Thursday, 16 April 2026

'കരിക്ക്' സിനിമ ചിത്രീകരണം ആരംഭിച്ചു

'കരിക്ക്' സിനിമ ചിത്രീകരണം ആരംഭിച്ചു

യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്‌ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനിടെ കരിക്ക് ടീം പുതിയ സിനിമയുമായി എത്തുകയാണെന്ന് അപ്‌ഡേറ്റുകൾ വന്നിരുന്നു. യുവ സംരഭകനായ ഡോക്ടർ അനന്തു, കരിക്ക് ഫൗണ്ടർ നിഖിൽ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ തുടങ്ങീ കരിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങൾ തന്നെയാണ് സിനിമയിലും പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.

2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച "കരിക്ക്" യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ “അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കൊല്ലത്ത് ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന്‍ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്. പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ മുന്നിലേക്കു കയറി. ബാലചന്ദ്രന്‍ മദ്യലഹരിയിലായിരുന്നു. അതിനിടെ സ്‌റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ബാലചന്ദ്രന്‍ തന്നെ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്.

കൊല്ലം നഗരത്തില്‍ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രന്‍ റോഡരികിലാണ് കിടക്കുന്നത്. മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത് മദ്യപിച്ച് നൃത്തം ചെയ്തയാളെ പിടിച്ചുമാറ്റുതിന് പകരം കസേര കൊണ്ട് അടിച്ചത് ക്രൂരതയാണ് എന്നും മര്‍ദ്ദിച്ചയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.

2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി. സുഹൃത്ത് വഴി ഇക്കാര്യം പെൺകുട്ടി അറിഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂർ പോലീസ് കേസെടുത്തത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി, റിമാൻഡ് ചെയ്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്ലമ്പലത്ത് നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കല്ലമ്പലത്ത് നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ക്രെയിനിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. അയിരൂര്‍ എംജിഎം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ ഡ്രൈവറുള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. കല്ലമ്പലം നാവായിക്കുളത്താണ് അപകടമുണ്ടായത്. തട്ടുപാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ക്രൈയിനിന് പിന്നിലേക്ക് ബസിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശസ്ത്രക്രിയ മാറി ചെയ്തു', 71 കാരിക്ക് ജീവൻ നഷ്ടമായി, പരാതി നൽകി കുടുംബം

'ശസ്ത്രക്രിയ മാറി ചെയ്തു', 71 കാരിക്ക് ജീവൻ നഷ്ടമായി, പരാതി നൽകി കുടുംബം

ലക്ക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററില്‍ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത്. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാൽ മുറിവ് തുന്നി ഐസിയുവിൽ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും നാലംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഐഎംഎസ്) ഡയറക്ടറുടെ പ്രതികരണം. സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തുന്നത്. പൊലീസ് നേരത്തെ തന്നെ കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പടെ അടച്ച് സുരക്ഷിതത്വം ഒരുക്കിയിരുന്നുവെങ്കിലും മറ്റൊരു കെട്ടിടത്തിന്റെ വഴിയിലൂടെ പ്രവർത്തകർ ക്ലിനിക്കിലേക്ക് എത്തുകയായിരിക്കുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് എടക്കാട് മേഖല. റാമിന്റെ കോലവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

അതേസമയം, റാം ഉൾപ്പടെ മൂന്ന് അധ്യാപകരെ പുറത്താക്കണമെന്നാണ് അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജിലെ വിദ്യാർഥികളുടെ ആവശ്യം. പ്രത്യേക മെയിൽ ഐ ഡിയിലേക്ക് വന്നത് 150ലേറെ പരാതികളാണ്. ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതികൾ. അതുവരെ സമരം തുടരുമെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു. മാനേജ്മെന്റിന്റെ മുമ്പിൽ അഞ്ചിന ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. റാമിനെ എത്രയും വേഗം പിരിച്ചുവിടുക, ആരോപണ വിധേയരായ മറ്റു രണ്ട് അധ്യാപകരെയും പുറത്താക്കുക,നിതിൻറെ മരണത്തിൽ സുതാര്യമായ അന്വേഷണം , കോളജിൽ പിടിഎ രൂപീകരിക്കണം, കോളജ് ക്യാമ്പസിൽ സംഘടന പ്രവർത്തന സ്വാതന്ത്ര്യം വേണം എന്നിവയാണ് ആവശ്യങ്ങൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

പതിനായിരം രൂപയ്ക്ക് മുകളിലാണ് യുപിഐ ഇടപാടെങ്കിൽ ഇവിടുന്ന് പോയാലും പണം അവിടെ എത്താത്ത ഒരു സാഹചര്യമുണ്ടായാൽ? നിരവധി ഉപയോക്താക്കൾ ആശങ്ക പങ്കുവച്ച സാഹചര്യത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. നമ്മുടെ ദൈനംദിന ഇടപാടുകളെ അതെങ്ങനെ ബാധിക്കും?

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു നിർദേശം ആർബിഐ ഡിസ്കഷൻ പേപ്പറായിവെച്ചു കഴിഞ്ഞു. ഇത് വ്യക്തിഗത ഇടപാടുകൾക്കാണ് ബാധകമാവുകയെന്ന് പേപ്പറിൽ പറയുന്നുണ്ട്. രാജ്യത്ത് പെരുകുന്ന ഡിജിറ്റൽ തട്ടിപ്പുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിർദേശം.

എങ്ങനെയാണ് ഈ ഒരു മണിക്കൂർ വൈകൽ ബാധകമാകുക?

നിദേശപ്രകാരം 10,000ത്തിന് മുകളിലുള്ള വ്യക്തിഗത ഇടപാടുകൾ ഈ മട്ടിലായിരിക്കും. അതായത് നിങ്ങൾ മറ്റൊരാൾക്ക് 10,000 രൂപ അയക്കുന്നു. പെട്ടെന്ന് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പോകും. എന്നാൽ അയച്ചയാളിന് അത് അപ്പോൾ എത്തുകയുമില്ല. അതിന് ഒരു മണിക്കൂർ സമയമെടുക്കും. ആ ഒരു മണിക്കൂറിനിടെ ഏത് സമയത്തും നിങ്ങൾക്ക് ആ ഇടപാട് ക്യാൻസൽ ചെയ്യാം. ഈ ഒരു മണിക്കൂറിനെ റിസർവ് ബാങ്ക് വിളിക്കുന്നത് ‘ഗോൾഡൻ ഹവർ’ എന്നാണ്. അയച്ചുകഴിഞ്ഞ് എപ്പോഴെങ്കിലും ഇത് വേണ്ടായിരുന്നെന്നോ ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അയച്ചയാൾക്ക് തോന്നിയാൽ അത് പിൻവലിക്കാം.

ശ്രദ്ധിക്കേണ്ടത്

ഇത് P2P അഥവാ വ്യക്തിഗത ഇടപാടുകൾക്ക് മാത്രമാണ് ബാധകമാകുക. ക്യൂആർ കോഡ് മുഖേന നടത്തുന്ന വിൽപന-വ്യാപാര ഇടപാടുകളെ നിർദേശം ഒഴിവാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ഇങ്ങനൊരു മാറ്റം ആർബിഐ നിർദേശിക്കുന്നു?

രാജ്യത്തെ പണമിടപാട് വ്യവസ്ഥയിൽ ഡിജിറ്റൽ തട്ടിപ്പുകളുടെ എണ്ണം ഉയരുകയാണ്. മിനിട്ടുകൾക്കുള്ളിൽ പണമിടപാട് നടക്കുമ്പോൾ പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

പുതിയ നിർദേശപ്രകാരമുള്ള കാലതാമസം ഉപയോക്താവിന് തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് തെറ്റായ ആളിലേക്ക് പണമെത്തുന്നത് തടയാൻ സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കുക

ഈ നിർദേശം ഇപ്പോഴും ചർച്ചകളിലാണ്. പ്രാബല്യത്തിലായിട്ടില്ല.