Saturday, 21 March 2026

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിൽ വിദ്യാഭ്യാസം ഓൺലൈനായി തുടരും

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിൽ വിദ്യാഭ്യാസം ഓൺലൈനായി തുടരും

സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് കുവൈറ്റില്‍ ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദൂര പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ വിശദമായി അവലോകനം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വെര്‍ച്വല്‍ ക്ലാസുകളിലെ പങ്കാളിത്തവും വിലയിരുത്തിയ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. ക്ലാസുകളിലെ ആശയവിനിമയം, ഹാജര്‍ നില, പാഠ്യപദ്ധതി പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ അധികൃതര്‍ നിർദ്ദേശിച്ചു. പഠനത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനൊപ്പം അധ്യാപകര്‍ക്ക് കൂടുതല്‍ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു'; കാരണങ്ങള്‍ നിരത്തി ട്രംപ്

'ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു'; കാരണങ്ങള്‍ നിരത്തി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ പരിഹരിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

'ഇറാനിലെ ഭീകരവാദ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികളിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇറാന്റെ മിസൈലുകളും ലോഞ്ചറുകളും അടക്കമുള്ള എല്ലാ ആയുധശേഖരവും തകര്‍ക്കുക, ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയായിരുന്നു ചില ലക്ഷ്യങ്ങള്‍.

ഇറാന്‍ ഒരിക്കലും ആണവായുധ നിര്‍മാണത്തിന്റെ അരികില്‍ പോലും എത്തില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി എന്നെങ്കിലും മറിച്ച് സംഭവിക്കുകയാണെങ്കിലും അമേരിക്കയ്ക്ക് ആ നീക്കത്തെ അതിവേഗം തടയാനുമാകും. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യയിലെ നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താനായി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഉറപ്പ് വരുത്തണം. അമേരിക്ക ഈ കടലിടുക്ക് ഉപയോഗിക്കുന്നില്ല. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാം. ഇറാന്റെ ഭീഷണി അവസാനിച്ചാല്‍ പിന്നെ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ആ രാജ്യങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന മിലിട്ടറി നടപടികളുടെ ആവശ്യമേ ഉണ്ടാകൂ,' ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റില്‍ പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായാണ് ഈ പോസ്റ്റ് നല്‍കുന്ന സൂചന എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുടെ ഇടപെടലുകള്‍ ഇനി ഉണ്ടാകില്ലെന്ന് കൂടി ട്രംപിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നുണ്ട്. ഇത് നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമോ അതോ ഇറാനും മറ്റ് രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ്; അമേരിക്കന്‍ ഗ്യാസിനെ ആശ്രയിച്ച് രാജ്യം,അവസരം മുതലെടുത്ത് ട്രംപ്

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ്; അമേരിക്കന്‍ ഗ്യാസിനെ ആശ്രയിച്ച് രാജ്യം,അവസരം മുതലെടുത്ത് ട്രംപ്

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഈയാഴ്ച്ചയിലെ ഇറക്കുമതി 2,65,000 ടണ്ണായി കുറഞ്ഞു. മാര്‍ച്ച് 5-ലെ 3,22,000 ടണ്ണില്‍ നിന്നാണ് ഈ ഇടിവ് കാണാനാവുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുമെന്നതാണ് വലിയ പ്രതിസന്ധി.

പശ്ചിമേഷ്യയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി 89,000 ടണ്ണായി കുറഞ്ഞു. 2026 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. അതേസമയം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന എല്‍പിജി 1,76,000 ടണ്ണായി ഉയര്‍ന്നു. പ്രധാനമായും അമേരിക്കയില്‍ നിന്നാണ് ഈയാഴ്ച്ച എല്‍പിജി ലഭിച്ചത്. മുന്‍ ആഴ്ചയില്‍ ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 100%യും പശ്ചിമേഷ്യയില്‍ നിന്നായിരുന്നു. 2026ല്‍ ഇന്ത്യ ഏകദേശം 2.2 മില്യണ്‍ ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലായി ഉയര്‍ന്നു.

അമേരിക്കയില്‍ നിന്ന് ചില എല്‍പിജി കപ്പലുകള്‍ ഇതിനകം രാജ്യത്ത് എത്തിയതായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുന്ന അത്രയും ലഭ്യമായോ എന്ന് വ്യക്തമല്ല. പ്രതിസന്ധി തുടരുന്നതിനാല്‍ റഷ്യ, ജപ്പാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സം പരിഹരിക്കാന്‍ എണ്ണ റിഫൈനറികള്‍ മറ്റ് രാജ്യങ്ങളിലെ വിതരണക്കാരുമായി ചര്‍ച്ച നടത്തി വരികയാണ്.

പശ്ചിമേഷ്യയില്‍ നിന്ന് എല്‍പിജി ഇന്ത്യയിലെത്താന്‍ 7 മുതല്‍ 8 ദിവസമാണ് സമയെടുക്കുക. അമേരിക്കയില്‍ നിന്നാണെങ്കില്‍ ഏകദേശം 45 ദിവസം വേണ്ടിവരും. റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നും വരുന്ന കപ്പലുകള്‍ക്ക് ഏകദേശം 35 മുതല്‍ 40 ദിവസവും വേണ്ടി വരുമെന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പ്രധാന കാരണം.

ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിലെ 90%യും പശ്ചിമേഷ്യയില്‍ നിന്നാണ് ലഭിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചുവെന്ന് ആരോപണം, നിഷേധിച്ച് അധികൃതർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചുവെന്ന് ആരോപണം, നിഷേധിച്ച് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ചികിത്സയിലുണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നെയ്യാറ്റിൻകര, ഓയൂർ സ്വദേശികളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.

മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ സർജറി ഐസിയുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്. ന്യൂറോ - ജനറൽ വിഭാഗത്തിലെ 33 രോഗികളെ തീപിടിത്തത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ രോഗികൾ മരിച്ചതോടെ ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. അതേസമയം ബന്ധുക്കളുടെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ തള്ളി. വെന്റിലേറ്റർ നൽകിയാണ് രോഗികളെ മാറ്റിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.

നെയ്യാറ്റിൻകര സ്വദേശിയായ സനീഷിനെ ബൈക്ക് അപകടത്തെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. തീപിടിത്തമുണ്ടായ ഐസിയുവിലായിരുന്നു സനീഷിനെ അഡ്മിറ്റ് ചെയ്തിരുന്നത്. സംഭവത്തിന്‍റെ അന്ന് രാവിലെ വരെ സനീഷിന് ഭക്ഷണം നൽകിയിരുന്നുവെന്നും പിറ്റേന്ന് മരണം സ്ഥിരീകരിച്ചെന്നുമാണ് കുടുംബം പറയുന്നത്. തീപിടിത്തതിന് പിന്നാലെ ഐസിയുവിൽനിന്ന് മാറ്റുമ്പോൾ ഇവർക്ക് വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്നതാണ് കുടുംബം ഉന്നയിക്കുന്ന ആശങ്ക. എന്നാൽ ഇവിടെ പ്രവേശിപ്പിച്ച രോഗികൾ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.

ഓട്ടോറിക്ഷ അപകടത്തിന് പിന്നാലെയാണ് ഓയൂർ സ്വദേശിയായ കൃഷ്ണൻകുട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ തീപിടിത്തം ഉണ്ടായതിന് പിന്നാലെയുണ്ടായ മരണത്തിൽ ആശങ്ക ഉന്നയിക്കുകയാണ് കുടുംബം.

ഐസിയുവിലെ വെന്റിലേറ്ററിൽനിന്നുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് രോഗികളെ തൊട്ടടുത്തുള്ള മറ്റൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. മാറ്റിയവർക്കൊന്നും പരിക്കുകളോ പ്രശ്‌നങ്ങളോ ഇല്ലെന്നും ഇവരെയെല്ലാം പരിശോധിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തറിലെ LNG പ്ലാന്റ് ലക്ഷ്യമിട്ട് ഇറാൻ; ആഗോള പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക, ഇന്ത്യയെ ബാധിക്കും

ഖത്തറിലെ LNG പ്ലാന്റ് ലക്ഷ്യമിട്ട് ഇറാൻ; ആഗോള പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക, ഇന്ത്യയെ ബാധിക്കും

ദോഹ: ഖത്തറിലെ എൽഎൻജി പ്ലാന്‍റിന് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ആശങ്ക. ഖത്തറിലെ റാസ് ലഫാൻ മേഖലയിലെ എൽഎൻജി പ്ലാന്റിനും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റി മേഖലയിലെ പ്ലാന്റുകൾക്കും നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഖത്തറിലെ ദ്രവീകൃത പ്രകൃതി വാകത(എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും തകർക്കപ്പെട്ടുവെന്ന് ഖത്തർ പെട്രോളിയം വകുപ്പ് മേധാവി സാദ് ഷെരീദ അൽ കാബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അറ്റകുറ്റപ്പണികൾക്കായി മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം എടുത്തേക്കുമെന്നും ഇതിനാൽ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്ക കടുത്തത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും എത്തുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണ് ഖത്തറിലെ റാസ് ലഫാൻ.

ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്യൻ രാജ്യങ്ങളെയും പ്രതിസന്ധി ബാധിക്കുമെന്ന് അൽ കാബി വ്യക്തമാക്കിയിരുന്നു. ആക്രമണത്തിലുണ്ടായ കേടുപാടുകൾക്ക് പിന്നാലെ ഇറ്റലി, ബെൽജിയം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേക്കുള്ള എൽഎൻജി വിതരണത്തിൽ നിയന്ത്രണം പ്രഖ്യാപിക്കാനുള്ള സാധ്യതയും അൽ കാബി മുന്നോട്ടുവെച്ചിരുന്നു. ലോകത്തിലെ എൽഎൻജി വിതരണത്തിൽ നിർണായക സ്വാധീനമുള്ള കേന്ദ്രമാണ് റാസ് ലഫാൻ. ആക്രമണം മൂലം ഖത്തറിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണ് വിവരം.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതക പ്രതിസന്ധി രൂക്ഷമായ ഇന്ത്യയെ, ഖത്തറിലെ എൽഎൻജി കേന്ദ്രങ്ങളിലുണ്ടായ ആക്രമണം വലിയരീതിയിൽ ബാധിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. ഇന്ത്യയുടെ എൽഎൻജി ആവശ്യകതകളിൽ ഏകദേശം 41 ശതമാനവും ഖത്തറാണ് നിറവേറ്റുന്നത്.
2024 -25 കാലയളവിൽ ഇന്ത്യ 27 മില്ല്യൺ മെട്രിക് ടൺ എൽഎൻജിയാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 11.2 മില്ല്യൺ ടൺ ഖത്തറാണ് വിതരണം ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി, എൽഎൻജി പ്രതിസന്ധി കടുക്കുകയാണ് ഇതിനിടെയാണ് ഖത്തറിലെ ആക്രമണം ആശങ്ക ഉയർത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. വടുതലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാന്റെ പോരാട്ടം മിസൈലുകളില്‍ ഒതുങ്ങില്ല'; ഈദ് സന്ദേശത്തില്‍ മുന്നറിയിപ്പുമായി മൊജ്തബ ഖമനയി

'ഇറാന്റെ പോരാട്ടം മിസൈലുകളില്‍ ഒതുങ്ങില്ല'; ഈദ് സന്ദേശത്തില്‍ മുന്നറിയിപ്പുമായി മൊജ്തബ ഖമനയി

തെഹ്‌റാന്‍: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം രക്തസാക്ഷികളായ ജനതയുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ മൂന്ന് യുദ്ധങ്ങള്‍ നേരിട്ടു. ഇറാന്‍ ആഗോള അഹങ്കാരത്തിന് എതിരെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആദ്യത്തെ സംഘര്‍ഷം ഉണ്ടായത്. ഈ സംഘര്‍ഷങ്ങളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഫെബ്രുവരി അവസാന വാരത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഖമനയി ഇറാന്‍ ഇപ്പോള്‍ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും പറഞ്ഞു.

ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു സംയമനവും പാലിക്കില്ലെന്നും ഖമനയി വ്യക്തമാക്കി.