Friday, 27 March 2026

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവെച്ചത്. കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്.

കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള എയ്‌റോസ്‌പേസ് നിർമ്മാണ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ്. എയർബസ് ഹെലികോപ്റ്ററുകൾ H125/AS350 ഹെലികോപ്റ്ററുകൾ അസംബ്ലി ഉൾപ്പടെയുള്ള പദ്ധതിക്ക് സഹായകരമാണ് പുതിയ കരാർ‌.

2026 ജനുവരിയിൽ നടന്ന EU-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്. കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും വലിയ തോതില്‍ നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് കുവൈത്ത് പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണ് ഷുവൈഖ് തുറമുഖം. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തുറമുഖത്തെ ലക്ഷ്യമാക്കി വരികയായിരുന്നു. ഉഗ്രസ്ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, ഇറാന്‍-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും വെടിനിര്‍ത്തലടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇറാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലിലും അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇറാനും പ്രത്യാക്രമണം കടുപ്പിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് UNനെ അറിയിച്ച് ഇറാൻ

ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ടെന്ന് UNനെ അറിയിച്ച് ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ നിയമപരമായ അവകാശമുണ്ടെന്ന് യുഎന്നിനെ അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയാണ് യുഎന്നിനോട് ഇക്കാര്യമറിയിച്ചത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സയണിസ്റ്റ് ഭരണകൂടത്തിൻ്റെ അധിനിവേശ ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാൻ യുഎന്നിനോട് വ്യക്തമാക്കിത്.

സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷ ഇറാൻ്റെ ഉത്തരവാദിത്തമാണെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ സുരക്ഷരയൊരുക്കുമെന്നും അരാ​ഗ്ചി വ്യക്തമാക്കി. യുഎൻ ജനറൽ സെക്രട്ടറി ആൻ്റോണിയോ ​ഗുട്ടറെസുമായുള്ള സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹോർമൂസ് വിഷയത്തിൽ വിശദീകരണം നൽകിയത്. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കൻ സൈന്യം ജിസിസി രാജ്യങ്ങളെ ഉപയോ​ഗിക്കുന്നതിനെ അദേഹം രൂക്ഷമായി വിമർശിച്ചു. 

അതേസമയം 47,600 മെട്രിക് ടൺ എൽപിജിയുമായി ഒരു ഇന്ത്യൽ കപ്പലിന്ന് ​ഗുറാത്ത് തീരത്ത് നങ്കൂരമിട്ടു. 'ജ​ഗ് വസന്ത്' ആണ് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആശ്വാസമായി ഇന്ത്യയുടെ എൽപിജി ടാങ്കർ എത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 2 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് അതിർത്തി കടന്നത്. ഇന്നലെ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ ഉത്തരവിറക്കിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്കാണ് ഹോർമൂസ് കടലിടുക്ക് കടക്കാനുളള അനുമതി.

അതിനിടയിൽ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഇതിനിടയിലും ഇറാനെതിരെയുള്ള കരയുദ്ധത്തെ മുൻനിർത്തി സംഘർഷ മേഖലയിലേക്ക് 10,000 യുഎസ് സൈനികരെ കൂടി വിന്യസിപ്പിക്കാൻ നിർദേശിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം

വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം

മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ. ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിൽ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടപ്പോള്‍ തനിക്ക് എല്ലാ സഹയാവും നല്‍കിയ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങളുടെ സമ്മാനം നല്‍കിയാണ് ഹാര്‍ദിക് വാക്കുപാലിച്ചത്. ഐപിഎല്ലിന് മുന്നോടിയായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പതിനൊന്നോളം ഗ്രൗണ്ട് സ്റ്റാഫിന് ഒരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്കും മറ്റ് നിരവധി സമ്മാനങ്ങളും നല്‍കിയാണ് ഹാര്‍ദിക് ആരാധകരുടെ ഹൃദയം തൊട്ടത്.

പലപ്പോഴും രാത്രി വൈകിയും നീണ്ടുനിന്നിരുന്ന പരിശീലന സെഷനുകളിൽ ഹാർദിക്കിന് എല്ലാവിധ പിന്തുണയും നൽകിയത് ഇവിടുത്തെ ഗ്രൗണ്ട് സ്റ്റാഫായിരുന്നു. അന്ന് അവർക്ക് നൽകിയ ഉറപ്പാണ് ലോകകപ്പ് വിജയത്തിന് ശേഷം ഹാർദിക് പാലിച്ചത്. വ്യാഴാഴ്ച വാംഖഡെയിലെത്തിയപ്പോഴാണ് ഹാര്‍ദിക് ഗ്രൗണ്ട് സ്റ്റാഫിന് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈ മാറിയത്. വാംഖഡെയില്‍ നടന്ന ആവേശകരമായ സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാഥവ് മറുപടി നല്‍കിയത്. 2016-ല്‍ കോഴിക്കോട് കിനാലൂര്‍ , തിരുവനന്തപുരം കാട്ടാക്കട , കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടുത്തി എയിംസ് സ്ഥാപിക്കാന്‍ കേരളം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും 2025 ല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ കേന്ദ്രം സൂചിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും സാവകാശം തേടിയിരുന്നു. സാമ്പത്തിക വര്‍ഷം അവസാനമായതുകൊണ്ട് ധനകാര്യ വകുപ്പില്‍ നിന്ന് വിശദീകരണം കിട്ടിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ ഏപ്രില്‍ 10വരെ ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഘട്ടത്തിലാണ് 21 എയിംസുകള്‍ക്ക് രാജ്യത്തുടനീളം അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എയിംസ് നല്‍കുന്നതിന്റെ മാനദണ്ഡം എന്തെന്ന് കോടതി ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുരന്തത്തിന് പിന്നാലെ ദുരന്തം; പിരപ്പൻകോട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിനശിച്ചു

ദുരന്തത്തിന് പിന്നാലെ ദുരന്തം; പിരപ്പൻകോട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിനശിച്ചു

തിരുവനന്തപുരം: പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു. ഇന്ന് രാവിലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഇക്കഴിഞ്ഞ വ്യാഴാഴ്ച പിരപ്പൻകോട്ട് പാറയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയും തുടർന്ന് കാറിന് മുകളിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ ആദിത്യൻ, ജൂലി എന്നിവർ മരണപ്പെട്ടിരുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാർ ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത്.

അപകടത്തെത്തുടർന്ന് വയറിംഗിലുണ്ടായ തകരാറോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം. സ്റ്റേഷന് മുന്നിൽ തീ പടർന്നതോടെ പൊലീസുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി നിർത്തിയിട്ട കാറിലിടിച്ച് കത്തി; കാർ ഡ്രൈവറായ 23കാരന് ദാരുണാന്ത്യം

​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി നിർത്തിയിട്ട കാറിലിടിച്ച് കത്തി; കാർ ഡ്രൈവറായ 23കാരന് ദാരുണാന്ത്യം

ബെം​ഗളൂരു: സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിൽ ​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് കത്തി അപകടം. നിർത്തിയിട്ട കാറിലാണ് ലോറിയിടിച്ചത്. കാറിൽ ഉറങ്ങുകയായിരുന്ന കാർ ഡ്രൈവർ അംബാദാസ് (23) കൊല്ലപ്പെട്ടു. ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട ലോറി സിഎൻജിയിൽ ഓടുന്ന കാറിൽ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചു. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.