Tuesday, 14 April 2026

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി; വിലക്കയറ്റം ഉയരുന്നു

രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മാർച്ചിലെ പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഫെബ്രുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം 3.21 ശതമാനമായിരുന്നു.

ഭക്ഷ്യവിലക്കയറ്റം ഫെബ്രുവരിയിൽ 3.47 ശതമാനം ആയിരുന്നതാണ് 3.87 ശതമാനമായി ഉയർന്നത്. പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസം നൽകുന്നു. മാർച്ചിൽ വില ഉയർന്നത് സ്വർണം, വെള്ളി, ആഭരണങ്ങൾ, കൊപ്ര, തക്കാളി, കോളിഫ്ലവർ എന്നിവയ്ക്കാണ്. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, പരിപ്പ് എന്നിവ വില കുറഞ്ഞവയിൽ പെടുന്നു. ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്ന സെഗ്മെന്റിലെ വിലക്കയറ്റം 1.65 ശതമാനമായി ഉയർന്നു.

ഗ്രാമീണ-നഗര മേഖലയിലെ വിലക്കയറ്റം യഥാക്രമം 3.63 ശതമാനവും 3.11 ശതമാനവും ആയി. മാർച്ചിൽ പാർപ്പിട മേഖലയിലെ പണപ്പെരുപ്പം 2.11 ശതമാനമാണ്. പരിഷ്കരണത്തിനുശേഷം, ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉള്ള സംസ്ഥാനമായി തെലങ്കാന (5.83 ശതമാനം) മാറി. തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് (4.05 ശതമാനം) , കർണാടക (3.96 ശതമാനം), തമിഴ്നാട് (3.77 ശതമാനം), രാജസ്ഥാൻ (3.64 ശതമാനം) .
3.67 ശതമാനത്തോടെ കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. ഗ്രാമീണ പണപ്പെരുപ്പം 4.31 ശതമാനവും നഗര പണപ്പെരുപ്പം 3.06 ശതമാനവുമാണ്. വിലക്കയറ്റത്തിൽ മുന്നിൽ തെലങ്കാനയാണ് (5.83 ശതമാനം) കുറവ് മിസോറമിലും (0.66 ശതമാനം).

1,407 നഗര വിപണികളിലെയും (ഓൺലൈൻ വിപണികളുൾപ്പെടെ) 1,465 ഗ്രാമീണ വിപണികളിലെയും റിയൽ ടൈം വില വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്ഒ പണപ്പെരുപ്പ വിവരങ്ങൾ പുറത്തുവിട്ടത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുർഘടഘട്ടത്തിലും ഇന്ത്യ ഉറ്റസുഹൃത്ത്; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് ടോളില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

ദുർഘടഘട്ടത്തിലും ഇന്ത്യ ഉറ്റസുഹൃത്ത്; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് ടോളില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

ന്യൂ ഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യൻ കപ്പലുകൾ ടോൾ നൽകേണ്ടെന്ന് ഇറാൻ. ഇന്ത്യൻ കപ്പലുകൾക്ക് ടോൾ നൽകേണ്ടിവന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ഇറാൻ പ്രതിനിധി മുഹമ്മദ് ഫത്താലിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

ഇറാൻ എന്തെങ്കിലും ടോൾ ഏർപ്പെടുത്തിയോ എന്ന് സർക്കാരിനോട് ചോദിച്ചുനോക്കൂ എന്നാണ് ഫത്താലി പ്രതികരിച്ചത്. ഇറാന് ഇന്ത്യയുമായി നിലവിലെ മോശം സാഹചര്യത്തിലും നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യയും ഇറാനും ഒരേ താത്പര്യമാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു. ഇത്രയേറെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയെ സുഹൃദ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോർമൂസിൽ കൂടി കടന്ന് പോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനേയും തടഞ്ഞ് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നാണ് യുഎസിൻ്റെ ഭീഷണി. കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടയുമെന്നും യുഎസ് സെൻട്രൽ കമാൻഡിൻ്റെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹോർമൂസിൻ്റെ ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന ഏതൊരു കപ്പലും തടയാനും വഴിതിരിച്ച് വിടാനും പിടിച്ചെടുക്കാനുമാണ് അമേരിക്കയുടെ തീരുമാനം എന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്.

എന്നാൽ എന്തുതരത്തിലുള്ള സമ്മർദങ്ങളുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമൂസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. ഹോർമൂസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ലെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കാഴ്‌ചപ്പാടിൽ, കടലിടുക്ക് പൂർണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഞങ്ങൾ അതിനായുള്ള ശ്രമങ്ങളിലാണ്, അത് തുടരുകയും ചെയ്യും," എന്നും സ്റ്റാർമർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ഡോക്ടർ കാറിൽ സജ്ജീകരിച്ചിരുന്ന സംവിധാനം കണ്ട് അമ്പരന്ന് പൊലീസ്. ഹൈരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് ശനിയാഴ്ച അർധരാത്രിയിൽ ഗൗതം റെഡ്ഡി എന്ന 40കാരനെ പിടികൂടിയത്. ഇയാൾ ഗാന്ധിനഗർ സ്വദേശിയാണ്.

ബിഎംഡബ്ല്യു കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സംവിധാനമാണ് ഇയാൾ സജ്ജീകരിച്ചിരുന്നത്. കാർ പരിശോധിച്ചപ്പോൾ മുൻവശത്തെ നമ്പർ പ്ലേറ്റിലെ നമ്പരും പിന്നിലേതും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയതാണ് വഴിത്തിരിവായത്.

ജൂബിലി ഹിൽസ് ഏരിയയിലെ ചിരഞ്ജീവി ബ്ലഡ് ബാങ്കിന് സമീപം പരിശോധന നടത്തുമ്പോഴാണ് പൊലീസ് ബിഎംഡബ്ല്യു കാർ തടഞ്ഞ് നിർത്തിയത്. തുടർന്ന് ബ്രീത്ത് അനാലിസർ ഉപയോഗിച്ച് ഡോക്ടറെ പരിശോധിച്ചപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോൾ മുന്നിലുള്ള നമ്പർ പ്ലേറ്റിൽ ഡൽഹി രജിസ്‌ട്രേഷൻ നമ്പറും പിന്നിലുള്ളത് തെലങ്കാന രജിസ്‌ട്രേഷൻ നമ്പറുമാണെന്ന് മനസിലാക്കി.

പൊലീസ് വാഹന രജിസ്‌ട്രേഷൻ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ പക്കൽ ഇല്ലായിരുന്നു. സ്റ്റീയറിംങ് വീലിന് സമീപത്തായാണ് ഇയാൾ ബട്ടൻ സംവിധാനം സജ്ജീകരിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ താനൊരു തമാശയ്ക്കാണ് ഇത് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു ചർച്ചയ്ക്കും നിൽക്കരുത്'; ലബനനോട് പിന്മാറാൻ ആവശ്യപ്പെട്ട് ഹിസ്ബുള്ള

'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു ചർച്ചയ്ക്കും നിൽക്കരുത്'; ലബനനോട് പിന്മാറാൻ ആവശ്യപ്പെട്ട് ഹിസ്ബുള്ള

ബെയ്‌റൂട്ട്: ഇസ്രയേലുമായുള്ള ചർച്ചയിൽ നിന്നും ലബനൻ സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹിസ്ബുള്ള തലവൻ നയീം ഖാസിം. അതിക്രമിച്ച് കയറുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന ഇസ്രയേലുമായി ചർച്ചയ്ക്ക് തയ്യാറാകരുത് എന്നാണ് ഹിസ്ബുള്ള ആവശ്യപ്പെടുന്നത്. നിരർത്ഥകമായ ചർച്ചകളാണ് ഇവയെന്നും നയിം ഖാസിം ശക്തമായി പ്രതികരിച്ചു. ഇന്ന് (ഏപ്രിൽ 14)ന് വാഷിങ്ടണിൽ വെച്ചാണ് ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും പിന്മാറണമെന്നാണ് ഹിസ്ബുള്ളയുടെ ആവശ്യം.

'കയ്യേറ്റക്കാരായ ഇസ്രയേലുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ഇപ്പോൾ നടക്കാനിരിക്കുന്ന ചർച്ചയിൽ നിന്നും പിന്മാറാൻ ലബനൻ സർക്കാർ തയ്യാറാകണം. അതാണ് ഇപ്പോൾ എടുക്കേണ്ട ചരിത്രപരവും ധീരവുമായ നിലപാട്. ഇത്തരം ചർച്ചകൾ കൊണ്ട് യാതൊരു ഉപകാരവുമില്ല. പകരം ലബനൻ മുഴുവൻ ഒന്നിച്ചുനിൽക്കാൻ തയ്യാറാകണം. ഇസ്രയേലിന് മുൻപിൽ ഞങ്ങൾ ഒരിക്കലും അടിയറവ് പറയില്ല. അവസാന ശ്വാസം വരെ പോരാടും. ഇസ്രയേൽ സേന ലെബനനിൽ പ്രവേശിച്ചാൽ അത് ഇസ്രയേൽ പൗരന്മാരുടെ സുരക്ഷയെ തന്നെയാകും ബാധിക്കുക എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.

യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഹിസ്ബുള്ള നടത്തിയ മിലിട്ടറി ആക്ഷനുകളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ലബനൻ സർക്കാരിന്റെ നടപടി പിന്നിൽ നിന്നും കുത്തുന്നതായിരുന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കാനും തകർക്കാനുമായി ലബനൻ സൈന്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പറയുന്നുണ്ട്. എന്നാൽ സൈന്യത്തിന് അങ്ങനെയൊരു നടപടി സ്വീകരിക്കാൻ കഴിയില്ല,' നയിം ഖാസിം പറഞ്ഞു. ഇസ്രയേലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യമുയര്‍ത്തി ഹിസ്ബുള്ളയെ പിന്തുണക്കുന്നവരുടെ വലിയ പ്രകടനം കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്റൂട്ടില്‍ നടന്നിരുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയടക്കമുള്ളവരെ ഇസ്രയേലും അമേരിക്കയും ചേർന്ന് സംയുക്താക്രമണം നടത്തി കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഹിസ്ബുള്ള ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി രംഗത്ത് വന്നത്. പിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എന്ന പേരിൽ ഇസ്രയേൽ ലെബനനിൽ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലെബനനിൽ ഇതിനോടകം രണ്ടായിരത്തിലേറെ പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസിനെ ഉപരോധിക്കാൻ 15 യുദ്ധക്കപ്പൽ വിന്യസിച്ച് അമേരിക്ക

ഹോർമുസിനെ ഉപരോധിക്കാൻ 15 യുദ്ധക്കപ്പൽ വിന്യസിച്ച് അമേരിക്ക

ടെഹ്റാൻ: അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാ​ഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും വീണ്ടുമൊരു യുദ്ധഭീതി ഉയർത്തുന്ന നീക്കങ്ങളാണ് അമേരിക്ക് നടത്തുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കമാണ് പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഹോർമുസ് വഴി ഒരു കപ്പലുകളും കടത്തിവിടില്ലെന്ന നിലപാടിലാണ് അമേരിക്ക. ഹൊർമുസ് ഉപരോധത്തിന് പുറമെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇറാനെ ലക്ഷ്യം വെച്ച് 15 യുദ്ധകപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന്. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് തോമസ് ഹഡ്നർ, യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക്, യുഎസ്എസ് ജോൺ ഫിൻ, യുഎസ്എസ് മൈക്കൽ മർഫി, യുഎസ്എസ് മിറ്റ്ഷർ, യുഎസ്എസ് പിങ്ക്നി, യുഎസ്എസ് റാഫേൽ പെരാൾട്ട, യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് മിലിയസ് എന്നീ 11 ഡിസ്ട്രോയർ കപ്പലുകളുമാണ് പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഇറാനെ ഉപരോധിക്കുന്നതിൻ്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് കപ്പലുകളുടെ വിന്യാസം എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ന്യൂ ഓർലിയൻസ്, യുഎസ്എസ് റഷ്മോർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പും (ARG) ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇറാൻ ഹോർമുസ് വഴിയുള്ള നിയന്ത്രിത കപ്പൽ ഗതാഗതത്തിന് അനുമതി നൽകിയിരുന്നെങ്കിലും അമേരിക്കൻ ഉപരോധത്തോടെ ഹോർമുസ് ഏതാണ്ട് സ്തംഭിച്ച അവസ്ഥിയിലാണെന്നാണ് റിപ്പോർട്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വയം യേശുവായി മാര്‍പാപ്പക്ക് ട്രംപിന്‍റെ മറുപടി; വിമര്‍ശനം ഉയര്‍ന്നു, ചിത്രം പിന്‍വലിച്ചു

സ്വയം യേശുവായി മാര്‍പാപ്പക്ക് ട്രംപിന്‍റെ മറുപടി; വിമര്‍ശനം ഉയര്‍ന്നു, ചിത്രം പിന്‍വലിച്ചു

വാഷിം​ഗ്ടൺ: സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം വിമർശനങ്ങളെ തുടർന്ന് നീക്കം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനമാണ് നടന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിക്കുള്ളിലും വിമർശം ഉയർന്നിരുന്നു. ട്രംപ് നടത്തിയത് ദൈവ നിന്ദയാണെന്നും വിമർശനങ്ങൾ വരുന്നതിന് മുൻപ് പോസ്റ്റ് പിൻവലിക്കണമെന്നാണ് ചില വലതുപക്ഷ അനുകൂലികൾ പറഞ്ഞത്. ഇതിന് പിന്നാലെ ട്രംപ് ചിത്രം നീക്കം ചെയ്തു.

ഞയറാഴ്ച ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നും വിളിച്ച് അധിക്ഷേപിച്ചത് പിന്നാലെയാണ് ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റിട്ടത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ചിത്രം പങ്കുവെച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നായിരുന്നു ട്രംപിൻ്റെ വിമർശനം.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ രം​ഗത്തെത്തിയിരുന്നു. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞു. തങ്ങൾ രാഷ്ട്രീയക്കാരല്ല. സമാധാനത്തിന്റെ പാലം പണിയാനാണ് താൻ മനുഷ്യരെ ക്ഷണിക്കുന്നത് എന്നും ലിയോ പതിനാലാമൻ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക്

ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം അഡി. സെഷന്‍സ് കോടതി തള്ളി. മാര്‍ച്ച് 13ന് മുന്‍പ് കീഴടങ്ങാന്‍ ഇയാള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയിരുന്നില്ല. കീഴടങ്ങാതെ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. നേരത്തെ അസമില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി 36 വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള കണ്ടെത്തല്‍.

ഭൂട്ടാന്‍ കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഇന്തോ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരും. ഈ മാസം 20 മുതലാണ് യോഗം. ഇരുരാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ചര്‍ച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകും. കോഴിക്കോട് നിന്ന് നാലു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 50ലധികം വാഹനങ്ങങ്ങളാണ്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റ്‌റീവ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു

രാജ്യം കണ്ട ഏറ്റവും വലിയ കാര്‍ കള്ളക്കടത്ത് എന്നാണ് ഓപ്പറേഷന്‍ നംഖോറില്‍ കസ്റ്റംസ് പറയുന്നത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തതില്‍ രാജ്യവ്യാപകമായി നടക്കുന്ന കസ്റ്റംസിന്റെ റെയ്ഡ് ആണ് ഓപ്പറേഷന്‍ നംഖോര്‍.

ഓപ്പറേഷന്‍ നംഖോറില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടന്നതും വാഹനങ്ങള്‍ പിടികൂടിയതും കേരളത്തിലാണ്. പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പതിനഞ്ചോളം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. 16000ത്തോളം വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് എന്‍ജിന്‍ നമ്പറില്‍ ഉള്‍പ്പെടെ കൃത്രിമം കാണിച്ച് ഇന്ത്യയിലേക്ക് കടത്തി എന്നാണ് സിഎജി റിപ്പോര്‍ട്ട്. 