Wednesday, 8 April 2026

പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു

പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്തിന് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നാണ് വിവരം. വിമാനത്തിന്റെ എഞ്ചിനിലാണ് നിയന്ത്രണം വിട്ട ആളില്ലാത്ത വാഹനം ഇടിച്ചത്.

വിമാനത്താവളത്തിലെ പാർക്കിങ് ബേ നമ്പർ 51ലാണ് സംഭവം. 6E 6663 എന്ന വിമാനത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. കൊൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേക്ക് സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്ത വിമാനമാണിത്.

കാറ്ററിങ് വാഹനം മുന്നോട്ടു നീങ്ങി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ സമഗ്രമായ പരിശോധനയും ആവശ്യമായ അറ്റകുറ്റപണികളും നടക്കുകയാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് പാസഞ്ചർ എയർക്രാഫ്റ്റുകളുടെ ചിറകുകൾ തമ്മിൽ മുംബൈ വിമാനത്താവളത്തിൽ വച്ച് ഉരസിയത് ആശങ്ക ഉയർത്തിയിരുന്നു. ഇൻഡിഗോ ഫ്‌ളൈറ്റ് 6E 791, എയർ ഇന്ത്യ ഫ്‌ളൈറ്റ് AI 2732 എന്നിവയാണ് തമ്മിലുരസിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇൻഡിഗോ എയർബസ് A321 എയർക്രാഫ്റ്റ് മുംബൈ വിമാനത്താവളത്തിലെ ലാൻഡ് ചെയ്യാതെ വീണ്ടും പറന്നുയരുന്നതിനിടയിൽ പിറകുവശം റൺവേയിൽ ഇടിച്ചതും ആശങ്ക ഉയർത്തിയിരുന്നു. മോശം കാലാവസ്ഥയായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിഥി തൊഴിലാളികള്‍ക്കായി 'ചോട്ടു'; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍

അതിഥി തൊഴിലാളികള്‍ക്കായി 'ചോട്ടു'; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

'ചോട്ടു' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്.

സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച് ഈ സിലിണ്ടര്‍ വാങ്ങാം. വിലാസ രേഖകളില്ലാത്ത സാഹചര്യത്തിൽ കരിഞ്ചന്തയില്‍ നിന്ന് അമിതവില കൊടുത്ത് ഗ്യാസ് വാങ്ങേണ്ടി വരുന്ന സാഹചര്യമായിരുന്നു അതിഥി തൊഴിലാളികൾക്ക്. 'ചോട്ടു' പദ്ധതി വരുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും. ഉപയോഗം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ തിരികെ നല്‍കാനുള്ള സൗകര്യവും ലഭ്യമാണ്.

നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം പരിധിക്ക് പുറമെയാണ് ഈ അധിക വിഹിതം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തൊഴിലാളികള്‍ക്ക് നല്‍കിയ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ വിഹിതം കണക്കാക്കുക. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ സഹായത്തോടെയായിരിക്കും വര്‍ധിപ്പിച്ച എല്‍പിജി സിലിണ്ടറിന്റെ വിതരണം. വിപണിയിലെ പ്രതിസന്ധി അതിഥിതൊഴിലാളികളെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും ബാധിക്കാതിരിക്കാനാണ് ഈ അടിയന്തര നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണം എൻഐഎക്ക് കൈമാറി

മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണം എൻഐഎക്ക് കൈമാറി

ഇംഫാൽ: മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട കേസ് എൻഐഎക്ക് കൈമാറി. മോയിറാങ് ത്രോംഗ്ലാബോയി പ്രദേശത്ത്  ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ബിഎസ്എഫ് ജവാൻ്റെ രണ്ട് കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്. പ്രതികൾക്കായി അസം റൈഫിൾസും പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്. അഞ്ച് വയസുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമായിരുന്നു ചൊവ്വാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുട്ടികളുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിരുന്നു.

പ്രതിഷേധക്കാര്‍ മോയിറാങ് പൊലീസ് സ്റ്റേഷന് സമീപം ടയറുകള്‍ കത്തിക്കുകയും പെട്രോള്‍ പമ്പിന് സമീപമുണ്ടായിരുന്ന രണ്ട് ഓയില്‍ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിടുകയും ചെയ്തിരുന്നു. ഇതിന് പുറമേ ഒരു താത്ക്കാലിക പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സിആർപിഎഫ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ സംഘർഷം വ്യാപിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 2007-ൽ എഐസിസി ജനറല്‍ സെക്രട്ടറിയായി കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നേതാവാണ് മൊഹ്സിന. ഇവിടെ നിരവധി തവണ എംഎല്‍എയും മന്ത്രിയുമായിട്ടുണ്ട്. മീററ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്‌സഭയിലെത്തിയത്.

ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. ആറ്, ഏഴ്, എട്ട് ലോക്സഭകളിൽ മീററ്റിനെ പ്രതിനിധീകരിച്ചിരുന്നു. 2004 മുതൽ 2016 വരെ ഛത്തീസ്ഗഡിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സർക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നു മൊഹ്സിന.

നിസാമുദ്ദീൻ സെമിത്തേരിയിൽ വൈകുന്നേരം അഞ്ചോടെയായിരുന്നു സംസ്കാരം. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിലെ താത്ക്കാലിക വെടിനിർത്തലിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നു; ബാരലിന് 13.62 ശതമാനത്തിൻ്റെ ഇടിവ്

പശ്ചിമേഷ്യയിലെ താത്ക്കാലിക വെടിനിർത്തലിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നു; ബാരലിന് 13.62 ശതമാനത്തിൻ്റെ ഇടിവ്

വാഷിം​ഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും താഴ്ന്നു. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 13.62 ശതമാനത്തിൻ്റെ കുറവുണ്ട്. ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 95.068 ഡോളറാണ് (8,786.41 രൂപ). പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 109.77 ഡോളർ (10,145.99 രൂപ)വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താത്ക്കാലിക വെടിനിർത്തൽ കരാറിലും ഹോർമൂസ് കടലിടുക്കിൻ്റെ കാര്യത്തിലും ധാരണയിലെത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 20 ഡോളർ വരെ കുറഞ്ഞിട്ടുണ്ട്. 35 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനിടയിൽ ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഇത്രയും കുറയുന്നത്. ഇത് ആ​ഗോള വിപണിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സംഘർഷത്തെ തുടർന്ന് ആ​ഗോള എണ്ണ വിതരണ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.

താത്ക്കാലിക വെടിനിർത്തലിനൊപ്പം ഹോർമൂസ് കടലിടുക്കും തുറന്ന് നൽകാമെന്ന ഇറാൻ്റെ നിർണായക തീരുമാനമാണ് ക്രൂഡ് ഓയിൽ വില കുറയാനുള്ള പ്രധാന കാരണം. സംഘർഷത്തെ തുടർന്ന് തന്ത്രപ്രധാനമായ ജലപാതയിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനാൽ അസംസ്കൃത എണ്ണ വില വർദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് അമേരിക്കയും ഇറാനും താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലാക്കിയത്തോടെ എണ്ണവിലയിൽ ആശ്വാസമായ മാറ്റങ്ങൾ വന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിൽ താത്ക്കാലിക ആശ്വാസം; ഇറാൻ വെടിനിർത്തൽ അംഗീകരിച്ചു, ഹോർമുസ് തുറക്കും

പശ്ചിമേഷ്യയിൽ താത്ക്കാലിക ആശ്വാസം; ഇറാൻ വെടിനിർത്തൽ അംഗീകരിച്ചു, ഹോർമുസ് തുറക്കും

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.

ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 7 April 2026

പാലാ ഇടനാട് ഇടമന വേദിക് സെന്ററിൽ നവചണ്ഡികാ യാഗം ഏപിൽ 9,10 തീയതികളിൽ

പാലാ ഇടനാട് ഇടമന വേദിക് സെന്ററിൽ നവചണ്ഡികാ യാഗം ഏപിൽ 9,10 തീയതികളിൽ

പാലാ: നാടിന്റെ നന്മയ്ക്കായി പാലാ ഇടമന വേദിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇടനാട് ഇടമന വേദിക് സെൻ്ററിൽ ഏറെ വിശിഷ്ടമായ നവചണ്ഡികാ യാഗം ഏപ്രിൽ 9,10 തീയതികളിലായി നടക്കും. രണ്ട് ദിവസങ്ങളിലായി മീനച്ചിൽ താലൂക്കിൽ ആദ്യമായി നടക്കുന്ന നവചണ്ഡികാ യാഗത്തിന് മുഖ്യകാർമ്മികത്വം വഹിക്കുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.

രാമചന്ദ്രഅഡികയാണെന്നതും ഏറെ ശ്രദ്ധേയമാണ്. 9ന് വൈകിട്ട് 5.15ന് ആചാര്യസ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് മഹാസങ്കൽപ്പ ഗണപതിപൂജ.ദീപാരാധന,ചണ്ഡികാ പാരായണം,കുമാരീപൂജ,സുവാസിനീപൂജ, കഷായനിവേദ്യം,ദീപാരാധന, കഷായതീർഥ വിതരണം.രാത്രി 8.30ന് പ്രസാദമൂട്ട്.രണ്ടാംദിവസമായ ഏപ്രിൽ 10നാണ് വിശിഷ്ടമായ ചണ്ഡികാ യാഗം നടക്കുന്നത്.രാവിലെ 8.30ന് ഗണപതിപൂജ,കലശപൂജ, ദീപാരാധന തുടർന്ന് നവചണ്ഡികാ യാഗം ആരംഭം.11.30ന് മഹാപൂർണ്ണാഹൂതി,പട്ടുസാരി സമർപ്പണം,ദീപാരാധന എന്നിവയോടെ യാഗം അവസാനിക്കും. തുടർന്ന് 12.30ന് തീർഥപ്രസാദം വിതരണം, പ്രസാദമൂട്ട് എന്നിവ നടക്കും. നാടിന്റെയും നാട്ടാരുടേയും അഭിവൃദ്ധിയേയും ഐശ്വര്യത്തെയും യശ:സിനെയും കരുതി നടത്തുന്ന യാഗത്തിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന് ഇടമന വേദിക് സെൻ്റർ മുഖ്യകാര്യദർശി ജിഷ്‌ണുവാസുദേവൻ നമ്പൂതിരി, അരുൺ മേനാച്ചേരി എന്നിവർ പാലാമീഡിയാ അക്കാഡമിയിൽ നടന്ന  വാർത്താസമ്മേളനത്തിൽ അറിയിച്ചു.