Tuesday, 14 April 2026

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി

കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് സംസ്ഥാനങ്ങളിലായി ആറ് കൊലപാതകങ്ങള്‍, കേരള പൊലീസിനെ വെട്ടിച്ച് കടന്നുകളയല്‍; കൊലയാളി പിടിയില്‍

മൂന്ന് സംസ്ഥാനങ്ങളിലായി ആറ് കൊലപാതകങ്ങള്‍, കേരള പൊലീസിനെ വെട്ടിച്ച് കടന്നുകളയല്‍; കൊലയാളി പിടിയില്‍

തിരുപ്പതി: ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്ത് തിരുപ്പതി പൊലീസ്. ആന്ധ്രപ്രദേശ്,കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി കൊലപാതകം നടത്തിയ നാല്‍പ്പത്തിയഞ്ചുകാരനാണ് പൊലീസ് പിടിയിലായത്.

പി വിശ്വനാഥനെന്ന പേരില്‍ അറിയപ്പെടുന്ന കൊലപാതകിക്ക് ആറ് കൊലപാതക കേസുകളടക്കം 21 കേസുകളില്‍ പങ്കുണ്ടെന്ന് എസ്‌ഐടി അഡീഷണല്‍ എസ്പി എ ശ്രീനിവാസലു പറഞ്ഞു. പ്രശാന്ത്, അജിത്ത്,അജ്ജി,അബ്ദുല്‍ എന്ന പേരുകളില്‍ വിശ്വനാഥന്‍ പ്രത്യക്ഷപ്പെട്ടു. ഈ പേരുകളില്‍ വ്യാജ ആധാര്‍ കാര്‍ഡുകളും കൈക്കലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018ലെ ഒരു കൊലപാത കേസോടെയാണ് വിശ്വനാഥന്‍ ആദ്യമായി സംശയദൃഷ്ടിയിലാവുന്നതെന്ന് തിരുപ്പതി എസ്പി എല്‍ സുബ്ബരായഡു പറഞ്ഞു. അതേ വര്‍ഷം തന്നെ ഒരു കവര്‍ച്ച ശ്രമത്തിനിടെയുള്ള കൊലപാതക കേസില്‍ കേരള പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കേരള പൊലീസ് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് വിശ്വനാഥന്‍ ആന്ധ്രപ്രദേശിലേക്ക് കടന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചായിരുന്നു കവര്‍ച്ചകള്‍ നടത്തിയിരുന്നത്. വിശ്വനാഥനെ ഒളിവില്‍ കഴിയാന്‍ സഹായിക്കാനും കവര്‍ച്ചകളും മറ്റ് കുറ്റകൃത്യങ്ങളും ചെയ്യാന്‍ ഇടപെടാനും ഒരു സുഹൃത്തുണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ; ഇരുവരും ബന്ധുക്കൾ

കോഴിക്കോട് മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ; ഇരുവരും ബന്ധുക്കൾ

കോഴിക്കോട്: മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധന നടക്കുകയാണെന്നും മരിച്ച നിലയിൽ കണ്ടെത്തിയവർ ബന്ധുക്കൾ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശ്ശേരിയിൽ 'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കളമശ്ശേരിയിൽ 'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളിയിൽ കേസ്. ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസ് കേസ് എടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ.

ഇന്നലെയാണ് 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി നടന്നത്. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ആണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു നിലയിൽ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജിബിനെയാണ് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജുവൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം പാലയിൽ

സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം പാലയിൽ

കോട്ടയം :സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ഏപ്രിൽ 13,14,15 തീയതികളിൽ  പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തപ്പെടും. 
എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ്‌ അലക്സ്‌ തോമസ് പുളിമൂട്ടിൽ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിക്കും. 

സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും. എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. സാം സണ്ണി ഓടയ്ക്കൽ, സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, എ കെ സി സി ഗ്ലോബൽ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപ്പറമ്പിൽ, പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ്‌  അഡ്വ. പ്രതീക്ഷ രാജ്,ഡെപ്യൂട്ടി പ്രസിഡന്റ്‌ അലൻ ജോളി എന്നിവർ സംസാരിക്കും. സ്കോളർഷിപ്പുകളോട് കൂടിയ സിവിൽ സർവീസ് പരിശീലനം, സ്കോളർഷിപ്പുകളോട് കൂടിയ രാജ്യാന്തര ക്യാമ്പുകൾ, 30 വയസ്സിനു മുകളിൽ പ്രായമായവർക്കായി മാരേജ് ബ്യൂറോ, എ കെ സി സി സംഘടനയുമായി സഹകരിച്ചു ജോബ് പോർട്ടൽ, പിഎസ്‌സി വിവരങ്ങൾ ലഭ്യമാകുന്ന പോർട്ടൽ എന്നിങ്ങനെ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം നടത്തപ്പെടും
ഫാ. ജേക്കബ് ചക്കാത്തറ ( എസ്. എം. വൈ. എം  ഗ്ലോബൽ ഡയറക്ടർ)
അലക്സ് പുളിമൂട്ടിൽ ( എസ്. എം. വൈ. എം സ്റ്റേറ്റ് പ്രസിഡൻ്റ്)
അഡ്വ. സാം സണ്ണി (എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡൻ്റ്)
അഡ്വ. പ്രതീക്ഷാ രാജ് (എസ്. എം. വൈ. എം സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ്)
അലൻ ജോളി ( എസ്. എം. വൈ. എം സ്‌റ്റേറ്റ് ഡെപ്യൂട്ടി പ്രസിഡൻ്റ്)
രേഷ്‌മ ദേവസ്യ ( എസ്. എം. വൈ. എം   സ്‌റ്റേറ്റ് ഗ്ലോബൽ കൗൺസിലർ 
മിജോ ജോയി ( എസ്. എം. വൈ. എം പാലാ രൂപത പ്രസിഡൻ്റ്)
അനു മരിയ തോമസ് (എസ്. എം. വൈ. എം ജോയിൻ്റ് സെക്രട്ടറി)
റെയ്ച്ചൽ മേരി ചാൾസ് (എസ്. എം. വൈ. എം പാലാ രൂപത വൈസ് പ്രസിഡൻ്റ് 
സോന എ മാത്യു ( എസ്. എം. വൈ. എം പാലാ രൂപത ജനറൽ സെക്രട്ടറി)
റിയ സാബു ( എസ്. എം. വൈ. എം പാലാ രൂപത സെക്രട്ടറി)
അൽഫോൻസ ജോസഫ് ( എസ്. എം. വൈ. എം പാലാ രൂപത സിൻഡിക്കേറ്റ് ) തുടങ്ങിയവർ പ്രസ് മീറ്റിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായിയുടെ ഫോട്ടോക്ക് 'സ്വർണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

പിണറായിയുടെ ഫോട്ടോക്ക് 'സ്വർണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. 19കാരനായ അനുനന്ദ് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റിട്ടത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.