Monday, 23 March 2026

വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടർ ജീവനൊടുക്കി

വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടർ ജീവനൊടുക്കി

ഹൈദരാബാദ്: വീട്ടുകാർ പൂച്ചയെ വളർത്താൻ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കി. ഹൈദരാബാദ് അൽവാലിൽ ആണ് സംഭവം. 23 വയസുകാരി പ്രിൻസി ആണ് ആത്മഹത്യ ചെയ്തത്.

മാർച്ച് 20നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ആത്മഹത്യ ചെയ്തത്. ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടന്ന് അയൽക്കാരും പൊലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്.

സംഭവത്തിൽ പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍; പരിക്കേറ്റത് 1000ത്തിലധികം കുട്ടികള്‍ക്ക്

അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍; പരിക്കേറ്റത് 1000ത്തിലധികം കുട്ടികള്‍ക്ക്

തെഹ്‌റാന്‍: അമേരിക്ക- ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍. 1510 കുട്ടികള്‍ക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രി മുഹമ്മദ് റെസ സഫര്‍ഗന്‍ഡിയെ ഉദ്ദരിച്ച് ഐആര്‍ഐബിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇതുവരെ ആക്രമണത്തില്‍ 300ഓളം ആരോഗ്യകേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഏകദേശം 2000ത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

അതേസമയം ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഔദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ശത്രുരാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ എനര്‍ജി കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശത്രു ബന്ധമുള്ള കപ്പലുകള്‍ ഒഴികെയുള്ള എല്ലാം ഹോര്‍മൂസ് വഴി കടത്തിവിടാനാണ് ഇറാന്റെ തീരുമാനം.

ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ ഭാഗമായ ഇറാനിയന്‍ പ്രതിനിധി അലി മൗസവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗള്‍ഫിലെ നാവികരെ സംരക്ഷിക്കുന്നതിനുമായി യുഎന്‍ ബോഡിയുമായി സഹകരിക്കാന്‍ തെഹ്റാന്‍ തയ്യാറാണെന്നും അദേഹം പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോര്‍മൂസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങള്‍ കാരണമെന്നും അലി മൗസവി ചൂണ്ടികാട്ടി. ഹോര്‍മൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നാലെ ആഗോള വിപണി തടസ്സപ്പെട്ടത് കണക്കിലെടുത്താണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ ഇസ്രയേലിനും അമേരിക്കയ്ക്കുമായി കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം;നൂറിലേറെ പേർക്ക് പരിക്ക്

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം;നൂറിലേറെ പേർക്ക് പരിക്ക്

ടെൽ അവീവ്: നതാൻസിലെ ആണവസമ്പൂഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലും പരിസര പ്രദേശമായ അറദിലുമാണ് ആക്രമണം നടന്നത്.

നൂറോളം പേർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസികൾ അറിയിച്ചിട്ടുണ്ട്.

ഇറാന്റെ മിസൈൽ ആക്രമണത്തെ തടയാനായി പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല എന്നാണ് ചില ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കെട്ടിടങ്ങൾക്ക് മേൽ പതിച്ചു എന്നാണ് ഈ ഉദ്യോഗസ്ഥരുടെ വാക്കുകൾ.

ഡിമോണയിലെ തകർന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡിമോണയിലെ ആക്രമണത്തിൽ 39 പേർക്കും അറദിൽ എൺപതിലേറെ പേർക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് വയസുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്.

ആക്രമണത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിന് ഏറെ ദുഷ്‌കരമായ രാത്രിയാണ് കടന്നുപോകുന്നത് എന്നാണ് നെതന്യാഹുവിന്റെ വാക്കുകൾ. ഇറാനെതിരെ ആക്രമണം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താന് വേണ്ടി ചാരപ്പണി, നിർണായക വിവരങ്ങൾ കൈമാറി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി, നിർണായക വിവരങ്ങൾ കൈമാറി; ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

ജയ്‌പൂർ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. അസമിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്‌സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ദിബ്രുഗഢിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാൾക്ക് പാകിസ്താനി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാൾ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത് എന്നാണ് വിവരം.

കൂടുതൽ ചോദ്യം ചെയ്യലിനായി സുമിത് കുമാറിനെ ജയ്‌പ്പൂരിലെത്തിച്ചിട്ടുണ്ട്. 2023 മുതൽ ഇയാൾ പാകിസ്താനി ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, വിവരം കൈമാറുമ്പോൾ ഇയാൾക്ക് പണം ലഭിച്ചിരുന്നുവെന്നും ഇന്റലിജൻസ് കണ്ടെത്തി. അസമിലെയും ബിക്കാനീറിലെയും എയർ ഫോഴ്‌സ് ഇൻസ്റ്റലേഷനുകളിറക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്.

യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ ഉള്ള സ്ഥലങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവയടക്കം കൈമാറി. തന്റെ മൊബൈൽ നമ്പറിൽ പാകിസ്താനി ചാരന്മാർക്ക് സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാൾ എടുത്തുനൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയില്‍

പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു; ഭാര്യയേയും മകനെയും വെട്ടി യുവാവ്; പിടിയില്‍

കൊല്ലം: ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആയിരനല്ലൂര്‍ കല്യാണി മുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാര്‍ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിമിയുടേയും മകന്റേയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചു. പിന്നാലെയാണ് നന്ദകുമാര്‍ സിമിയെ കത്തികൊണ്ടുകുത്തിയത്. യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും പരിക്കേറ്റു. പരിസരവാസികളാണ് ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുവാഹത്തി: അസമിലെ ബിജെപി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്‌ളോംഗില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. യുവജന ക്ഷേമ-കായിക മന്ത്രിയാണ് നന്ദിത.

ഹാഫ്‌ളോംഗ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നന്ദിത. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ ബിജെപി നന്ദിതയെ അല്ല നിയോഗിച്ചത്. പുതുമുഖമായ രുപാലി ലംഗ്താസയെയാണ്. ഇതോടെയാണ് നന്ദിത ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ലബിശ്വ ശര്‍മ്മ ഞായറാഴ്ച നന്ദിതയുടെ വീട്ടിലെത്തി കണ്ടിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. 19 സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിനാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടായി കരിയങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിന്‍ (23)സാരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.