Thursday, 16 April 2026

അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: വിഷു ദിനത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു(16) ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഹേമന്ദ് അപകടത്തിൽ പെട്ടത്.

ഹേമന്ദിന് നീന്തല്‍ വശമില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനായി തേങ്ങയുടെ തൊണ്ട് ചേര്‍ത്ത് കെട്ട് ശരീരത്തില്‍ ബന്ധിച്ചാണ് കുളത്തിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരത്തില്‍ നിന്നും ഇത് അഴിഞ്ഞുപോവുകയും വെള്ളത്തില്‍ താഴ്ന്നു പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഹേമന്ദിനെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. വടകരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ കരയ്‌ക്കെത്തിച്ച് ഉടന്‍ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹേമന്ദ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ആറ് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയില്‍

കോഴിക്കോട് ആറ് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയില്‍

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ്.

പള്ളിയില്‍ വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫ്രാങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവിയില്‍ ഫ്രാങ്കോയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

പൊക്കിള്‍ക്കൊടിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസം വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ പുറകിലെ വരാന്തയിലായിരുന്നു മൃതദേഹം. പള്ളിയുടെ മറ്റ് വശങ്ങളില്‍ സിസിടിവി ഉണ്ടെങ്കിലും വരാന്തയുടെ സിസിടിവി ഇല്ലാത്ത ഭാഗത്താണ് ഫ്രാങ്കോ കുഞ്ഞിനെ പ്രസവിച്ചത്.

പാലക്കാട് നിന്നെത്തിയ തീര്‍ത്ഥാടക സംഘമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തില്‍ ആറ് മാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല; സമരത്തിലേക്കെന്ന് യൂണിയനുകള്‍

ഗുജറാത്തില്‍ ആറ് മാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചില്ല; സമരത്തിലേക്കെന്ന് യൂണിയനുകള്‍

അഹ്‌മദാബാദ്: ഗുജറാത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് മുതല്‍ ആറ് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. വേതനം പെട്ടെന്ന് തന്നെ നല്‍കിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം നടത്താനാണ് യൂണിയനുകളുടെ തീരുമാനം.

തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ളവര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ വേതനം വൈകി നല്‍കുകയും ആറ് മാസമായി തീരെ നല്‍കാതിരിക്കുകയും ചെയ്യുകയായിരുന്നു. ഉന, ഗിര്‍ഗധ തുടങ്ങിയ മേഖലകളിലാണ് വേതനം മുടങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

'തുടര്‍ച്ചയായി ജോലി ചെയ്തിട്ടും ഗുജറാത്തിലുടനീളമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മുതല്‍ ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇത് നിസാരമായ കാലതാമസമല്ല, മറിച്ച് ഫണ്ട് മാനേജ്‌മെന്റിലും ഭരണകാര്യത്തിലുമുള്ള വീഴ്ചയാണ് കാണിക്കുന്നത്', ഗുജറാത്ത് എംജിഎന്‍ആര്‍ഇജിഎ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് രാകേഷ് കുമാര്‍ പറഞ്ഞു.

തൊഴിലാളികളെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ബാധിച്ചെന്നും ജീവിക്കാന്‍ വേണ്ടി ആളുകള്‍ കടം വാങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും രാകേഷ് കുമാര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ​ഗൺ ചൂണ്ടി; യുവാവ് അറസ്റ്റിൽ

വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ​ഗൺ ചൂണ്ടി; യുവാവ് അറസ്റ്റിൽ

കൊച്ചി: വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശ്ശേരി ജെൽസൺ ആണ് കുട്ടികൾക്ക് നേരെ എയർ​ഗൺ ചൂണ്ടിയത്. എയർ ​ഗൺ കണ്ട് കുട്ടികൾ ഭയന്നോടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പത്തനംതിട്ട: കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേഴത്തു മണ്ണില്‍ വീട്ടില്‍ പരേതനായ ഹമീദ് റാവുത്തറുടെ മകന്‍ മുഹമ്മദ് സാലി എച്ച്(65)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ് അപകടം നടന്നത്.

അമിത വേഗതയിലെത്തിയ കാര്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാലി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. സൈനബ ബീവിയാണ് ഭാര്യ. മക്കള്‍: ഷെമീല സാലി, ഫൈസല്‍ സാലി, ജസീല സാലി, മരുമക്കള്‍: സന്തോഷ്, നിഷാജ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ ഗുണ്ട് കയ്യിൽനിന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്ച് അതിനുള്ളിൽ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടുമ്പോൾ സ്റ്റീൽ പാത്രം പൊങ്ങി വരുന്നത് കാണാനായിരുന്നു ശ്രമം. സ്റ്റീൽ പാത്രത്തിന്റെ ചീളുകൾ ശരീരത്തിൽ തുളച്ചു കയറി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 April 2026

കൊളംബോ കപ്പൽശാല ഇനി ഇന്ത്യ ‘ഭരിക്കും’; മനസ്സുമാറ്റി ശ്രീലങ്ക, ചൈനയുടെ ആധിപത്യത്തിന് ‘മാസഗോൺ’ ഷോക്ക്

കൊളംബോ കപ്പൽശാല ഇനി ഇന്ത്യ ‘ഭരിക്കും’; മനസ്സുമാറ്റി ശ്രീലങ്ക, ചൈനയുടെ ആധിപത്യത്തിന് ‘മാസഗോൺ’ ഷോക്ക്

ശ്രീലങ്കയിലെ തുറമുഖവും കപ്പൽശാലയും ‘പിടിച്ചെടുത്ത്’ ഇന്ത്യൻ‌ മഹാസമുദ്രത്തിൽ‌ മേൽക്കൈ നേടാനും ഇന്ത്യയെ സമ്മർദത്തിലാക്കാനുമുള്ള ചൈനയുടെ നീക്കത്തിന് ഒന്നിച്ചുനിന്ന് തടയിട്ട് ഇന്ത്യയും ലങ്കയും. ചൈനയെ മറികടന്ന് കൊളംബോയിലെ കപ്പൽശാലയുടെ നിയന്ത്രണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് സ്വന്തമാക്കി. 250 കോടി രൂപയ്ക്ക് കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ (സിഡിപിഎൽസി) 51% ഓഹരി പങ്കാളിത്തമാണ് മാസഗോൺ നേടിയത്. 

കപ്പൽ നിർമാണ മേഖലയിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഏറ്റെടുക്കലാണിത്. രാജ്യത്തിന് പുറത്തേക്ക് ഇന്ത്യയുടെ കപ്പൽ നിർമാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് നീക്കം. രാജ്യാന്തര കപ്പൽ ചാലിന് അടുത്തുള്ള കൊളംബോയുടെ തന്ത്രപരമായ സ്ഥാനവും ഇതിലൂടെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും. 

ജപ്പാനിലെ ഒനോമിച്ചി ഡോക്‍യാർഡിനായിരുന്നു സിഡിപിഎൽസിയുടെ നിയന്ത്രണം. ഇത് 2024 നവംബറിൽ അവസാനിച്ചു. തുടർന്നാണ് ശ്രീലങ്ക സിഡിപിഎൽസി ഓഹരികൾ വിൽപനയ്ക്ക് വച്ചത്. 40ഓളം കമ്പനികൾ ഏറ്റെടുക്കാൻ തയാറായി രംഗത്തുണ്ടായിരുന്നു.  സിഡിപിഎൽസി ഡയറക്ടർ ബോർഡ് മാസഗോൺ ഡോക്കിനെയാണ് തിരഞ്ഞെടുത്തത്. സാമ്പത്തിക സ്ഥിതി, സാങ്കേതിക പരിജ്ഞാനം, മുൻകാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. 

കൊളംബോ തുറമുഖത്തിന് സമീപമുള്ള കപ്പൽ നിർമാണ കേന്ദ്രം 1974ലാണ് സ്ഥാപിക്കുന്നത്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽപ്പാതയ്ക്ക് സമീപത്താണിത്.  നിയന്ത്രണാധികാരം മാസഗോണിന് ലഭിച്ചതോടെ കപ്പൽ നിർമാണ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് 2017ൽ ചൈന പാട്ടത്തിന് എടുത്തിരുന്നു. ഇത് ഇന്ത്യയുടെ സമുദ്ര മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി ഇന്ത്യൻ കമ്പനികൾ ശ്രീലങ്കയിലെ തുറമുഖ മേഖലയിൽ വമ്പൻ നിക്ഷേപങ്ങളാണ് നടത്തുന്നത്. സമീപകാലത്ത് ഇന്ത്യൻ ഡ്രജിങ് കോർപറേഷൻ കൊളംബോ ഡോക്ക്‍യാർഡുമായി ഡ്രൈ ഡോക്കിങ്, അറ്റകുറ്റപ്പണി, വെസൽ അപ്ഡ്രേഡ് എന്നിവയ്ക്കായി കരാറൊപ്പിട്ടിരുന്നു.

കാർഗോ ഹാൻഡ്‍ലിങ്, ലോജിസ്റ്റിക്സ് മേഖലയിലും ഇന്ത്യൻ കമ്പനികൾ നിലവിൽ നിർണായക സാനിധ്യമാണ്. അദാനി ഗ്രൂപ്പിന്‍റെ കണ്ടെയ്നർ ടെർമിനൽ, ഇന്ത്യൻ ഓയിലിന്‍റെ ഫ്യുവൽ ടെർമിനൽ എന്നിവയും ശ്രീലങ്കയിൽ പ്രവർത്തിക്കുന്നുണ്ട്.