Wednesday, 8 April 2026

'കയ്യിൽ 5,000 രൂപ'; പാലക്കാട് BJP പ്രവർത്തകർ വോട്ടിന് പണം നൽകിയെന്ന് കോൺഗ്രസ്; ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ

'കയ്യിൽ 5,000 രൂപ'; പാലക്കാട് BJP പ്രവർത്തകർ വോട്ടിന് പണം നൽകിയെന്ന് കോൺഗ്രസ്; ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളവോട്ട് ചെയ്‌താല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ; നിയമം ഇങ്ങനെ

കള്ളവോട്ട് ചെയ്‌താല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷ; നിയമം ഇങ്ങനെ

കേരളത്തിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ എല്ലാ പോളിംഗ് ബൂത്തുകളിലും ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് ഒരു തവണ ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. 

ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. കുറ്റകൃത്യം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം.

ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ, ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അതുപോലെ വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കും. കുറ്റക്കാരന്‍ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അര്‍ഹനാണ്. 

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. അതുപോലെ വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം; സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം; സംവിധായകൻ രഞ്ജിത്ത് കോടതിയിൽ

കൊച്ചി: വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജി നൽകിയത്.

പരാതിക്കാരിക്കെതിരെ രഞ്ജിത്ത്

പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹ‍ർജിയിലെ ഇന്നലത്തെ വാദത്തിനിടെ ര‍ഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും അറിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർ‍ജിയിൽ കോടതിയെ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വെടിനിർത്തൽ ലബനനിൽ ബാധകമല്ല, ആക്രമണം തുടരും; യുഎസിൻ്റെ വെടിനിർത്തൽ അം​ഗീകരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹു

'വെടിനിർത്തൽ ലബനനിൽ ബാധകമല്ല, ആക്രമണം തുടരും; യുഎസിൻ്റെ വെടിനിർത്തൽ അം​ഗീകരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ലബനനെതിരായ ആക്രമണം തുടരുമെന്ന് അറിയിച്ച് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയ രണ്ടാഴ്ച്ചത്തെ വെടിനിർത്തൽ അം​ഗീകരിക്കുന്നുവെന്നും എന്നാൽ ലബനനിൽ ഇനിയും ആക്രമണം നടത്തുമെന്നും നെതന്യാഹു അറിയിച്ചു. ഇറാൻ ഇനിയൊരിക്കലും ഭീഷണിയല്ലെന്നാണ് നെതന്യാഹുവിൻ്റെ എക്സ് പോസ്റ്റ്. ഇറാനൊരിക്കലും അമേരിക്കയ്ക്കോ ഇസ്രയേലിനോ അറബ് രാജ്യങ്ങൾക്കോ ഭീഷണിയാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാൻ ഇനി ആണവ, മിസൈൽ, ഭീകരവാദ ഭീഷണി ഉയർത്തി മുന്നോട്ട് വരില്ലെന്നാണ് നെതന്യാഹുവിൻ്റെ പ്രസ്താവന. ഇക്കാര്യങ്ങൾ വരാനിക്കുന്ന ചർച്ചകളിൽ ഉറപ്പാക്കുമെന്ന് അമേരിക്ക പറഞ്ഞതായി നെതന്യാഹു പറഞ്ഞു.

അതേസമയം, ലബനൻ ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയിൽ എല്ലായിടത്തും വെടിനിർത്തൽ നിലവിൽ വന്നതായാണ് ഇറാനും യുഎസിനുമിടയിൽ മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചത്. ഇതിന് വിരുദ്ധമാണ് ഇപ്പോൾ നെതന്യാഹുവിന്റെ നിലപാട്. സംഘർഷ മേഖലയിലെ എല്ലാ സഖ്യകക്ഷികൾക്കുമെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് 10 ഇന വെടിനിർത്തൽ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചത്. ലബനനിലും ​ഗാസയിലും സമ്പൂർണ വെടിനിർത്തൽ ഇറാൻ്റെ പ്രധാന ആവശ്യത്തിലൊന്നാണ്. അമേരിക്ക രണ്ടാഴ്ച്ചത്തേയ്ക്ക് ഇത് അം​ഗീകരിച്ചതായാണ് പാകിസ്താൻ അറിയിച്ചത്.

ലബനനിൽ ഇസ്രായേൽ വ്യാപക ആക്രമണമാണ് നടത്തുന്നത്. 1500ലേറെ പേരെയാണ് ഇസ്രായേൽ ലബനനിൽ കൊലപ്പെടുത്തിയത്. 4430 പേർക്കാണ് പരിക്കേറ്റത്. 1.2 ദശലക്ഷം ജനങ്ങൾക്കാണ് തെരുവിലിറങ്ങേണ്ടിവന്നത്. ലബനൻ്റെ 14 ശതമാനം ഭൂപ്രദേശവും ഇസ്രായേൽ കയ്യേറിയതായാണ് റിപ്പോർട്ടുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോമയിൽ കഴിഞ്ഞത് 14 മാസം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്തു

കോമയിൽ കഴിഞ്ഞത് 14 മാസം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്തു

കാലിഫോർണിയ: വാഹനം ഇടിച്ച് കഴിഞ്ഞ 14 മാസമായി കോമയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു. മഹാരാഷ്ട്രയിലെ സതരായ്ക്ക് അടുത്ത് വഡ്ഗോൺ സ്വദേശി നീലം തനാജി ഷിൻഡെ എന്ന 35കാരിയാണ് മരിച്ചത്. കാലിഫോർണിയയിലെ സാക്രമെൻഡോയിൽ വെച്ച് 2025 ഫെബ്രുവരി 14നായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ശസ്ത്രക്രിയകളും തീവ്ര പരിചരണവും തുടർന്നെങ്കിലും കഴിഞ്ഞ 14 മാസത്തിനിടെ ഒരിക്കൽ പോലും നീലം കണ്ണ് തുറന്നിരുന്നില്ല.

മരണശേഷം നീലത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. നീലം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 14 മാസമായി തോരാത്ത കണ്ണീരുമായി കാത്തിരുന്ന കുടുംബത്തിന് മരണവാർത്ത താങ്ങാനാവുന്നതിലും അപ്പുറമായി. അപകടത്തിൽ തലയ്ക്കും കാലുകൾക്കും കൈകൾക്കും നെഞ്ചിലും അതീവ ഗുരുതരമായി അവർക്ക് പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ ഭക്ഷണം നൽകിയ ട്യൂബിൽ അണുബായുണ്ടായത് അടക്കം സങ്കീർണമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ജീവൻ രക്ഷിക്കാനും യുവതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും തീവ്ര പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ. ആരോഗ്യനില വഷളായതോടെ മാർച്ച് 28 ന് വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഇതിന് ശേഷം ആരോഗ്യനില കൂടുതൽ മോശമായി.

അപകടവാർത്തയറിഞ്ഞ് മകളെ കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച ആനന്ദ് ഷിൻഡെയ്ക്ക് മുംബൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് വീസ അനുവദിച്ചില്ല. ഇത് അന്തർദേശീയ തലത്തിൽ വാർത്തയായതിനെ തുടർന്നാണ് പിന്നീട് വീസ അനുവദിച്ചത്. അപകട വിവരമറിഞ്ഞ് കടുതച്ത മനോവിഷമത്തിലായിരുന്ന നീലത്തിൻ്റെ അമ്മയും പിന്നാലെ മരിച്ചു. നീലം കൂടി മരിച്ചതോടെ ആനന്ദ് ഷിൻഡെ ജീവിതത്തിൽ ഒറ്റപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് നീലം സമ്മതപത്രം എഴുതിക്കൊടുത്തിരുന്നു. ഇതിൻ്റെ അടിസ്താനത്തിലാണ് മരണശേഷം അവയവങ്ങൾ ദാനം ചെയ്തത്. ഹൈന്ദവ ആചാര പ്രകാരം ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു

വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു

കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയ അവശമായ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹഗ്ഗീസ് നിർമാതാക്കളായ ലോകപ്രശസ്ത പേപ്പർ കമ്പനി കിംബർലി-ക്ലാർക്കിന്റെ വെയർഹൗസിൽ വൻ തീപിടിത്തം; ജീവനക്കാരൻ തീയിട്ടെന്ന് സംശയം

ഹഗ്ഗീസ് നിർമാതാക്കളായ ലോകപ്രശസ്ത പേപ്പർ കമ്പനി കിംബർലി-ക്ലാർക്കിന്റെ വെയർഹൗസിൽ വൻ തീപിടിത്തം; ജീവനക്കാരൻ തീയിട്ടെന്ന് സംശയം

ഒന്റാറിയോ (കാലിഫോർണിയ): ലോകപ്രശസ്ത പേപ്പർ ഉൽപ്പന്ന നിർമ്മാതാക്കളായ കിംബർലി-ക്ലാർക്കിന്റെ കാലിഫോർണിയയിലെ കൂറ്റൻ വെയർഹൗസ് തീവച്ച് നശിപ്പിച്ചു. ടോയ്‌ലറ്റ് പേപ്പർ, ടിഷ്യൂ പേപ്പർ തുടങ്ങിയവ സൂക്ഷിച്ചിരുന്ന 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് അഗ്നിക്കിരയാക്കിയത്. ഏപ്രിൽ 7-ന് പുലർച്ചെ 1:45-ഓടെയാണ് ഒന്റാറിയോയിലെ വെയർഹൗസിൽ തീപിടുത്തമുണ്ടായത്. പേപ്പർ ഉൽപ്പന്നങ്ങൾ ധാരാളമായി ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

140-ഓളം അഗ്നിശമനസേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു വീണു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന 20 ജീവനക്കാരിൽ ഒരാളായ 29-കാരൻ ചമേൽ അബ്ദുൾകരീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മനഃപൂർവ്വം ഗോഡൗണിന് തീയിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും അഗ്നിരക്ഷാ ലേമ അറിയിച്ചു.

ക്ലീനെക്സ് (Kleenex), ഹഗ്ഗീസ് (Huggies) തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥരായ കിംബർലി-ക്ലാർക്കിന്റെ വിതരണ ശൃംഖലയെ തീപിടുത്തം സാരമായി ബാധിച്ചേക്കാമെന്നാണ് കരുതുന്നത്. ഏകദേശം 5 കോടി ജനങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്. സംഭവത്തെത്തുടർന്ന് കമ്പനിയുടെ ഓഹരി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 