടെ, ഇറാന്‍ യുദ്ധത്തിനായി പെന്റഗണ്‍ 20,000 കോടി ഡോളറിന്റെ ബജറ്റിന് അനുമതി തേടിയതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ നേതാക്കളുടെ മരണം രാജ്യത്തിന്റെ ചട്ടക്കൂടിനെ ബാധിക്കില്ലെന്നും രാജ്യത്തെ രാഷ്ട്രീയ സംവിധാനം തകര്‍ക്കാനാകാത്തതാണെന്നും ഇറാന്‍ വിദേശകാര്യമന്തി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇന്ധനവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 20 ശതമാനം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, മെര്‍ച്ചന്റ് നേവി ഇന്റേണ്‍ഷിപ്പിനായി ഇറാന്‍ കപ്പലില്‍ പോയ മകനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി കുടുംബം. ഇടുക്കി ആലടി സ്വദേശി ജെറിന്‍ ജോസഫിനെയാണ് കഴിഞ്ഞ 20 ദിവസത്തിലധികമായി വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്തത്. ജെറിന്‍ അവസാനമായി മെസേജ് അയച്ചത് ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് തലേ ദിവസമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ വരിഞ്ഞുമുറുക്കി പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യന്‍ ചെറുകിട കമ്പനികളുടെ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം അപകടത്തില്‍

ലോകത്തെ വരിഞ്ഞുമുറുക്കി പശ്ചിമേഷ്യൻ യുദ്ധം: യുഎഇയിലെ 800 ഇന്ത്യന്‍ ചെറുകിട കമ്പനികളുടെ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം അപകടത്തില്‍

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഗള്‍ഫ് മേഖലയില്‍ കനക്കുന്നതിനിടെ, യുഎഇയില്‍ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനികള്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 800-ഓളം വരുന്ന ഇന്ത്യന്‍ ചെറുകിട-ഇടത്തരം കമ്പനികള്‍ യുഎഇയില്‍ നടത്തിയ 1.3 ബില്യണ്‍ ഡോളറിന്റെ (130 കോടി ഡോളര്‍) നിക്ഷേപമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളത് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി (ഹോട്ടല്‍, ടൂറിസം) മേഖലകളെയാണ്. റിസര്‍വ് ബാങ്കിന്റെ വിദേശ നിക്ഷേപ കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ 280 ഇന്ത്യന്‍ കമ്പനികളാണ് ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളത്.

ആശങ്കയിലായി ചെറുകിട കമ്പനികള്‍

വലിയ കോര്‍പ്പറേറ്റ് കമ്പനികളെ അപേക്ഷിച്ച്, സാമ്പത്തികമായി ചെറിയ കമ്പനികള്‍ക്കാണ് ഈ യുദ്ധം വലിയ ഭീഷണിയാകുന്നത്. പെട്ടെന്നുണ്ടാകുന്ന നഷ്ടങ്ങള്‍ നേരിടാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്ക് കുറവാണ്. കൂടാതെ, പല കമ്പനികള്‍ക്കും യുഎഇയില്‍ മാത്രമാണ് നിക്ഷേപമുള്ളത്. അതുകൊണ്ട് തന്നെ ചരക്കുനീക്കം തടസ്സപ്പെടുന്നതും, ഉപഭോക്താക്കള്‍ കുറയുന്നതും, പദ്ധതികള്‍ വൈകുന്നതും ഇവരുടെ വരുമാനത്തെ പെട്ടെന്ന് ബാധിക്കും. യുദ്ധം മൂലം കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ബിസിനസ് തടസ്സങ്ങളും നേരിടേണ്ടി വരും.

നിക്ഷേപം നടത്തിയ പ്രധാന കമ്പനികള്‍ 2025 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് ശേഷം നിരവധി ചെറുകിട കമ്പനികളാണ് യുഎഇയിലേക്ക് നിക്ഷേപം ഒഴുക്കിയത്. മുംബൈയിലെ സബ് കോ കോഫി (2,10,000 ഡോളര്‍), ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ ബ്രഹ്‌മ് ലൈഫ്സ്‌റ്റൈല്‍ (2 മില്യണ്‍ ഡോളര്‍), ഇദം നാച്ചുറല്‍ വെല്‍നെസ് (6,80,000 ഡോളര്‍) എന്നിവ ഇതില്‍ ചിലതാണ്. ഇതുകൂടാതെ കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ ബാസ്‌കിന്‍ റോബിന്‍സ് ലൈസന്‍സുള്ള ഗ്രാവിസ് ഫുഡ്‌സ് (11.4 മില്യണ്‍ ഡോളര്‍), ഹല്‍ദിറാംസ് (2.8 മില്യണ്‍ ഡോളര്‍), ഓയോയുടെ ഉപകമ്പനിയായ ഓയോ പ്രോപ്‌ടെക് (11 മില്യണ്‍ ഡോളര്‍) എന്നീ പ്രമുഖ കമ്പനികളും യുഎഇയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ

കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.