Tuesday, 14 April 2026

കളമശ്ശേരിയിൽ 'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കളമശ്ശേരിയിൽ 'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളിയിൽ കേസ്. ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസ് കേസ് എടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ.

ഇന്നലെയാണ് 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി നടന്നത്. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ആണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു നിലയിൽ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജിബിനെയാണ് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജുവൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം പാലയിൽ

സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം പാലയിൽ

കോട്ടയം :സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ഏപ്രിൽ 13,14,15 തീയതികളിൽ  പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തപ്പെടും. 
എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ്‌ അലക്സ്‌ തോമസ് പുളിമൂട്ടിൽ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിക്കും. 

സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും. എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. സാം സണ്ണി ഓടയ്ക്കൽ, സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, എ കെ സി സി ഗ്ലോബൽ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപ്പറമ്പിൽ, പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ്‌  അഡ്വ. പ്രതീക്ഷ രാജ്,ഡെപ്യൂട്ടി പ്രസിഡന്റ്‌ അലൻ ജോളി എന്നിവർ സംസാരിക്കും. സ്കോളർഷിപ്പുകളോട് കൂടിയ സിവിൽ സർവീസ് പരിശീലനം, സ്കോളർഷിപ്പുകളോട് കൂടിയ രാജ്യാന്തര ക്യാമ്പുകൾ, 30 വയസ്സിനു മുകളിൽ പ്രായമായവർക്കായി മാരേജ് ബ്യൂറോ, എ കെ സി സി സംഘടനയുമായി സഹകരിച്ചു ജോബ് പോർട്ടൽ, പിഎസ്‌സി വിവരങ്ങൾ ലഭ്യമാകുന്ന പോർട്ടൽ എന്നിങ്ങനെ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം നടത്തപ്പെടും
ഫാ. ജേക്കബ് ചക്കാത്തറ ( എസ്. എം. വൈ. എം  ഗ്ലോബൽ ഡയറക്ടർ)
അലക്സ് പുളിമൂട്ടിൽ ( എസ്. എം. വൈ. എം സ്റ്റേറ്റ് പ്രസിഡൻ്റ്)
അഡ്വ. സാം സണ്ണി (എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡൻ്റ്)
അഡ്വ. പ്രതീക്ഷാ രാജ് (എസ്. എം. വൈ. എം സ്‌റ്റേറ്റ് വൈസ് പ്രസിഡൻ്റ്)
അലൻ ജോളി ( എസ്. എം. വൈ. എം സ്‌റ്റേറ്റ് ഡെപ്യൂട്ടി പ്രസിഡൻ്റ്)
രേഷ്‌മ ദേവസ്യ ( എസ്. എം. വൈ. എം   സ്‌റ്റേറ്റ് ഗ്ലോബൽ കൗൺസിലർ 
മിജോ ജോയി ( എസ്. എം. വൈ. എം പാലാ രൂപത പ്രസിഡൻ്റ്)
അനു മരിയ തോമസ് (എസ്. എം. വൈ. എം ജോയിൻ്റ് സെക്രട്ടറി)
റെയ്ച്ചൽ മേരി ചാൾസ് (എസ്. എം. വൈ. എം പാലാ രൂപത വൈസ് പ്രസിഡൻ്റ് 
സോന എ മാത്യു ( എസ്. എം. വൈ. എം പാലാ രൂപത ജനറൽ സെക്രട്ടറി)
റിയ സാബു ( എസ്. എം. വൈ. എം പാലാ രൂപത സെക്രട്ടറി)
അൽഫോൻസ ജോസഫ് ( എസ്. എം. വൈ. എം പാലാ രൂപത സിൻഡിക്കേറ്റ് ) തുടങ്ങിയവർ പ്രസ് മീറ്റിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായിയുടെ ഫോട്ടോക്ക് 'സ്വർണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

പിണറായിയുടെ ഫോട്ടോക്ക് 'സ്വർണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. 19കാരനായ അനുനന്ദ് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റിട്ടത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ആരുമറിയാതെ തിരിച്ചെത്തി, നിരവധി കേസുകളിലെ പ്രതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ആരുമറിയാതെ തിരിച്ചെത്തി, നിരവധി കേസുകളിലെ പ്രതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ കാപ്പ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു - ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം. പറവൂരിലെ ബാറിൽ അടിപിടിയുണ്ടാക്കിയതുൾപ്പെടെ പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് സിജു ബാബു. കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിൽ തിരിച്ചെത്തിയെന്നതിൽ ദുരൂഹതയുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. ജിൻസിയാണ് ഏക സഹോദരി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ

'എനിക്ക് പേടിയില്ല, യുദ്ധത്തിനെതിരെ ഞാൻ ഇനിയും സംസാരിക്കും'; ട്രംപിന് ചുട്ട മറുപടിയുമായി മാർപാപ്പ

അൾജിയേഴ്സ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞു. തങ്ങൾ രാഷ്ട്രീയക്കാരല്ല. സമാധാനത്തിന്റെ പാലം പണിയാനാണ് താൻ മനുഷ്യരെ ക്ഷണിക്കുന്നത് എന്നും ലിയോ പതിനാലാമൻ പറഞ്ഞു.

ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നും ട്രംപ് വിമർശിച്ചിരുന്നു.

നേരത്തെയും വത്തിക്കാനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തി അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. കത്തോലിക്കാസഭ അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

യുദ്ധത്തെക്കുറിച്ചുള്ള മാർപാപ്പയുടെ പ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വത്തിക്കാൻ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിൽ യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ബലാബല നയതന്ത്രത്തെയും ആഗോള ആധിപത്യത്തെയും കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റത്തെയും മാർപാപ്പ വിമർശിച്ചിരുന്നു. ഈ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് പെന്റഗൺ പ്രതിനിധികൾ പറയുന്നത്. ഇതോടെയാണ് വത്തിക്കാൻ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%;കണക്കുകൾ ഇനിയും മാറാമെന്ന് രത്തൻ ഖേൽക്കർ

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%, ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%;കണക്കുകൾ ഇനിയും മാറാമെന്ന് രത്തൻ ഖേൽക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണിത്. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ മാധ്യമങ്ങളെ കണ്ടത്. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല എന്നും സാധാരണയായി എടുക്കുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിനോട് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും എല്ലാവർക്കും കൃത്യസമയത്ത് കണക്കുകൾ കൊടുത്തിട്ടുണ്ട് എന്നുമായിരുന്നു രത്തൻ ഖേൽക്കറുടെ മറുപടി. ഫോം 17C എല്ലാ ബൂത്ത് തലത്തിലും നൽകിയിട്ടുണ്ട്. കമ്മീഷൻ നിർദേശപ്രകാരമാണ് അവ നൽകിയത്. ഫോം സി ലഭ്യമായില്ലെന്ന പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.

മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3% ആണെന്നും അദ്ദേഹം പറഞ്ഞു. 60,734 ഭിന്നശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകൾ ഉണ്ടായി. 32,172 അവശ്യവിഭാഗക്കാർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തുവെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. അർഹതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നുവെന്നും പോസ്റ്റൽ ബാലറ്റിനെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.