ആമസോണിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കിലോ ഡിറ്റർജന്റ് പൗഡർ. ഏകദേശം 2.9 ലക്ഷം രൂപ വിലവരുന്ന 'ഗിഗാബൈറ്റ് ആർ.ടി.എക്സ് 5090' എന്ന ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡാണ് യുവാവ് ഓർഡർ ചെയ്തത്. എന്നാൽ അതിന് പകരം ഘടി ഡിറ്റർജന്റ് പൗഡറാണ് യുവാവിന് ലഭിച്ചത്. സ്വാഗത് നായക് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. തന്റെ സ്റ്റാർട്ടപ്പിന് വേണ്ടിയിട്ടാണത്രെ സ്വാഗത് ഈ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്തത്.
ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയക്കുന്ന 'ഫുൾഫിൽഡ് ബൈ ആമസോൺ' സർവീസിലൂടെയാണ് പാക്കേജ് എത്തിയത്. എന്നാൽ, ഡെലിവറി സമയത്ത് തന്നെ പാക്കറ്റിലെ സീൽ പൊട്ടിച്ചതായും പകരം വ്യാജ ബാർകോഡ് ഒട്ടിച്ചതായും ശ്രദ്ധയിൽപ്പെട്ടതായി സ്വാഗത് പറയുന്നു. യഥാർത്ഥ ഗ്രാഫിക്സ് കാർഡിന്റെ ബോക്സിന് ഏകദേശം 3 കിലോ തൂക്കമുണ്ടാകും. എന്നാൽ തനിക്ക് ലഭിച്ച പാക്കേജിന്റെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് ഡിറ്റർജെന്റിന്റെയും പാക്കിംഗിന്റെയും കൃത്യമായ തൂക്കമാണെന്നാണ് സ്വാഗത് പറയുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.