Tuesday, 24 March 2026

സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയും യുഎഇയും ഇറാൻ യുദ്ധത്തിൽ പങ്കുചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഇറാനുമായി വെടിനിർത്തലിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിക്കുമ്പോഴും, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും (യുഎഇ) സംഘർഷത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ഈ രാജ്യങ്ങൾ സ്വീകരിച്ച പുതിയ നടപടികൾ യുദ്ധം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണെന്ന് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി കിംഗ് ഫഹദ് എയർ ബേസ് ഉപയോഗിക്കാൻ സൗദി അറേബ്യ അമേരിക്കയ്ക്ക് അനുമതി നൽകിയതായാണ് വിവരം. തങ്ങളുടെ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സൗദിയുടെ മുൻനിലപാടിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്.

അതേസമയം, ടെഹ്‌റാനുമായി ബന്ധമുള്ള സാമ്പത്തിക-സഹായ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി യുഎഇ ഒരു ഇറാനിയൻ ഉടമസ്ഥതയിലുള്ള ആശുപത്രിയും ക്ലബ്ബും അടച്ചുപൂട്ടി.

ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾക്കായി ബഹ്‌റൈനിൽ നിന്ന് മിസൈലുകൾ തൊടുത്തുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ അയൽരാജ്യങ്ങളിൽ നിന്ന് സൈനിക സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ യുഎസ് സൈന്യം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു.

LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ 41 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്ണിൽ അധികം കരുതൽ ഇന്ധനം ഉണ്ട്. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തെ ഇന്ധന റിഫൈനറികളുടെ ശേഷി വർദ്ധിച്ചു. ക്രൂഡ് ഓയിലിന്റെ മതിയായ ശേഖരണത്തിനും, വിതരണത്തിനും സൗകര്യമുണ്ട്. കഴിഞ്ഞ ദശകത്തിൽ പിഎൻജി കണക്ടിവിറ്റിയിൽ രാജ്യം ഏറെ മുന്നേറി. സമസ്ത മേഖലകളിലും പരമാവധി പരാശ്രയത്തെ ഒഴിവാക്കാനും സ്വാശ്രയത്വം നടപ്പാക്കാനും കഴിഞ്ഞകാലങ്ങളിൽ ശ്രമിക്കുന്നു.

മെയ്ഡ് ഇൻ ഇന്ത്യ കപ്പലുകൾക്കായി 70000 കോടി രൂപ പദ്ധതി അനുവദിച്ചു. പ്രതിരോധ മേഖലയിലും രാജ്യം ആത്മനിർഭരത കൈവരിക്കുന്നു. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ കൂടുതൽ വസ്തുക്കളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. ഒരു കാലത്ത് രാജ്യം ജീവൻ രക്ഷാ മരുന്നുകൾക്ക് പോലും മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്നു അമൂല്യ ധാതുക്കളുടെ കാര്യത്തിലും ആത്മനിർഭരത കൈവരിക്കാൻ ശ്രമിക്കുന്നു. ഈ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകാൻ ഏറെ സമയം എടുക്കും. സാഹചര്യങ്ങൾ അന്തർ മന്ത്രാലയ സമിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ പ്രതിസന്ധിയെ രാജ്യം മറി കടക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം പശ്ചിമ ഏഷ്യൻ പ്രതിസന്ധിയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ചർച്ചാ അനുവദിക്കാൻ ആകില്ല എന്ന് രാജ്യസഭാ അധ്യക്ഷൻ മറുപടി നൽകി. കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കോർപ്പറേറ്റ് നിയമ ഭേദഗതി ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി പദവി തുടർന്നും അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. 1950 ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദുമതം, സിഖ് മതം , ബുദ്ധമതം എന്നിവയിൽപ്പെടുന്നവർക്ക് മാത്രമേ പട്ടികജാതി പദവി അവകാശപ്പെടാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

യാതൊരുവിധത്തിലുള്ള നിയമപരമായ ആനുകൂല്യമോ സംരക്ഷണമോ സംവരണമോ പരിവർത്തനം ചെയ്യപ്പെട്ട വ്യക്തികൾക്ക് ലഭിക്കില്ല എന്നും ജസ്റ്റിസുമാരായ പി കെ മിശ്ര, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ആന്ധ്രാ സ്വദേശിയായ പാസ്റ്റർ, ചിന്താട ആനന്ദ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി. പരിവർത്തനത്തിന്റെ പേരിൽ ഭീഷണിയും അധിക്ഷേപവും അക്രമവും നേരിട്ടതായി ചൂണ്ടിക്കാണിച്ച് പാസ്റ്റർ നൽകിയ പരാതിയിൽ കേസെടുത്തത് ചോദ്യംചെയ്ത് പ്രതി അക്കാല രാമി റെഡ്ഡി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനിലേക്കും ലെബനോണിലേക്കും ആക്രമണം തുടരുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇറാനിലേക്കും ലെബനോണിലേക്കും ഇസ്രയേൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെയും അമേരിക്കയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാർ ഇറാനുമായി ഇപ്പോൾ സാധ്യമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായും നെതന്യാഹു പറഞ്ഞു.

ഇറാനിയൻ നേതാക്കളുമായി സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞതിനുശേഷം നെതന്യാഹു ട്രംപുമായി സംസാരിച്ചു. ഒരു കരാറിലൂടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധ്യതയുണ്ടെന്ന് ട്രംപ് തന്നോട് പറഞ്ഞതായി നെതന്യാഹു തന്റെ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇറാനെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ തുടർന്നും ആക്രമിക്കുമെന്നും നെതന്യാഹു പറഞ്ഞു.

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് നെതന്യാഹു ട്രംപ് ഭരണകൂടവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച , മാർച്ച് 19 നാണ് ഇസ്രയേൽ ചർച്ചകൾക്കുള്ള സാധ്യതകളെക്കുറിച്ച് ആദ്യം അറിഞ്ഞത്. ഇറാനുമായുള്ള ചർച്ചകൾ പുതുക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നെതന്യാഹുവുമായി ആലോച്ചിച്ച് തീരുമാനം എടുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; അടൂരിൽ 65 കാരന് വീണ്ടും ജീവപര്യന്തം

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; അടൂരിൽ 65 കാരന് വീണ്ടും ജീവപര്യന്തം

പത്തനംതിട്ട: അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ, പന്നിവിഴ, കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇൻ്റർനെറ്റില്ല, കർണാടകയിൽ 'ഡിജിറ്റൽ ഡിറ്റോക്സ് '

കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇൻ്റർനെറ്റില്ല, കർണാടകയിൽ 'ഡിജിറ്റൽ ഡിറ്റോക്സ് '

ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോ​ഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോ​ഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോ​ഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം.

പദ്ധതിയുടെ ഭാ​ഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുകയും കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതികളും ഭാരമാക്കാനും കരട് നയത്തിൽ നിർദേശമുണ്ട്.

കുട്ടികളുടെ ഡിജിറ്റൽ ഉപയോ​ഗം നിയന്ത്രിക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്ക്രീൻ ഉപയോ​ഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്കായി ക‍ൃത്യമായ സ്ക്രീൻ ടൈം പരിധികൾ നിശ്ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കാൾക്ക് മാർ​ഗനിർദേശം നൽകും. നേരത്തെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നതിന് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുന്നമംഗലം പിലാശ്ശേരി സ്വദേശിയായ ഷജുൽ (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് അപകടം നടന്നത്.

മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.