Thursday, 2 April 2026

റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നു; മന്‍സൂര്‍ അലിഖാനെതിരെ കേസ്

റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്നു; മന്‍സൂര്‍ അലിഖാനെതിരെ കേസ്

ട്രിച്ചി: തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസ്. 1953-ല്‍ മുന്‍ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയില്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്‌കാരമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊലീസെത്തിയാണ് നടനെ ട്രാക്കില്‍ നിന്ന് മാറ്റിയത്.

പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും നടനെതിരെ കേസെടുത്തു.

തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 1953-ല്‍ മുന്‍മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

കല്ലക്കുടിയില്‍ എത്തിയപ്പോള്‍ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ മന്‍സൂര്‍ അലിഖാന്‍ തിങ്കളാഴ്ചയാണ് ലാല്‍ഗുഡിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. രാവിലെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് 7.40 ഓടെ മൃതദേഹം കണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 1 April 2026

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ മേഖല പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ശ്രീലങ്ക

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ മേഖല പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ശ്രീലങ്ക

കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ മേഖല പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ശ്രീലങ്ക. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വൈദ്യുതി വില വർദ്ധിപ്പിക്കാൻ ശ്രീലങ്ക തീരുമാനിച്ചതായി വൈദ്യുതി അധികൃതർ അറിയിച്ചു. ഉപഭോഗ യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ 13.5 ശതമാനത്തിലധികം വർദ്ധനവ് സംസ്ഥാന വൈദ്യുതി സ്ഥാപനമായ സിലോൺ വൈദ്യുതി ബോർഡ് (സിഇബി) ആവശ്യപ്പെട്ടതായി പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ ഓഫ് ശ്രീലങ്ക (പിയുസിഎസ്എൽ) ചെയർമാൻ കെപിഎൽ ചന്ദ്രലാൽ തിങ്കളാഴ്ച പറഞ്ഞു. എന്നാൽ, പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ 8.5 ശതമാനം വർദ്ധനവ് മാത്രമേയുണ്ടാകൂവെന്ന് ചന്ദ്രലാൽ പറഞ്ഞു

ഊർജമേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ സ്ഥാപനങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ എല്ലാ എയർ കണ്ടീഷണറുകളും ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശം നൽകി. എല്ലാ പരസ്യ ഹോർഡിംഗുകളും രാത്രി 8 മണിയോടെ ഓഫ് ചെയ്യണം. വൈകുന്നേരം 6-10 മണി വരെ തെരുവ് വിളക്കുകൾ ഓഫ് ചെയ്യാൻ എല്ലാ തദ്ദേശ കൗൺസിലുകളും നടപടിയെടുക്കണം. കൂടാതെ 100 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന വൈദ്യുതി പ്രവർത്തനങ്ങൾക്ക് ദേശീയ ഗ്രിഡ് വിതരണം ഉപയോഗിക്കരുതെന്നും നിർദേശം നൽകി. നേരത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. 

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇന്ധന റേഷനിംഗ് സംവിധാനവും അവതരിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുള്ള നിലവിലെ വിതരണ ശൃംഖലയിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ക്രൂഡ് ഓയിൽ ലഭിക്കുന്നതിന് റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. മിഡിൽ ഈസ്റ്റ് യുദ്ധത്തിന് പിന്നാലെ, മാർച്ച് 25 ആയപ്പോഴേക്കും വിനോദസഞ്ചാരികളുടെ വരവ് 18 ശതമാനത്തിലധികം കുറഞ്ഞുവെന്ന് ടൂറിസം അതോറിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകളിലും കടകളിലും പരിശോധന, ലൈസൻസില്ലാത്ത ക്ലബ് പൂട്ടിച്ചു

കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകളിലും കടകളിലും പരിശോധന, ലൈസൻസില്ലാത്ത ക്ലബ് പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഹെൽത്ത് ക്ലബ്ബുകൾ, ഗ്രോസറി കടകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വ്യാപാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഒരു ഹെൽത്ത് ക്ലബ്ബിനും ഒരു ഡയറ്ററി സപ്ലിമെന്റ് കടയ്ക്കും രണ്ട് സമൻസ് മുന്നറിയിപ്പുകൾ നൽകി.

അതോടൊപ്പം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഹെൽത്ത് ക്ലബ്ബ് അടച്ചുപൂട്ടുകയും ചെയ്തു. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്നും, നിയമലംഘകരെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി. ടാങ്കുകൾക്ക് നാശനഷ്ടവും സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ

ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ

ദില്ലി: ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്ക ആസ്ഥാനമായ ടെക് കമ്പനി ഓറക്കിൾ. ആഗോളതലത്തിൽ 30000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. ഒരു മാസത്തിനുള്ളിൽ വലിയ രീതിയിലുള്ള മറ്റൊരു കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇന്ത്യയിൽ ഏകദേശം 30000 ത്തോളം ജീവനക്കാരാണ് ഓറക്കിളിന് ഉള്ളത്. കൂട്ടപ്പിരിച്ച് വിടലിനേക്കുറിച്ച് ഓറക്കിൾ പ്രതികരിച്ചിട്ടില്ല. നിങ്ങളുടെ സേവനം ഇനി കമ്പനിക്ക് ആവശ്യമില്ലെന്നും മതിയാക്കുകയാണെന്നും വ്യക്തമാക്കുന്നതാണ് ഓറക്കിളിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്. ചില മാറ്റങ്ങൾ മൂലം നിങ്ങൾ നിലവിൽ വഹിക്കുന്ന പദവി അനാവശ്യമായിരിക്കുന്നുവെന്നാണ് സ്ഥാപനം ജീവനക്കാരുമായി നടത്തിയ ആശയ വിനിമയത്തിൽ വിശദമാക്കുന്നത്. 

ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒരു വർഷം സേവനം ചെയ്തിട്ടുള്ള കൂട്ടപ്പിരിച്ച് വിടലിന് ഇരയാക്കപ്പെട്ടവർക്ക് 15 ദിവസത്തെ ശമ്പളമാണ് ഓറക്കിൾ നൽകുന്നത്. ടെർമിനേഷൻ തിയതി വരെ ഒരു മാസത്തെ ശമ്പളവും അധികമായി നഷകും. ഗ്രാറ്റുവിറ്റിക്കും മറ്റ് ആനുകൂല്യങ്ങളും ഒരു മാസത്തെ നോട്ടീസ് പിരിയഡിൽ പൂർത്തിയാക്കുമെന്നുമാണ് ഓറക്കിളിന്റെ അറിയിപ്പ്. സ്വയം രാജി വച്ച് പോകുന്നവർക്ക് പ്രത്യേക പാക്കേജും ഓറക്കിൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഓറക്കിൾ 16 മണിക്കൂർ ഷിഫ്റ്റ് നടപ്പിലാക്കിയിരുന്നു.ഇതിനെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെയും നടപടി ഓറക്കിൾ സ്വീകരിച്ചിരുന്നു. അമേരിക്കയിലെ നിയമങ്ങൾ അനുസരിച്ച് അമേരിക്കൻ പൌരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ പിരിച്ചുവിടലുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനിൽ അംബാനിക്കെതിരെ എൽഐസി; 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി, പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

അനിൽ അംബാനിക്കെതിരെ എൽഐസി; 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി, പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

ദില്ലി: വ്യവസായി അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. 2020 ഒക്ടോബർ 15ന് ബിഡിഓ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്.

ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും നിന്നു സമാഹരിച്ച ഫണ്ടുകൾ ദുരുപയോഗം ചെയ്തതും അനുബന്ധ കമ്പനികളിലൂടെ പണം മാറ്റിയതും കൃത്രിമ ബില്ലുകൾ ഉപയോഗിച്ച് ധനസമാഹരണം നടത്തിയതും വ്യാജ ഇടപാടുകൾ ഉണ്ടാക്കി പണം ചോർത്തിയതും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പും വഞ്ചനാ കേസുകളിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിനും അനിൽ അംബാനിക്കുമെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാന്നാറിൽ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്, ഒരാൾ പിടിയിൽ

മാന്നാറിൽ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്, ഒരാൾ പിടിയിൽ

ആലപ്പുഴ: പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഭിജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് അഭിജിത്തിന്‍റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ലഹരിസംഘത്തിൽപ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസ്സപ്പെടുത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീത് പി എമ്മിനെ സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു. മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്‍റെ സൈഡ് ബീഡിങ് ഉൾപ്പെടെ വലിച്ചുപറിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ വിനീത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 