Tuesday, 24 March 2026

ഇതുവരെ നേടിയത് 87 കോടി, 'ആട് 3' ബജറ്റ് എത്ര? വെളിപ്പെടുത്തി വിജയ് ബാബു

ഇതുവരെ നേടിയത് 87 കോടി, 'ആട് 3' ബജറ്റ് എത്ര? വെളിപ്പെടുത്തി വിജയ് ബാബു

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്' എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മികച്ച കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ബജറ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിയ്ക്കുകയാണ് നിർമാതാവായ വിജയ് ബാബു. ആടിന്റെ വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ബാബു പ്രതികരിച്ചത്.

'വളരെ നല്ല ചോദ്യമാണ്. സാധാരണ നോ കമന്‍റ്സ് എന്നാണ് ഞാന്‍ ഉത്തരമായിട്ട് പറയാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ഗ്രോസ് കളക്ഷന്‍റെ 70- 75 ശതമാനത്തോളം അതിന്‍റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ', വിജയ് ബാബുവിന്റെ വാക്കുകള്‍. അതേസമയം നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് ചിത്രം 4 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 87 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്.

ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു

തട്ടിപ്പ് കേസിൽ നടൻ കലാഭവൻ സോബി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം വിവിധ സ്റ്റേഷനുകളിലായി 150 കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സോബിയെ ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപ

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് (I&PRD) ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അഭിമുഖത്തിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇതിനായി ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന വൈരുദ്ധ്യവും മറുപടിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.

സർക്കാർ അമിതമായ പി ആർ വർക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി–മോഹൻലാൽ അഭിമുഖം എത്തിയത്. ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് ധൂർത്താണെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും പങ്കുവെക്കുന്ന ഈ അഭിമുഖം, ഇരുവരും തമ്മിലുള്ള മുൻകൂട്ടിയുള്ള ധാരണപ്രകാരമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ട്രംപ് പറഞ്ഞത് പച്ചക്കളം'; യുഎസ് പ്രസിഡന്‍റിന്‍റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ഇറാൻ, പിന്തിരിഞ്ഞത് ശക്തമായ താക്കീത് നൽകിയതിനാൽ

'ട്രംപ് പറഞ്ഞത് പച്ചക്കളം'; യുഎസ് പ്രസിഡന്‍റിന്‍റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ഇറാൻ, പിന്തിരിഞ്ഞത് ശക്തമായ താക്കീത് നൽകിയതിനാൽ

ടെഹ്റാൻ : ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസമെന്ന വാർത്തകൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്‍റുമായി ഒരു സമാധാന ച‍ർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. സംഘർഷത്തിന് സമ്പൂർണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് യു.എസ്. സമാധാനത്തിന് ഇറാന് ഒരവസരം കൂടി നൽകുന്നുവെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദ്വിദിന ചർച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. ഇറാനുമായി ചർച്ചകൾ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. വിശാലമായ ഒരു കരാർ ഉണ്ടാക്കാൻ കഴിയുമോ എന്ന് നിർണയിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തവണ ഇറാൻ ഗൗരവമായാണ് കാര്യങ്ങൾ എടുക്കുന്നത്. അവർ ഒരു തീർപ്പുകൽപ്പിക്കാൻ ആഗ്രഹിക്കുന്നു, സമാധാനം ആഗ്രഹിക്കുന്നു'- ട്രംപ് പറഞ്ഞു.

എന്നാൽ യു.എസുമായുള്ള ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. ട്രംപിന്‍റെ അവകാശ വാദങ്ങളെക്കുറിച്ചുള്ള വാ‍ർത്തകൾ വ്യാജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. ഇത് ക്രൂഡ് ഓയിൽ അടക്കമുള്ള വിപണിയെ കൃത്രിമമായി നിയന്ത്രിക്കാൻ വേണ്ടിയുള്ള വ്യാജ വാർത്തകളാണെന്നാണ് ഇറാൻ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികളിൽ നേരിയ ഉണർവ് സംഭവിച്ചിരുന്നു. എണ്ണവിലയും താഴുന്നു. ഇതാണ് ഇത്തരം വാർത്തകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ പറയുന്നത്.

ഇറാനുമായി നടത്തിയ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസത്തെ സമയം കൂടി അനുവദിച്ചുവെന്നും ഈ കാലയളവിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് യുദ്ധവകുപ്പിന് നൽകിയിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇറാന്റെ ശക്തമായ താക്കീതിനെത്തുടർന്ന് യു.എസ്. പ്രസിഡന്റിന് പിന്തിരിയേണ്ടിവന്നെന്നാണ് ഇറാൻ ദേശീയമാധ്യമം പ്രതികരിച്ചത്. ട്രംപുമായി ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്. തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ‌ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവം: അറസ്റ്റിലായ വിദേശികളുടെ യൂട്യൂബ് ചാനൽ പരിശോധിച്ചുവരുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്

നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവം: അറസ്റ്റിലായ വിദേശികളുടെ യൂട്യൂബ് ചാനൽ പരിശോധിച്ചുവരുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിൽ നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വിദേശികൾ ഡ്രോണിൽ ചിത്രീകരിച്ച സംഭവത്തിൽ ദുരൂഹത ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. അമേരിക്കൻ പൗരന്മാരായ കാറ്റി മിഷെൽ ഫെൽപ്സ്, ക്രിസ്റ്റഫർ എന്നിവരാണ് രണ്ട് ദിവസം മുൻപ് ഫോർട്ട്‌ കൊച്ചിയിൽ പിടിയിലായത്. നാവികസേന കേന്ദ്രമായ ദ്രോണാചാര്യ, കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സ് എന്നിവയുടെ ദൃശ്യം ചിത്രീകരിച്ചതിനാണ് കേസ് എടുത്തത്. തങ്ങൾ യൂട്യൂബ്യേഴ്‌സ് ആണെന്ന് വിദേശികൾ ചോദ്യം ചെയ്യലിൽ അറിയിച്ചിരുന്നു. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇക്കാര്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചുവരികയാണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോ​ഗിക്കുന്നത് തടയണം

മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോ​ഗിക്കുന്നത് തടയണം

ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ശബ്ദവും ചിത്രവും സംഭാഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തന്റെ സമ്മതമില്ലാതെ നടത്തുന്ന വാണിജ്യപരമായ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് മോഹൻലാലിന്റെ പ്രധാന ആവശ്യം. വ്യക്തിത്വത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.