Thursday, 16 April 2026

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.

2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി. സുഹൃത്ത് വഴി ഇക്കാര്യം പെൺകുട്ടി അറിഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂർ പോലീസ് കേസെടുത്തത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി, റിമാൻഡ് ചെയ്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്ലമ്പലത്ത് നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കല്ലമ്പലത്ത് നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ക്രെയിനിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ ഡ്രൈവറുള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. കല്ലമ്പലം നാവായിക്കുളത്താണ് അപകടമുണ്ടായത്. തട്ടുപാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ക്രൈയിനിന് പിന്നിലേക്ക് ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശസ്ത്രക്രിയ മാറി ചെയ്തു', 71 കാരിക്ക് ജീവൻ നഷ്ടമായി, പരാതി നൽകി കുടുംബം

'ശസ്ത്രക്രിയ മാറി ചെയ്തു', 71 കാരിക്ക് ജീവൻ നഷ്ടമായി, പരാതി നൽകി കുടുംബം

ലക്ക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററില്‍ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത്. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാൽ മുറിവ് തുന്നി ഐസിയുവിൽ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും നാലംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഐഎംഎസ്) ഡയറക്ടറുടെ പ്രതികരണം. സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത്. പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ അടച്ച് സുരക്ഷിതത്വം ഒരുക്കിയിരുന്നുവെങ്കിലും മറ്റൊരു കെട്ടിടത്തിന്റെ വഴിയിലൂടെ പ്രവർത്തകർ ക്ലിനിക്കിലേക്ക് എത്തുകയായിരിക്കുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് എടക്കാട് മേഖല. റാമിന്റെ കോലവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

അതേസമയം, റാം ഉൾപ്പടെ മൂന്ന് അധ്യാപകരെ പുറത്താക്കണമെന്നാണ് അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജിലെ വിദ്യാർഥികളുടെ ആവശ്യം. പ്രത്യേക മെയിൽ ഐ ഡിയിലേക്ക് വന്നത് 150ലേറെ പരാതികളാണ്. ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതികൾ. അതുവരെ സമരം തുടരുമെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. റാമിനെ എത്രയും വേഗം പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക,നിതിൻറെ മരണത്തിൽ സുതാര്യമായ അന്വേഷണം , കോളജിൽ പിടിഎ രൂപീകരിക്കണം, കോളജ് ക്യാമ്പസിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നിവയാണ് ആവശ്യങ്ങൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ? നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും?

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു നിർദേശം ആർബിഐ ഡിസ്കഷൻ പേപ്പറായിവെച്ചു കഴിഞ്ഞു. ഇത് വ്യക്തിഗത ഇടപാടുകൾക്കാണ് ബാധകമാവുകയെന്ന് പേപ്പറിൽ പറയുന്നുണ്ട്. രാജ്യത്ത് പെരുകുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.

എങ്ങനെയാണ് ഈ ഒരു മണിക്കൂർ വൈകൽ ബാധകമാകുക?

നിദേശപ്രകാരം 10,000ത്തിന് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾ ഈ മട്ടിലായിരിക്കും. അതായത് നിങ്ങൾ മറ്റൊരാൾക്ക് 10,000 രൂപ അയക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും. എന്നാൽ അയച്ചയാളിന് അത് അപ്പോൾ എത്തുകയുമില്ല. അതിന് ഒരു മണിക്കൂർ സമയമെടുക്കും. ആ ഒരു മണിക്കൂറിനിടെ ഏത് സമയത്തും നിങ്ങൾക്ക് ആ ഇടപാട് ക്യാൻസൽ ചെയ്യാം. ഈ ഒരു മണിക്കൂറിനെ റിസർവ് ബാങ്ക് വിളിക്കുന്നത് ‘ഗോൾഡൻ ഹവർ’ എന്നാണ്. അയച്ചുകഴിഞ്ഞ് എപ്പോഴെങ്കിലും ഇത് വേണ്ടായിരുന്നെന്നോ ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അയച്ചയാൾക്ക് തോന്നിയാൽ അത് പിൻവലിക്കാം.

ശ്രദ്ധിക്കേണ്ടത്

ഇത് P2P അഥവാ വ്യക്തിഗത ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ക്യൂആർ കോഡ് മുഖേന നടത്തുന്ന വിൽപന-വ്യാപാര ഇടപാടുകളെ നിർദേശം ഒഴിവാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനൊരു മാറ്റം ആർബിഐ നിർദേശിക്കുന്നു?

രാജ്യത്തെ പണമിടപാട് വ്യവസ്ഥയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം ഉയരുകയാണ്. മിനിട്ടുകൾക്കുള്ളിൽ പണമിടപാട് നടക്കുമ്പോൾ പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

പുതിയ നിർദേശപ്രകാരമുള്ള കാലതാമസം ഉപയോക്താവിന് തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് തെറ്റായ ആളിലേക്ക് പണമെത്തുന്നത് തടയാൻ സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കുക

ഈ നിർദേശം ഇപ്പോഴും ചർച്ചകളിലാണ്. പ്രാബല്യത്തിലായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജിന്റെ തീപാറും നോട്ടമുള്ള പോസ്റ്ററാണ് എത്തിയത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് വരവ്.
ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്.

ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥും ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴുപേർ ചിത്രത്തിനായി ഒന്നിക്കുന്നു.

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യയും വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രെയ്‌ ബ്ലിറ്റ്സ് നെറ്റ്സോവ്‌, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജി കൈലാസിൻ്റെ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം -എസ്. ശരവണൻ. സംഗീതം -സാം സി എസ്. എഡിറ്റർ -ഷമീർ മുഹമ്മദ്. കലാസംവിധാനം -സാബു റാം. മേക്കപ്പ് -സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ -സമീറ സനീഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേഴ്സ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് മംഗലത്ത്. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്‌. സ്റ്റിൽസ് -ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്.

മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങൾ കൊണ്ടാണ് ‘വരവ്’ ന്റെ ചിത്രീകരണം പൂർത്തിയായത്. തിയേറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ ‘വരവ്’ മെയ്‌ മാസം റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളിൽ എത്തിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സാമൂഹ്യ മാധ്യമങ്ങളോട് ബഹുമാനമുണ്ട്, മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് 4ന് മാത്രമേ എണ്ണൂ. വോട്ടെണ്ണലിന് മുമ്പുള്ള വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കും. അതേസമയം മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും പേര് മാത്രമേ ചർച്ച ചെയ്യപ്പെടുന്നുളളല്ലോ എന്ന ചോദ്യത്തിനും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ വിവാദങ്ങളിൽ ഒന്നും പങ്കെടുക്കാത്തയാളാണ് താൻ, സ്വയം അനുകൂലിച്ചോ ആർക്കെങ്കിലും എതിരായോ ഒന്നും പറയാറില്ല. അതുകൊണ്ട് തനിക്കിത് പറയാൻ കഴിയുമെന്നാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്. അതേസമയം സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ തന്റെ നല്ല സുഹൃത്താണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുകയാണ്. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വിഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. 