Tuesday, 7 April 2026

കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും

കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും

കൊച്ചി: കേരളത്തിലെ ദേശീയപാതകളിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇതിനായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ആകെ 335 ചാർജറുകളാണ് സ്ഥാപിക്കുക. പദ്ധതിയുടെ മേൽനോട്ടം സംസ്ഥാന വൈദ്യുതി ബോർഡിനായിരിക്കും. പിഎംഇ ഡ്രൈവ് (പ്രധാന മന്ത്രി ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ്) പദ്ധതിയിലാണ് ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. സംസ്ഥാനത്ത് 270 സ്റ്റേഷനുകൾക്കാണ് ആദ്യം അനുമതി തേടിയിരുന്നത്. ഇതിൽ 147 എണ്ണം ദേശീയപാതകളിൽ സ്ഥാപിക്കും.

സർക്കാർ ഭൂമിയിലും കെഎസ്ഇബി, കെഎസ്ആർടിസി, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിലുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ഇബിയുടെ പുനരുപയോഗ ഊർജ വിഭാഗമായ റിന്യൂവബിൾ എനർജി ആൻഡ് എനർജി സർവീസസ് അധികൃതർ അറിയിച്ചു. 120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകളായിരിക്കും സ്ഥാപിക്കുക. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് ചാർജ് ചെയ്യാൻ സൗകര്യമുണ്ടാകും. സ്റ്റേഷനുകൾക്ക് 15 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള അടിസ്ഥാന വിസ്തൃതിയുണ്ടാകും. നിലവിൽ കെഎസ്ഇബി സ്ഥാപിച്ച സ്റ്റേഷനുകൾക്ക് 30-60 കിലോവാട്ട് ശേഷിയുള്ളതിനാൽ ചാർജിങ് വേഗം കുറവാണ്.

തിരുവനന്തപുരം വൈദ്യുതി ഭവൻ, കെൽട്രോൺ ഹൗസ്, ആലുവ കെഎസ്ആർടിസി, കണ്ണൂർ 33 കെ വി സബ്സ്റ്റേഷൻ, മലപ്പുറം ബിഎസ്എൻഎൽ, കെടിഡിസി കോവളം, എറണാകുളം കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി ലാൻഡ്, ട്രാവൻകൂർ ടൈറ്റാനിയം, കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ, ബിഎസ്എൻഎൽ ഉദുമ എന്നിവ ഉൾപ്പെടെ 219 സ്റ്റേഷനുകളുടെ സ്ഥലങ്ങൾ കൂടുതലായും നിർണയിച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷം വിറ്റത് 2.96 കോടി വാഹനങ്ങള്‍

വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷം വിറ്റത് 2.96 കോടി വാഹനങ്ങള്‍

മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് വിറ്റഴിച്ചത് മൂന്നുകോടിക്കടുത്ത് വാഹനങ്ങള്‍. ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തികവര്‍ഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നും ഫാഡ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തെ 2,61,87,255 എണ്ണത്തില്‍നിന്ന് 13.30 ശതമാനം അധികമാണിത്.

ഇത്തവണത്തെ വില്‍പ്പന വെറും കണക്കു മാത്രമല്ലെന്നും രാജ്യത്തെ വാര്‍ഷിക വാഹനവില്‍പ്പന മൂന്നു കോടിയിലേക്കെത്തുന്നതാണ് പ്രത്യേകതയെന്നും ഫാഡ പ്രസിഡന്റ് സി.എസ്. വിഗ്‌നേശ്വര്‍ അഭിപ്രായപ്പെട്ടു. ഗതാഗത ആവശ്യങ്ങള്‍ ഉയരുന്നതും ജിഎസ്ടി കുറഞ്ഞതുവഴി വില താഴ്ന്നതും വില്‍പ്പന ഉയരാന്‍ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഷത്തെയുംപോലെ ഇത്തവണയും വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിരത്തിലെത്തിയത്.

യാത്രാവാഹന വിഭാഗത്തില്‍ 47 ലക്ഷം കാറുകള്‍ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാര്‍ഷിക വില്‍പ്പനവളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 10.61 ലക്ഷം വാണിജ്യ വാഹനങ്ങള്‍, 10.50 ലക്ഷം ട്രാക്ടറുകള്‍, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ എന്നിങ്ങനെയും പുറത്തിറങ്ങി. 2025 ഏപ്രില്‍-ഓഗസ്റ്റ് കാലയളവുവരെ സാധാരണ നിലയിലായിരുന്ന വാഹന വില്‍പ്പന സെപ്റ്റംബറില്‍ ജിഎസ്ടി കുറച്ചതിനു പിന്നാലെ കുതിച്ചുയരുകയായിരുന്നു. ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന ആദ്യമായാണ് പത്തുലക്ഷം കടക്കുന്നതെന്നും ഫാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ മാത്രം 26.92 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞതായും ഫാഡ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനയി അതീവ ഗുരുതരാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. യുഎസ്, ഇസ്രായേൽ ഏജൻസികളെ ഉദ്ധരിച്ച് 'ദി ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറാൻറെ മതതലസ്ഥാനമായ ഖ്വാമിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുജ്തബയ്ക്ക് ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

മാർച്ച് ആദ്യവാരം പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. യുദ്ധമുറിയിൽ ഇരിക്കുന്ന മുജ്തബയുടെ വീഡിയോ അടുത്തിടെ ഇറാൻ പുറത്തുവിട്ടിരുന്നെങ്കിലും അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യൻ അംബാസഡർ മുജ്തബ ഇറാനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പുറത്തുവരാത്തത് ആരോഗ്യനില മോശമായതിനാലാണെന്നാണ് വിലയിരുത്തൽ.

യുദ്ധത്തിന്റെ ആദ്യദിനം പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖമനയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിൽ മുജ്തബയുടെ മാതാവും ഭാര്യ സഹ്‌റ ഹദ്ദാദും ഒരു മകനും കൊല്ലപ്പെട്ടിരുന്നതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് ഏറ്റ പരിക്കുകൾ വഷളായതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വർ‌ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വർ‌ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ( Gold Rate) ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂടിയ സ്വർണവിലയിൽ ഇന്ന് കുറവ്. 600 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,09,880 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് 110480 രൂപയായിരുന്നു വിപണിവില. ഒരു ​ഗ്രാമിന് ഇന്ന് 13,735 രൂപയാണ് വില.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,238 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 89,904 രൂപയും. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.17 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവന്നാൽ ക്രൂ‍ഡ് ഓയിലിന്റെ വില ഇടിയും. എന്നാൽ സ്വർണവില ഉയരും. ഏപ്രിലിൽ‌ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍റെ മിസൈൽ-ഡ്രോൺ ഭീഷണി, മുൻകരുതലിന്‍റെ ഭാഗമായി സൗദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ അടച്ചു, ഗതാഗതം പൂർണമായും തടഞ്ഞു

ഇറാന്‍റെ മിസൈൽ-ഡ്രോൺ ഭീഷണി, മുൻകരുതലിന്‍റെ ഭാഗമായി സൗദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ അടച്ചു, ഗതാഗതം പൂർണമായും തടഞ്ഞു

റിയാദ്: മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കിംഗ് ഫഹദ് കോസ്‌വേ താൽക്കാലികമായി അടച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് കോസ്‌വേ വഴിയുള്ള വാഹന ഗതാഗതം നിർത്തിവെക്കുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകൽ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഇടഞ്ഞ ആനയെ തളയ്ക്കാനായിട്ടില്ല. എലിഫൻ്റ് സ്‌ക്വാഡും പാപ്പാൻമാരും തളക്കാൻ ശ്രമം നടത്തിവരികയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരിത്രം കുറിച്ച് ആർട്ടിമിസ് 2; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച സംഘമായി ആ നാല് പേർ

ചരിത്രം കുറിച്ച് ആർട്ടിമിസ് 2; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ച സംഘമായി ആ നാല് പേർ

വാഷിംഗ്ടൺ: ചന്ദ്രന്‍റെ തൊട്ടടുത്തെത്തി ചരിത്രംകുറിച്ച് ആർട്ടിമിസ് 2. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോൺ പേടകത്തിലെ സംഘം മാറി. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആർട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്.

ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ് ഒറിയോണ്‍ പേടകം ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയത്. 4,06,788 കിലോമീറ്റർ ദൂരമാണ് പേടകം സഞ്ചരിച്ചത്. പേടകം ചന്ദ്രനെ ചുറ്റുകയും ചെയ്തു. 54 വർഷത്തിന് ശേഷമാണ് ചന്ദ്രന് പിന്നിലൂടെ ഒരു പേടകം യാത്ര ചെയ്യുന്നത്. പേടകം ചന്ദ്രന് പിന്നിലൂടെ കടന്നുപോയപ്പോൾ 40 മിനിറ്റ് ബ്ലാക്ക് ഔട്ട് സംഭവിച്ചിരുന്നു. എന്നാൽ പേടകവും ഭൂമിയുമായുള്ള ആശയവിനിമയം വെെകാതെ പുനഃസ്ഥാപിച്ചു. നിലവിൽ ചന്ദ്രോപരിതലത്തോട് ഏറ്റവും അടുത്തെത്തിയിരിക്കുകയാണ് ഓറിയോൺ.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറിയിരുന്നു. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായിരുന്നു. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും. 