Thursday, 16 April 2026

റഷ്യന്‍, ഇറാന്‍ എണ്ണയ്ക്ക് അമേരിക്കയുടെ 'പൂട്ടുവീണു'; ഇന്ത്യയ്ക്ക് തിരിച്ചടി, ഇന്ധനവില ഇനിയും ഉയരുമോ?

റഷ്യന്‍, ഇറാന്‍ എണ്ണയ്ക്ക് അമേരിക്കയുടെ 'പൂട്ടുവീണു'; ഇന്ത്യയ്ക്ക് തിരിച്ചടി, ഇന്ധനവില ഇനിയും ഉയരുമോ?

റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. രാജ്യാന്തര വിപണിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്. അമേരിക്കന്‍ ഉപരോധം ഭയന്ന് റഷ്യന്‍, ഇറാന്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ നിര്‍ബന്ധിതരാകും.

റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചുവെന്നും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള അനുമതി ഞായറാഴ്ചയോടെ അവസാനിക്കുമെന്നും ഇവ പുതുക്കി നല്‍കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 11-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്ക് മാത്രമായിരുന്നു ഇളവ് നല്‍കിയിരുന്നത്.അമേരിക്കയുടെ വിലക്കുകള്‍ക്കിടയിലും കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഉപഭോഗത്തിനാവശ്യമായ എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് അമേരിക്കയുടെ ഈ തീരുമാനം വലിയ പ്രതിസന്ധിയുണ്ടാക്കും

വിലക്കയറ്റ ഭീഷണി: പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ലഭിച്ചിരുന്ന എണ്ണ നിലയ്ക്കുന്നത് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ കാരണമായേക്കാം.

വിതരണത്തിലെ തടസ്സം: ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതോടെ എണ്ണ വരവ് ഇതിനകം തന്നെ കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.

റഷ്യന്‍ എണ്ണയിലെ കുറവ്: കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിനം 19.8 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇതില്‍ വലിയ കുറവുണ്ടാകും. 

ഇളവിനായി ഇന്ത്യയുടെ ശ്രമം

റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതി നീട്ടിനല്‍കണമെന്ന് ഇന്ത്യയും ഫിലിപ്പീന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കണമെന്നും എണ്ണ വിതരണം തടസ്സപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്ന് 40 ശതമാനം വരെ വിലക്കുറവില്‍ എല്‍എന്‍ജി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം ഭയന്ന് അത് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ കരുതലോടെയാണ് നീങ്ങുന്നത്. ഇളവുകള്‍ അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എണ്ണ ലഭ്യത കുറയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് തുറക്കണം, അന്താരാഷ്ട്ര താത്പര്യത്തിന് ഒപ്പമെന്ന് ചൈന; ഇറാനെ ഇക്കാര്യം അറിയിച്ചതായി റിപ്പോർട്ട്

ഹോർമുസ് തുറക്കണം, അന്താരാഷ്ട്ര താത്പര്യത്തിന് ഒപ്പമെന്ന് ചൈന; ഇറാനെ ഇക്കാര്യം അറിയിച്ചതായി റിപ്പോർട്ട്

ബെയ്ജിം​ഗ്: ഹോർമുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന. ഇക്കാര്യം ഇറാനെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാന് മേൽ സമ്മർദം ഏറുകയാണ്. ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കണം എന്നും ചൈന ചൂണ്ടിക്കാട്ടി.

അതേ സമയം, അമേരിക്ക ഇറാൻ അടുത്ത ചർച്ച ഇസ്ലാമാബാദിൽ നടക്കും. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇതിനിടെ, ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകളും പുറത്ത് വന്നു. നിരന്തര ആക്രമണങ്ങൾക്ക് ശേഷം, യുഎഇ വൈസ് പ്രസിഡന്റുമായി ഇറാൻ പാർലമെന്റ് സ്പീക്കർ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകൾ ഇനി പുതുക്കില്ല. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെസന്റ് പറഞ്ഞു. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ന് സ്വര്‍ണം

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ന് സ്വര്‍ണം

സ്വര്‍ണവില കുറയും എന്നത് ഇനി സ്വപ്‌നമായി അവശേഷിക്കുമോ?. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങിയതോടെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ഇന്നലെയും വിപണിയില്‍ കണ്ടത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് സമവായ ചര്‍ച്ചയ്ക്ക് വീണ്ടും സാധ്യതയുണ്ടായതോടെയാണ് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് കണ്ടുതുടങ്ങിയത്. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ഫെഡറല്‍ റിസര്‍വില്‍നിന്നുളള സമീപകാല കണക്കുകള്‍ ഉയര്‍ന്ന നിരക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം സ്ഥിരമായി തുടരുകയാണെങ്കില്‍ കൂടുതല്‍ വര്‍ധനവുണ്ടാകാനുളള സാധ്യതയുണ്ട്. ഇടക്കാലത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ മാറി മറിയുകയാണ്. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലുകള്‍, ആഗോള കടബാധ്യതയിലെ വര്‍ധനവ്, തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ എന്നിവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,260 രൂപയും. കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 93,720 രൂപയും ഗ്രാമിന് 11,715 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്.

അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,125 രൂപയും പവന് 73,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,13,920 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ വെളളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്നും അതേ വിലയില്‍ത്തന്നെ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'34 വർഷങ്ങൾക്ക് ശേഷം ലബനൻ-ഇസ്രയേൽ ചർച്ച നടക്കും': ഡോണൾഡ് ട്രംപ്

'34 വർഷങ്ങൾക്ക് ശേഷം ലബനൻ-ഇസ്രയേൽ ചർച്ച നടക്കും': ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടത്തുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നീണ്ട 34 വർഷങ്ങൾക്ക് ശേഷമാണ് ലബനനും ഇസ്രയേലിനും ഇടയിൽ നേരിട്ട് ഒരു ചർച്ച നടക്കുന്നതെന്നും അത് നാളെ നടക്കുമെന്നുമാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലബനൻ പ്രസിഡൻ്റ് ജോസഫ് ഖലീൽ ഔണും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചനിൻ നെതന്യാഹുവും തമ്മിലായിരിക്കും ചർച്ച നടത്തുക. ഇറാനും അമേരിക്കയ്ക്കും ഇടയിൽ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇത് പശ്ചിമേഷ്യൻ സംഘർഷത്തെ കാര്യമായി ബാധിച്ചിരുന്നു.

1991 ലെ മാഡ്രിഡ് സമ്മേളനത്തിലാണ് ഇസ്രായേലും ലെബനൻ നേതാക്കളും തമ്മിൽ ചർച്ച നടത്തിത്. അതിനു ശേഷം 1993 വരെ വാഷിംഗ്ടണിൽ ഉഭയകക്ഷി ചർച്ചകൾ തുടർന്നെങ്കിലും സമാധാന ഉടമ്പടിയില്ലാതെ ഇരുരാജ്യങ്ങളും പിരിഞ്ഞിരുന്നു. ഇപ്പോൾ അമേരിക്കയുടെ നേത‍ൃത്വത്തിലാണ് ചർച്ച നടക്കുന്നതെന്നാണ് വിവരം. ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാൻ-യുഎസ് സമാധാന കരാറിൻ്റെ പ്രധാന നിർദേശമാണ് ലബനനിലേയും ​ഗാസയിലേയും വെടിനിർത്തൽ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം തള്ളി അമേരിക്ക

ഇറാൻ്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം തള്ളി അമേരിക്ക

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ സ്വന്തം രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നിർദ്ദേശം അമേരിക്ക തള്ളിയതായി റിപ്പോർട്ട്. റഷ്യൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം, റഷ്യയിലേക്ക് മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്ന് റഷ്യ കരുതിയിരുന്നു. കഴിഞ്ഞ ജൂണിലും റഷ്യ ഇതേ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. യുറേനിയം ഏറ്റെടുത്ത് അത് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അമേരിക്ക റഷ്യയുടെ നിർദേശം തള്ളികളഞ്ഞു

'ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം റഷ്യൻ മണ്ണിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഇത് വളരെ നല്ലൊരു തീരുമാനമാകുമായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അമേരിക്ക ഈ നിർദ്ദേശം നിരസിച്ചു എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്. ഇറാൻ ആണവായുധം നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന ആരോപണമുന്നയിച്ചാണ് അമേരിക്ക ഇറാനെതിരെ നീക്കങ്ങൾ നടത്തുന്നത്. ആണവ ശേഖരത്തെ കുറിച്ചുള്ള കാരണങ്ങളാണ് അമേരിക്ക ചർച്ചയിൽ വെയ്ക്കുന്നത്. ‌

ഇറാൻ്റെ കൈവശമുള്ള യുറേനിയം ചൂണ്ടികാട്ടി അമേരിക്ക തവണ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ആണവ നിർവ്യാപന കരാർ മുൻ നിർത്തി യുറേനിയം ഊർജ്ജനിർമാണ പ്രവർത്തനത്തിന് മാത്രമായി ഉപയോ​ഗിക്കാമെന്നാണ് ഇറാൻ പറഞ്ഞത്. പക്ഷെ അമേരിക്ക ഇത് അം​ഗീകരിച്ചില്ലായിരുന്നു. തുടർന്നാണ് ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടത്. ഇതിന് പിന്നാലെ റഷ്യ യുറേനിയം സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് വന്നിരുന്നു. റഷ്യയിലേക്ക് യുറേനിയം മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്നാണ് റഷ്യ അറിയിച്ചത്.

അതേസമയം ഈ നയതന്ത്ര നീക്കം പരാജയപ്പെട്ടതോടെ മേഖലയിലെ അനിശ്ചിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനിടെ നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും.

വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും ലെവിറ്റ് പറഞ്ഞു.

അതേസമയം, ഇറാനെതിരെ ഹോർമുസിലെ നാവിക ഉപരോധം സമ്പൂർണമെന്ന് അമേരിക്ക. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാന്റെ അനധികൃത എണ്ണക്കടത്തിന് തടയിടാൻ അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. 24 വ്യക്തികൾക്കും കമ്പനികൾക്കും കപ്പലുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. തെക്കൻ ലെബനോണിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രം വൈകാതെ തകർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്

തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്

ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍ക്കെതിരെ ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തു. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി

ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെന്നൈയുടെ പ്രധാന ഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.

റോഡ് ഷോയിലുടനീളം തൗസൻഡ് ലൈറ്റ്‌സ് സ്ഥാനാർത്ഥി ജെസിഡി പ്രഭാകർ, എഗ്മൂർ സ്ഥാനാർത്ഥി രാജ് മോഹൻ എന്നിവരും വിജയ്‍യെ അനുഗമിച്ചിരുന്നു. ടി. നഗറിലൂടെ വള്ളുവർ കോട്ടം കടന്ന് എഗ്മൂർ വരെയായിരുന്നു ഈ പ്രചാരണ യാത്ര. സർക്കാർ ഉത്തരവ് ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.