Tuesday, 24 March 2026

ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് 2.9 ലക്ഷത്തിന്റെ ഗ്രാഫിക്സ് കാർഡ്, കിട്ടിയത് കണ്ടപ്പോൾ ചങ്ക് തകർന്നു

ആമസോണിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കിലോ ഡിറ്റർജന്റ് പൗഡർ. ഏകദേശം 2.9 ലക്ഷം രൂപ വിലവരുന്ന 'ഗിഗാബൈറ്റ് ആർ.ടി.എക്സ് 5090' എന്ന ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡാണ് യുവാവ് ഓർഡർ ചെയ്തത്. എന്നാൽ അതിന് പകരം ഘടി ഡിറ്റർജന്റ് പൗഡറാണ് യുവാവിന് ലഭിച്ചത്. സ്വാഗത് നായക് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. തന്റെ സ്റ്റാർട്ടപ്പിന് വേണ്ടിയിട്ടാണത്രെ സ്വാഗത് ഈ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്തത്.

ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയക്കുന്ന 'ഫുൾഫിൽഡ് ബൈ ആമസോൺ' സർവീസിലൂടെയാണ് പാക്കേജ് എത്തിയത്. എന്നാൽ, ഡെലിവറി സമയത്ത് തന്നെ പാക്കറ്റിലെ സീൽ പൊട്ടിച്ചതായും പകരം വ്യാജ ബാർകോഡ് ഒട്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടതായി സ്വാഗത് പറയുന്നു. യഥാർത്ഥ ഗ്രാഫിക്സ് കാർഡിന്റെ ബോക്സിന് ഏകദേശം 3 കിലോ തൂക്കമുണ്ടാകും. എന്നാൽ തനിക്ക് ലഭിച്ച പാക്കേജിന്റെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് ഡിറ്റർജെന്റിന്റെയും പാക്കിംഗിന്റെയും കൃത്യമായ തൂക്കമാണെന്നാണ് സ്വാ​ഗത് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തെരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ നിരീക്ഷണത്തിലാണ്; ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

തിരുവനന്തപുരം: നിയസമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമ നിരീക്ഷണം കര്‍ശനമാക്കി പൊലീസ്. ഇതുവരെ 12 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആസ്ഥാനത്തും വിവിധ സ്റ്റേഷനുകളിലുമായാണ് കേസെടുത്തത്. അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ 299 പോസ്റ്റുകളാണ് പൊലീസ് കണ്ടെത്തിയത്.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം 267 പോസ്റ്റുകളാണ് നീക്കം ചെയ്തത്. 108 അംഗ സംഘത്തെയാണ് നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയത്. അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16 അംഗ കണ്ട്രോള്‍ റൂമും സജ്ജമാക്കി. സൈബര്‍ ഓപ്പറേഷന്‍സ് എഡിജിപിക്കാണ് മേല്‍നോട്ടച്ചുമതല.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ, 9 വയസുകാരി മരിച്ചു

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധ. മുംബൈയിൽ 9 വയസുകാരി മരിച്ചു. അഞ്ചുമാസം മുമ്പാണ് നായയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ തുടങ്ങി. ചികിത്സയിലിരിക്കെ മരിച്ചു. മരിച്ച കാശിഷ് ​​സഹാനി മുംബൈ മദർ മേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.

ആറ് മാസം മുമ്പ് കാശിഷ് ​​തന്റെ മുത്തച്ഛനോടൊപ്പം നടക്കുമ്പോഴാണ് സംഭവം നടക്കുന്നത്. ഒരു തെരുവ് നായ അവളുടെ കൈയിൽ മാന്തി, മുറിവുണ്ടായി. അടുത്ത ദിവസം അവളുടെ വീട്ടുകാർ വൈദ്യസഹായത്തിനായി കൊണ്ടുപോയെങ്കിലും, കുട്ടി ഇഞ്ചക്ഷനെയും സൂചികളെ ഭയപ്പെടുകയും ചെയ്തതിനാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ശാരീരിക മുറിവ് വേഗത്തിൽ ഭേദമായപ്പോൾ, വീട്ടുകാരും അത് അവഗണിച്ചു.

അടുത്തിടെ, കാശിഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളായി. അവൾ ഭക്ഷണവും വെള്ളവും കഴിക്കുന്നത് നിർത്തി, കണ്ണുകളിൽ വ്യക്തമായ ചുവപ്പ് നിറം അനുഭവപ്പെട്ടു. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ട കുടുംബം അവരെ ഉടൻ തന്നെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാനായില്ല. മരണകാരണം റാബിസ് അണുബാധയാണെന്ന് മെഡിക്കൽ റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ കോന്നി മുന്നിൽ; ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് കൂടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായാണ് റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്)

യെല്ലോ അലർട്ട്: കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടേക്ക് ഓഫിന് പിന്നാലെ തകർന്നു, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 66ായി, തകർന്നത് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം

ബൊഗോട്ട: കൊളംമ്പിയയിൽ സൈനിക യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേരുടെ മരണം സ്ഥിരീകരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് വ്യോമ സേനാ കമാൻഡർ കാർലോസ് ഫെർണാണ്ടോ സിൽവ റൂഡെ വിശദമാക്കിയത്. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് തകർന്നത്. പുട്ടുമായോ പ്രവിശ്യയിലെ പുരേട്ടോ ലെഗൂയ്സാമോയിലാണ് സൈനിക വിമാനം തകർന്നുവീണത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പുരേട്ടോ ലെഗൂയ്സാമോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് ഹെർക്കുലീസ് സി 130 ട്രാൻസ്പോർട്ട് വിമാനം തകർന്നത്. പെറുവിന്റെ അതിർത്തിയോട് ചേർന്നുണ്ടായ അപകടത്തിൽ രാജ്യത്തിന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായാണ് കൊളംബിയയുടെ പ്രതിരോധ മന്ത്രി പ്രതികരിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ പൊലീസുകാരന്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നു. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായിരുന്നു. സംഭത്തിന് പിന്നിൽ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിക്കൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട് കാർ ബൈക്കിലിടിച്ചു, ബൈക്ക് ഓട്ടോയിലിടിച്ച്, ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്‌ കോങ്ങാട് മാഞ്ചേരിക്കാവിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ. പി. സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലി‍ടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 