Friday, 27 March 2026

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ പരാതിക്കാരിക്ക് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയ്ക്ക് ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം മണക്കാട്ടെ ഭക്ഷണശാല ഉടമയ്ക്ക് എതിരെയാണ് വിധി. പട്ടാഴി സ്വദേശിനിയായ തസ്‌ലിമ ആണ് പരാതിക്കാരി.

ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്. പരാതിക്കാരിക്കു വേണ്ടി അഡ്വ. അജിൻ ജോൺ മാത്യു 2 തവണ നോട്ടിസ് അയച്ചെങ്കിലും ഹോട്ടൽ ഉടമയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

ദില്ലി: എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പാർലമെൻ്റിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി 2025 നവംബർ 3-ന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും 2026 അവസാനമോ 2027 ആദ്യമോ പരിഷ്‌കരിച്ച വേതനം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ശമ്പള പരിഷ്കരണം സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 'MyGov' പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് മാർച്ച് 31 വരെ ഓൺലൈനായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 30 വരെ മെമ്മോറാണ്ടങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്. ശമ്പള വർദ്ധനവിന്റെ തോത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുൻപത്തെ കമ്മീഷനുകളുടെ മാതൃക പിന്തുടർന്നാൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. 

ഫിറ്റ്‌മെന്റ് ഫാക്ടറിൽ (Fitment Factor) മാറ്റം വരുത്തുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ഖജനാവിനുണ്ടാകുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ടിക്കറ്റ് നിരക്ക് കൂടിയേക്കും

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ടിക്കറ്റ് നിരക്ക് കൂടിയേക്കും

ന്യൂഡൽഹി: എവിയേഷൻ ടർബൈൻ ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന കമ്പനികൾക്ക് ചെലവ്കൂടും. വിമാന ടിക്കറ്റ് ചാർജ് കൂടാനും സാധ്യതയുണ്ട്.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും.

ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം : ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം : ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം : ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി

പാലാ വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രം ഒന്നാം ദിവസം 2026 മാർച്ച് 27 വെളളി രാവിലെ 6.00㎡ അഷ്ട‌ദ്രവ്യ സഹിതം ഗണപിതഹോമം തുടർന്ന് പുരാണപാരായണം മുരളി പാലാ (എല്ലാ ദിവസവും) 8.00 ㎡ ലളിത സഹസ്രനാമ പാരായണം ശ്രീവനദുർഗ്ഗാ മാത്യസമിതി വെള്ളാപ്പാട്, 9.00㎡ നാരായണീയ പാരായണം ശ്രീകൃഷ്‌ണ നാരായണീയ പാരായണ സംഘം ഊരാശാല, 9.30㎡ ഉമാ മഹേശ്വരന്മാർക്ക് കലശാഭിഷേകം 10.30 ഭജൻസ് 12.00㎡ അവതരണം - ശ്രുതിലയ,

പാലാ. തിരുവാതിരകളി 1.00㎡ ഗൗരിശങ്കരം തിരുവാതിര സംഘംകരയോഗം പുലിയന്നൂർ, പ്രസാദഊട്ട് വൈകുന്നേരം 6.00ന് തിരുവാതിരകളി ആനന്ദ തിരുവാതിരസംഘം മുരിക്കുംപുഴ വൈകുന്നേരം 6.30ന് ദീപാരാധന ദീപക്കാഴ്‌ച 6.450തിരുവാതിര കളിയും വീരനാട്യവും ശ്രീദുർഗ്ഗാ തിരുവാതിരസംഘം പോണാട്,

7.30- സെമി ക്ലാസിക്കൽ നൃത്തം ശ്രീ പാർവ്വതി ദേവി & തീർത്ഥ എ. നായർ മുരിക്കുംപുഴ, 7.45-സെമി ക്ലാസിക്കൽ നൃത്തം അമ്യത സന്തോഷ് പുത്തൻപുരയ്ക്കൽ 8.00㎡ സെമി ക്‌ളാസിക്കൽ ഫ്യുഷൻ ,മയിൽ‌പീലി നൃത്ത സന്ധ്യ കടപ്പാട്ടൂർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

വയനാട്: പൊൻകുഴിയിൽ വൻ രാസലഹരി വേട്ട. സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. താമരശ്ശേരി തച്ചംമ്പൊയിൽ സ്വദേശി മുഹമ്മദ് ജുസൈമിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആം ആദ്മി പാർട്ടിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും യുവ അഭിഭാഷകനുമായ അഡ്വ റോണി നെടുമ്പള്ളി പാലായിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങും

ആം ആദ്മി പാർട്ടിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും യുവ അഭിഭാഷകനുമായ അഡ്വ റോണി നെടുമ്പള്ളി പാലായിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങും

ആം ആദ്മി പാർട്ടിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയും യുവ അഭിഭാഷകനുമായ അഡ്വ റോണി നെടുമ്പള്ളി പാലായിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങും.*  

പാലായിലെ യുവ അഭിഭാഷകർക്കിടയിലെ ഏറ്റവും ജനകീയനും പൊതുപ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവനങ്ങളിലൂടെ മാതൃകയുമായ റോണി പാലാ രാമപുരം സ്വദേശിയാണ്. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി. കോം ഉം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഭാഗമായ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്ന് എൽ. എൽ. ബി. യും മികച്ച മാർക്കോടെ പാസായ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് നടത്തുന്ന സമയത്ത് തന്നെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പാലാ ബാർ അസോസിയേഷനിൽ 2026 ഏപ്രിൽ 1 ന് ചുമതല ഏറ്റെടുക്കുന്ന പുതിയ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കെയാണ്, നിയമസഭാ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം  എന്നതും ശ്രദ്ധേയമാണ്. 

2014 ൽ പാലാ സെന്റ്. തോമസ് കോളേജിൽ കേരളത്തിലെ ആദ്യത്തെ ആം ആദ്മി പാർട്ടിയുടെ കോളേജ് യൂണിറ്റ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയാണ് റോണി നെടുമ്പള്ളി സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. ആം ആദ്മി പാർട്ടിയുടെ പാലാ നിയമസഭാ നിയോജകമണ്ഡലം ട്രഷററായും, കോട്ടയം ജില്ലാ യൂത്ത് - ലീഗൽ വിങ്ങുകളുടെ ട്രഷററായും പ്രവർത്തിച്ച അദ്ദേഹം നിലവിൽ പാർട്ടിയുടെ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. 

കേരളമൊട്ടാകെ അനവധി സഹകരണ ബാങ്കുകൾ തട്ടിപ്പും വെട്ടിപ്പും മൂലം തകർന്ന് അനേകായിരങ്ങളുടെ പണം നഷ്ടപ്പെട്ടപ്പോൾ,  പാലാ കിഴതടിയൂർ ബാങ്കിൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സാഹചര്യത്തിൽ നഷ്ട്ടപ്പെട്ട പണം  തിരികെ ലഭിക്കാൻ നിയമപരമായ ഇടപെടലുകൾ നടത്തുകയും സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയും  കൂടിയാണ് അദ്ദേഹം.

അഴിമതിയില്ലാതെ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ഡൽഹി-പഞ്ചാബ് മോഡലിൽ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും, യുവാക്കളുടെയും സ്ത്രീകളുടെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും യഥാർത്ഥ ശബ്ദമായി പാലാ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അഡ്വ. റോണി നെടുമ്പള്ളി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും താനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികളാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ എക്സ് പോസ്റ്റ്. ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടുപേരാണെന്നും എക്‌സിൽ കുറിച്ചു.

ഇറാൻ സംഘർഷത്തെ പറ്റി ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിച്ച മോദി സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ എന്ത് വെല്ലുവിളിയും നേരിടാൻ ജനങ്ങൾ തയാറായി നിൽക്കണമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഫോണിൽ സംസാരിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോർമൂസ് കടലിടുക്ക് തുറക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിൻ്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചെന്ന് സംഭാഷണത്തിന് ശേഷമുള്ള ഏക്സ് പോസ്റ്റിൽ മോദി പറഞ്ഞു. സമാധാനവും സ്ഥിരതയും നിലനിർത്താൻ ശ്രമങ്ങൾ തുടരുമെന്ന് അമേരിക്കയും പ്രതികരിച്ചു.