Thursday, 16 April 2026

'34 വർഷങ്ങൾക്ക് ശേഷം ലബനൻ-ഇസ്രയേൽ ചർച്ച നടക്കും': ഡോണൾഡ് ട്രംപ്

'34 വർഷങ്ങൾക്ക് ശേഷം ലബനൻ-ഇസ്രയേൽ ചർച്ച നടക്കും': ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടത്തുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നീണ്ട 34 വർഷങ്ങൾക്ക് ശേഷമാണ് ലബനനും ഇസ്രയേലിനും ഇടയിൽ നേരിട്ട് ഒരു ചർച്ച നടക്കുന്നതെന്നും അത് നാളെ നടക്കുമെന്നുമാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലബനൻ പ്രസിഡൻ്റ് ജോസഫ് ഖലീൽ ഔണും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചനിൻ നെതന്യാഹുവും തമ്മിലായിരിക്കും ചർച്ച നടത്തുക. ഇറാനും അമേരിക്കയ്ക്കും ഇടയിൽ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇത് പശ്ചിമേഷ്യൻ സംഘർഷത്തെ കാര്യമായി ബാധിച്ചിരുന്നു.

1991 ലെ മാഡ്രിഡ് സമ്മേളനത്തിലാണ് ഇസ്രായേലും ലെബനൻ നേതാക്കളും തമ്മിൽ ചർച്ച നടത്തിത്. അതിനു ശേഷം 1993 വരെ വാഷിംഗ്ടണിൽ ഉഭയകക്ഷി ചർച്ചകൾ തുടർന്നെങ്കിലും സമാധാന ഉടമ്പടിയില്ലാതെ ഇരുരാജ്യങ്ങളും പിരിഞ്ഞിരുന്നു. ഇപ്പോൾ അമേരിക്കയുടെ നേത‍ൃത്വത്തിലാണ് ചർച്ച നടക്കുന്നതെന്നാണ് വിവരം. ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാൻ-യുഎസ് സമാധാന കരാറിൻ്റെ പ്രധാന നിർദേശമാണ് ലബനനിലേയും ​ഗാസയിലേയും വെടിനിർത്തൽ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം തള്ളി അമേരിക്ക

ഇറാൻ്റെ യുറേനിയം ഏറ്റെടുക്കാമെന്ന റഷ്യൻ നിർദേശം തള്ളി അമേരിക്ക

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ സ്വന്തം രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നിർദ്ദേശം അമേരിക്ക തള്ളിയതായി റിപ്പോർട്ട്. റഷ്യൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം, റഷ്യയിലേക്ക് മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്ന് റഷ്യ കരുതിയിരുന്നു. കഴിഞ്ഞ ജൂണിലും റഷ്യ ഇതേ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. യുറേനിയം ഏറ്റെടുത്ത് അത് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അമേരിക്ക റഷ്യയുടെ നിർദേശം തള്ളികളഞ്ഞു

'ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം റഷ്യൻ മണ്ണിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഇത് വളരെ നല്ലൊരു തീരുമാനമാകുമായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അമേരിക്ക ഈ നിർദ്ദേശം നിരസിച്ചു എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്. ഇറാൻ ആണവായുധം നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന ആരോപണമുന്നയിച്ചാണ് അമേരിക്ക ഇറാനെതിരെ നീക്കങ്ങൾ നടത്തുന്നത്. ആണവ ശേഖരത്തെ കുറിച്ചുള്ള കാരണങ്ങളാണ് അമേരിക്ക ചർച്ചയിൽ വെയ്ക്കുന്നത്. ‌

ഇറാൻ്റെ കൈവശമുള്ള യുറേനിയം ചൂണ്ടികാട്ടി അമേരിക്ക തവണ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ആണവ നിർവ്യാപന കരാർ മുൻ നിർത്തി യുറേനിയം ഊർജ്ജനിർമാണ പ്രവർത്തനത്തിന് മാത്രമായി ഉപയോ​ഗിക്കാമെന്നാണ് ഇറാൻ പറഞ്ഞത്. പക്ഷെ അമേരിക്ക ഇത് അം​ഗീകരിച്ചില്ലായിരുന്നു. തുടർന്നാണ് ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടത്. ഇതിന് പിന്നാലെ റഷ്യ യുറേനിയം സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് വന്നിരുന്നു. റഷ്യയിലേക്ക് യുറേനിയം മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്നാണ് റഷ്യ അറിയിച്ചത്.

അതേസമയം ഈ നയതന്ത്ര നീക്കം പരാജയപ്പെട്ടതോടെ മേഖലയിലെ അനിശ്ചിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനിടെ നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും.

വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും ലെവിറ്റ് പറഞ്ഞു.

അതേസമയം, ഇറാനെതിരെ ഹോർമുസിലെ നാവിക ഉപരോധം സമ്പൂർണമെന്ന് അമേരിക്ക. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്ന് ഇറാൻ പ്രതികരിച്ചു. ഇറാന്റെ അനധികൃത എണ്ണക്കടത്തിന് തടയിടാൻ അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. 24 വ്യക്തികൾക്കും കമ്പനികൾക്കും കപ്പലുകൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. തെക്കൻ ലെബനോണിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രം വൈകാതെ തകർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്

തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്

ചെന്നൈ: മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍ക്കെതിരെ ചെന്നൈ മാമ്പലം പൊലീസ് കേസെടുത്തു. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ് (ബുസ്സി ആനന്ദ്), ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി

ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമാണ് അധികൃതർ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. തുറന്ന വാഹനത്തിൽ വിജയ് എത്തിയതോടെ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെന്നൈയുടെ പ്രധാന ഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.

റോഡ് ഷോയിലുടനീളം തൗസൻഡ് ലൈറ്റ്‌സ് സ്ഥാനാർത്ഥി ജെസിഡി പ്രഭാകർ, എഗ്മൂർ സ്ഥാനാർത്ഥി രാജ് മോഹൻ എന്നിവരും വിജയ്‍യെ അനുഗമിച്ചിരുന്നു. ടി. നഗറിലൂടെ വള്ളുവർ കോട്ടം കടന്ന് എഗ്മൂർ വരെയായിരുന്നു ഈ പ്രചാരണ യാത്ര. സർക്കാർ ഉത്തരവ് ലംഘിച്ചതിനടക്കം ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 223 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ. ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടർന്നാൽ പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പൽ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് അനുവദിച്ചിരുന്ന ഇളവുകൾ നീട്ടില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11ന് അവസാനിച്ചിരുന്നു. ഇറാനിയൻ എണ്ണയുടെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ ഇളവ് നൽകിയത്. ഇളവുകൾ നീട്ടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. മാർച്ച് 11ന് മുമ്പ് റഷ്യയുടെയും ഇറാന്റെയും കടലിൽ കപ്പലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായാണ് താൽക്കാലികമായി ഉപരോധ ഇളവുകൾ അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിന് ആയുധം നൽകാനുള്ള പ്രമേയം സെനറ്റിൽ തടഞ്ഞു; നെതന്യാഹുവിനെ സഹായിക്കില്ലെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ

ഇസ്രയേലിന് ആയുധം നൽകാനുള്ള പ്രമേയം സെനറ്റിൽ തടഞ്ഞു; നെതന്യാഹുവിനെ സഹായിക്കില്ലെന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് സെനറ്റ് ഹൗസിൽ വൻ തിരിച്ചടി. ഇസ്രയേലിന് ആയുധ സഹായം നൽകാനുള്ള പ്രമേയം സെനറ്റ് അം​ഗങ്ങൾ എതിർത്തു. ഇസ്രയേലിന് യുദ്ധത്തിനായുള്ള ആയുധങ്ങൾ നൽകാനുള്ള പ്രമേയാണ് സെറ്റിൽ ഡെമോക്രാറ്റ് പ്രതിനിധികൾ എതിർത്തത്. 47 ഡെമോക്രാറ്റ് പ്രതിനിധികളാണ് സെനറ്റിലുള്ളത്. ഇതിൽ 40 പേരും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഡെമോക്രാറ്റിക് കോക്കസിലെ 80 ശതമാനത്തിലധികം പേരും നെതന്യാഹുവിനും നിയമവിരുദ്ധവുമായ യുദ്ധങ്ങൾക്കും യുഎസ് സൈനിക സഹായം തടയാൻ വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ ട്രംപിൻ്റെ നീക്കങ്ങൾക്കെതിരെ വോട്ട് ചെയ്തത് വെറും 11 പേരാണ്. യുദ്ധത്തിൽ അമേരിക്ക എടുക്കുന്ന നിലപാടുകൾ കാരണം ഇത് 40 ആയി വർദ്ധിച്ചു. അമേരിക്കൻ ജനത നികുതി അടയ്ക്കുന്ന പണം കൊണ്ട് യുദ്ധം പ്രോത്സാഹിപ്പിക്കരുതെന്നും ആ പണം അമേരിക്കയിലെ ജനങ്ങൾക്ക് വേണ്ടിയാണ് വിനിയോ​ഗികേണ്ടതെന്നും സെനറ്റർമാർ അഭിപ്രായപ്പെട്ടു. യുഎസ് നികുതി പണം കൊണ്ട് യുദ്ധം നടത്തുകയാണെന്നും നിഷ്കളങ്കരായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള നെതന്യാഹുവിൻ്റെ ആക്രമണം പ്രത്സാഹിപ്പിക്കുകയാണെന്നും സെനറ്റർമാർ ചൂണ്ടികാട്ടി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ സംവരണ ഭേദഗതി ബില്‍; ഇന്നും നാളെയും ലോക്‌സഭയില്‍ ചർച്ച, ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബില്‍; ഇന്നും നാളെയും ലോക്‌സഭയില്‍ ചർച്ച, ഒന്നിച്ച് എതിർക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്‍ പാസാകും. സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുളള കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വനിതാ സംവരണ ബില്ലില്‍ ഇന്നും നാളെയുമായി 18 മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. ബില്‍ ലോക്‌സഭ കടന്നാല്‍ ശനിയാഴ്ച്ച രാജ്യസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബില്‍. മണ്ഡല പുനര്‍നിര്‍ണയം 2026 സെന്‍സസ് പ്രകാരം വേണമെന്ന വ്യവസ്ഥ തിരുത്തിയാണ് ബില്‍ കൊണ്ടുവരുന്നത്. 2011-ലെ സെന്‍സസ് പ്രകാരമായിരിക്കും 850 സീറ്റുകള്‍ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറും. 543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്‍ പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്‍ പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.

കേന്ദ്ര ബില്ലിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാർ കറുത്ത വസ്ത്രം ധരിച്ചാകും പാർലമെന്റിലെത്തുക. മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിലും സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബിൽ ഭേദഗതിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.