Wednesday, 1 April 2026

റോഡരികിൽ നെല്ല് ഉണക്കാനിട്ടതിന് കർഷകരെ ഭീഷണിപ്പെടുത്തി; മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി

റോഡരികിൽ നെല്ല് ഉണക്കാനിട്ടതിന് കർഷകരെ ഭീഷണിപ്പെടുത്തി; മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി

പാലക്കാട്: പാലക്കാട് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ കർഷകരെ ഭീഷണിപെടുത്തിയതായി പരാതി. റോഡരികിൽ നെല്ല് ഉണക്കാനിട്ടതിനാണ് ഉദ്യോ​ഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു. നെല്ലെടുക്കാൻ മില്ലുകാർ എത്താത്തതിനാൽ കർഷകർ ദുരിതത്തിലാണ്. നെല്ലുണക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് റോഡരികിൽ നെല്ല് സൂക്ഷിക്കാറുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെ പുതിയ സഖ്യനീക്കവുമായി ഇസ്രായേൽ; ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് നെതന്യാഹു

ഇറാനെതിരെ പുതിയ സഖ്യനീക്കവുമായി ഇസ്രായേൽ; ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് നെതന്യാഹു

ജെറുസലേം: ഇറാനെതിരായ ആക്രമണം തുടരാനായി ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളുമായിപുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇന്ന് നടന്ന സുരക്ഷാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളായുമായാണ് പുതിയ സഖ്യം സ്ഥാപിക്കുന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയില്ല. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ ശക്തികളുമായി ഇസ്രായേൽ ചർച്ചകൾ നടത്തിയതായാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്.

ഇറാന്റെ ആണവ പദ്ധതികളും പ്രാദേശികമായ ഇടപെടലുകളും ലോകസമാധാനത്തിന് ഭീഷണിയാണെന്നും, ഇത് നേരിടാൻ ഇസ്രായേൽ ഒറ്റയ്ക്കല്ലെന്നും നെതന്യാഹു പറഞ്ഞു. പുതിയ സഖ്യങ്ങൾ വഴി അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിനും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നതിനും പദ്ധതിയുണ്ട്. അമേരിക്കയുമായുള്ള ബന്ധം ശക്തമായി തുടരുമ്പോൾ തന്നെ, മറ്റ് ആഗോള ശക്തികളെ കൂടി ഉൾപ്പെടുത്തി ആക്രമണ സഖ്യം വിപുലീകരിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ നിലപാടിൽ ഇപ്പോൾ മാറ്റമുണ്ട്. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ഇറാനെതിരെയാ യുദ്ധത്തിൽ നിന്ന് കരാറില്ലാതെ തന്നെ പിന്മാറാൻ ആലോചിക്കുന്നുവെന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രസ്താവിച്ചത്.

ഇറാനുമായുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതൽ ആഗോള സഖ്യങ്ങൾക്കായി ഇസ്രായേൽ നീക്കം നടത്തുന്നത്. മേഖലയിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇസ്രായേലിൻ്റെ നീക്കം. നെതന്യാഹുവിന്റെ ഈ നീക്കം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ഇസ്രായേലിൻ്റെ നീക്കത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡെലിവറി തൊഴിലാളികള്‍ക്ക് പൂര്‍ണ്ണസുരക്ഷാ പദ്ധതി; ഗിഗ് തൊഴിലാളികള്‍ക്കായി യുഡിഎഫ് വാഗ്ദാനം

ഡെലിവറി തൊഴിലാളികള്‍ക്ക് പൂര്‍ണ്ണസുരക്ഷാ പദ്ധതി; ഗിഗ് തൊഴിലാളികള്‍ക്കായി യുഡിഎഫ് വാഗ്ദാനം

നല്‍കുന്നതിന് തെലങ്കാന സര്‍ക്കാര്‍ 2026 ല്‍ കൊണ്ടുവന്ന ബില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ തെലങ്കാന മോഡലില്‍ കേരളത്തിലെ ഗിഗ് തൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.

സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍, ഓല, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, മീഷോ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഏറെയും ഗിഗ് തൊഴിലാളികള്‍ ഉള്ളത്. കേരളത്തിലും തെലങ്കാന മോഡല്‍ ബില്‍ നിലവില്‍ വന്നാല്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് സാമൂഹിക സുരക്ഷ ലഭിക്കും.

ഗിഗ് തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, സാമൂഹിക സുരക്ഷ, ക്ഷേമ ബില്‍ 2026 ആണ് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയത്. അപകട ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം, സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയാണ് ബില്ലില്‍ ഉള്ളത്.

നിലവില്‍ ഗിഗ് തൊഴിലാളികള്‍ക്ക് സ്ഥിരമായ ശമ്പളം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ശമ്പളത്തോടുകൂടിയുള്ള അവധി തുടങ്ങിയവയൊന്നുമില്ല. ജോലി ഇല്ലെങ്കില്‍ വരുമാനമില്ല എന്ന സ്ഥിതിയാണ്. അപകടം സംഭവിച്ചാല്‍ ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കുന്നില്ല. ഇത് വരെ തൊഴില്‍ സുരക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഗിഗ് തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയടക്കം ഉറപ്പാക്കുന്നതാണ് തെലങ്കാന സര്‍ക്കാര്‍ പാസാക്കിയ ബില്‍.

ബില്ലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗിഗ് തൊഴിലാളികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഓരോ തൊഴിലാളിക്കും യൂണിക് ഐഡി, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തല്‍, ക്ഷേമപദ്ധതികളുമായി നേരിട്ട് ബന്ധിപ്പിക്കല്‍ എന്നിവ നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഗിഗ് തൊഴിലാളികള്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരാകുകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇയാൾ മൊബൈൽ ഫോണുകൾ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മർദനം നടന്നത്. മരത്തടിയുടെ റോളർ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ പല്ലും തലയും മർദനത്തിൽ തകർന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകൾ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

7 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും മോഷിച്ചുവെന്നനാണ് ആരോപണം എന്നാൽ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ അതിഥിതൊഴിലാളിയുടെ മൃതദേഹം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും

വിമാന ഇന്ധന വിലയിൽ 115 ശതമാനം വർദ്ധന; ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷം കടന്നു, ടിക്കറ്റ് നിരക്ക് കൂടും

ദില്ലി: വിമാന ഇന്ധന വിലയും (എടിഎഫ്) കുത്തനെ കൂടിയതോടെ വിമാന യാത്രയ്ക്ക് ചെലവേറും. ഇന്ന് എടിഎഫ് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപയാണ്. മാർച്ചിലെ വില 96,638 രൂപയായിരുന്നു. ഇരട്ടിയിൽ അധികമാണ് കൂടിയത്. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്ന് വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധം കടുത്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടിയത്. 115 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്.

ആഗോള അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിമാന ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയത്. ഇന്ധന വില ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107 ശതമാനവും വർദ്ധിച്ചു. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാന കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയുന്ന സ്ഥിതിയാണ്. 

നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്. ഈ പരിധി നീക്കിയതും ഇന്ധന വില വർദ്ധനയും വന്നതോടെ പറക്കാൻ വൻ വില നൽകേണ്ടി വരുമെന്ന് ഉറപ്പാണ്. അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ 12 മണിവരെ പിരിഞ്ഞു. ബിൽ പരിഗണിക്കാതെ മാറ്റിയത് കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മർദത്തെ തുടർന്നെന്നാണ് സൂചന

ഇന്ന് രാവിലെ മുതൽ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഏറെ വൈകിയും കേന്ദ്രസർക്കാർ പ്രതിനിധികളുമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിൽ ചർച്ചയ്ക്ക് എടുക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും ന്യൂനപക്ഷത്തിന് വലിയ ആശങ്ക ഉണ്ടെന്നും അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കില്ല. ബില്ല് അവതരിപ്പിച്ചത് കൊണ്ടാണ് ചർച്ചക്കെടുക്കാൻ ലിസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങൾ നടത്തരുത് എന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

അതേസമയം, ബിൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം എന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. ആസ്തി കണ്ടു കെട്ടുന്ന ഉൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ അമിത് ഷായ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.