Saturday, 21 March 2026

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം കസ്റ്റഡിയില്‍

തൃശ്ശൂര്‍ ചാവക്കാട് പ്രസത്തിന് അക്യുപങ്ചര്‍ ചികിത്സ തേടിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതേസമയം 37 കാരിയായ മുഹ്‌സിനയ്ക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് മറ്റൊരു യുവതിയാണെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ പ്രവര്‍ത്തകനായ ഹംസ കെ എം രംഗത്തെത്തി. 

വ്യാഴാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി 37 കാരിയായ മുഹ്‌സിന പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ശരീരം മുഴുവന്‍ വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു. യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ബന്ധുക്കളുടെ ആരോപണത്തിലാണ് പൊലീസ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുകയാണ്.

തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകണ്ട എന്നത് എന്നാണ് ഇയാള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം മുഹ്‌സിനക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് വൈദ ഫൈസല്‍ എന്ന യുവതിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകനായ ഹംസ പി എമ്മിന്റെ വെളിപ്പെടുത്തല്‍. ഹംസയുടെ പരാതിയിലാണ് ജനുവരിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.

ബഹ്‌റൈൻ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചർച്ചയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോളതലത്തിൽ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ചർച്ചയ്ക്ക് ആധാരമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങി ഒമ്പതിലേറെ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോർദാൻ രാജാവുമായും അദ്ദേഹം സംസാരിച്ചിരുന്നു.

ബഹ്‌റൈൻ രാജാവിനും അവിടുത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി രാജാവ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം

കാസർകോട് ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം

കാഞ്ഞങ്ങാട്: കാസർകോട് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്.

ജോലി സമ്മർദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ജോലിസമ്മർദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും; റിപ്പോർട്ട്

രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും; റിപ്പോർട്ട്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപി‍ജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും. കഴിഞ്ഞ 24 മണിക്കൂറുകളായി ഹോർമൂസിലെ പ്രധാന പാതയിലൂടെയുള്ള അസംസ്കൃത എണ്ണ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാനാകുമെന്നാണ് സൂചന.

ഹോർമൂസ് മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നൂറുകണക്കിന് കപ്പലുകൾ നങ്കൂരമിട്ടിരുന്നു. എന്നാൽ ഇപ്പോൾ കപ്പലുകളുടെ യാത്ര പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്. റോയിട്ടേഴ്സ് ആണിത് റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്ക് മാർ​ഗം ചരക്കു കപ്പലുകളെ ​ഗൾഫ് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം തടസ്സപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലും യുഎഇലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ച രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയ്ക്ക് ഹോർമൂസ് കടക്കാൻ കഴിയുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇറാൻ രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകൾ ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതികെട്ട അവസ്ഥയിൽ നിർണായക തീരുമാനവുമായി അമേരിക്ക; ഇറാനുമേലുള്ള ഉപരോധം നീക്കി ഉത്തരവ്; 30 ദിവസത്തേക്ക് ഇളവ്

ഗതികെട്ട അവസ്ഥയിൽ നിർണായക തീരുമാനവുമായി അമേരിക്ക; ഇറാനുമേലുള്ള ഉപരോധം നീക്കി ഉത്തരവ്; 30 ദിവസത്തേക്ക് ഇളവ്

വാഷിങ്ടൺ: ലോക വിപണിയിലെ എണ്ണക്ഷാമം കുറയ്ക്കാനും വിലക്കയറ്റം തടയാനും തന്ത്രപരമായ നീക്കവുമായി അമേരിക്ക. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൈമാറുന്നതിനും വിൽക്കുന്നതിനും 30 ദിവസത്തേക്ക് ഉപരോധം നീക്കി. ഇത് സംബന്ധിച്ച യുഎസ് ട്രഷറി ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലും അനുബന്ധ ഉൽപ്പന്നങ്ങളും വഹിക്കുന്ന, നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ ലോഡ് ചെയ്യപ്പെട്ടതോ ആയ ഇറാന്റെ എണ്ണ ശേഖരം വിപണിയിലെത്തിക്കാൻ ഇതിലൂടെ സാധിക്കും.

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാനും വിപണിയിൽ എണ്ണയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇത്തരമൊരു അനുമതി നൽകിയത്. ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിൽ എത്തുന്നതോടെ വിതരണത്തിലെ കുറവ് പരിഹരിക്കപ്പെടുമെന്നും ഇത് വില കുറയ്ക്കാൻ സഹായിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു. ഒരു വശത്ത് ഇറാന്റെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും, ആഭ്യന്തര വിപണിയിലെ എണ്ണവിലയും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു താൽക്കാലിക ഉപരോധ ഇളവ് തീരുമാനമെടുത്തത്. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ

പ്രധാനമന്ത്രിക്കൊപ്പം സകുടുംബം കൃഷ്ണകുമാർ; അനുഭവക്കുറിപ്പുമായി അഹാന കൃഷ്ണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) സകുടുംബം സന്ദർശിച്ച് നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാർ (G. Krishnakumar). ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ്, കൊച്ചുമകൻ നീയോം അശ്വിൻ കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. വരാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബി.ജെ.പി. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല എങ്കിലും, ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്. സന്ദർശനത്തിന് ശേഷം, കൃഷ്ണകുമാറും മകൾ അഹാനയും കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തി.

"ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് കൃഷ്ണകുമാർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ

ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ നൽകി. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ (Device IDs) ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നിർദേശങ്ങളാണ് നൽകിയത്. ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ ടെക്‌നിക്കൽ പ്രൊജക്ട് 45 ദിവസത്തിനുള്ളിൽ സമിതിക്ക് മുന്നിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.

മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് (Skype) സമാനമായ സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിർദ്ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തിൽ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ആൻഡ്രോയിഡ് ഫോണുകളിൽ തട്ടിപ്പിനായി ഉപയോഗിക്കുന്ന ഹാനികരമായ എപികെ (APK) ഫയലുകൾ കണ്ടെത്താനും അവ തടയാനും സാങ്കേതികവിദ്യ വാട്സ്ആപ്പ് ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ സജീവമായ ഒരു സിം കാർഡ് നിർബന്ധമാക്കുന്ന 'സിം ബൈൻഡിംഗ്' സംവിധാനം നടപ്പിലാക്കാൻ ടെലികോം വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികൾ അറിയിച്ചു. പോലീസിന്റെയോ മറ്റ് ഏജൻസികളുടെയോ ലോഗോകൾ അടക്കം ഔദ്യോഗിക ചിഹ്നങ്ങൾ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താൻ ലോഗോ ഡിറ്റക്ഷൻ സംവിധാനം നിലവിൽ വന്നതായും കമ്പനി വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ കൂടുതൽ സഹകരണം വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നവരുടെ വിവരങ്ങൾ കൈമാറുന്നതിലും, ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾക്കായി 180 ദിവസമെങ്കിലും സൂക്ഷിച്ചു വെക്കുന്നതിലും കമ്പനി അനുകൂല നിലപാട് സ്വീകരിച്ചു. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോ കോളുകൾ (Deepfakes) തടയാനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാട്സ്ആപ്പ് വഴി നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ ഈ കർശന നടപടികൾ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.