Friday, 10 April 2026

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണം.

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷും പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ

സിബിഐ ആദ്യഘട്ടത്തിൽ അഴിമിത നിരോധന നിയമം ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

റിലീസാകാത്ത വിജയ് ചിത്രം ജനനായകൻ ഇന്റർനെറ്റിൽ. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ചിത്രം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.

രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിക്കമംഗളൂരുവിൽ വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദക്കായി തിരച്ചിൽ തുടരുന്നു; തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം

ചിക്കമംഗളൂരുവിൽ വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദക്കായി തിരച്ചിൽ തുടരുന്നു; തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.

ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.

പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. പരിശോധന നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽസംഘം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

‘നേമത്ത് LDF ജയിക്കും; വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ UDFനും BJPക്കും ഭയം’; വി ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന് ജനം മനസ്സിലാക്കിയെന്ന് വി ശിവൻകുട്ടി പറ‍ഞ്ഞു. സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണ് ഇടതുപക്ഷമെന്ന് ജനം തിരിച്ചറിഞ്ഞു. ഇക്കാരണളാൽ നേമത്ത് ഇടതു മുന്നണി വിജയിക്കും. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയം ആയിരുന്നുവെന്നും യുഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

വികസനത്തെ പറ്റി സംവാദം നടത്താൻ വെല്ലു വിളിച്ചിട്ടും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സംവാദത്തിൽ നിന്നും ഒളിച്ചോടിയതാണ്. സംവാദത്തിന്റെ ചിലവ് മുഴുവൻ ഞാൻ വഹിക്കാമെന്നു പറഞ്ഞതാണ്. മൂന്നു തവണ സമയവും സ്ഥലവും നിശ്ചയിച്ചു. എന്നിട്ടും രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചോടിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. വി വി രാജേഷിന്റെ സംവാദ വെല്ലുവിളിയിലും അദേഹം പ്രതികരിച്ചു. വി വി രാജേഷ് എവിടെ നിൽക്കുന്നു താൻ എവിടെ നിൽക്കുന്നു. എത്രയോ വർഷം മുൻപ് മേയർ ആയ ആളാണ്.പ്രത്യേക സാഹചര്യത്തിൽ അധികാരത്തിൽ വന്ന ആളാണ് വി വി രാജേഷ്. അങ്ങനെയുള്ള ആൾ 40 വർഷം മുൻപ് മേയർ ആയിരുന്ന എന്നെ വെല്ലു വിളിക്കുന്നത് ശരിയാണോയെന്ന് വി ശിവൻകുട്ടി ചോദിച്ചു.

നേമത്ത് നടന്നത് ശക്തമായ മത്സരമാണ്. ഭൂരിപക്ഷം പറയാൻ സാധിക്കില്ലെന്നും തുല്യം തുല്യമായ മത്സരമാണ് നടന്നതെന്നും അദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷം കാണേണ്ടതില്ല ശിവൻകുട്ടി കൂട്ടിച്ചേർത്തു. മതേതര വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വരും.യുഡിഎഫിന് വോട്ട് ചെയ്‌താൽ ബിജെപിയെ സഹായിക്കുന്നത് ആകുമെന്ന് ന്യൂനപക്ഷങ്ങൾ മനസ്സിലാക്കി. മതേതര വോട്ടുകളെ വിഭജിക്കുന്നതിന് വലിയ നീക്കം നേമത്ത് യുഡിഎഫ് നടത്തിയെന്ന് വി ശിവൻകുട്ടി ആരോപിച്ചു.

പണം കൊണ്ടും മദ്യം കൊണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നവരായി ബിജെപി മാറിയെന്ന് വി ശിവൻകുട്ടി വിമർശിച്ചു. മദ്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തിലും കേസുണ്ട്. ഒരു വോട്ടിനു 15000 രൂപ വീതം നൽകിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് നൽകിയത്. ചില സംഘടനകളെ പോലും പണം നൽകി വിലയ്ക്കെടുത്തുവെന്ന് അദേഹം ആരോപിച്ചു. പ്രധാനമന്ത്രി നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. എന്നാൽ റോഡ് ഷോ കാണാൻ നേമം മണ്ഡലത്തിൽ നിന്നും ചുരുക്കം ആളുകൾ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവരെ മറ്റിടങ്ങളിൽ നിന്നും കൊണ്ട് വന്നു ഇറക്കിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാഗത നിയന്ത്രണം, സ്‌കൂളുകളും മാര്‍ക്കറ്റുകളും അടച്ചു; യുഎസ് - ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് പാകിസ്താന്‍

ഗതാഗത നിയന്ത്രണം, സ്‌കൂളുകളും മാര്‍ക്കറ്റുകളും അടച്ചു; യുഎസ് - ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് പാകിസ്താന്‍

ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിൻ്റെ ഭാവി അറിയാൻ ലോകം മുഴുവന്‍ പാകിസ്താനില്ക്ക് ഉറ്റുനോക്കുന്നു. ഏപ്രില്‍ 11ന് പാകിസ്താനാണ് യുഎസ് ഇറാന്‍ ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യോഗത്തിന് മുന്നോടിയായി കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പാകിസ്താന്‍ ഒരുക്കുന്നത്. പ്രധാന റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സുരക്ഷാ സേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

നഗരത്തിലെ റെഡ് സോണ്‍ കനത്ത സുരക്ഷയിലാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇസ്ലാമാബാദില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നതില്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെൻ്റ്, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആഢംബര ഹോട്ടലുകള്‍, എമ്പസികള്‍, വിദേശ സംഘടനാ ഓഫീസുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന റെഡ് സോണിലെ റോഡുകളില്‍ സിവിലിയന്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. ഇസ്ലാമാബാദിലുടനീളം പൊലീസ് ഗാര്‍ഡുകള്‍ പരിശോധനാ പോയിന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം സന്ദര്‍ശകരുടെ യാത്ര സുഖമമാക്കാന്‍ അധികൃതര്‍ ഗതാഗതം വഴിതിരിച്ച് വിടാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

യുഎസില്‍ നിന്നും 30അംഗ സംഘം സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഇസ്ലാമാബാദില്‍ എത്തിയിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചയ്ക്ക് മുന്നോടിയായി അധികൃതര്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തലസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളുകളും കടകളും അടക്കം അടച്ചു. അതേസമയം ചര്‍ച്ചയ്ക്കായി എത്തുന്ന എല്ലാവര്‍ക്കും വിസ അനുവദിക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചു. പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ അനുവദിക്കാന്‍ തീരുമാനിച്ചതായി പാക് ആഭ്യന്തര മന്ത്രായലത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയുടെ ഭാഗമായി എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോളിങ്ങ് ബൂത്തില്‍ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് പൂച്ചാക്കല്‍ പൊലീസിന്റെ നടപടി.

പോളിങ്ങ് സമയം കഴിഞ്ഞ ശേഷം ബൂത്തില്‍ കയറാന്‍ ആര്‍ക്കും അനുവാദം ഇല്ല എന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്‌കൂളിലെ പോളിങ്ങ് സ്‌റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്നെ തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു

പോളിങ് സ്‌റ്റേഷനിലെ ഗേറ്റ് അടച്ചതിന് ശേഷം വൈകിട്ട് 6.30ഓടെയാണ് ഷാനിമോള്‍ ഉസ്മാന്‍ ബൂത്തിന്റെ ഗേറ്റിന് മുമ്പിലെത്തിയത്. അകത്ത് പ്രവേശിക്കാനുള്ള സമയം കഴിഞ്ഞുവെന്ന് പറഞ്ഞായിരുന്നു അനുമതി നല്‍കാതിരുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരും ബൂത്തിനുള്ളിലേക്ക് പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

ഒടുവില്‍ കളക്ടറുടെ ഒത്തുതീര്‍പ്പ് നിര്‍ദേശ പ്രകാരം ഷാനിമോള്‍ ഉസ്മാന്‍, യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റെ കെ ഉമേശന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ഹര്‍ഷഹരന്‍, മുന്‍ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ എന്നിവരെ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ പ്രതിഷേധത്തിന് ശേഷം ഷാനിമോളെ ബൂത്തില്‍ കയറ്റുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേൽ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്;നെതന്യാഹുവിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ചു

ഇസ്രയേൽ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്;നെതന്യാഹുവിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ചു

ഇസ്‌ലാമാബാദ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേല്‍ വിനാശകാരിയായ രാജ്യമാണെന്നും ഗാസയിലും ഇറാനിലും ഇപ്പോള്‍ ലെബനനിലും നിരപരാധികളായ ജനങ്ങളെ അവര്‍ കൊന്നൊടുക്കുകയാണെന്നും ഖ്വാജ ആസിഫ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി.

'ഇസ്രയേല്‍ പിശാചാണ്. അവര്‍ മനുഷ്യരാശിയുടെ ശാപമാണ്. ഇസ്‌ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ലെബനനില്‍ അവര്‍ വംശഹത്യ നടത്തുകയാണ്. നിരപരാധികളായ മനുഷ്യരെ അവര്‍ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാന്‍. ഇപ്പോഴിതാ ലെബനനും. അവർ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. പലസ്തീന്റെ മണ്ണില്‍ ഈ വിനാശകാരിയായ രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ' എന്നാണ് ഖ്വാജ ആസിഫ് എക്‌സില്‍ കുറിച്ചത്.

ഖ്വാജ ആസിഫിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഉന്നയിച്ചത്. പാക് പ്രതിരോധമന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന, നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന രാജ്യത്തിന്, ഇസ്രയേലിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യാനാവില്ലെന്ന് ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിന്റെ വിമര്‍ശനം വന്നതിന് പിന്നാലെ ഖ്വാജ ആസിഫ് തന്റെ എക്‌സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. 