Tuesday, 7 April 2026

മധ്യപ്രദേശ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കവർച്ച; ആറ് ട്രോഫികൾ നഷ്ടപ്പെട്ടു

മധ്യപ്രദേശ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കവർച്ച; ആറ് ട്രോഫികൾ നഷ്ടപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് സാരംഗിന്റെ ഭോപ്പാലിലെ ഔദ്യോഗിക വസതിയിൽ കവർച്ച. അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക കനത്തു. മോഷ്ടാക്കൾ വസതിയിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് ആറ് ട്രോഫികൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു. ഏപ്രിൽ രണ്ടിന് രാത്രിയാണ് മോഷണം നടന്നത്.

സ്റ്റോർ റൂമിന്റെ പൂട്ട് തകർന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഈ മുറിയിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല.

മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രവീൺ സക്‌സേന നൽകിയ പരാതിയിൽ ടിടി നഗർ പൊലീസ് ഏപ്രിൽ ആറിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിരിച്ചറിയാനായി പരിസര പ്രദേശത്തുള്ള മറ്റ് സിസിടിവികൾ പരിശോധിക്കുന്നുണ്ടെന്ന് സ്റ്റേഷൻ ഇൻ ചാർജ് ഗൗരവ് സിങ് ദോഹർ വ്യക്തമാക്കി. പ്രധാന വസതിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോർ റൂമാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

മൊമന്റോകളടക്കമുള്ള വസ്തുക്കളാണ് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ രാഘവേന്ദ്ര ശിഖവാർ നയിക്കുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. ഈയടുത്ത കാലത്തായി അതീവസുരക്ഷ മേഖലയായ ഈ പ്രദേശത്ത് 74 ഓളം ബംഗ്ലാവുകളിൽ ഉൾപ്പെടെ കവർച്ച നടന്നിട്ടുണ്ട്‌.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്, അറസ്റ്റ് ചെയ്യാൻ നീക്കം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് അസം പൊലീസ്, അറസ്റ്റ് ചെയ്യാൻ നീക്കം

ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പൊലീസ്. ദില്ലി നിസാമുദീനിലെ വീട്ടിലാണ് അസം പൊലീസിന്റെ പ്രത്യേക സംഘം എത്തിയത്. ദില്ലി പൊലീസ് സംഘവും ഒപ്പമുണ്ട്. അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയതെന്നാണ് വിവരം. എന്നാൽ, പവൻ ഖേര വീട്ടിലുണ്ടായിരുന്നില്ല, രാവിലെ ഹൈദരാബാദിലേക്ക് പോയ പവൻ ഖേര നാളെ അസമിലെത്തുമെന്ന് അറിയിച്ചു.

അതേസമയം, പവൻ ഖേര ഓടിയൊളിച്ചെന്ന് ഹിമന്ത ആരോപിച്ചു. റിനികി ഭൂയാൻ ശർമയ്ക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതുൾപ്പടെ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം, എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺ​ഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം. ഖേര വ്യാജ രേഖകള്‍ പുറത്തുവിട്ടത് അസം തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിന്‍റെ തെളിവാണെന്നാണ് ബിജെപി ആരാപണം. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും താൻ ഒളിച്ചോടിയിട്ടില്ലെന്നുമാണ് പവൻ ഖേരയുടെ മറുപടി. അതേസമയം, പവന് ഖേരയുടെ വീട്ടില് തെരച്ചിൽ നടത്തിയെന്നും ഖേര എവിടയാണെന്ന് അറിയില്ലെന്ന് സംശയാദ്സപദമായ ചില വസ്തുക്കൾ കണ്ടെത്തിയെന്നും അസം പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല, യുഎഇയുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതെന്ന് ഡോ. അൻവർ ഗർഗാഷ്

ഇറാനെ വിശ്വസിക്കാൻ കൊള്ളില്ല, യുഎഇയുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതെന്ന് ഡോ. അൻവർ ഗർഗാഷ്

അബുദാബി: ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ പ്രകോപനങ്ങളിലും ആക്രമണങ്ങളിലും യുഎഇയുടെ നിലപാട് സുതാര്യവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. അയൽരാജ്യങ്ങൾ സമാധാനത്തിനായി ശ്രമിക്കുമ്പോഴും അവരെ ആക്രമിക്കുന്ന ഇറാന്‍റെ നടപടി വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

സംഘർഷങ്ങൾ ഒഴിവാക്കാൻ അയൽരാജ്യങ്ങൾ പരമാവധി ശ്രമിച്ചിട്ടും ഇറാൻ ആക്രമണം തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിലാണ് ഒരു രാജ്യത്തിന്‍റെ നിലപാടുകളുടെ വ്യക്തത പരിശോധിക്കപ്പെടുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക, ജനങ്ങൾക്ക് സുരക്ഷയൊരുക്കുക, കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ആക്രമണം തുടർന്ന് ഇറാൻ

യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാന്‍റെ ആക്രമണങ്ങൾ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. തിങ്കളാഴ്ച 12 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂസ് മിസൈലുകൾ, 19 ഡ്രോണുകൾ എന്നിവ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തു. ഇതിൽ 4 പേർക്ക് പരിക്കേറ്റു. ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകളും 2,210 ഡ്രോണുകളും യുഎഇ തകർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യ രംഗത്ത് വമ്പന്‍ നേട്ടങ്ങളെന്ന് എല്‍ഡിഎഫ്, ഒ.പി. രജിസ്‌ട്രേഷന്‍ കൂടി, ചെലവ് കുറഞ്ഞു

ആരോഗ്യ രംഗത്ത് വമ്പന്‍ നേട്ടങ്ങളെന്ന് എല്‍ഡിഎഫ്, ഒ.പി. രജിസ്‌ട്രേഷന്‍ കൂടി, ചെലവ് കുറഞ്ഞു

10 വര്‍ഷം നീണ്ട ഇടതുപക്ഷത്തിന്റെ തുടര്‍ഭരണത്തില്‍ ആരോഗ്യ മേഖലയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടായതായി എല്‍ഡിഎഫ്. പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശവാദം. 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. റെജിസ്‌ട്രേഷന്‍ 80 ശതമാനം കൂടി. ചികിത്സാ ചെലവില്‍ 60 ശതമാനം കുറവുണ്ടായി. കോന്നി, ഇടുക്കി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കി. 2015-16 കാലയളവില്‍ 8.3 കോടി ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ എത്തിയിരുന്നതെങ്കില്‍ 2024-25 കാലയളവില്‍ അത് 12.63 കോടിയായി ഉയര്‍ന്നു. ഇതൊക്കെയാണ് എല്‍ഡിഎഫ് അവകാശവാദങ്ങള്‍.

ഒരുകാലത്ത് സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന പല സൗകര്യങ്ങളും ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്ന് ഇടതുപക്ഷം പറയുന്നു. മിക്ക ജില്ലകളിലും സൗജന്യ ഡയാലിസിസ് നടത്തുന്നു. പത്തുവര്‍ഷം മുന്‍പ് 8 ഗവ. ആശുപത്രികളില്‍ മാത്രമാണ് ഡയാലിസിസ് നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് 123 ഇടത്താണ്. 64,000 ഡയാലിസിസുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോ മാസവും നടക്കുന്നതെന്ന് എല്‍ഡിഎഫ് പറയുന്നു.

സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായോ മിതമായ നിരക്കിലോ നടക്കുന്നതായി എല്‍ഡിഎഫ് പറയുന്നു. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡി. കോളേജില്‍ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡി. കോളേജിലും നടത്തിയിരുന്നു. ഹൃദ്യം പദ്ധതിയിലൂടെ 8800ലധികം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. തിരുവനന്തപുരം മെഡി. കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചതും ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല.

ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും.

ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.

ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ട്രെയിൻ യാത്ര ഒഴിവാക്കണം, റെയിൽവെ ട്രാക്കിൽ നിന്ന് മാറിനിൽക്കണം', ഇറാൻ ജനതയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

'ട്രെയിൻ യാത്ര ഒഴിവാക്കണം, റെയിൽവെ ട്രാക്കിൽ നിന്ന് മാറിനിൽക്കണം', ഇറാൻ ജനതയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ

ടെഹ്‌റാൻ: ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയിൽവെ പാളങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ഇറാൻ ജനതയ്‌‌ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. 'നിങ്ങളുടെ സുരക്ഷയ്‌ക്കായി ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നതോ അതിൽ യാത്രചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.' എന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'ട്രെയിനിലോ റെയിൽവേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ജീവൻ നഷ്‌ടമാകാം.' സൈന്യം മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.

യുഎസ്-ഇസ്രയേൽ സേന സംയുക്തമായി ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ടെഹ്‌റാനിലെ ഒരു സിനഗോഗ് (ജൂതദേവാലയം) തകർന്നു. റാഫി നിയ സിനഗോഗ് വ്യോമാക്രമണത്തിൽ പൂർണമായും തകർന്നു എന്ന് രാജ്യത്തെ വാർത്താ ഏജൻസിയായ മെഹ്ർ വ്യക്തമാക്കുന്നു. രാജ്യത്ത് ചെറിയ തോതിലേ ജൂതവിഭാഗമുള്ളൂവെങ്കിലും പ്രാധാന്യമർഹിക്കുന്ന ദേവാലയമായിരുന്നു ഇത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളുമടക്കം തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്ന ദിവസം ഇന്നാണ്. അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെകൂടെ താൽപര്യങ്ങൾ പരിഗണിച്ച് യുദ്ധം പൂർണമായി നിർത്തണം എന്നതാണ് ഇറാൻ നിലപാട് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂടിനെ തോൽപ്പിക്കാൻ എസി ഹെൽമെറ്റുമായി കാൺപൂർ ട്രാഫിക് പോലീസ്

ചൂടിനെ തോൽപ്പിക്കാൻ എസി ഹെൽമെറ്റുമായി കാൺപൂർ ട്രാഫിക് പോലീസ്

കാൺപൂർ: ഉത്തർപ്രദേശിൽ കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ അത്യാധുനിക എസി ഹെൽമെറ്റുകൾ അവതരിപ്പിച്ച് കാൺപൂർ പൊലീസ്. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജോലി ചെയ്യുന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനാണ് ഈ നൂതന സംവിധാനം നടപ്പിലാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹെൽമെറ്റുകൾ സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്നവയാണ്.

ഹെൽമെറ്റിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ മോട്ടോറും ഫാനും ഉപയോഗിച്ച് തണുത്ത വായു അകത്തേക്ക് പ്രസരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ എട്ട് മണിക്കൂർ വരെ തുടർച്ചയായി തണുപ്പ് നൽകാൻ ഇതിലെ ബാറ്ററിക്ക് സാധിക്കും. ഇത് ഉദ്യോഗസ്ഥർക്ക് അവരുടെ ഷിഫ്റ്റ് മുഴുവനായി സുഖകരമായി പൂർത്തിയാക്കാൻ സഹായകമാകുന്നു. തണുപ്പിന് പുറമെ സൂര്യപ്രകാശം, പൊടി, വായുമലിനീകരണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയാണ്.

നേരത്തെ കൊടുംചൂടിൽ രണ്ട് മണിക്കൂർ ജോലി ചെയ്യുമ്പോഴേക്കും ഉദ്യോഗസ്ഥർക്ക് നിർജ്ജലീകരണവും കടുത്ത ക്ഷീണവും അനുഭവപ്പെട്ടിരുന്നു. എന്നാൽ പുതിയ ഹെൽമെറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷവും ഉന്മേഷത്തോടെയിരിക്കാൻ കഴിയുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് വെറുമൊരു സൗകര്യമല്ലെന്നും മറിച്ച് ഉദ്യോഗസ്ഥരുടെ ആരോഗ്യത്തിനുള്ള കരുതലാണെന്നും ഡിസിപി (ട്രാഫിക്) രവീന്ദ്ര കുമാർ വ്യക്തമാക്കി. 