Saturday, 21 March 2026

വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. വടുതലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാന്റെ പോരാട്ടം മിസൈലുകളില്‍ ഒതുങ്ങില്ല'; ഈദ് സന്ദേശത്തില്‍ മുന്നറിയിപ്പുമായി മൊജ്തബ ഖമനയി

'ഇറാന്റെ പോരാട്ടം മിസൈലുകളില്‍ ഒതുങ്ങില്ല'; ഈദ് സന്ദേശത്തില്‍ മുന്നറിയിപ്പുമായി മൊജ്തബ ഖമനയി

തെഹ്‌റാന്‍: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം രക്തസാക്ഷികളായ ജനതയുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ മൂന്ന് യുദ്ധങ്ങള്‍ നേരിട്ടു. ഇറാന്‍ ആഗോള അഹങ്കാരത്തിന് എതിരെയാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആദ്യത്തെ സംഘര്‍ഷം ഉണ്ടായത്. ഈ സംഘര്‍ഷങ്ങളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ആയിരത്തോളം പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഫെബ്രുവരി അവസാന വാരത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്ന് വിശേഷിപ്പിച്ച ഖമനയി ഇറാന്‍ ഇപ്പോള്‍ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും പറഞ്ഞു.

ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കില്ല. എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു സംയമനവും പാലിക്കില്ലെന്നും ഖമനയി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമ്മർദത്തിന് വഴങ്ങില്ല, യുഎസ് യുദ്ധവിമാനങ്ങൾക്കായി ലങ്കയുടെ മണ്ണ് വിട്ട് നൽകില്ല: അനുര കുമാര ദിസനായകെ

സമ്മർദത്തിന് വഴങ്ങില്ല, യുഎസ് യുദ്ധവിമാനങ്ങൾക്കായി ലങ്കയുടെ മണ്ണ് വിട്ട് നൽകില്ല: അനുര കുമാര ദിസനായകെ

കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ യുഎസിന്റെ രണ്ട് യുദ്ധവിമാനങ്ങൾക്ക് ലങ്കൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജീബൂട്ടിയയിലെ സൈനിക താവളത്തിൽ നിന്നുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനാണ് അനുമതി നൽകാത്തതെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിൽ പറഞ്ഞു. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലങ്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

തുറമുഖങ്ങളുടെ സുരക്ഷ, വ്യാപാര ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നു. എന്നാൽ സൈനിക നീക്കങ്ങൾക്ക് ലങ്കൻ മണ്ണ് വിട്ടുതരില്ലെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനങ്ങളിൽ എട്ടോളം ആന്റി ഷിപ്പ് മിസൈലുകളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് അനുമതി നൽകുന്നത് ലങ്കയുടെ പരമാധികാരത്തെ ബാധിക്കുന്നതിനൊപ്പം നിഷ്പക്ഷതയെയും സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടിയ ദിസനായകെ വിദേശസമ്മർദങ്ങൾക്കും വഴങ്ങില്ലെന്നും വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ലങ്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് ആവശ്യം ഉന്നയിച്ച അതേദിവസം തന്നെ ഇറാൻ തങ്ങളുടെ യുദ്ധക്കപ്പലുകൾ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാനുള്ള അനുമതി തേടിയിരുന്നുവെന്നും ദിസനായകെ പറഞ്ഞു. മൂന്ന് യുദ്ധക്കപ്പലുകൾക്ക് വേണ്ടിയാണ് ഇറാൻ അനുമതി തേടിയത്. മാർച്ച് 9 മുതൽ 13 വരെയാണ് ഇറാൻ അനുമതി തേടിയത്. ഈ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് യുഎസ് ആവശ്യം ഉന്നയിച്ചത്. ഇറാന് അനുമതി നൽകിയെങ്കിൽ യുഎസിനും അനുമതി നൽകേണ്ടി വന്നേനേ. ഇന്ത്യയിൽ നാവിക അഭ്യാസ പ്രകടനം കഴിഞ്ഞ് മടങ്ങിയ യുദ്ധക്കപ്പലുകളാണ് അനുമതി ആവശ്യപ്പെട്ടത്. പക്ഷേ തങ്ങൾ രണ്ടുകൂട്ടർക്കും അനുമതി നൽകാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിസനായകെയുടെ അഭിപ്രായത്തെ 225 അംഗ പാർലമെന്റ് കയ്യടിയോടെയാണ് സ്വീകരിച്ചത്. ആരുടെയും സമ്മർദത്തിന് വഴിങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഭീരുക്കളേ...,നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും'; നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്, സഹായിക്കാത്തതിൽ അമർഷം

'ഭീരുക്കളേ...,നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും'; നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്, സഹായിക്കാത്തതിൽ അമർഷം

വാഷിംങ്ടൺ: നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗ രാജ്യങ്ങളെ ഭീരുക്കളെന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണത്തിൽ നാറ്റോ അംഗരാജ്യങ്ങൾ യുഎസിനെ പിന്തുണക്കാത്തതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ വഴിയുള്ള ട്രംപിന്റെ വിമർശനം. യുഎസ് ഇല്ലാതെ നാറ്റോ വെറും പേപ്പർ ടൈഗർ (ശക്തമെന്ന് തോന്നുന്നതും എന്നാൽ ഫലപ്രദമല്ലാത്തതുമായ) ആണ്. ആണവ ശക്തിയായ ഇറാനെ തടയാനായി നടത്തുന്ന യുദ്ധത്തിൽ നാറ്റോ രാജ്യങ്ങൾ പങ്കാളികളായില്ലെന്നും ട്രംപ് ആരോപിച്ചു.

'ഇപ്പോൾ പോരാട്ടം സൈനികമായി വിജയിച്ചു കഴിഞ്ഞു, അവർക്ക് വളരെ കുറഞ്ഞ അപകടസാധ്യതയേ ഇനി ഉള്ളൂ. അമിത എണ്ണവിലയെ കുറിച്ച് പരാതിപ്പെടുന്ന അവർക്ക് ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കണമെന്നില്ല. എണ്ണ വില വർധനവിന്റെ കാരണത്തെ, അപകടസാധ്യതയില്ലാത്ത ഒരു ചെറിയ സൈനിക നീക്കത്തിലൂടെ അവർക്ക് ഇല്ലാതാക്കാൻ സാധിക്കും. അത് അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാനാകുന്നതാണ്. ഭീരുക്കളെ, നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും' എന്നാണ് ട്രംപിന്റെ കുറിപ്പ്.

നാറ്റോ രാജ്യങ്ങൾക്കെതിരെ മുമ്പും ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. തങ്ങൾക്ക് ആരും വേണ്ടെന്നും യുഎസ് ശക്തരാണ് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ പടക്കപ്പലുകൾ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യരാജ്യങ്ങൾ കാര്യമാക്കാത്തതിനെ തുടർന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ജർമ്മനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉടനെത്തന്നെ ട്രംപിന്റെ ഈ ആവശ്യം നിരാകരിച്ചിരുന്നു. സംഘർഷം ആരംഭിക്കുന്നതിന് മുൻപായി യുഎസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും സൈനിക നടപടിക്ക് യുഎൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവരുടെ അനുമതിയില്ലെന്നുമായിരുന്നു ജർമനിയുടെ പ്രതികരണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു, നടുവൊടിഞ്ഞു; മഞ്ഞുമ്മൽ ബോയ്‌സിനെ ഓർമിപ്പിച്ച് ഒരു രക്ഷാദൗത്യം

150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു, നടുവൊടിഞ്ഞു; മഞ്ഞുമ്മൽ ബോയ്‌സിനെ ഓർമിപ്പിച്ച് ഒരു രക്ഷാദൗത്യം

ഗുഡല്ലൂർ: കുന്നിൻമുകളിൽ നിന്നും 150 അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് സൈന്യം. ഊട്ടി-ഗൂഡല്ലൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സൂചിമലയുടെ വ്യൂപോയിന്റിൽ വെച്ചാണ് സംഭവം. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ ഓർമിപ്പിക്കുന്ന രംഗങ്ങളെന്നാണ് സംഭവത്തെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.

ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ മലമുകളില്‍ നിന്നും കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാൾ സൂചിമലയിൽ എത്തിയത്. വ്യൂ പോയിന്റ് ഏരിയ കടന്ന് കെട്ടിടത്തിന്റെ വശത്ത് കൂടി പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

കാല് പാറകൾക്ക് ഇടയിൽ കുടുങ്ങിയതോടെ ഇയാൾ ഒരു പാറക്കെട്ടിന് മുകളിൽ തടഞ്ഞുനിന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ ആഴത്തിലേക്ക് ശിവഗുരുനാഥൻ വീണുപോകാൻ സാധ്യതയുണ്ടായിരുന്നു. ഇയാൾ വീഴുന്നത് ആരും കണ്ടിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയതിനാൽ കുറച്ചധികം സമയം അപകടം ആരുമറിയാതെ തുടർന്നു. പിന്നീട് ബോധം വന്നപ്പോൾ വ്യൂ പോയിന്റിൽ ഇറക്കിയ ടാക്‌സി ഡ്രൈവറെ ഗുരുനാഥൻ വിളിച്ചു.

ഈ ഡ്രൈവറാണ് പൊലീസിലും മറ്റും വിവരം അറിയിക്കുന്നത്. അഞ്ച് മണിയോടെ അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പക്ഷെ ഇവർ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. കാട്ടാനക്കൂട്ടം ഇറങ്ങുന്ന പ്രദേശം കൂടിയായതിനാൽ അവയെ അകറ്റിനിർത്താൻ കൂടി വനംവകുപ്പ് നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു.

രാത്രിയോടെ മദ്രാസ് റെജിമെന്റിലെ റെസ്‌ക്യൂ ടീം എത്തി. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ ശിവഗുരുനാഥൻ അനങ്ങാൻ പോലും പറ്റാതെ കിടക്കുകയായിരുന്നു. ഇയാൾക്ക് ആവശ്യമായ വൈദ്യസഹായം ആദ്യം നൽകി. പിന്നീടും രക്ഷാദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടുമടക്കമുള്ളവരും സ്ഥലത്ത് എത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൃഗശാലയിലെ പതിവ് പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം; മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

മൃഗശാലയിലെ പതിവ് പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണം; മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

ബെംഗളുരു: മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ.

വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.

പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഡോക്ടര്‍ മരിച്ചത്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നാണ് കര്‍ണാടക വനമന്ത്രി ഈശ്വര്‍ ഖാന്‍ദ്രേ പ്രതികരിച്ചത്. സമീക്ഷയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു

ചെന്നൈ: നിയന്ത്രണം വിട്ട തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് മീഡിയന്‍ തകര്‍ത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. സേലം ദേശീയപാതയില്‍ അരിയന്നൂരിന് സമീപം ഉത്തമസോലാപുരത്ത് വെള്ളിയാഴ്ചയാണ് സംഭവം.സേലം പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായാണ് നിയന്ത്രണം വിട്ട് സെന്‍ട്രല്‍ മീഡിയനില്‍ ഇടിച്ച് എതിര്‍വശത്തുള്ള പാതയിലേക്ക് കയറിയത്. 40 യാത്രികരാണ് ബസിലുണ്ടായിരുന്നത്.

കോയമ്പത്തൂരില്‍ നിന്നും സേലത്തേക്ക് വരികയായിരുന്നു ബസ്. നിയന്ത്രണം വിട്ട് എതിര്‍ദിശയിലെ റോഡിലേക്ക് കയറിയ ബസും എതിർദിശയില്‍ നിന്നും വന്ന ടെമ്പോയും ആദ്യം കൂട്ടിയിടിച്ചു. ഇതിന് പിന്നാലെ വന്ന ബൈക്കും ബസിലിടിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പതിനൊന്ന് അംഗ കുടുംബമാണ് ടെമ്പോയിൽ ഉണ്ടായിരുന്നത്. സെല്‍വരാജ്, മുരുകന്‍, അമുദ, മണികണ്ഠന്‍, ഇരുസായി, മണികണ്ഠന്റെ പങ്കാളി സത്യ, അഞ്ച് വയസുകാരി നിതിഷ, പതിനൊന്ന് മാസം മാത്രം പ്രായമുള്ള ജീവിക എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊണ്ടാലംപട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് ഒരാള്‍ മരിച്ചത്. ബാക്കിയുള്ളവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 