Monday, 23 March 2026

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി.

വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും ഇത് തുടരും.

ഈ പശ്ചാത്തലത്തിൽ, ആസൂത്രിതമായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അദ്ദേഹം യുഎസ് പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ യഥാർത്ഥത്തിൽ പുരോഗതി കൈവരിക്കുമോ എന്നതാണ് നിർണായക ഘടകം.ചർച്ചകളുടെ വിശദാംശങ്ങളോ വ്യക്തമായ കരാറുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ നിരന്തര പീഡനം; ഒടുവിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ നിരന്തര പീഡനം; ഒടുവിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ഗുരുഗ്രാം: ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവ് അരുണ്‍ ശര്‍മ.

റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയും കൊല്ലപ്പെട്ട നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിങ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ സൗഹൃദത്തിലാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടനെ നിസാരകാര്യങ്ങള്‍ക്ക് അരുണ്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതായി കാജലിന്റെ സഹോദരന്‍ പറഞ്ഞു. പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 4 ന് ഹോളി ദിവസം ദമ്പതികള്‍ ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരുവില്‍ കാജലിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് മാര്‍ച്ച് 17 ന് മദ്യപിച്ചെത്തിയ അരുണ്‍ കാജലിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അടുത്ത ദിവസം രാവിലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് കാജലിൻ്റെ മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. കാജലിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ സമയത്താണ് കാജലിന്റെ കുടുംബം വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെടുക്കുന്നത്. അതോടെ അരുണ്‍ കാജലിന് വിഷം കുത്തിവച്ചതാണെന്ന് അവര്‍ സംശയിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. അരുണിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി മുന്‍പും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുമെന്ന് ഗുരുഗ്രാമിലെ സെക്ടര്‍ 10 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് സിംങ് പറഞ്ഞു. കാജലിൻ്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും ഡോക്ടർമാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും. കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഈദ് ആഘോഷത്തിനിടെയാണ് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്.

അതേസമയം, ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. ഒമാനിലെ മവാല പ്രദേശത്തും പ്രളയം ദുരന്തം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളില്‍ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്തി. 3 വാഹനങ്ങളും ഒഴുകി പോയി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, വാദികളിൽ വെള്ളപ്പാച്ചിൽ ഭീഷണി

ഒമാനിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, വാദികളിൽ വെള്ളപ്പാച്ചിൽ ഭീഷണി

മസ്‌കറ്റ്: ഒമാനിൽ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും. ഇടിയോട് കൂടിയ മഴ വ്യാപകമായി ലഭിക്കും.

ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ദൃശ്യപര്യത കുറയുകയും അപകടസാധ്യത ഉയരുകയും ചെയ്യാം. മസ്‌കറ്റ്, അൽ ദാഹിറ, അൽ ദാഖിലിയ, നോർത്ത്-സൗത്ത് അൽ ഷർഖിയ, നോർത്ത്-സൗത്ത് അൽ ബതിന, മുസന്ദം, അൽ ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാകെ കാലാവസ്ഥ അസ്ഥിരമാകുമെന്ന് വിലയിരുത്തുന്നു. ശക്തമായ മഴ മൂലം വാദികളിൽ മിന്നൽ വെള്ളപാച്ചിലിനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

അതേസമയം, ദോഫാർ ഗവർണറേറ്റിൽ താരതമ്യേന തീവ്രത കുറഞ്ഞ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വെള്ളം നിറഞ്ഞ വാദികൾ മുറിച്ചു കടക്കുന്നത് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും മുന്നറിയിപ്പ് കാലയളവിൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും; ജില്ലയിൽ വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യം

തെരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും; ജില്ലയിൽ വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ് പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിംഗ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗും നടത്തി.

വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി, വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്.

യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന.

മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരുക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു.

പെട്രോൾ, ഡീസൽ വിതരണത്തിൽ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ഊർജ ഉറക്കുമതി 41 രാജ്യങ്ങളിൽ നിന്നാക്കി ഉയർത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി. കൂടുതൽ വിതരണക്കാരുമായി സമ്പർക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയിൽ കൂടുതൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

റെയിൽവേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് നൽകിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയിൽ ഇതിൻ്റെ പ്രത്യാഘാതം കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം; സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം; സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ

ദോഹ: മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​റാ​​ന്റെ സൈ​നി​ക നീ​ക്ക​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 12 രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ റി​യാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ, അ​സ​ർ​ബൈ​ജാ​ൻ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, പാ​കി​സ്​​താ​ൻ, സി​റി​യ, തു​ർ​ക്കി​യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​പ​ടി​യാ​യി ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്ത​ണം. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ, ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ ഇ​റാ​ൻ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​നു​മാ​യു​ള്ള ഭാ​വി ബ​ന്ധം മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തോ​ടു​ള്ള ബ​ഹു​മാ​നം, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലെ ഇ​ട​പെ​ടാ​തി​രി​ക്ക​ൽ, സൈ​നി​ക ശേ​ഷി ഉ​പ​യോ​ഗി​ച്ച് അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​തി​രി​ക്ക​ൽ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം 2817 (2026) ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്തു​ക, പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക, സ്വ​ന്തം താ​ൽ​പ​ര്യ​ത്തി​നാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സം​ഘ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും ആ​യു​ധ​വും ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നി​വ​യും പ്ര​സ്താ​വ​ന​യി​ൽ ഊ​ന്നി​പ്പ​റ​യു​ന്നു.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തോ ബാ​ബ് അ​ൽ​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലെ സ​മു​ദ്ര സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തോ ആ​യ നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും ഭീ​ഷ​ണി​ക​ളി​ൽ നി​ന്നും ഇ​റാ​ൻ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.