Monday, 23 March 2026

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം; ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ 2000ലേറെ സർവ്വീസുകൾ നിർത്തിയിരുന്നു. ഏകദേശം 30 സർവ്വീസുകൾ മാത്രമാണ് മേഖലയിലേക്ക് നടത്തിയത്.

ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസർക്കാർ ഉടൻ ഉത്തരവിറക്കും. നിരക്ക് പരിധി നിയന്ത്രണം മാർച്ച് 23 മുതൽ പിൻവലിക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വർധിച്ചേക്കും.

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ടിക്കറ്റ് വില സുതാര്യവും നീതിയുക്തവുമായി നിലനിർത്തി, നിരക്കുക​ൾ നിശ്ചയിക്കുന്നതിൽ അച്ചടക്കം പാലിക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യംവന്നാൽ നിരക്കിലുള്ള നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.നിയന്ത്രണം നീക്കുന്നത്തോട് കൂടി വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡിനനുസരിച്ച് ടിക്കറ്റ് ചാർജ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും. ഇൻഡി​ഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇനി ഡൈനാമിക് പ്രൈസിം​ഗ് ​രീതിയിലേക്ക് മാറാൻ കഴിയും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ടുകിട്ടാന്‍ എന്തും ചെയ്യും; ബംഗാളില്‍ വോട്ടറുടെ താടിവടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടുകിട്ടാന്‍ എന്തും ചെയ്യും; ബംഗാളില്‍ വോട്ടറുടെ താടിവടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: വോട്ട് കിട്ടാൻ എന്തും ചെയ്യുമെന്ന നിലയിലാണ് പല സ്ഥാനാർത്ഥികളും. അത്തരത്തിൽ ഒരു സംഭവമാണ് പശ്ചിമ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ദബ്‌രാജ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അനൂപ് കുമാര്‍ സാഹ വോട്ട് കിട്ടാൻ വോട്ടർമാരുടെ താടിവരെ വടിച്ചുനൽകി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ശനിയാഴ്ചയാണ് പ്രചാരണത്തിനിടെ സാഹ വോട്ടറുടെ താടിവടിച്ച് നല്‍കിയത്. വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തെല്ലാം വഴികളാണ് തേടുന്നതെന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.

മറ്റൊരു ബിജെപി സ്ഥാനാര്‍ത്ഥി ഡോ ഷര്‍വാധാ മുഖര്‍ജി മറ്റൊരു വ്യത്യസ്തമായ രീതിയാണ് പ്രചാരണത്തിനായി തെരഞ്ഞടുത്തത്. ബംഗാളിലെ ഇഷ്ടവിഭവമായ മത്സ്യങ്ങളിലൊന്നായ കട്‌ലയെ ഉപയോഗിച്ചായിരുന്നു പ്രചാരണം. ബിദാന്‍നഗര്‍ മണ്ഡലത്തിലെ മാര്‍ക്കറ്റിലെത്തിയ മുഖര്‍ജി കൈയില്‍ മീനും പിടിച്ചുകൊണ്ടാണ് തൃണമൂലിനെതിരെ സംസാരിച്ചത്. ബംഗാള്‍ സംസ്‌കാരത്തിന്റെ ഭാഗമായ മത്സ്യവും മാംസവുമൊക്കെ ബിജെപി സര്‍ക്കാര്‍ നിരോധിക്കുമെന്ന വ്യാജ പ്രചരണങ്ങളാണ് തൃണമൂല്‍ നടത്തുന്നതെന്നാണ് മുഖര്‍ജി പറയുന്നത്. മത്സ്യം എന്നത് ബംഗാളിന്റെ പാരമ്പര്യത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണെന്നും ഒരു ആഘോഷങ്ങളും മത്സ്യവിഭമില്ലാതെ ആഘോഷിക്കപ്പെടുന്നില്ല എന്നുമായിരുന്നു മുഖര്‍ജിയുടെ പ്രസംഗം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; അന്വേഷണത്തിൽ പ്രതി കാമുകി

ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; അന്വേഷണത്തിൽ പ്രതി കാമുകി

ലക്‌നൗ: ഉത്തർപ്രദേശിൽ മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പ്രതാപ്ഗഡിലെ മുൻ ഗ്രാമമുഖ്യനായ മുഷ്‌താഖ്‌ ഗുൽഷനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാനില്ലായിരുന്നു. രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ ചെയ്തത്.

മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് പെൺസുഹൃത്തായ സുമനെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

മിഷർപൂർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനായിരുന്നു ഗുൽഷൻ. രണ്ട് വിവാഹം ചെയ്ത ഇയാൾക്ക് 18 മക്കളാണുള്ളത്. രണ്ട് ഭാര്യമാരുമായി ഇയാൾ ഒരു വീട്ടിലാണ് കഴിയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇടിവ് 40000ത്തിലേറെ

സ്വർണവില രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇടിവ് 40000ത്തിലേറെ

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും പ്രതീക്ഷയുടെ ദിനമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയിലുണ്ടാകുന്ന കുറവിനെ വിപണി നിരീക്ഷകള്‍ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും സ്വര്‍ണത്തിന്റെയും വെളളിയുടെയും വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയാണ്. യുഎസും ഇസ്രയേലും ഇറാനെിരെ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ആഴ്ചകളായി ലോഹങ്ങളുടെ വിലയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,835 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 545 രൂപയുടെയും പവന് 4360 രൂപയുടെയും കുറവ് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഇത്രയും വലിയ വിലക്കുറവ് ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 84,400 രൂപയും ഗ്രാമിന് 10,550 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 445 രൂപയുടെ വ്യത്യസമാണ് ഇന്നുണ്ടായത്. സ്വര്‍ണം പോലെതന്നെ വെള്ളിവിലയും താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര

ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര

കൊച്ചി: വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെയും സംസ്‌കാരം എറണാകുളത്ത് നടത്തി. ബന്ധുക്കള്‍ സഹകരിക്കാത്തിനെ തുടര്‍ന്ന് അഞ്ചു പേരുടെയും സംസ്‌കാര വടുതല ശ്മശാനത്തിലാണ് നടത്തിയത്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരിച്ച ശ്രീകുമാരിയുടെ സഹോദരനും മറ്റ് ബന്ധുക്കളും വിളപ്പില്‍ശാലയില്‍ നിന്നും എറണാകുളത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തോടെയായിരുന്നു സംസ്‌കാര ചടങ്ങ് എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കാവുവിള പരേതനായ ജി സുരേന്ദ്രന്‍ നായരുടെ ഭാര്യ വൈ ശ്രീകുമാരി, മകള്‍ അശ്വതി എസ് നായര്‍, അശ്വതിയുടെ മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍, അക്ഷിത എന്നിവരാണ് മരിച്ചത്. ശ്രീകുമാരിയും മകളും തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റ് വണ്‍ ബിയിലെ വില്ലയിലാണ് രണ്ട് മാസം മുമ്പ് അഞ്ചംഗ കുടുംബം വാടകയ്‌ക്കെടുത്തത്. വീട്ടുടമയുടെ ബന്ധുവിനോട് വീടൊഴിയാന്‍ തീരുമാനിച്ചെന്ന് പറഞ്ഞതിന് പിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം.

വില്ലയില്‍ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അശ്വതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ക്കും ഭര്‍തൃമാതാവിനും അയല്‍വാസികള്‍ക്കുമെതിരെ ആരോപണമുണ്ട്. അശ്വതിയുടെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഇക്കഴിഞ്ഞ ജൂലായിലാണ് അശ്വതിയുടെ ഭര്‍ത്താവ് അശ്വത്ത് ജീവനൊടുക്കിയത്. തുടര്‍ന്നുണ്ടായ ഒറ്റപ്പെടലാവാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

ആത്മഹത്യ കുറിപ്പില്‍ തങ്ങളുടെ വീടും സ്ഥലവും സ്വത്തുവകകളും അനാഥാലയത്തിന് വിട്ടുനല്‍കണമെന്ന വില്‍പത്രത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. സമ്പന്നര്‍ താമസിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍ സ്ട്രീറ്റിലെ ആഡംബര വസതിയുടെ താഴെ നിലയിലാണ് 45,000 രൂപ വാടക നല്‍കി ഇവര്‍ താമസിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 March 2026

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം