Thursday, 26 March 2026

ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ

ഇന്ധന വില വര്‍ധിപ്പിച്ച് നയാര എനര്‍ജി; പെട്രോളിന് കൂട്ടിയത് അഞ്ച് രൂപയിലേറെ

ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5 രൂപ 30 പൈസയും ഡീസല്‍ ലിറ്റര്‍ 3 രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള നയാര പമ്പുകളില്‍ വില വര്‍ധന പ്രാബല്യത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. നയാരയ്ക്ക് പിന്നാലെ മറ്റ് കമ്പനികളും ഇന്ധന വില കൂട്ടുമോ എന്ന ആശങ്ക ശക്തമാണ്.

ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധ സമാന സാഹചര്യവും കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാത്തതും ഇന്ധന ക്ഷാമമുണ്ടാക്കിയേക്കുമെന്ന് ആശങ്കകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ഇക്കഴിഞ്ഞ സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. നയാര വില കൂട്ടിയത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും മറ്റ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി ആഷ്ന, കയ്യിലുള്ളത് 84 രൂപ!

ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി ആഷ്ന, കയ്യിലുള്ളത് 84 രൂപ!

കോടികളുടെ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 84 രൂപ മാത്രം ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഏറ്റുമാനൂരിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി 26 വയസ്സുള്ള ആഷ്‌ന തമ്പി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് പിരിവെടുത്താണ് പ്രചാരണ ചെലവിനുള്ള പണം കണ്ടെത്തുന്നത്.

ആഷ്‌ന പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥിയാണ് ആഷ്ന. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല. പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ.

സമരമുഖങ്ങളില്‍ സജീവമായിട്ടുള്ള പൊതു പ്രവര്‍ത്തക എന്ന നിലയില്‍ മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് പൊതു പ്രവര്‍ത്തിനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകും: ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി കടക്കാൻ അനുവദിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി ഇക്കാര്യം അറിയിച്ചത്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും ഇറാനുമായി സൗഹൃത ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾ സംഘർഷ ബാധിത പ്രദേശം വഴി കടന്നു പോകാൻ അനുവാദമുണ്ടെന്നും അരാ​ഗ്ചി പറഞ്ഞു.

അതേസമയം, ശത്രുരാജ്യങ്ങളുടെ കപ്പലുകളെ ഹോർമൂസ് കടക്കാൻ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്കയുടെയോ, ഇസ്രയേലിൻ്റെയോ, പശ്ചിമേഷ്യൻ സംഘർഷത്തെ സഹായിക്കുന്ന ​ഗൾഫ് രാജ്യങ്ങളുടെയോ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ഇറാൻ സംഘർഷാവസ്ഥയിൽ തുടരുകയാണ്. ഞങ്ങളുടെ പ്രദേശവും സംഘർഷ ബാധിത പ്രദേശമാണ്. ഇവിടെ ശത്രുരാജ്യങ്ങളുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കപ്പലുകൾക്ക് പ്രവേശനമനുവധിക്കില്ലെന്നാണ് ഇറാൻ്റെ വിദേശകാര്യ മാന്ത്രാലയം വ്യക്തമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, കാറ്ററിം​ഗ് കമ്പനിക്ക് 50 ലക്ഷം പിഴ, കരാർ റദ്ദാക്കി

പാറ്റ്ന: വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകിയ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. പാറ്റ്ന ടാറ്റാന​ഗർ വന്ദേഭാരത് എക്സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. റെയിൽവേ യാത്രക്കാരനാണ് പരാതി നൽകിയത്. ട്രെയിനിൽ കാറ്ററിം​ഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി. കമ്പനിയുടെ കരാർ റദ്ദാക്കി. പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ കടുത്ത നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു

കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; യുവാവ് റോഡിൽ കുഴഞ്ഞുവീണു

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ ഉടനെ റോഡിൽ കുഴഞ്ഞുവീണു. കൊല്ലം സ്വദേശിയായ അനീഷ് ആണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപം തളർന്നു വീണത്. ദില്ലിയിൽ നിന്നും കഴിഞ്ഞ ദിവസം ആലുവയിൽ എത്തിയ അനീഷ്, അവിടെ വെച്ച് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നു.

തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി അധികൃതർ തന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു എന്ന് അനീഷ് ആരോപിച്ചതായി കളമശേരി നഗരസഭയിലെ കൗൺസിലർ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ചികിത്സ നൽകാതെ രോഗിയെ പുറത്താക്കിയെന്ന ആരോപണം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനീഷിനെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിരയായ വ്യക്തിയോട് മെഡിക്കൽ കോളേജ് അധികൃതർ കാണിച്ച അവഗണനയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ അനീഷിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 1,07,720 രൂപയിലെത്തി. ഗ്രാം വില 60 രൂപ താഴ്ന്ന് 13,465 രൂപയിലെത്തി. രാജ്യാന്തര സ്വർണവില 38 ഡോളർ താഴ്ന്ന് 4,515 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,689 രൂപയും, പവന് 1,17,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡ‍ന്റ് ‍ഡോണൾഡ് ട്രംപ് 15 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതു തള്ളിയ ഇറാൻ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ചർച്ചയ്ക്ക് സന്നദ്ധമല്ലെങ്കിലും യുഎസ് മുന്നോട്ടുവച്ച പ്ലാൻ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; പട്ടാപ്പകൽ വീട് കുത്തി തുറന്ന് 18 പവൻ സ്വർണം കവർന്നു

കോഴിക്കോട്: പ്രമുഖ സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ പൊൽപ്പായമനയിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനെട്ടര പവൻ സ്വർണാഭരണങ്ങൾ കവർന്നു.

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വിനോദ് ഭട്ടതിരിപ്പാടും കുടുംബവും തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. വൈകീട്ട് ആറുമണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, മാല, വളകൾ, ബ്രേസ്‌ലെറ്റ്, കമ്മലുകൾ, മോതിരം, വാച്ച് തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തി.

നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.നടക്കാവ് എസ്.ഐ സി.പി. ലിനേഷിനാണ് അന്വേഷണ ചുമതല.