Friday, 10 April 2026

ചൈനയിലെ സൂപ്പർകമ്പ്യൂട്ടർ ഹാക്ക്: 10 പെറ്റാബൈറ്റിലധികം രഹസ്യ സൈനിക ഡാറ്റ ചോർന്നു

ചൈനയിലെ സൂപ്പർകമ്പ്യൂട്ടർ ഹാക്ക്: 10 പെറ്റാബൈറ്റിലധികം രഹസ്യ സൈനിക ഡാറ്റ ചോർന്നു

ചൈനയിൽ സർക്കാർ നിയന്ത്രിത സൂപ്പർകമ്പ്യൂട്ടറിൽ നിന്നുള്ള അത്യന്തം രഹസ്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി ഞെട്ടിക്കും റിപ്പോർട്ടുകൾ. ചൈനയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സംഭവമാണിത് എന്നാണ് റിപ്പോർട്ടുകൾ. മിസൈൽ രൂപരേഖകൾ, പ്രതിരോധ രേഖകൾ, ഫൈറ്റർ ജെറ്റുകൾക്കും യുദ്ധ സിമുലേഷൻ ഗവേഷണങ്ങൾക്കുമായി ബന്ധപ്പെട്ട ഡാറ്റകൾ എന്നിവ ഉൾപ്പെടുന്ന വലിയ ശേഖരം ഹാക്കർമാർ കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.

ചോര്‍ന്നത് രഹസ്യ സൈനിക ഡാറ്റകള്‍

ചോർത്തപ്പെട്ട ഡാറ്റയുടെ അളവ് 10 പെറ്റാബൈറ്റിൽ കൂടുതലാണ് എന്നാണ് കണക്കുകൾ. താരതമ്യമായി, ഒരു സാധാരണ ഹൈഎൻഡ് ലാപ്ടോപ്പിന് ഏകദേശം ഒരു ടെറാബൈറ്റിന്റെ സംഭരണ ശേഷി മാത്രമേ ഉണ്ടാകൂ. ഈ കണക്ക് ശരിയാണെങ്കിൽ, ചൈനയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ ഡാറ്റ ചോർച്ചകളിൽ ഒന്നായിരിക്കും ഇത്. ടിയാൻജിനിലുള്ള നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററിലാണ് (NSCC) ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 6000-ത്തിലധികം സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന ഈ കേന്ദ്രം ശാസ്ത്ര, വ്യോമഗതാഗത, പ്രതിരോധ മേഖലകളിൽ നിർണായക പങ്ക് വഹിക്കുന്നു.

ഒരു വിപിഎൻ എൻട്രി പോയിന്‍റ് പ്രവേശനം നേടിയ ഹാക്കർമാർ ബോട്ട്നെറ്റ് ഉപയോഗിച്ച് പല മാസങ്ങളായി ചെറിയ ഭാഗങ്ങളാക്കി ഡാറ്റ ചോർത്തി എന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഹാക്കിംഗ് നടന്നതായി കണ്ടെത്താൻ ഏറെ വൈകി. ഏകദേശം ആറുമാസത്തോളം ഈ ഹാക്കിംഗ് പ്രക്രിയ തുടർന്നതായി കരുതുന്നു. ഫെബ്രുവരി ആദ്യം ഫ്ലേമിംഗ്ചൈന എന്ന പേരിലുള്ള ഒരു അക്കൗണ്ട് ടെലിഗ്രാമിലൂടെ ഡാറ്റയുടെ ഭാഗങ്ങൾ പുറത്തുവിട്ടു. ഈ സാംപിളുകളിൽ വ്യോമയാന എൻജിനീയറിംഗ്, സൈനിക സാങ്കേതികവിദ്യ, ബയോ ഇൻഫർമാറ്റിക്സ്, ഫ്യൂഷൻ സിമുലേഷൻ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട വിമർശനം; ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം പിൻവലിച്ച് ആന്ധ്രാ സർക്കാർ

സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട വിമർശനം; ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച തീരുമാനം പിൻവലിച്ച് ആന്ധ്രാ സർക്കാർ

അമരാവതി: ആന്ധ്രാ പ്രദേശ് പൊതുഗതാഗത വകുപ്പിന്റെ വിജയവാഡയിലുള്ള 4.15ഏക്കർ ഭൂമി ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാൾ പദ്ധതിക്കായി അനുവദിച്ച തീരുമാനം പിൻവലിച്ച് ചന്ദ്രബാബു നായിഡു സർക്കാർ. ടിഡിപി നയിക്കുന്ന എൻഡിഎ സർക്കാർ കഴിഞ്ഞ വർഷം ജൂലായിലാണ് ഗവർണർപേട്ടിലെ പഴയ ആർടിസി ബസ് സ്റ്റാൻഡിലെ സ്ഥലം വിട്ടുനൽകിയത്. 2.23ലക്ഷം ചതുരശ്ര അടിയിൽ വമ്പൻ ഷോപ്പിങ് മാൾ നിർമിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിട്ടത്. സംഭവം പ്രതിപക്ഷം വൻ വിവാദമാക്കിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് വൈഎസ്ആർസിപി നേതാക്കൾ സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സർക്കാരിന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചതെന്നാണ് വിമർശനം. കോടികൾ വില വരുന്ന ഭൂമി ചുളുവിലയ്ക്കാണ് വിട്ടുനൽകിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.

ഏപ്രിൽ 9ന് ഭൂമി തിരിച്ചെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉടൻ തന്നെ മുൻ ഉത്തരവ് പിൻവലിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്നും അഡ്വ ജനറൽ ദമ്മാലപട്ടി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. പൊതു സ്വത്തുക്കൾ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കുറഞ്ഞ വിലയിൽ കൈമാറ്റം ചെയ്യുകയാണെന്ന പ്രതിപക്ഷ വാദത്തിനെതിരെ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആന്ധ്രയുടെ വികസനം മെച്ചപ്പെടുത്താനുമാണ് ഭൂമി വിട്ടുനൽകിയതെന്നാണ് സർക്കാർ വാദം. ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പിൻവലിച്ചെങ്കിലും ഭാവിയിൽ കൂടുതൽ സുതാര്യമായി കൈമാറ്റം നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. 600 രൂപ ഉയർന്ന് 1,12,200 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 75 രൂപ വർദ്ധിച്ച് 14,025 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുള്ള ചാഞ്ചാട്ടവുമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം പവന് 1720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ തുടർച്ചയായി വ്യതിയാനം സംഭവിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണമായത്.

യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ച നടക്കാനിരിക്കയാണ് രാജ്യാന്തരവിപണയിൽ സ്വർണത്തിന്റെ വിലയിടിഞ്ഞത്. ഏപ്രിലിൽ‌ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയിൽ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി

സൗദി അറേബ്യയിൽ രണ്ട് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി

റിയാദ്: ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവരുടെ ശിക്ഷയാണ് വ്യാഴാഴ്ച റിയാദിൽ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. വിദേശ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുക, സ്ഫോടകവസ്തുക്കൾ നിർമിക്കുക, നിയമവിരുദ്ധമായി ആയുധങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ. കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും വെടിയുതിർത്ത് കൊലപ്പെടുത്തുകയും ചെയ്ത കേസുകളിൽ ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതികളെ പിടികൂടിയ ശേഷം സ്പെഷ്യലൈസ്ഡ് കോടതിയിൽ ഹാജരാക്കി കൃത്യമായ വിചാരണ പൂർത്തിയാക്കിയിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരമുള്ള വധശിക്ഷയാണ് ഇവർക്ക് നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം

‘ദുരൂഹതയുണ്ട്, അന്വേഷണം വേണം; മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു’; ശ്രീനന്ദയുടെ കുടുംബം

ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.

1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. ബന്ധുക്കൾ ഉൾപ്പെടെ 41 അംഗസംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തിൽ എത്തിയത്. 5.20ന് ഫൊട്ടോയെടുത്തു. അഞ്ചരയ്ക്ക് ബന്ധുക്കൾ പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ കുട്ടി ഒപ്പമില്ല. പിന്നീടാണ് അന്വേഷണം ആരംഭിച്ചത്.

പ്രദേശവാസികളെ ചോദ്യം ചെയ്യണമെന്ന ആവശ്യം പൊലിസ് അംഗീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. തിരച്ചിലിനായി എത്തിയ സ്നിഫർ ഡോഗ് ആദ്യം എത്തിയത് പ്രദേശത്തെ ഒരു കടയിലാണ്. ഈ കടയുടമയോട് വിശദാംശങ്ങൾ ചോദിച്ചറിയാൻ പൊലിസ് തയ്യാറായില്ലെന്നും കുട്ടിയുടെ വല്ല്യച്ചൻ ശശികുമാർ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. നൂറ് അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവന് കൈമാറി. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്വമേധയാ രാജി സമര്‍പ്പിക്കാന്‍ തയ്യാറാകാത്ത യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്നതിനിടെയാണ് രാജി.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ 2025 മാർച്ചിൽ യശ്വന്ത് വർമ്മയുടെ വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സും ഡൽഹി പൊലീസുമാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പിന്നാലെ യശ്വന്ത് വർമ്മക്കെതിരെ പ്രതിഷേധം ശക്തമായി. പ്രതിപക്ഷവും ഭരണപക്ഷവും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരകമ്മിറ്റിയും ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ വ്യക്തമായ തെളിവുകളില്ലാതെയാണ് റിപ്പോർട്ടെന്നായിരുന്നു ഇതിനോടുള്ള യശ്വന്ത് വർമ്മയുടെ പ്രതികരണം. സംഭവം തനിക്കെതിരായ ഗൂഢാലോചനയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു യശ്വന്ത് വർമ്മ. ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിയെങ്കിലും അലഹാബാദ് ഹൈക്കോടതി ജഡ്ജിയായി തുടരുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത; കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

തിരുവനന്തപുരം: സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ എസ് ആർ ടി സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും കെ എസ് ആർ ടി സിയും സുപ്രീം കോടതിയെ സമീപിച്ചത്.