Wednesday, 1 April 2026

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണിവരെ പിരിഞ്ഞു. ബിൽ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്നാണ് സൂചന

ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ വൈകിയും കേന്ദ്രസർക്കാർ പ്രതിനിധികളുമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിൽ ചർച്ചയ്ക്ക് എടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും ന്യൂനപക്ഷത്തിന് വലിയ ആശങ്ക ഉണ്ടെന്നും അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കില്ല. ബില്ല് അവതരിപ്പിച്ചത് കൊണ്ടാണ് ചർച്ചക്കെടുക്കാൻ ലിസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങൾ നടത്തരുത് എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

അതേസമയം, ബിൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ആസ്തി കണ്ടു കെട്ടുന്ന ഉൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ അമിത് ഷായ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ വ്യവസായത്തിന്  വീണ്ടും തിരിച്ചടി ; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില വർദ്ധിച്ചു. വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിച്ചത്. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,092 ആയി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വർദ്ധന. കഴിഞ്ഞ മാർച്ചിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വില വർദ്ധിച്ചത്. അതേ സമയം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജിയിൽ വില വർദ്ധനവില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

4 വയസുകാരനെ കാലിൽ പൊക്കി റോഡിൽ തലയടിപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ, കുട്ടിയുടെ അച്ഛനോട് 27കാരന് വൈരാഗ്യമെന്ന് പൊലീസ്

വസായി: നിരവധി ആളുകൾ നോക്കി നിൽക്കെ നാല് വയസുകാരനെ കാലിൽ പൊക്കി നിലത്തടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പിടിയിൽ. മുംബൈയിലെ വസായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കളിക്കുന്നതിനിടെ നാലുവയസുകാരൻ ഓട്ടോയിൽ കയറിയത് കണ്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. 32കാരനായ അതുൽ കൊണ്ഡാരേയുടെ മകൻ വിഗ്നേഷിനാണ് അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വസായി കോടതിക്ക് സമീപമുള്ള അനുപം ഘർ സങ്കുൽ അപാർട്ട്മെന്റിലായിരുന്നു അതുലും കുടുംബവും താമസിച്ചിരുന്നത്. അപാർട്ട്മെന്റ് പരിസരത്ത് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ക്രൂരത നടന്നത്. വിഗ്നേഷും മറ്റു കുട്ടികളും കളിക്കുന്നതിനിടയിൽ അപാർട്ട്മെന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലൊന്നിൽ കയറി. ഇതു കണ്ടുകൊണ്ടാണ് ഓട്ടോ ഡ്രൈവർ സന്ദീപ് പവാർ ഓട്ടോയുടെ പരിസരത്തേക്ക് എത്തുന്നത്. കുട്ടിയെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കുന്നതിനിടെ മീറ്ററിൽ കുട്ടിയുടെ മുഖമിടിപ്പിച്ച 27കാരൻ മറ്റുള്ളവർ നോക്കി നിൽക്കെ കുട്ടിയെ കാലിൽ തൂക്കി റോഡിൽ അടിക്കുകയായിരുന്നു. നിരവധി തവണ കുട്ടിയുടെ തല റോഡിൽ അടിച്ച ശേഷം 27കാരനായ സന്ദീപ് പവാർ കുട്ടിയെ വലിച്ചിഴയ്ക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും.

സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്.

അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവർക്ക് അവകാശമുള്ളതുപോലെ തങ്ങൾക്കും മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രീമിയയിൽ വൻ വിമാന അപകടം, സൈനിക വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു, ലാൻഡിംഗിനിടെ തകർന്നത് ആന്റോനോവ് 26

മോസ്കോ: റഷ്യയിലെ ക്രിമിയയിൽ വൻ വിമാന ദുരന്തം. റഷ്യൻ സൈനിക വിമാനമായ ആന്റോനോവ്-26 തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും അപകടത്തിൽ മരിച്ചതായാണ് റഷ്യ സ്ഥിരീകരിക്കുന്നത്. ക്രീമിയയിലെ മലയിടുക്കിലാണ് സൈനിക വിമാനം തകർന്നുവീണതെന്നാണ് ബുധനാഴ്ച റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തക സംഘം വിമാനം തകർന്നുവീണ സ്ഥലം കണ്ടെത്തുകയായിരുന്നു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനമായതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.40 പേർക്കാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുക. മിസൈലുകൾ പോലുള്ളവ പതിച്ചതായുള്ള തകരാറുകൾ വിമാനത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 1960 മുതൽ റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ള വിമാനങ്ങളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രിമിയൻ മേഖലയിൽ നടക്കുന്ന ഇത്തരം അപകടങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. എങ്കിലും, വിമാനം വെടിവെച്ചിട്ടതാണെന്നതിനോ ശത്രുപക്ഷത്തിന്റെ ഇടപെടലോ ഉണ്ടായതിനോ നിലവിൽ തെളിവുകളൊന്നുമില്ലെന്ന് റഷ്യ അറിയിച്ചു. കൊലപ്പെട്ടവരിൽ എത്രപേർ സൈനിക ഉദ്യോഗസ്ഥരാണെന്നോ വിമാനത്തിൽ എന്തൊക്കെ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.