Friday, 20 March 2026

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കേസെടുത്ത് ചാവക്കാട് പൊലീസ്

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. ചാവക്കാട് പൊലീസ് കേസെടുത്തു.

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം.

അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്.

ഹിജ്റ വർഷത്തിലെ പത്താം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ദിനമായി ആഘോഷിക്കുന്നത്. റമദാൻ 29 പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിലേത്ത് എത്തിയത്. പള്ളികളിലും ഈദ്ഗാഹുകളിലും ആയി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർണായക നീക്കവുമായി ഡിജിസിഎ; വിമാനക്കമ്പനികൾക്ക് കർശന നിർദേശം; ഇസ്രായേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം

നിർണായക നീക്കവുമായി ഡിജിസിഎ; വിമാനക്കമ്പനികൾക്ക് കർശന നിർദേശം; ഇസ്രായേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം

ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒമ്പത് രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (Directorate General of Civil Aviation) വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സർവീസ് നടത്തുന്ന കമ്പനികൾ കൃത്യമായ സുരക്ഷാ മുൻകരുതലുകളും ബദൽ പ്ലാനുകളും (Contingency Plans) തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ വിമാനങ്ങൾക്ക് പറക്കാം. എന്നാൽ ഇതിനും ഡിജിസിഎ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് മുകളിലൂടെ 32,000 അടിയിൽ (FL 320) താഴെ ഉയരത്തിൽ വിമാനങ്ങൾ പറക്കാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം. സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ സിവിൽ വിമാനങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം. ഡിജിസിഎയുടെ ഈ പുതിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷിതമായ മറ്റ് പാതകളിലൂടെ തിരിച്ചുവിടേണ്ടി വരും. ഇത് യാത്രാസമയം വർധിക്കാനും വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാനും കാരണമായേക്കാം. മാർച്ച് 28 വരെയാണ് നിലവിൽ ഈ നിർദ്ദേശത്തിന് കാലാവധി നൽകിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ഇതിൽ മാറ്റം വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു

ജനുവരിയിലെ പ്രതിഷേധത്തിന് ഇറാനിൽ ആദ്യത്തെ പരസ്യ തൂക്കിക്കൊല്ലൽ: 19കാരനായ ഗുസ്തി താരമടക്കം മൂന്ന് പേരെ വധിച്ചു

ജനുവരിയിൽ നടന്ന രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 19 വയസ്സുള്ള ഗുസ്തി താരത്തെയും മറ്റ് രണ്ട് പേരെയും ഇറാൻ വ്യാഴാഴ്ച പരസ്യമായി തൂക്കിലേറ്റി. പ്രതിഷേധങ്ങൾക്കെതിരെ അധികൃതർ നടത്തിയ കടുത്ത അടിച്ചമർത്തലുകളുടെ ഭാഗമായാണ് ഈ നടപടി.

ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും മറ്റ് രണ്ട് പേരെയും ഖ്വോം നഗരത്തിൽ "ഒരു കൂട്ടം ആളുകളുടെ സാന്നിധ്യത്തിൽ" ആണ് തൂക്കിലേറ്റിയത്. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യവും ഇറാൻ സുപ്രീം കോടതിയുടെ അംഗീകാരവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സർക്കാർ അവകാശപ്പെടുന്നു.

ഖ്വോമിൽ നിന്നുള്ള വളർന്നുവരുന്ന ഗുസ്തി താരമായ സാലിഹ് മുഹമ്മദിയുടെ അറസ്റ്റും ശിക്ഷാവിധിയും അമേരിക്കയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. "തങ്ങളുടെ മൗലികാവകാശങ്ങൾക്കായി പോരാടിയതിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാലിഹ് മുഹമ്മദിയുടെയും മറ്റുള്ളവരുടെയും ശിക്ഷ നടപ്പാക്കുന്നത് നിർത്തലാക്കണമെന്ന്" ജനുവരിയിൽ യുഎസ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂപ്പുകുത്തി ഇന്ത്യൻ രൂപ! എത്തി നിൽക്കുന്നത് റെക്കോര്‍ഡ് തകര്‍ച്ചയിൽ; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 93 കടന്നു

കൂപ്പുകുത്തി ഇന്ത്യൻ രൂപ! എത്തി നിൽക്കുന്നത് റെക്കോര്‍ഡ് തകര്‍ച്ചയിൽ; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 93 കടന്നു

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന താഴ്ന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

പശ്ചിമേഷ്യയില്‍ ഇറാനും യുഎസും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമായതും ആഗോളതലത്തില്‍ ഇന്ധന വിതരണം തടസ്സപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. യുദ്ധം ആരംഭിച്ച ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 2 ശതമാനത്തോളം ഇടിവുണ്ടായി.

എണ്ണവില കത്തുന്നു, വിപണി പതറുന്നു

ഗള്‍ഫ് മേഖലയിലെ എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. എണ്ണ ലഭ്യത ഉറപ്പാക്കാന്‍ അമേരിക്കയും നടപടികള്‍ ആരംഭിച്ചു.

നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നു 
വിപണിയിലെ അനിശ്ചിതത്വം കാരണം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയാണ്. ഈ മാസം മാത്രം ഏകദേശം 800 കോടി ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോയത്. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപ ചോര്‍ച്ചയാണിത്.

സാധാരണക്കാരനെ ബാധിക്കുന്നതെങ്ങനെ?

ഇന്ധനവില വര്‍ധനവ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റം: എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ 10 ഡോളറിന്റെ വര്‍ധനവും പണപ്പെരുപ്പ നിരക്കില്‍ 0.50% വര്‍ധനയുണ്ടാക്കും.

പുതുക്കിയ കണക്കുകള്‍: അടുത്ത സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് നേരത്തെ കണക്കാക്കിയിരുന്ന 3.8 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് നോമുറയിലെ സാമ്പത്തിക വിദഗ്ധ സോണല്‍ വര്‍മ്മ പറഞ്ഞു. എങ്കിലും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 7 ശതമാനത്തില്‍ തുടരുമെന്നാണ് പ്രതീക്ഷ.

പലിശ നിരക്ക്: അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതും ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും രൂപയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ആക്‌സിസ് സെക്യൂരിറ്റീസിലെ ഗവേഷണ വിഭാഗം തലവന്‍ രാജേഷ് പല്‍വിയ വ്യക്തമാക്കി.

ചുരുക്കത്തില്‍, രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ കാരണമാവുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍; അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത് ഇതാദ്യമായി

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍; അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത് ഇതാദ്യമായി

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. 

10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. കഴിഞ്ഞയാഴ്ച ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെ സി-135 തകര്‍ന്നു വീണ് ആറ് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും കാരണം വ്യക്തമല്ല. ഇറാന്‍ അനുകൂല സംഘടന വിമാനം വീഴ്ത്തിയതി് അവരാണെന്ന് അവകാശപ്പെട്ടിരുന്നു.

അതേസമയം ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന പ്രതികരണവുമായി ഒരു ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് രംഗത്തെത്തി. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഹോര്‍മുസ് കടലിടുക്ക് ഉപയോഗിച്ച് ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇറാന്റെ തന്ത്രം നടപ്പിലാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയേയും ലോകത്തെയാകെയും സംരക്ഷിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയില്‍ നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

മുംബൈയില്‍ നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

മുംബൈ: നടി നിമിഷാ നായര്‍ക്കെതിരെ അതിക്രമമുണ്ടായ സംഭവത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്. നിമിഷാ നായരുടെ പരാതിയില്‍ മുംബൈ ഖേര്‍വാഡി പൊലീസാണ് കേസെടുത്തത്. നടി സഞ്ചരിച്ച കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായതിനെപ്പറ്റി നിമിഷ വീഡിയോ പങ്കുവെച്ചിരുന്നു. ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വെച്ചാണ് നിമിഷയ്ക്കുനേരെ ബൈക്ക് യാത്രികരുടെ അതിക്രമമുണ്ടായത്.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര്‍ നിമിഷ സഞ്ചരിച്ച ഊബര്‍ കാറിന് കുറുകെ വാഹനം കൊണ്ട് നിര്‍ത്തുകയും കാറിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹൈവേയുടെ മധ്യഭാഗത്തുവെച്ചാണ് പരാക്രമം നടന്നതെന്നും ക്യാമറ പരിശോധിച്ചാല്‍ കൃത്യമായി കാണാമെന്നും നിമിഷ വീഡിയോയില്‍ പറഞ്ഞിരുന്നു. ഊബര്‍ ഡ്രൈവറെ മോശം ഭാഷയില്‍ കടുത്ത ചീത്ത വിളിക്കുന്നത് കേട്ടെന്നും സ്വയരക്ഷയ്ക്കായി താന്‍ മിണ്ടാതിരുന്നെന്നും നടി പറയുന്നു. വീഡിയോ എടുക്കുന്നതുവരെ പ്രതികള്‍ പരാക്രമം തുടര്‍ന്നെന്നും നടി വ്യക്തമാക്കി.