Wednesday, 8 April 2026

വായ്പാ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തില്‍ തുടരും; വിപണികളിൽ നേട്ടം

വായ്പാ നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തില്‍ തുടരും; വിപണികളിൽ നേട്ടം

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് പണനയ സമിതി തീരുമാനിച്ചു. റിപ്പോ നിരക്ക് (ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശ) 5.25 ശതമാനമായി തന്നെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറംഗ സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്. ഇതിനു മുന്‍പ് 2025 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലും 2026 ഫെബ്രുവരിയിലും ചേര്‍ന്ന യോഗങ്ങളിലും പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

വിപണിയില്‍ ഉണര്‍വ്; വെടിനിര്‍ത്തല്‍ പ്രഖ്യാപനം തുണയായി

ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍ബിഐയുടെ പ്രഖ്യാപനം വന്നത്. യുദ്ധഭീതി ഒഴിഞ്ഞതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വിപണി ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടിക്കലാശം;ഹരിപ്പാട് പോലീസുകാരടക്കം പത്തോളം പേർക്ക് പരിക്ക്; പറവൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊട്ടിക്കലാശം;ഹരിപ്പാട് പോലീസുകാരടക്കം പത്തോളം പേർക്ക് പരിക്ക്; പറവൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തി പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. ഏപ്രിൽ 7 വൈകിട്ട് ആറ് മണി വരെയായിരുന്നു പരസ്യ പ്രചാരണം.

കൊട്ടിക്കലാശത്തിന് പിന്നാലെ ആറേകാലോടെ ഹരിപ്പാട്ടുണ്ടായ കല്ലേറിൽ എസ്.ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് അനുമതി. ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കടന്നുപോകുന്നതിനിടെ യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കമുണ്ടായി.ആദ്യം കൊടികൊണ്ടാണ് അടിച്ചത്. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കവേ കല്ലേറുണ്ടായി. 

കോട്ടയം പാമ്പാടിയിൽ കൊട്ടിക്കലാശത്തിനിടയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിനു കാരണം. തർക്കത്തിനിടയിൽ വാഹനത്തിന്റെ ഡ്രൈവർക്കും മർദ്ദനമേറ്റു. പിന്നീട് വാഹനത്തിന് മുകളിൽ നിന്ന ബിജെപി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമായി.ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.നേതാക്കളും പോലീസും ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെപ്‌റ്റോ ഐപിഒ സെറ്റ്, സെബിയുടെ അനുമതി ലഭിച്ചു

സെപ്‌റ്റോ ഐപിഒ സെറ്റ്, സെബിയുടെ അനുമതി ലഭിച്ചു

ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി, ഭക്ഷണ വിതരണ ആപ്പായ സെപ്‌റ്റോയുടെ ഐപിഒയ്ക്ക് പ്രാഥമിക അനുമതി നൽകി. അതായത്, കമ്പനിക്ക് ഇനി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാം.

കോൺഫിഡൻഷ്യൽ ഫയലിംഗ്

ഏകദേശം 11,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 ഡിസംബറിൽ തന്നെ സെപ്‌റ്റോ ഇതിനായുള്ള രേഖകൾ സെബിക്ക് സമർപ്പിച്ചിരുന്നു. പൊതുജനങ്ങൾക്ക് കാണാൻ കഴിയാത്ത കോൺഫിഡൻഷ്യൽ ഫയലിംഗ് രീതിയായിരുന്നു അത്.

മെയ് മാസത്തെ ആദ്യ വാരത്തിൽ കമ്പനി തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പുതുക്കി ഒരിക്കൽ കൂടി അപേക്ഷ സമർപ്പിക്കും. നിക്ഷേപകർക്ക് ഈ ഓഹരിയിൽ എത്രത്തോളം താല്പര്യമുണ്ട് എന്ന് പരിശോധിക്കുന്ന പ്രക്രിയ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.

എല്ലാം പ്ലാൻ ചെയ്തതുപോലെ നടന്നാൽ ജൂൺ അവസാനത്തോടെ സെപ്‌റ്റോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. കമ്പനി ആരംഭിച്ച് ആറ് വർഷത്തിനുള്ളിൽ തന്നെ ഐപിഒ നടത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മാമ എർത്ത്, ഓല ഇലക്ട്രിക് തുടങ്ങിയ പ്രമുഖ കമ്പനികൾ ലിസ്റ്റ് ചെയ്യാൻ എടുത്തതിനേക്കാൾ കുറഞ്ഞ സമയമാണിത്. നിലവിൽ ഓഹരി വിപണിയിൽ ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരത കാരണം ഫോൺപേ തങ്ങളുടെ ഐപിഒ താൽക്കാലികമായി മാറ്റിവെക്കുകയും അവരുടെ മൂല്യം കുറയ്ക്കുകയും ചെയ്തിരുന്നു.

സെപ്‌റ്റോയുടെ ലക്ഷ്യം

ഫോൺപേയിൽ നിന്നും വ്യത്യസ്തമായി, സെപ്‌റ്റോ പ്രധാനമായും ലക്ഷ്യമിടുന്നത് പുതിയ മൂലധനം സമാഹരിക്കാനാണ്. അതായത് കമ്പനിയുടെ വളർച്ചയ്ക്കായി പുതിയ പണം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. മത്സരരംഗത്തുള്ള മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്‌റ്റോയുടെ പക്കൽ കുറഞ്ഞ തുകയാണുള്ളത്.

ബ്ലിങ്കിറ്റ്, സ്വിഗ്ഗി തുടങ്ങിയ വമ്പൻമാരോട് മത്സരിക്കാൻ കൂടുതൽ കരുത്ത് നേടുക എന്ന ലക്ഷ്യത്തോടെയാണ് സെപ്‌റ്റോ ഈ ഐപിഒയുമായി മുന്നോട്ട് പോകുന്നത്.നിങ്ങൾ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന സെപ്‌റ്റോ എന്ന കമ്പനി ഇനി വെറുമൊരു സ്വകാര്യ കമ്പനിയല്ല, മറിച്ച് ആർക്കും ഓഹരികൾ വാങ്ങാൻ സാധിക്കുന്ന ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറാൻ പോകുകയാണ്. ഇതിനായുള്ള നിയമപരമായ അനുമതികൾ അവർക്ക് ലഭിച്ചുകഴിഞ്ഞു. വരും മാസങ്ങളിൽ നമുക്ക് സെപ്‌റ്റോയുടെ ഓഹരികൾ വാങ്ങാൻ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനും വീടിനുള്ളിൽ കഴിയാനും ഇന്ത്യൻ എംബസി നിർദേശിച്ചു. സമയപരിധിക്കുള്ളിൽ ഇറാൻ വഴങ്ങിയില്ലെങ്കിൽ സംഘർഷം രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ.

വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

"ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെത്തന്നെ തുടരണം. വൈദ്യുത-സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവ ഒഴിവാക്കണം. വീടിനുള്ളിൽ തന്നെ കഴിയുകയും ഹൈവേകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കി എംബസിയുമായി കൃത്യമായി ആശയവിനിമയം നടത്തുകയും വേണം," നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാളയാർ ആൾക്കൂട്ട ആക്രമണം: കേസിലെ ആറാം പ്രതി വിനോദ് തൂങ്ങിമരിച്ച നിലയിൽ, വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

വാളയാർ ആൾക്കൂട്ട ആക്രമണം: കേസിലെ ആറാം പ്രതി വിനോദ് തൂങ്ങിമരിച്ച നിലയിൽ, വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്​ഗഡ് സ്വദേശി രാംനാരായൺ ഭയ്യർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലെ ആറാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിനോദ് എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 17നാണ് വാളയാർ ആൾക്കൂട്ട ആക്രമണം നടന്നത്. കേസിലാകെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ എട്ട് പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. ആറാം പ്രതിയാണ് വിനോദ്, വിനോദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇന്ന് വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് സംഭവം. വീടിന് സമീപത്തുളള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിക്കറ്റ് മാച്ചിനിടെ ഒരു റൺസിന്‍റെ പേരിൽ തർക്കം, യുവാവ് അമ്പയറെ കുത്തിക്കൊന്നു

ക്രിക്കറ്റ് മാച്ചിനിടെ ഒരു റൺസിന്‍റെ പേരിൽ തർക്കം, യുവാവ് അമ്പയറെ കുത്തിക്കൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്പയറെ കുത്തിക്കൊന്നു. പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയർ അജിത്ത് ബാബു(23) ആണ് കൊല്ലപ്പെട്ടത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഞായറാഴ്ച വൈകിട്ട് മൂന്ന് ടീമുകൾ തമ്മിൽ ഗ്രൗണ്ടിൽ മാച്ച് ഉണ്ടായിരുന്നു. മത്സരത്തിനിടെ, ഒരു റണ്ണിനെച്ചൊല്ലി കളിക്കാർക്കിടെ തർക്കമുണ്ടായി. അമ്പയർമാർ ഇടപെട്ട് പ്രശ്‌നംപരിഹരിച്ചിരുന്നു.

എന്നാൽ, കാണികളിലൊരാളായ കിഷോർ(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും കിഷോർ അമ്പയർമാരെ ആക്രമിക്കുകയുമായിരുന്നു. വാക്കേറ്റത്തിനിടെ കിഷോർ അജിത്തിനെ കുത്തി വീഴ്ത്തി. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തർക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. അജിത് ബാബുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ക്രിക്കറ്റ് മാച്ചിന് ശേഷം കിഷോർ അമ്പയർമാരെ അടുത്തുള്ള ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു.

പിന്നീട് തർക്കമുണ്ടാവുകയും കിഷോർ പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് രണ്ട് അമ്പയർമാരെയും ആക്രമിക്കുകയായിരുന്നുവെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലേശ്വര റാവു പറഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റതായിപൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് അജിത് ബാബുവിനെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബത്തോടൊപ്പം വിനോദയാത്ര പോയി; കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി

കുടുംബത്തോടൊപ്പം വിനോദയാത്ര പോയി; കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്.
കുടുംബത്തോടൊപ്പം വ്യൂ പോയിന്റില്‍ എത്തിയ ശേഷമാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചിക്കമംഗളൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വ്യൂ പോയിന്റിന് സമീപം പരിശോധന നടത്തുകയാണ്. 