Thursday, 16 April 2026

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പൽ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് അനുവദിച്ചിരുന്ന ഇളവുകൾ നീട്ടില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11ന് അവസാനിച്ചിരുന്നു. ഇറാനിയൻ എണ്ണയുടെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ ഇളവ് നൽകിയത്. ഇളവുകൾ നീട്ടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 11ന് മുമ്പ് റഷ്യയുടെയും ഇറാന്റെയും കടലിൽ കപ്പലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായാണ് താൽക്കാലികമായി ഉപരോധ ഇളവുകൾ അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിന് ആയുധം നൽകാനുള്ള പ്രമേയം സെനറ്റിൽ തടഞ്ഞു; നെതന്യാഹുവിനെ സഹായിക്കില്ലെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ

ഇസ്രയേലിന് ആയുധം നൽകാനുള്ള പ്രമേയം സെനറ്റിൽ തടഞ്ഞു; നെതന്യാഹുവിനെ സഹായിക്കില്ലെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റ് ഹൗസിൽ വൻ തിരിച്ചടി. ഇസ്രയേലിന് ആയുധ സഹായം നൽകാനുള്ള പ്രമേയം സെനറ്റ് അം​ഗങ്ങൾ എതിർത്തു. ഇസ്രയേലിന് യുദ്ധത്തിനായുള്ള ആയുധങ്ങൾ നൽകാനുള്ള പ്രമേയാണ് സെറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ എതിർത്തത്. 47 ഡെമോക്രാറ്റ് പ്രതിനിധികളാണ് സെനറ്റിലുള്ളത്. ഇതിൽ 40 പേരും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഡെമോക്രാറ്റിക് കോക്കസിലെ 80 ശതമാനത്തിലധികം പേരും നെതന്യാഹുവിനും നിയമവിരുദ്ധവുമായ യുദ്ധങ്ങൾക്കും യുഎസ് സൈനിക സഹായം തടയാൻ വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ ട്രംപിൻ്റെ നീക്കങ്ങൾക്കെതിരെ വോട്ട് ചെയ്തത് വെറും 11 പേരാണ്. യുദ്ധത്തിൽ അമേരിക്ക എടുക്കുന്ന നിലപാടുകൾ കാരണം ഇത് 40 ആയി വർദ്ധിച്ചു. അമേരിക്കൻ ജനത നികുതി അടയ്ക്കുന്ന പണം കൊണ്ട് യുദ്ധം പ്രോത്സാഹിപ്പിക്കരുതെന്നും ആ പണം അമേരിക്കയിലെ ജനങ്ങൾക്ക് വേണ്ടിയാണ് വിനിയോ​ഗികേണ്ടതെന്നും സെനറ്റർമാർ അഭിപ്രായപ്പെട്ടു. യുഎസ് നികുതി പണം കൊണ്ട് യുദ്ധം നടത്തുകയാണെന്നും നിഷ്കളങ്കരായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള നെതന്യാഹുവിൻ്റെ ആക്രമണം പ്രത്സാഹിപ്പിക്കുകയാണെന്നും സെനറ്റർമാർ ചൂണ്ടികാട്ടി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ സംവരണ ഭേദഗതി ബില്‍; ഇന്നും നാളെയും ലോക്‌സഭയില്‍ ചർച്ച, ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബില്‍; ഇന്നും നാളെയും ലോക്‌സഭയില്‍ ചർച്ച, ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി 18 മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ബില്‍ ലോക്‌സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ടുവരുന്നത്. 2011-ലെ സെന്‍സസ് പ്രകാരമായിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറും. 543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്‍ പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്‍ പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.

കേന്ദ്ര ബില്ലിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാർ കറുത്ത വസ്ത്രം ധരിച്ചാകും പാർലമെന്റിലെത്തുക. മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിലും സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബിൽ ഭേദഗതിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യന്‍, ഇറാന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങൾക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ല: യുഎസ് ട്രഷറി സെക്രട്ടറി

റഷ്യന്‍, ഇറാന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങൾക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ല: യുഎസ് ട്രഷറി സെക്രട്ടറി

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് പുതുക്കില്ലെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇളവിന്റെ പ്രധാന ഗുണഭോക്താവായിരുന്നു ഇന്ത്യ. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് ഇന്ത്യക്ക് നല്‍കിയിരുന്നത്. എന്നാൽ റഷ്യന്‍, ഇറാന്‍ എണ്ണകള്‍ വാങ്ങുന്നതിനുള്ള ജനറല്‍ ലൈസന്‍സ് പുതുക്കില്ലെന്ന് സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.

മാര്‍ച്ച് 11 വരെ കടലില്‍ ടാങ്കറുകളില്‍ ഉണ്ടായിരുന്ന എണ്ണകള്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. അതെല്ലാം ഇതിനകം ഉപയോഗിച്ച് കഴിഞ്ഞെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇന്ത്യ ഇനിമുതല്‍ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോള ഊര്‍ജ്ജവിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

നിലവില്‍ കടലില്‍ ഉള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തികലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ മാര്‍ച്ച് പകുതിയോടെയായിരുന്നു ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്. ഏപ്രില്‍ 11ന് ഇളവിന്റെ കാലാവധി തീര്‍ന്നു. ഇറാനിയന്‍ എണ്ണയ്ക്കുള്ള ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും.

ഉപരോധത്തില്‍ ഇളവനുവദിച്ചത് ഇന്ത്യക്കും ചൈനയ്ക്കും വലിയ നേട്ടമായിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണവരവ് കുത്തനെ കൂടി. ചൈനയിലേക്ക് നേരത്തേ അയച്ച കപ്പലടക്കം ഇന്ത്യയിലേക്ക് വഴിതിരിച്ചെത്തുകയും ചെയ്തിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് ഹോർമൂസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും പേർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും': ഇറാൻ

'യുഎസ് ഹോർമൂസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും പേർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും': ഇറാൻ

തെഹ്റാൻ: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടർന്നാൽ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഹോർമൂസ് കടലിടുക്ക് കൂടാതെ ചെങ്കടലിലും പെർഷ്യൻ ​ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഇറാൻ അറിയിച്ചത്. യുഎസ് ഉപരോധം തുടർന്നാൽ ചെങ്കൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ച് ഉപരോധം വ്യാപിപ്പിക്കുമെന്നാണ് ഇറാൻ സൈന്യത്തിൻ്റെ മുന്നറിയിപ്പ്.

യുഎസ് ഇറാൻ്റെ എണ്ണക്കപ്പലുകളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇത് താത്കാലിക വെടിനിർത്തലിൻ്റെ ലംഘനമാണെന്നുമാണ് ഇറാൻ്റെ സൈനിക വിഭാ​ഗം അറിയിച്ചത്. അമേരിക്കയുടെ ഇത്തരം നീക്കങ്ങൾ തുടർന്നാൽ ഇറാൻ പ്രതികരിക്കുമെന്നും ഐആർജിസി അറിയിച്ചു. ഉപരോധത്തിൽ നിന്ന് യുഎസ് പിന്മാറിയില്ലെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയോ ഇറക്കുമതിയോ തുടരാൻ അനുവദിക്കില്ലെന്ന് അലി അബ്ദുല്ലാഹി പറഞ്ഞു.

ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ ഉപരോധം ആരംഭിച്ചത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടയുമെന്ന് പ്രഖ്യാപിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ; ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് റിപ്പോർട്ട്

പാകിസ്താൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ; ഇറാൻ-യുഎസ് ചർച്ച ഉടൻ നടക്കുമെന്ന് റിപ്പോർട്ട്

തെഹ്റാൻ: പാകിസ്താൻ സൈനിക മേധാവി അസം മുനീർ ഇറാൻ സന്ദർശിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടുമൊരു സമാധാന ചർച്ച നടക്കുന്നതിന് മുന്നോടിയായാണ് അസം മുനീറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെഹ്റാനിൽ എത്തിയത്. യുഎസ് -ഇറാൻ ചർച്ചയുടെ അടുത്ത ഘട്ടം ഉടൻ തന്നെ നടക്കുമെന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ച്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്.

അമേരിക്കയുടെ സന്ദേശവുമായി പാകിസ്താനിലെ ഉന്നത പ്രതിനിധികൾ ഇറാനിൽ എത്തുമെന്നും ഇറാൻ-യുഎസ് ചർച്ച പുനരാരംഭിക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപും സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികൾ ഇറാനിൽ എത്തിയത്.

ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്തിയില്ല. സമാധാന ചർ‌ച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാ​ഗവും പരസ്പരം കുറ്റപ്പെടുത്തി രം​ഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ - ജോര്‍ദാൻ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവെച്ചു

യുഎഇ - ജോര്‍ദാൻ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവെച്ചു

യുഎഇയും ജോര്‍ദാനും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി പുതിയ കരാറില്‍ ഒപ്പുവച്ചു. 2.3 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ റെയില്‍വേ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ജോര്‍ദാനിലെ ഖനന മേഖലയെ അഖാബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റര്‍ നീളുന്ന റെയില്‍വെ ശൃംഖല നിര്‍മിക്കുന്നതാണ് പദ്ധതി.

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ജോര്‍ദാന്‍ പ്രധാനമന്ത്രി ഡോ. ജാഫര്‍ ഹസ്സനും തമ്മിലാണ് കരാരില്‍ ഏര്‍പ്പെട്ടത്. പദ്ധതിയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി യുഎഇ-ജോര്‍ദാന്‍ റെയില്‍വേ കമ്പനി എന്ന പേരില്‍ പുതിയ സംയുക്ത സംരംഭം രൂപീകരിക്കും. യുഎഇയുടെ ദേശീയ റെയില്‍വേ വികസന ഏജന്‍സിയായ ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.