Saturday, 21 March 2026

സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രവി ​ഗോപാലാണ് മരിച്ചത്. കഴിഞ്ഞ 18-ാം തീയതിയായിരുന്നു ആക്രമണമുണ്ടായത്.

ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു രവി ​ഗോപാൽ. ജോലി കഴിഞ്ഞ് മുറിയിലെത്തിയ യുവാവ് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്ന സമയത്താണ് വ്യോമാക്രമണമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കോൾ കട്ടാവുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് പല തവണ ശ്രമിച്ചിട്ടും യുവാവുമായി ബന്ധപ്പെടാൻ‌ സാധിച്ചില്ല. തൊട്ടടുത്ത ദിവസം രവിയുടെ സുഹൃത്താണ് വീട്ടിലേക്ക് വിളിച്ച് അപകടത്തെ കുറിച്ച് അറിയിച്ചത്.

ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. രവി ​ഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഇതുവരെ കൃത്യമായ സഹായം ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു 

മാർച്ച് 14-ന് ഒമാനിലെ സൊഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ അൽ ഖർജ് റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ ജനവാസമേഖലയിൽ പതിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 2200 രൂപ താഴ്ന്ന് 1,07,040 രൂപയിലെത്തി. ഗ്രാം വില 270 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 4494 ഡോളർ നിലവാരത്തിൽ തുടരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,840 രൂപയും, പവന് 1,19,120 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,172 രൂപയും പവന് 89,376 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 259.90 രൂപയും കിലോഗ്രാമിന് 2,59,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,20,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. എണ്ണവില വീണ്ടും ഉയരുവാണെങ്കിൽ സ്വർണവില ഇനിയും ഇടിയാൻ ആണ് സാധ്യത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.

രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരിൽ വടുത കർഷക റോഡിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്. രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ വിദേശത്തുള്ള വീട്ടുടമസ്ഥൻ ബന്ധുവിനോട് വീട് പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ശ്രീകുമാരിയെയും മകൾ അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികൾ കട്ടിലിൽ വിഷം കഴിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊച്ചി സെൻട്രൽ എസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സ്ഥലത്ത് നിന്ന് കിട്ടിയ ആതമഹത്യാക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയയുന്നത്.

തിരുവനന്തപുരം കാരോട് സ്വദേശികളായ അശ്വതിയും അമ്മയും രണ്ട് മാസം മുൻപാണ് കൊച്ചിയിലെത്തിയത്. കരൾ രോഗബാധിതനാൈയ അസ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് വീട് വിൽപ്പന നടത്തി കുടുംബം കൊച്ചിയിലേക്ക് മാറിയത്. 14,5 വയസ്സുള്ള ആൺ കുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ച് മൂന്ന് കുട്ടികൾ. ഇതിൽ മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് കൊച്ചിയിലെത്തിയതെന്നാണ് വീട്ടുടമസ്ഥനെ ഇവർ അറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പൂ‍ർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാൻ കപ്പലുകൾക്ക് ഇറാന്റെ അനുമതി; ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാം; ഇറാൻ

ജപ്പാൻ കപ്പലുകൾക്ക് ഇറാന്റെ അനുമതി; ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാം; ഇറാൻ

ജപ്പാന്റെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ ഇറാൻ അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ജപ്പാൻ വിദേശകാര്യമന്ത്രിയുമായുള്ള സംഭാഷണത്തിനുശേഷമാണ് പ്രഖ്യാപനം. ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ ഹോർമൂസിലേക്ക് അയക്കാൻ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടിരുന്നു. ജപ്പാന്റെ ഇന്ധനത്തിന്റെ 90 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ് വരുന്നത്.

ഇറാൻ തന്ത്രപ്രധാനമായ ജലപാത അടച്ചിട്ടില്ലെന്നും, ഇറാനെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സുരക്ഷാ ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിൽ മറ്റുള്ളവർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ടെഹ്‌റാനുമായി ഏകോപിപ്പിച്ചാൽ ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജപ്പാൻ അതിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും ആശ്രയിക്കുന്നത് മിഡിൽ ഈസ്റ്റിനെയാണ്, ഇതിൽ ഭൂരിഭാഗവും കടലിടുക്ക് വഴിയാണ് സഞ്ചരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി

മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന അല്ല, ആ ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് വയനാട്ടിൽ എത്തിയത് നല്ല ഉദ്ദേശത്തോടെയാണ്.

അത് മനസിലാകാതെ കടന്നാക്രമണം ഉണ്ടായി. ഞാൻ ക്ഷമ പറഞ്ഞ ശേഷം മമ്മുട്ടി എന്നെ വിളിച്ചു. മമ്മുട്ടി വളരെ വികാരഭരിതനായി തിരിച്ചുവിളിച്ചു സംസാരിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന CM with SKN പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതി നടത്തുന്ന രീതി എൽഡിഎഫിന് ഇല്ല. ഭരണം അഴിമതി വളർത്തിയിട്ടില്ല. LDF സർക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കേരളം രാജ്യത്ത് ഏറ്റവും അഴിമതി ഇല്ലാത്ത സർക്കാർ ആയത്. LDF സംസ്ക്കാരം അഴിമതി രഹിതമാണെന്നും CM with SKN പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സമാധാന ജീവിതം ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. LDF നു അനുകൂലമാണ് ജനതാല്പര്യം. എല്ലാ ജനങ്ങളും LDF നു ഒപ്പം നിൽക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങൾ സമാധാന ജീവിതം വഹിച്ചു. ഖജനാവിൽ പൂച്ച പെറ്റു കിടക്കണം എന്നത് ആഗ്രഹം മാത്രം. കടത്തിന്റെ കാര്യത്തിൽ കേരളം പുറകിൽ ആണ്.

നാടിനു വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാർ ആകുന്നില്ല. കെ റെയിൽ അതിന്റെ ഉദാഹരണം. LDF ഉള്ളപ്പോൾ കെ റെയിൽ വേണ്ട എന്നതാണ് പ്രതിപക്ഷ നിലപാട്. 10 വർഷം തടസങ്ങൾ നേരിട്ട് ആണ് മുന്നോട്ട് പോയത്.SIR, പാചക വാതക വിഷയം സംസ്ഥാന സർക്കാർ കാരണം എന്ന് സ്വകാര്യ പ്രചരണം നടക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്

വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്

കുവൈറ്റിലെ വിപണികളില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വ്യാപാര ക്രമക്കേടുകള്‍ തടയുന്നതിനുമായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി. നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെയും അല്‍-സിദ്ദിഖ് എമര്‍ജന്‍സി ടീമിന്റെയും നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന.

സര്‍ക്കാര്‍ നിശ്ചയിച്ച വില നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തത് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കാന്‍ വിസമ്മതിക്കുന്നത് വരെയുള്ള ഗുരുതരമായ വീഴ്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃത്യമായ അനുമതിയില്ലാതെ പ്രമോഷണല്‍ ഓഫറുകള്‍ നടത്തുക, മെനുവില്‍ ഉത്പ്പന്നത്തിന്റെ ഇനവും ഗുണനിലവാരവും വ്യക്തമാക്കാതിരിക്കുക, ഉത്പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയും നടപടിക്ക് കാരണമായി.