Tuesday, 7 April 2026

അഞ്ച് ദിവസത്തിനിടെ മരിച്ചത് സമപ്രായക്കാരായ 5 കുഞ്ഞുങ്ങൾ; രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു

അഞ്ച് ദിവസത്തിനിടെ മരിച്ചത് സമപ്രായക്കാരായ 5 കുഞ്ഞുങ്ങൾ; രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു

ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച് അഞ്ച് കുട്ടികൾ മരിച്ചു. രണ്ട് വയസിനും നാല് വയസിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്.

സാലുമ്പർ ജില്ലയിലെ ഗ്രാമങ്ങളിലാണ് രോഗം. മരിക്കുന്നതിന് മുമ്പ് കുട്ടികൾക്ക് പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. അസുഖത്തിന്റെ കാരണം കണ്ടെത്താൻ ഗ്രാമത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ജയ്‌പൂർ ആർഎൻടി മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും അസുഖ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.

സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ചുമാറ്റാനാകില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തി.
ഭിന്നശേഷിക്കാരൻ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നതാണ് ഇവർ ഉന്നയിക്കുന്നത്. അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും , ബിജെപിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു

ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു

തെഹ്റാൻ: ഇറാൻ റെവല്യൂഷണറി ​ഗാ‍ർഡ് കോർപ്സിൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് മജീദ് ഖാദിമി കൊല്ലപ്പെട്ടത്. ഇറാനിയൻ വർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ സയണിസ്റ്റ് ശത്രുക്കളുടെ ആക്രമണത്തിൽ മജീദ് ഖാദിമി കൊല്ലപ്പെട്ടെന്ന് ഐആർ‌ജിസിയും അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാൻ്റെ രഹസ്യാന്വേഷണ വിഭാ​ഗത്തിൻ്റെ നിർണായക ചുമതലകൾ വഹിച്ചിരുന്ന മേധാവിയാണ് മജീദ് ഖാദിമി. ഇറാനെതിരായ അമേരിക്കയുടെ ഓപ്പറേഷൻ എപ്പിക്ക് ഫ്യൂരിയുടെ ഭാ​ഗമായി ഇറാൻ്റെ പരമോന്നത നേതാവുൾപ്പടെയുള്ള നേതാക്കന്മാർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഇറാനെതിരെ വീണ്ടും ഭീഷണിയും അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. പാലങ്ങളും പവര്‍ പ്ലാന്റുകളും തച്ചുടയ്ക്കുമെന്നും ഇറാനെ നകരതുല്യമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും' എന്നാണ് അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപ് കുറിച്ചത്. ‌ കഴിഞ്ഞ ദിവസവും ഇറാനെതിരെ ട്രംപ് ഭീഷണിയുമായി എത്തിയിരുന്നു. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരക തുല്യമാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ; ഞെട്ടലോടെ സിനിമാലോകം

തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ; ഞെട്ടലോടെ സിനിമാലോകം

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും അവർ അറിയപ്പെടുന്നുണ്ട്.

ശ്രീലങ്കൻ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പൻതങ്കലിലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അവർ ഭർത്താവ് ബിബിൻ ചന്ദ്രയുമായുള്ള ചിത്രങ്ങൾ ഹൃദ്യമായ അടിക്കുറിപ്പുകളോടെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി വീഡിയോ കോളിലൂടെ തർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. എങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. 'കയൽ' എന്ന പരമ്പരയ്ക്ക് പുറമെ 'എല്ലാം മേലെ ഇരിക്കിറവൻ പാത്തുപ്പാൻ' (2023), 'വെബ്' (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്. നടിയുടെ മരണവാർത്തയിൽ സഹപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു; പിന്‍ഗാമിയെ നിയമിക്കുന്നത് വരെ തുടരും

എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു; പിന്‍ഗാമിയെ നിയമിക്കുന്നത് വരെ തുടരും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് കാമ്പൽ രാജിവെച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് കാമ്പലിന്റെ രാജി അംഗീകരിച്ചത്. സെപ്തംബറിനുള്ളില്‍ അടുത്ത നേതൃത്വത്തിന് രൂപം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയായിരുന്നു കാമ്പലിന്റെ കാലാവധി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.

ജനുവരിയില്‍ തന്നെ കാമ്പലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സിഇഒ സ്ഥാനം കരാര്‍ അവസാനിക്കുന്നത് വരെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. അഞ്ച് വര്‍ഷത്തെ കരാറില്‍ 2022 സെപ്തംബറിലാണ് നേതൃസ്ഥാനം കാമ്പല്‍ ഏറ്റെടുത്തത്. 2022ലാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചത്. പുതിയ സിഇഒയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള പ്രശ്‌നങ്ങളാണ് എയര്‍ ഇന്ത്യയെ അലട്ടുന്നത്. എയര്‍ക്രാഫ്റ്റ് സപ്ലൈയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വ്യോമപാതയില്‍ ദീര്‍ഘദൂര പാതകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ അടക്കം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചു. ഇതിന് പുറമേ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തവും കമ്പനിയെ വലിയ സമ്മര്‍ദത്തിലാക്കി. 2026 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 20,000കോടിയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ

കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ

ശ്രീകണ്ഠാപുരം: കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റില്‍ വീണ് പരിക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. കല്യാണം ക്ഷണിക്കാന്‍ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതുകയായിരുന്നു.

കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; റോഡില്‍ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; റോഡില്‍ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന അശ്വിനും നന്ദനയും സഞ്ചരിച്ച ബൈക്കില്‍ തട്ടി. തൊട്ടുപിന്നാലെ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയുമായിരുന്നു. റോഡില്‍ തലയിടിച്ചാണ് നന്ദന വീണത്. അബോധാവസ്ഥയിലായ നന്ദനയെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12.25 ഓടെ മരണം സംഭവിക്കുകയായിരുന്നു. കെ എല്‍ 45 ഇ 8288 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ലോറിയാണ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.

അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിലെ ജീവനക്കാരനാണ് നന്ദനയുടെ പിതാവ് ഹരിപ്രസാദ്. മാതാവ് സാന്റി ശ്രീമൂലം നഗരം പിഎച്ച്‌സിയില്‍ നഴ്‌സാണ്. സഹോദരി നിവേദ്യ.