Saturday, 21 March 2026

ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് കോടതിയോട് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വന്ദനയെ തല മുതല്‍ കാലു വരെ 23 തവണ കുത്തി. സഹായം ആവശ്യപ്പെട്ട്, രക്ഷിക്കാന്‍ വിളിച്ചുവരുത്തിയ പൊലീസുകാരെ ആക്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷ വിധിക്കുമ്പോള്‍ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വന്ദനയുടെ പ്രായം ഉള്‍പ്പടെ കണിക്കിലെടുക്കണം. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നല്‍കുകയാണ് വന്ദന ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളാണ് വന്ദനയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കുന്നംകുളം കാട്ടകാമ്പലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചു. സ്രായില്‍ കടവ് സ്വദേശി വെളിയത്ത് വീട്ടില്‍ സുഗതന്റെ മകന്‍ (19) സഞ്ജയ്ക്കാണ് പരുക്കേറ്റത്. ചിറയങ്ങാട് സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടന്നത്. സഞ്ജയ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിലെ അക്യുപങ്ചര്‍ പ്രസവ ചികിത്സാവിവാദം: മുഹ്‌സീനയെ ചികിത്സിച്ചത് തിരൂരിലെ അക്യുപങ്ചറിസ്റ്റ് റുവൈദ ഫൈസല്‍

തൃശൂരിലെ അക്യുപങ്ചര്‍ പ്രസവ ചികിത്സാവിവാദം: മുഹ്‌സീനയെ ചികിത്സിച്ചത് തിരൂരിലെ അക്യുപങ്ചറിസ്റ്റ് റുവൈദ ഫൈസല്‍

തൃശൂരില്‍ വൈദ്യ സഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചതില്‍ വെളിപ്പെടുത്തല്‍. തിരൂരിലെ അക്യുപങ്ചറിസ്റ്റായ റുവൈദ ഫൈസല്‍ ആണ് യുവതിയെ ചികിത്സിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഹംസ പി എം പറഞ്ഞു. കുഞ്ഞിന്റെ മരണത്തില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്.

സര്‍ക്കാര്‍ അംഗീകരിച്ച അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരല്ല റുവൈദയെ ചികിത്സിച്ചതെന്ന് ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. വ്യാജ അക്യുപങ്ചറിസ്റ്റുകളാണ് ചികിത്സ നടത്തിയത്. തിരൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വിഷ് അക്കാദമി എന്ന സ്ഥാപനമാണ് ചികിത്സ നല്‍കിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന റുവൈദ ഫൈസല്‍, ജുനൈദ് എന്നിവര്‍ വ്യാജ അക്യുപങ്ചറിസ്റ്റുകളാണെന്നും ഇത്തരം വ്യാജ അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഇവര്‍ പ്രചാരണം കൊടുക്കുന്നുണ്ടെന്നും ഹംസ ആരോപിച്ചു. ഈ മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസിനോട് താന്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് പരാതിയെ ഗൗരവത്തോടെയല്ല സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ ബന്ധുക്കളെ ഒന്നും കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരോപണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ജസീറ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സൗദിയിലെ ഖയിസുമാ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരെ കുവൈറ്റില്‍ നിന്ന് ഖയിസുമാ വിമാനത്താവളത്തിലേക്ക് ബസ് മാര്‍ഗ്ഗം എത്തിക്കുമെന്നും വിസയുള്ള പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു. ജസീറയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിൽ വിദ്യാഭ്യാസം ഓൺലൈനായി തുടരും

പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റിൽ വിദ്യാഭ്യാസം ഓൺലൈനായി തുടരും

സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് കുവൈറ്റില്‍ ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാല്‍ അല്‍ തബ്തബായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദൂര പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ വിശദമായി അവലോകനം ചെയ്തു.

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും വെര്‍ച്വല്‍ ക്ലാസുകളിലെ പങ്കാളിത്തവും വിലയിരുത്തിയ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ യോഗം വിലയിരുത്തി. ക്ലാസുകളിലെ ആശയവിനിമയം, ഹാജര്‍ നില, പാഠ്യപദ്ധതി പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ അധികൃതര്‍ നിർദ്ദേശിച്ചു. പഠനത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനൊപ്പം അധ്യാപകര്‍ക്ക് കൂടുതല്‍ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു'; കാരണങ്ങള്‍ നിരത്തി ട്രംപ്

'ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു'; കാരണങ്ങള്‍ നിരത്തി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികളിലൂടെ മുന്നില്‍കണ്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ പരിഹരിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

'ഇറാനിലെ ഭീകരവാദ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടികളിലൂടെ ലക്ഷ്യം വെച്ച കാര്യങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇറാന്റെ മിസൈലുകളും ലോഞ്ചറുകളും അടക്കമുള്ള എല്ലാ ആയുധശേഖരവും തകര്‍ക്കുക, ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നിവയായിരുന്നു ചില ലക്ഷ്യങ്ങള്‍.

ഇറാന്‍ ഒരിക്കലും ആണവായുധ നിര്‍മാണത്തിന്റെ അരികില്‍ പോലും എത്തില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇനി എന്നെങ്കിലും മറിച്ച് സംഭവിക്കുകയാണെങ്കിലും അമേരിക്കയ്ക്ക് ആ നീക്കത്തെ അതിവേഗം തടയാനുമാകും. ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി പശ്ചിമേഷ്യയിലെ നമ്മുടെ സഖ്യ രാജ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്താനായി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ അത് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ തന്നെ ഉറപ്പ് വരുത്തണം. അമേരിക്ക ഈ കടലിടുക്ക് ഉപയോഗിക്കുന്നില്ല. മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കാം. ഇറാന്റെ ഭീഷണി അവസാനിച്ചാല്‍ പിന്നെ അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല. ആ രാജ്യങ്ങള്‍ക്ക് തന്നെ ചെയ്യാവുന്ന മിലിട്ടറി നടപടികളുടെ ആവശ്യമേ ഉണ്ടാകൂ,' ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റില്‍ പറഞ്ഞു.

ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായാണ് ഈ പോസ്റ്റ് നല്‍കുന്ന സൂചന എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുടെ ഇടപെടലുകള്‍ ഇനി ഉണ്ടാകില്ലെന്ന് കൂടി ട്രംപിന്റെ പോസ്റ്റിലൂടെ വ്യക്തമാകുന്നുണ്ട്. ഇത് നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമോ അതോ ഇറാനും മറ്റ് രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ്; അമേരിക്കന്‍ ഗ്യാസിനെ ആശ്രയിച്ച് രാജ്യം,അവസരം മുതലെടുത്ത് ട്രംപ്

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ്; അമേരിക്കന്‍ ഗ്യാസിനെ ആശ്രയിച്ച് രാജ്യം,അവസരം മുതലെടുത്ത് ട്രംപ്

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഈയാഴ്ച്ചയിലെ ഇറക്കുമതി 2,65,000 ടണ്ണായി കുറഞ്ഞു. മാര്‍ച്ച് 5-ലെ 3,22,000 ടണ്ണില്‍ നിന്നാണ് ഈ ഇടിവ് കാണാനാവുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുമെന്നതാണ് വലിയ പ്രതിസന്ധി.

പശ്ചിമേഷ്യയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി 89,000 ടണ്ണായി കുറഞ്ഞു. 2026 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. അതേസമയം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന എല്‍പിജി 1,76,000 ടണ്ണായി ഉയര്‍ന്നു. പ്രധാനമായും അമേരിക്കയില്‍ നിന്നാണ് ഈയാഴ്ച്ച എല്‍പിജി ലഭിച്ചത്. മുന്‍ ആഴ്ചയില്‍ ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 100%യും പശ്ചിമേഷ്യയില്‍ നിന്നായിരുന്നു. 2026ല്‍ ഇന്ത്യ ഏകദേശം 2.2 മില്യണ്‍ ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലായി ഉയര്‍ന്നു.

അമേരിക്കയില്‍ നിന്ന് ചില എല്‍പിജി കപ്പലുകള്‍ ഇതിനകം രാജ്യത്ത് എത്തിയതായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുന്ന അത്രയും ലഭ്യമായോ എന്ന് വ്യക്തമല്ല. പ്രതിസന്ധി തുടരുന്നതിനാല്‍ റഷ്യ, ജപ്പാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സം പരിഹരിക്കാന്‍ എണ്ണ റിഫൈനറികള്‍ മറ്റ് രാജ്യങ്ങളിലെ വിതരണക്കാരുമായി ചര്‍ച്ച നടത്തി വരികയാണ്.

പശ്ചിമേഷ്യയില്‍ നിന്ന് എല്‍പിജി ഇന്ത്യയിലെത്താന്‍ 7 മുതല്‍ 8 ദിവസമാണ് സമയെടുക്കുക. അമേരിക്കയില്‍ നിന്നാണെങ്കില്‍ ഏകദേശം 45 ദിവസം വേണ്ടിവരും. റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നും വരുന്ന കപ്പലുകള്‍ക്ക് ഏകദേശം 35 മുതല്‍ 40 ദിവസവും വേണ്ടി വരുമെന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പ്രധാന കാരണം.

ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ ഏകദേശം 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിലെ 90%യും പശ്ചിമേഷ്യയില്‍ നിന്നാണ് ലഭിക്കുന്നത്. 