Monday, 23 March 2026

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഗൾഫിൽ തടസമില്ലാത്ത ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലുവിന്റെ 'ക്രൈസിസ് മാനേജ്‌മെന്റ് ടീം'; മേൽനോട്ടം നേരിട്ടെന്നും യൂസഫലി

പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഗൾഫിൽ തടസമില്ലാത്ത ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ലുലുവിന്റെ 'ക്രൈസിസ് മാനേജ്‌മെന്റ് ടീം'; മേൽനോട്ടം നേരിട്ടെന്നും യൂസഫലി

അബുദാബി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗൾഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴിൽ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. താൻ ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗൾഫ് മേഖലയിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക - ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.

മുൻകരുതലുകൾ വിവരിച്ച് യൂസഫലി

ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെക്കുറിച്ച് എം എ യൂസഫലി വിശദീകരിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ ഉൾപ്പടെയാണ് കൃത്യമായ ഏകപനത്തോടെ ഭക്ഷ്യ വസ്തുക്കളെത്തിക്കുന്നത്. ഇതിനായി പ്രത്യേക ടീമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ വിവരിച്ചു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണെന്നും യൂസഫലി വ്യക്തമാക്കി. സിലിക്കൺ സെൻട്രലിലെ ലുലു ഹൈപ്പർമാർക്കറ്റിലും സ്റ്റോക്ക് വിലയിരുത്താൻ ലുലു ഗ്രൂപ്പ് ചെയർമാനെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഒറ്റയടിക്ക് ഏഴായിരത്തിലേറെ രൂപയുടെ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക്. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി

ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. രാവിലെ പവന് 102680 രൂപയായിരുന്നെങ്കില്‍ ഉച്ചയ്ക്ക് അത് 99480 രൂപ ആകുകയായിരുന്നു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്

ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലാണ്. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് വിപണിയില്‍ ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ഇന്ന് വിപണി ഇടിവോടെയാണ് ആരംഭിച്ചത്. വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്സ് 1,5000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 22,690നരികെ എത്തിനില്‍ക്കുന്നു. 16 സെഷനുകളിലായി വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. കടലിടുക്ക് തുറക്കാന്‍ ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ വെടിനിര്‍ത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. വെടിനിര്‍ത്തലില്‍ ഇറാന് താത്പര്യമില്ല, എന്നാല്‍ നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ച്ചി വ്യക്തമാക്കിയിരിക്കുന്നത്

അല്‍ജസീറയ്ക്ക് അനുവദിച്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അബ്ബാസ് അരഗ്ചിയുടെ പ്രതികരണം. നിബന്ധനകള്‍ പാലിച്ചുകൊണ്ടാണെങ്കില്‍ ഇറാന്‍ കേള്‍ക്കുമെന്നും പശ്ചിമേഷ്യയിലേത് അമേരിക്കയുടെയോ ഇറാന്റെയോ യുദ്ധമല്ല, മറിച്ച് ഇസ്രയേലിന്റെ യുദ്ധമാണെന്നും അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് ചെറിയ പരുക്ക് മാത്രമേയുള്ളൂവെന്നും അരഗ്ചി വ്യക്തമാക്കി.

അതിനിടെഗള്‍ഫിലെ ഊര്‍ജ പ്ലാന്റുകളെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയത് യുഎസ് ആക്രമണങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഐആര്‍ജിസി അറിയിച്ചു. ഗള്‍ഫിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അമേരിക്കയുടെ ഏത് തരത്തിലുള്ള ഭീഷണിക്കും മറുപടി നല്‍കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതേസമയം ഇസ്രയേലിലെ ഡിമോണയില്‍ നടന്ന ആക്രമണത്തില്‍ ഐഡിഎഫ് അന്വേഷണം പ്രഖ്യാപിച്ചു. ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍. അതിനിടെ ടെഹ്‌റാനിലും തെക്കന്‍ ഇറാനിലും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് രാജ്യാന്തര ഊര്‍ജ ഏജന്‍സി മേധാവി മുന്നറിയിപ്പ് നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് നല്‍കിയ സമയപരിധി നാളെ പുലര്‍ച്ചെ 5.45ന് അവസാനിക്കാനിരിക്കെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൗരന്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നത്, രാജ്യത്ത് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു'; മോദി

'പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നത്, രാജ്യത്ത് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു'; മോദി

ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ആശങ്കയുണ്ടാകുന്നതെന്നും ജനങ്ങളെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കോടി ഇന്ത്യക്കാരാണ് ഗൾഫിലുള്ളത്. അവർക്ക് എല്ലാ സഹായവും നൽകുന്നുണ്ട്. മാർഗനിർദേശങ്ങൾ നൽകുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തിട്ടുണ്ട് എന്നും മോദി പറഞ്ഞു.

സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയെ ആകെ ബാധിച്ചുവെന്നും മോദി പറഞ്ഞു. മൂന്നുലക്ഷത്തിലധികം പൗരന്മാരാണ് ഇതുവരെ മടങ്ങിയെത്തിയത്. ഇറാനില്‍ നിന്ന് ആയിരത്തിലധികം പേരാണ് വന്നത്. ഏതാനും ഇന്ത്യക്കാര്‍ക്ക് സംഘർഷത്തിൽ ജീവന്‍ നഷ്ടമായി. സംഘര്‍ഷമേഖലകളിലെ എംബസികളെല്ലാം ഇന്ത്യക്കാരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

രാജ്യത്തെ എൽപിജി പ്രതിസന്ധിയെക്കുറിച്ചും മോദി സഭയിൽ സംസാരിച്ചു. ക്രൂഡ് ഓയില്‍, ഗ്യാസ്, രാസവളം തുടങ്ങിയവയെല്ലാം ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് വരുന്നത്. നിലവില്‍ ഹോര്‍മൂസ് വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നും മോദി പറഞ്ഞു. ഗാര്‍ഹിക എൽപിജിക്കാണ് ഇപ്പോൾ പ്രാധാന്യം നല്‍കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ നമ്മുടെ ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിച്ചു. 41 രാജ്യങ്ങളില്‍നിന്ന് ഊര്‍ജ ഇറക്കുമതി നടത്തുന്നുന്നുമുണ്ട്. രാജ്യത്ത് പെട്രോളിയം കരുതൽ ആവശ്യത്തിനുണ്ട് എന്നും പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും മോദി പറഞ്ഞു.

ക്രൂഡ് ഓയില്‍, ഗ്യാസ്, രാസവളം എന്നിവ രാജ്യത്ത് സുരക്ഷിതമായി എത്തിക്കാന്‍ ശ്രമിക്കുകയാണ് എന്നും കര്‍ഷക താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. നിലവിലെ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ് എന്നും മാനവികതയ്ക്കും സമാധാനത്തിനുമാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നും മോദി കൂട്ടിച്ചേർത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗർഭകാലത്ത് വർക്ക് ഫ്രം ഹോം നൽകാതെ കമ്പനി; കുഞ്ഞിനെ നഷ്ടമായ അമ്മയ്ക്ക് 211.5 കോടി നഷ്ടപരിഹാരം നൽകാൻ വിധി

ഗർഭകാലത്ത് വർക്ക് ഫ്രം ഹോം നൽകാതെ കമ്പനി; കുഞ്ഞിനെ നഷ്ടമായ അമ്മയ്ക്ക് 211.5 കോടി നഷ്ടപരിഹാരം നൽകാൻ വിധി

ഓഹായ്‌യോ: ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ള ഗര്‍ഭിണിയായ യുവതിക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിക്ക് കോടികള്‍ പിഴയിട്ട് കോടതി. അമേരിക്കയിലെ ഓഹായ്‌യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് പിഴ. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുവതി വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെ തുടര്‍ന്ന് മാസം തികയാതെ യുവതി പ്രസവിക്കുകയും തുടര്‍ന്ന് കുഞ്ഞ് മരിക്കുകയും ചെയ്തു.

ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന കമ്പനിയിലെ ജീവനക്കാരിയായ ചെല്‍സിയ വാല്‍ഷിന്റെ കുഞ്ഞാണ് മരിച്ചത്. 2021 ഫെബ്രുവരിയിലാണ് സംഭവം. ഗര്‍ഭിണിയായിരിക്കെ പരിശോധന നടത്തിയപ്പോഴാണ് ചില സങ്കീര്‍ണതകളുണ്ടെന്ന് മനസിലായത്. ഇതോടെ വിശ്രമം ആവശ്യമാണെന്നും ദേഹം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നാലെ യുവതി കമ്പനിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയെങ്കിലും കമ്പനി അത് തള്ളി.

2021 ഫെബ്രുവരി 15നാണ് യുവതിയോട് ഡോക്ടര്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ അമിതമായി പാടില്ലെന്ന് നിര്‍ദേശിച്ചത്. പൂര്‍ണമായും ബെഡ് റെസ്റ്റും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിന്റെ രേഖകള്‍ അടക്കം കോടതി പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ അപേക്ഷ നിരസിച്ച കമ്പനി അവരോട് ഒന്നുകില്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യണം അല്ലെങ്കില്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ തന്റെ വരുമാനം മാര്‍ഗവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ലാതെയാവുമെന്ന കാരണത്താല്‍ യുവതി ഓഫീസിലെത്തി ജോലിയില്‍ തുടര്‍ന്നു.

വര്‍ക്ക് ഫ്രം ഹോം ലഭിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 22ന് വാല്‍ഷ് ഓഫീസില്‍ തിരിച്ചെത്തി. മൂന്ന് ദിവസം തുടര്‍ച്ചയായി ജോലി ചെയ്തു. ഫെബ്രുവരി 24ന് വൈകിട്ട് വാല്‍ഷിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് വൈകിട്ട് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. വാല്‍ഷിനെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം കമ്പനി വര്‍ക്ക് ഫ്രം ഹോമിന് അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

മഗ്നോലിയ എന്ന് പേരിട്ട നവജാത ശിശുവിന് ഹൃദമിടിപ്പുണ്ടായിരുന്നു. ശ്വാസമെടുത്തിരുന്നു, അനക്കവുമുണ്ടായിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞ് മരിച്ചത്. 18 ആഴ്ചകള്‍ മുന്നേയാണ് കുഞ്ഞ് ജനിച്ചതെന്നും പരാതിയില്‍ പറയുന്നു. ചെല്‍സിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി കമ്പനിക്ക് 25മില്യണ്‍ ഡോളറാണ് പിഴയായി വിധിച്ചത്. കമ്പനി വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചത് തന്നെയാണ് നവജാത ശിശുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി. നവജാത ശിശുവിന്റെ മരണത്തിലെ 90 ശതമാനം ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് അവസാന വിധിന്യായത്തിൽ 22.5മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; നാല് കുട്ടികള്‍ മരിച്ചു

ഒമാനില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; നാല് കുട്ടികള്‍ മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ മരിച്ചു. റുസ്താഖ് വിലായത്തിലെ അല്‍ ഹൈമലി മേഖലയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴ് കുട്ടികളായിരുന്നു അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി ഒമാന്‍ പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍, വള്ളത്തില്‍ കരുതിയത് 500 ഗ്രാം കഞ്ചാവ്; യുട്യൂബറെ പൊക്കി പൊലീസ്

മീന്‍ പിടിച്ച് ഇന്‍സ്റ്റയില്‍ പോസ്റ്റുകള്‍, വള്ളത്തില്‍ കരുതിയത് 500 ഗ്രാം കഞ്ചാവ്; യുട്യൂബറെ പൊക്കി പൊലീസ്

കോട്ടയം: ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ​ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് അം​ഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്ര ചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിചെയ്തിരുന്നയാളാണ് അഭിജിത്ത്.

കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്കായി വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.