Friday, 10 April 2026

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷിനെ ജെഡിയു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഉള്‍പ്പെടെയുളള നേതാക്കളെത്തിയാണ് സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍പേഴ്‌സണുമായ സി പി രാധാകൃഷ്ണനായിരിക്കും നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നിതീഷ് ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും. ബിജെപിയുടെ സാമ്രാട്ട് ചൗധരിയാകും അടുത്ത ബിഹാർ മുഖ്യമന്ത്രി. നിലവിൽ ഉപമുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഏപ്രിൽ 13ന് മന്ത്രിസഭ കൂടാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര അധിക നാൾ ഒഴിച്ചിടരുത് എന്ന് നിതീഷ് നിലപാടെടുത്തിട്ടുണ്ട്. ഇത് ബിജെപി നേതാക്കളെയടക്കം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.

അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകൻ നിഷാന്ത് കുമാർ മന്ത്രിസഭയിലേക്കെത്തും. ഉപമുഖ്യമന്ത്രി പദമാണ് നിഷാന്തിന് നൽകുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇതുവരെ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നിഷാന്ത് കുമാർ. 1975ൽ ഭക്തിയാർപൂരിൽ ജനിച്ച നിഷാന്ത് കുമാർ മെസ്‌റ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും സോഫ്റ്റ്‌വെയർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുടങ്ങുന്നതിന് തൊട്ടുമുൻപ് വാഴ 2 ഷോ റദ്ദാക്കി; കാട്ടാക്കടയിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയവരുടെ പ്രതിഷേധം

തുടങ്ങുന്നതിന് തൊട്ടുമുൻപ് വാഴ 2 ഷോ റദ്ദാക്കി; കാട്ടാക്കടയിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയവരുടെ പ്രതിഷേധം

തിരുവനന്തപുരം: വാഴ 2 സിനിമയുടെ ഷോ റദ്ദാക്കിയതിന് പിന്നാലെ തിയേറ്ററിൽ പ്രതിഷേധം. കാട്ടാക്കട കാളിദാസ തിയേറ്ററിലാണ് ഷോ റദ്ദാക്കിയത്. സിനിമ കാണാനെത്തിയവരാണ് പ്രതിഷേധിച്ചത്.

ഒൻപത് മണിക്ക് തുടങ്ങേണ്ട ഷോയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം മൂലമാണ് ഷോ റദ്ദാക്കിയത് എന്നാണ് തിയേറ്റർ അധികൃതർ പറയുന്നത്. എന്നാൽ സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഷോ റദ്ദാക്കിയത് തങ്ങളെ അറിയിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

പിന്നാലെ 10:30ക്ക് നടക്കുന്ന ഷോയിൽ ടിക്കറ്റ് നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ 10.30 ൻ്റെ ഷോ ഫുൾ ആയതിനാൽ ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് തിയേറ്റർ അധികൃതർ അറിയിക്കുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 April 2026

കേരളാ ഹോട്ടൽ ന്യൂസ്‌ എഡിറ്റോറിയൽ "വോട്ട് ജനാധിപത്യത്തിന്റെ വിശ്വാസത്തിന്റെ മേലുള്ള നിങ്ങളുടെ ശബ്ദമാണ്.

കേരളാ ഹോട്ടൽ ന്യൂസ്‌ എഡിറ്റോറിയൽ "വോട്ട് ജനാധിപത്യത്തിന്റെ വിശ്വാസത്തിന്റെ മേലുള്ള നിങ്ങളുടെ ശബ്ദമാണ്.

 കേരളാ ഹോട്ടൽ ന്യൂസിന്റെ  പ്രേക്ഷകർക്കായുള്ള എഡിറ്റോറിയൽ സന്ദേശം

പ്രിയപ്പെട്ട പൗരന്മാരേ,
കേരളം വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ, ഈ നിമിഷം നിങ്ങൾ ഓരോരുത്തരുടെയും വിവേചനപരമായ  ആലോചനയും ഉത്തരവാദിത്വവും വ്യക്തമായ ചിന്തയും എഡിറ്റോറിയൽ  ആവശ്യപ്പെടുന്നു. വിവരബോധത്തോടെ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുമ്പോഴാണ് ജനാധിപത്യം ഏറ്റവും ശക്തമാകുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ, ഇന്ത്യ നിരവധി മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കണ്ടു — സാമ്പത്തിക പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റങ്ങൾ, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കൊപ്പം തൊഴിലില്ലായ്മ സംബന്ധമായ ആശങ്കകൾ, വിലക്കയറ്റം, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംബന്ധിച്ച ചർച്ചകൾ, സാമൂഹിക ഐക്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വെല്ലുവിളികളും ഉയർന്നു.
ഈ അനുഭവങ്ങൾ നമുക്ക് പ്രധാനപ്പെട്ട പാഠങ്ങൾ നൽകുന്നു.

👉 ഉത്തരവാദിത്വമുള്ള നേതാക്കളെ തിരഞ്ഞെടുക്കുക...!

പ്രതിസന്ധി സമയങ്ങളിൽ അവർ ഉത്തരവാദിത്വം ഏറ്റെടുത്തോ? ജനങ്ങളുടെ ശബ്ദം അവർ കേട്ടോ?

👉 യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുക
തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതച്ചെലവ്, യുവാക്കളുടെ അവസരങ്ങൾ—ഇവയാണ് പ്രധാനമായിരിക്കേണ്ടത്; മുദ്രാവാക്യങ്ങളോ വികാര പ്രേരിത ആഹ്വാനങ്ങളോ അല്ല.
👉 ജനാധിപത്യ സ്ഥാപനങ്ങളെ മാനിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുക
   
സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, നിയമത്തിന്റെ ആധിപത്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നവരായിരിക്കണം.

👉 വിഭജനം സൃഷ്ടിക്കുന്നവരെല്ല, ഐക്യം വളർത്തുന്നവരെ തിരഞ്ഞെടുക്കുക
ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. സമൂഹത്തിൽ ഐക്യമാണോ വളർന്നത്, അതോ വിഭജനമാണോ—ചിന്തിക്കൂ.

👉 വാഗ്ദാനങ്ങൾക്കപ്പുറം പ്രകടനം വിലയിരുത്തുക
വാഗ്ദാനം ചെയ്തതും നടപ്പാക്കിയതും തമ്മിലുള്ള വ്യത്യാസം—നിങ്ങളുടെ പ്രദേശത്തും രാജ്യത്താകമാനവും വിലയിരുത്തൂ.
👉 സുതാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുക

ചോദ്യങ്ങൾ ചോദിക്കാനും വിമർശിക്കാനും ഭയമില്ലാതെ സംസാരിക്കാനും കഴിയുന്ന അന്തരീക്ഷമാണ് ആരോഗ്യകരമായ ജനാധിപത്യം.

ഈ തിരഞ്ഞെടുപ്പ് വ്യക്തികളെ മാത്രം തിരഞ്ഞെടുക്കുന്നതല്ല—ഭരണത്തിന്റെ ദിശയും ജനാധിപത്യ മൂല്യങ്ങളുടെ ശക്തിയും വരും തലമുറകളുടെ ഭാവിയും നിർണ്ണയിക്കുന്നതാണ്.

🕊️ സ്വാധീനങ്ങൾക്ക് വഴങ്ങാതെ ബോധപൂർവ്വം വോട്ട് ചെയ്യൂ

🕊️ ഭയമല്ല പ്രതീക്ഷയോടെ വോട്ട് ചെയ്യൂ

🕊️ നിങ്ങൾ വിശ്വസിക്കുന്ന ഇന്ത്യയ്ക്കായി വോട്ട് ചെയ്യൂ

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ് — അത് വിവേകത്തോടെ ഉപയോഗിക്കൂ.

 ബിപിൻ തോമസ് 
                                                                                     അസോസിയേയേറ്റ് എഡിറ്റർ
                                                                                        കേരളാ ഹോട്ടൽ ന്യൂസ്‌ 
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് റയിൽവേ വിഹിതം 2585 കോടി; ശബരി പാതയ്ക്ക് 505 കോടി; ഗുരുവായൂർ-തിരുനാവായ പാതയ്ക്ക് 280 കോടി

കേരളത്തിന് റയിൽവേ വിഹിതം 2585 കോടി; ശബരി പാതയ്ക്ക് 505 കോടി; ഗുരുവായൂർ-തിരുനാവായ പാതയ്ക്ക് 280 കോടി

തിരുവനന്തപുരം അങ്കമാലി-എരുമേലി ശബരി റെയിൽപാതയ്ക്ക് ഈ വർഷത്തെ കേന്ദ്ര ബജറ്റ് വിഹിതമായി റെയിൽവേ 505 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ പകുതി ചെലവു വഹിക്കാൻ കേരളം തയാറായതിനെ തുടർന്ന്, പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിച്ചിരുന്നു. കേന്ദ്ര ബജറ്റ് നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും വിവിധ സോണുകളിലെ പദ്ധതി വിഹിതം സംബന്ധിച്ച രേഖ ഇന്നലെയാണു പുറത്തുവന്നത്.

പദ്ധതികളും വിഹിതവും

ഗുരുവായൂർ-തിരുനാവായ പാത: ഈ പദ്ധതിക്കായി 280 കോടി രൂപ നീക്കിവെച്ചു. അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാകുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാൻ ഈ തുക സഹായകമാകും.
ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ: തീരദേശ പാതയിലെ ഇരട്ടിപ്പിക്കലിന് ആകെ 400 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ എറണാകുളം-കുമ്പളം പാതയ്ക്ക് 120 കോടിയും, കുമ്പളം-തുറവൂർ ഭാഗത്തിന് 180 കോടിയും, തുറവൂർ-അമ്പലപ്പുഴ പാതയ്ക്ക് 100 കോടി രൂപയും ലഭിക്കും.

തിരുവനന്തപുരം-കന്യാകുമാരി പാത: ദക്ഷിണ കേരളത്തിലെ സുപ്രധാനമായ ഈ പാത ഇരട്ടിപ്പിക്കലിന് 1400 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 1100 കോടി അനുവദിച്ചിരുന്നെങ്കിലും ഇതിൽ 300 കോടി രൂപ റെയിൽവേ തിരികെ എടുത്തിരുന്നു.

ഷൊർണൂർ-വള്ളത്തോൾ നഗർ: ഈ പാത ഇരട്ടിപ്പിക്കലിന് 55 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ വിവിധ റെയിൽവേ മേൽപാലങ്ങൾക്കും ട്രാക്ക് നവീകരണ ജോലികൾക്കും വിഹിതമുണ്ട്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ വർഷം 1100 കോടി രൂപ അനുവ ദിച്ചിരുന്നെങ്കിലും 300 കോടി രൂപ തിരിച്ചെടുത്തിരുന്നു

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടിച്ചു, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം

ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടിച്ചു, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം

തൃശൂർ: ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു; നിരവധിപേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്

ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച 375 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ്. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തില്‍ ആക്രമണ മേഖലകളുടെത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിച്ചതിന്റെ പേരിലാണ് നടപടി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ സൂഷ്മ നിരീക്ഷണത്തിലാണെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആക്രമത്തിന് പിന്നാലെ സംഘര്‍ഷ മേഖലകളുടെയും തന്ത്ര പ്രധാന പ്രദേശങ്ങളുടെയും ഫോട്ടോകളും വിഡിയോകളും ചിത്രീകരിക്കുന്നതിനും പ്രചരിക്കുന്നതിനും യുഎഇ ആഭ്യന്തരമന്ത്രാലയം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് 375 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പലരും ആക്രമണ മേഖലകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നിരവധി ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു. സൈബര്‍ പട്രോളിംഗിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്. ഓരോ സന്ദര്‍ഭത്തിലും കൃത്യമായ അലര്‍ട്ടുകള്‍ നല്‍കിയിട്ടും അതെല്ലാം ഇവര്‍ അവഗണിച്ചതായി പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പങ്കുവക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്താന്‍ കാരണമാകുന്നുമെന്ന് അധികൃതര്‍ ചൂണ്ടികാട്ടി. ഇത്തരം വ്യാജ പ്രചരണങ്ങളക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വിഡിയോകളോ ഷെയര്‍ ചെയ്യരുതെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ആധികാരിത വിവരങ്ങള്‍ക്കായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. തെറ്റായ വിവരങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. കനത്ത പിഴയും തടവുശിക്ഷയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. പൊതുജന സുരക്ഷയും രാജ്യത്തിന്റെ സമാധാനവും കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. തെറ്റായ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിന്റെ പേരില്‍ നേരത്തെയും നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യം കാത്തിരിക്കുന്ന 'ഇലക്ട്രിക് ബുള്ളറ്റ്' പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; റേഞ്ച് വിവരങ്ങള്‍ പുറത്ത്

രാജ്യം കാത്തിരിക്കുന്ന 'ഇലക്ട്രിക് ബുള്ളറ്റ്' പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; റേഞ്ച് വിവരങ്ങള്‍ പുറത്ത്

തലമുറകള്‍ നെഞ്ചേറ്റിയ ആ ഇടിവെട്ട് ശബ്ദമില്ലാത്ത റോയല്‍ എന്‍ഫീല്‍ഡ് യാത്രയെ കുറിച്ച് ബുള്ളറ്റ് ഫാന്‍സിന് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ 
കാലത്തിനൊത്ത മാറാതെ തരമില്ലെന്ന് മനസിലാക്കിയ റോയല്‍ എന്‍ഫീല്‍ഡും സൈലന്റാകാന്‍ തീരുമാനിച്ച് അതിന്റെ പദ്ധതികളുമായി മുന്നോട്ട് പോയി. നീണ്ട 125 വര്‍ഷത്തെ പാരമ്പര്യമുള്ള ഐതിഹാസിക ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്ലയിംഗ് ഫ്ലീ C6 (Flying Flea C6) ലോഞ്ചിന് റെഡിയാണ്. 2026 ഏപ്രില്‍ 10-ന് അതായത് മറ്റന്നാളാണ് ഇന്ത്യന്‍ നിരത്തുകളെ നിശബ്ദമാക്കാനായി ഫ്ലയിംഗ് ഫ്ലീ C6 എത്തുന്നത്.

ലോഞ്ചിന് മുന്നോടിയായി ഈ കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സ്‌പെസിഫിക്കേഷന്‍സ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. 2025 EICMA-യില്‍ പ്രദര്‍ശിപ്പിച്ച മോഡലിന്റെ ഭൂരിഭാഗം സ്‌റ്റൈലിംഗ് സൂചകങ്ങളും പ്രൊഡക്ഷന്‍ മോഡലില്‍ കാണം. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ റെട്രോ സ്‌റ്റൈലിംഗും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഇവി ബൈക്ക് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മഗ്‌നീഷ്യം ഫിന്‍ഡ് കേസിംഗില്‍ സുരക്ഷിതമായി സജ്ജീകരിച്ച 3.91 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 15.4 kW പവറും 60 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ഏകദേശം 154 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഡ്വാന്‍സ്ഡ് ടെക് ഫീച്ചറുകളുടെ നീണ്ട നിര തന്നെ ഈ ബൈക്കിലുണ്ട്. ടാങ്കിനോട് ചേര്‍ന്ന് തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ 3.5 ഇഞ്ച് ടിഎഫ്ടി കണ്‍സോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്സ് അസിസ്റ്റ്, കോള്‍-മ്യൂസിക് കണ്‍ട്രോള്‍, കീലെസ് ഇഗ്‌നിഷന്‍ സിസ്റ്റം എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി 'ഇന്‍കോഗ്‌നിറ്റോ മോഡ്', റിമോട്ട് ലോക്ക്/അണ്‍ലോക്ക് എന്നീ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ഇക്കോ, റെയിന്‍, ടൂര്‍, പെര്‍ഫോമന്‍സ്, കസ്റ്റം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഫ്ലയിംഗ് ഫ്ലീ C6 ഇവിയില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും ഇതിലുണ്ട്. കൂടാതെ, വളവുകളില്‍ സുരക്ഷ ഉറപ്പാക്കുന്ന ലീന്‍-സെന്‍സിറ്റീവ് എബിഎസ് (Lean-Sensitive ABS) സംവിധാനവും ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണമാണ്