Monday, 13 April 2026

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ആരുമറിയാതെ തിരിച്ചെത്തി, നിരവധി കേസുകളിലെ പ്രതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ആരുമറിയാതെ തിരിച്ചെത്തി, നിരവധി കേസുകളിലെ പ്രതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം. പറവൂരിലെ ബാറിൽ അടിപിടിയുണ്ടാക്കിയതുൾപ്പെടെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് സിജു ബാബു. കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിൽ തിരിച്ചെത്തിയെന്നതിൽ ദുരൂഹതയുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസിയാണ് ഏക സഹോദരി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ

'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ

അൾജിയേഴ്സ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞു. തങ്ങൾ രാഷ്ട്രീയക്കാരല്ല. സമാധാനത്തിന്റെ പാലം പണിയാനാണ് താൻ മനുഷ്യരെ ക്ഷണിക്കുന്നത് എന്നും ലിയോ പതിനാലാമൻ പറഞ്ഞു.

ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നും ട്രംപ് വിമർശിച്ചിരുന്നു.

നേരത്തെയും വത്തിക്കാനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തി അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. കത്തോലിക്കാസഭ അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

യുദ്ധത്തെക്കുറിച്ചുള്ള മാർപാപ്പയുടെ പ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വത്തിക്കാൻ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിൽ യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ബലാബല നയതന്ത്രത്തെയും ആഗോള ആധിപത്യത്തെയും കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റത്തെയും മാർപാപ്പ വിമർശിച്ചിരുന്നു. ഈ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് പെന്റഗൺ പ്രതിനിധികൾ പറയുന്നത്. ഇതോടെയാണ് വത്തിക്കാൻ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%;കണക്കുകൾ ഇനിയും മാറാമെന്ന് രത്തൻ ഖേൽക്കർ

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%;കണക്കുകൾ ഇനിയും മാറാമെന്ന് രത്തൻ ഖേൽക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണിത്. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ മാധ്യമങ്ങളെ കണ്ടത്. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല എന്നും സാധാരണയായി എടുക്കുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിനോട് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും എല്ലാവർക്കും കൃത്യസമയത്ത് കണക്കുകൾ കൊടുത്തിട്ടുണ്ട് എന്നുമായിരുന്നു രത്തൻ ഖേൽക്കറുടെ മറുപടി. ഫോം 17C എല്ലാ ബൂത്ത് തലത്തിലും നൽകിയിട്ടുണ്ട്. കമ്മീഷൻ നിർദേശപ്രകാരമാണ് അവ നൽകിയത്. ഫോം സി ലഭ്യമായില്ലെന്ന പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3% ആണെന്നും അദ്ദേഹം പറഞ്ഞു. 60,734 ഭിന്നശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകൾ ഉണ്ടായി. 32,172 അവശ്യവിഭാഗക്കാർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തുവെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. അർഹതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നുവെന്നും പോസ്റ്റൽ ബാലറ്റിനെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബീന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിനൊപ്പം പ്രാദേശിക സുരക്ഷയെക്കുറിച്ചും ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ളവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്. ഇന്നലെ അബുദാബിയില്‍ എത്തിയ അദ്ദേഹം യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയായിരുന്നു ഇന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബീന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉള്‍പ്പെടെയുള്ളവരും കൂടിക്കാഴ്ചകളില്‍ പങ്കാളികളായി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഭരണാധികാരികള്‍ വിലയിരുത്തി. പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷ, ആഗോള നാവിക ഗതാഗതം, ഊര്‍ജ്ജ വിതരണം, ലോക സമ്പദ് വ്യവസ്ഥ എന്നിവയില്‍ ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഖാതങ്ങളും ചര്‍ച്ചയായി. യുഎഇയുടെ പരമാധികാരം, പ്രദേശിക അഖണ്ഡത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും എസ് ജയശങ്കര്‍ അറിയിച്ചു.

ഇന്ത്യയുടെ പിന്തുണക്ക് യുഎഇ ഭരണകൂടം നന്ദി രേഖപ്പെടുത്തി. ഗള്‍ഫ് മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നു. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, സഹമന്ത്രി സഈദ് മുബാറക് അല്‍ ഹാജിരി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

ഫുട്ബോൾ കളിക്കുന്നതിനിടയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിൽ വീണു; 14കാരന് തുണയായി അഗ്നിരക്ഷാസേന

മലപ്പുറം: മലപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാസേന. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാൻ എന്ന 14കാരനാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ രക്ഷകരായത്. ഫുട്ബോൾ കളിക്കുന്നതിനിടയിൽ കുട്ടി ആൾമറയില്ലാത്ത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്

തൃശ്ശൂർ: തൃശ്ശൂർ കടകശ്ശേരിയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. മരിച്ച സഫിയയുടെ സ്വർണ്ണം നഷ്ടപ്പെട്ടതായി കുടുംബം പരാതി ഉയർത്തിയതോടെയാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്.

കടകശ്ശേരിയിലെ വീട്ടിൽ സഫിയക്കൊപ്പമുണ്ടായിരുന്ന മകൾ ഭർതൃവീട്ടിൽ പോയ സമയത്താണ് സംഭവം. മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സമീപത്തുള്ള ബന്ധു വീടുകളിലേക്ക് സഫിയ കിടന്നുറങ്ങാൻ പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇന്നലെ രാത്രി വൈകിയും സഫിയ എത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം.

സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്, മരണം കൊലപാതകമാണോ എന്ന സംശയം ഉയർന്നത്. ശരീരത്തിൽ സ്വാഭാവിക മുറിവുകളുണ്ടെന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കണ്ടെത്തി. ഇതും മോഷണത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിന് ബലം പകരുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും

'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും

വാഷിങ്ടൺ: ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസിലെ മരിയ ബാർട്ടിറോമോയുമായുള്ള അഭിമുഖത്തിനിടെ, ഇറാനെ പിന്തുണയ്ക്കുകയും സൈനിക ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്താൽ 50 ശതമാനം തീരുവ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

'അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്'. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു. ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി സംഘം അടുത്ത മാസം ബീജിംഗ് സന്ദര്‍ശിക്കും. ഇറാനുമായുള്ള യുദ്ധം കാരണം നേരത്തെ നടക്കേണ്ടിയിരുന്ന ഉച്ചകോടി മാറ്റിവച്ചിരുന്നു. അതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തീരുമാനമാകാഞ്ഞതോടെ ഹോര്‍മുസ് കടലിടുക്ക് തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച യുഎസ് നാവികസേനയോട് ഉത്തരവിട്ടു. ഇത് മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 