Friday, 20 March 2026

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബെഞ്ചമിന്‍ നെതന്യാഹു, ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി, ‘ഞാന്‍ ജീവനോടെയുണ്ട്’ എന്ന് പറഞ്ഞായിരുന്നു നെതന്യാഹു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.ഇറാന്‍ ഇപ്പോള്‍ ആരുടെ ഭരണത്തിന് കീഴിലാണെന്ന് തനിക്കറിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാനിയന്‍ നേതൃത്വത്തിനുള്ളില്‍ വിള്ളലുകള്‍ വീഴുന്നതായി കാണുന്നുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഹോര്‍മുസ് കടലിടുക്ക് ഉപയോഗിച്ച് ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇറാന്റെ തന്ത്രം നടപ്പിലാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയേയും ലോകത്തെയാകെയും സംരക്ഷിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പലര്‍ക്കും ബുക്ക് ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി

ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പൂര്‍വ്വികസ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി. കളളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടിയ നാല് കൃഷി പ്ലോട്ടുകളാണ് ലേലത്തില്‍വെച്ചപ്പോള്‍ വിറ്റുപോയത്. നേരത്തെ നിരവധി തവണ ലേലത്തിന് വച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പ്ലോട്ടുകളാണ് ഇപ്പോള്‍ വിറ്റുപോയത്. എന്നാല്‍ ലേലം വിളിച്ചയാളുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കണ്‍ മേഖലയിലെ മുംബകെ ഗ്രാമത്തിലുളള കുടുംബസ്വത്താണ് ലേലത്തില്‍ പോയത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്ലോട്ടുകളായിരുന്നു അവ. മുംബൈയിലെയും രത്‌നഗിരിയിലെയും ഓരോരുത്തരാണ് പങ്കെടുത്തത്. ലേലത്തുക ഏപ്രിലിനുളളില്‍ കൊടുത്തുതീര്‍ക്കണം. നേരത്തെ 2017-ലും 2020-ലും 2024 -ലും 2025-ലും ലേലത്തിന് വെച്ചെങ്കിലും ആരും അത് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇത്തവണ ലേലത്തില്‍ വെച്ചപ്പോള്‍ നാല് പ്ലോട്ടുകള്‍ക്കും ഓരോ വിലകളാണ് അധികാരികള്‍ നിശ്ചയിച്ചത്. 9. 41 ലക്ഷം രൂപ വിലമതിക്കുന്ന പ്രധാന പ്ലോട്ട് വിറ്റുപോയത് പത്തുലക്ഷം രൂപയ്ക്കാണ്.

2001-ൽ ദാവൂദിന്റെ മുംബൈയിലെ നാഗ്പാടയിലുളള രണ്ട് സ്ഥലങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ശ്രീവാസ്തവ ലേലത്തിൽ വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. 2020-ൽ മുംബകെ ഗ്രാമത്തിലുളള ദാവൂദിന്റെ പൂർവ്വിക ബംഗ്ലാവ് ഇദ്ദേഹം സ്വന്തമാക്കുകയും അവിടെ ട്രസ്റ്റ് സ്ഥാപിക്കാനുളള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. 2024-ൽ സ്ഥലം 2.01 കോടിയ്ക്ക് ലേലത്തിൽ പോയെങ്കിലും കുടിശ്ശിക അടയ്ക്കാത്തതിനാൽ കരാർ റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് പ്രതിസന്ധി; സംഘര്‍ഷം നിലനില്‍ക്കുന്ന റൂട്ടിലൂടെയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ്

ഹോർമൂസ് പ്രതിസന്ധി; സംഘര്‍ഷം നിലനില്‍ക്കുന്ന റൂട്ടിലൂടെയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: ചരക്കുഗതാഗതത്തിനുള്ള ചെലവുമായി ബന്ധപ്പെട്ട് എക്‌സ്‌പോര്‍ട്ടര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കനത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഇടനാഴികളില്‍ കൂടിയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം. സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചിമേഷ്യയില്‍ കൂടിയുള്ള കപ്പല്‍ യാത്രകള്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നുവെന്ന് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. ഇതോടെയാണ് ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇടങ്ങളിലൂടെയുള്ള യാത്ര നടത്തുന്ന കപ്പലുകള്‍ക്കായി 4.97ബില്യണ്‍ രൂപ(53.26മില്യണ്‍ ഡോളര്‍)യുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇത് ചെലവിന് സ്ഥിരത നല്‍കുന്നതിനൊപ്പം ഓര്‍ഡറുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യത തടയുകയും ചെയ്യുമെന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ മിഷന്റെ ഭാഗമായിട്ടാണ് പുതിയ സ്‌കീം പ്രഖ്യാപിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. സംഘര്‍ഷം മൂലം പ്രതിസന്ധിയിലായ ഇടങ്ങളിലൂടെ യാത്ര നടത്തേണ്ടി വരുന്ന എക്‌സ്‌പോര്‍ട്ടര്‍മാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളിയുടെ തീവ്രത കുറയ്ക്കാന്‍ ഈ നീക്കം ഒരുപരിധി വരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിലീഫ് സ്‌കീമിന് കീഴില്‍ വരുന്ന, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ECGC) ഇംപ്ലിമെന്റിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. ഷിപ്പിങ് ഡിലേ നിയന്ത്രണവിധേയമാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌പോര്‍ട്ട് കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തികരിക്കാനുള്ള സമയം നീട്ടിനല്‍കുക, ഗതാഗതത്തിനുള്ള സൗകര്യം, സാമ്പത്തിക സഹായം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉറപ്പാക്കും.

യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, യമന്‍ എന്നിവടങ്ങിലേക്കും അവിടെ നിന്നുമുള്ള ചരക്കുഗതാഗതമാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. അധികമായുള്ള യുദ്ധകാല പ്രീമിയവും ഇതില്‍ ഉള്‍പ്പെടും. സാധാരണ സാഹചര്യങ്ങളില്‍ ഇത് ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ഏകദേശം 0.01% മുതല്‍ 0.02% വരെയാണ് ഇതിന്റെ നിരക്ക്. അതേസമയം നിലവിലെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രകള്‍ക്ക് പ്രീമിയം കൂടും. ഇക്കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളും ഉറപ്പുവരുത്തും. ഇന്ത്യയിലേക്കുള്ള കപ്പല്‍ഗതാഗതം ഇപ്പോഴും സുഗമമായി തന്നെയാണ് തുടരുന്നതെന്നും സിന്‍ഹ വ്യക്തമാക്കി. മാത്രമല്ല വിശാഖപട്ടണം തുറമുഖ അധികൃതര്‍ അധികമായി വരുന്ന കാര്‍ഗോ സൂക്ഷിക്കാനായി 2250 ചതുരശ്ര അടി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു തുറമുഖമായ ഗുജറാത്തിലെ മുന്ദ്രയില്‍ ഇപ്പോള്‍ 25ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും ഇവിടെ 400,000 TEUs കണ്ടെയ്ന്‍ ശേഷി ഉണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ ആയിരം കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷം ഉയര്‍ന്ന സാഹചര്യത്തില്‍ സേവനങ്ങള്‍ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ അവസാനിപ്പിച്ചിരുന്നു. റഷ്യ-ഉക്രൈന്‍യുദ്ധകാലത്ത് ജിഐസി റെ നിയന്ത്രണത്തില്‍ രൂപീകരിച്ച 'മറൈന്‍ കാര്‍ഗോ എക്‌സ്‌ക്ലൂഡഡ് ടെറിട്ടറി പൂള്‍' എന്നഇന്‍ഷുറന്‍സ് മാതൃകയിലായിരിക്കും ഇതിന്റെ നടപടികള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു; തിരിച്ചുപോക്ക് വര്‍ദ്ധിച്ചത് ആറ് മാസത്തിനിടെ

ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു; തിരിച്ചുപോക്ക് വര്‍ദ്ധിച്ചത് ആറ് മാസത്തിനിടെ

കൊച്ചി: പറമ്പിലെ പണി, ഹോട്ടല്‍ മേഖല, വന്‍കിട നിര്‍മാണ പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകള്‍ കേരളത്തില്‍ ചലിക്കുന്നതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. ഇക്കൂട്ടരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ ഈ മേഖലകള്‍ ചലിക്കില്ലെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. കാരണം കേരളത്തില്‍ ലക്ഷക്കണക്കിനാണ് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം. പണ്ട് തൊഴിലിനായി ഒറ്റയ്ക്ക് എത്തിയിരുന്നവര്‍ ഇപ്പോള്‍ വര്‍ഷങ്ങളായി കുടുംബസമേതം കേരളത്തില്‍ താമസിക്കുന്നുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് ഭായിമാര്‍ നാടുവിടുന്ന പതിവ് വ്യാപകമാകുകയാണ്. ഒറ്റയ്ക്ക് വന്നവരും കുടുംബത്തോടെ വന്നവരും എല്ലാം വാരിക്കെട്ടി സംസ്ഥാനത്തോട് സലാം പറഞ്ഞ് മടങ്ങുന്നു. 2025 അവസാനത്തോടെ ആരംഭിച്ചതാണ് ഈ തിരിച്ചുപോക്ക്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇതിനോടകം സ്വന്തം നാട്ടില്ലേക്ക് ചേക്കേറി. പണ്ട് കാലത്തെ അപേക്ഷിച്ച് സ്വന്തം നാട്ടില്‍ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ദിവസേന തൊഴില്‍ ലഭിക്കുന്നതാണ് പലരും കേരളം വിടുന്നതിന് പ്രധാന കാരണം.

കേരളത്തില്‍ മാത്രമല്ല ഈ പ്രതിസന്ധിയെന്നതാണ് മറ്റൊരു കാര്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം തൊഴിലാളികളുടെ പലായനം തുടരുകയാണ്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി മടങ്ങിയത്. കേരളത്തോടൊപ്പം അടുത്തമാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. അവിടെ വോട്ടര്‍പട്ടിക പരിഷ്‌കാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പേര് വെട്ടിയേക്കുമെന്ന ഭയത്താലാണ് പലരും ബംഗാളിലേക്ക് തിരികെ പോകുന്നത്.

കേരളത്തിലെ പല മേഖലകളുടെയും പ്രവര്‍ത്തനം ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നിര്‍മാണം, കൃഷി, മത്സ്യബന്ധന അനുബന്ധ ജോലികള്‍, ഹോട്ടല്‍-റസ്റ്റോറന്റ് മേഖല, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ ഇവരുടെ മടങ്ങിപ്പോക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 19 March 2026

23ലെ കടയടപ്പ് സമരം മാറ്റിവെച്ചു - കെ.എച്ച്.ആർ.എ.

23ലെ കടയടപ്പ് സമരം മാറ്റിവെച്ചു - കെ.എച്ച്.ആർ.എ.

കൊച്ചി : പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ വിളിച്ച യോഗത്തിൽ ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ ആവശ്യസേവനവിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതിനാൽ 23ന് നടത്തുവാൻ നിശ്ചയിച്ച കടയടപ്പ് സമരം മാറ്റിവെക്കുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തീരുമാനിച്ചു. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ തോത് ഉയർത്തുന്നതാണെന്നും കമ്മീഷണർ ഉറപ്പ് നൽകി. കൂടാതെ പൈപ്പ് ലൈൻ ഗ്യാസ് വിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ ദ്രുതഗതിയിൽ ഹോട്ടലുകൾക്ക് പൈപ്പ്ലൈൻ കണക്ഷൻ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതാണെന്നും തീരുമാനിച്ചു. ഓയിൽ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചിരുന്നു. എല്ലാ ജില്ലകളിലും സപ്ലൈഓഫീസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ. പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുവാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടരി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്

ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്

കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്. 