Thursday, 16 April 2026

കൊല്ലത്ത് ഗാനമേളക്കിടയിൽ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി

കൊല്ലത്ത് ഗാനമേളക്കിടയിൽ നൃത്തം ചെയ്തയാളെ തല്ലിയ കേസ്; പ്രതിയെ പിടികൂടി

കൊല്ലം: കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയിൽ നൃത്തം ചെയ്തയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്തത്.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാർ കസേര കൊണ്ട് മർദിച്ചത്. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാർ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിച്ച ആഘാതത്തിൽ ബാലചന്ദ്രന് ഒരു പല്ലുനഷ്ടമാകുകയും ചെയ്തു.

സംഭവത്തിൽ കാണികളടക്കം ആരും ഇടപെട്ടതുമില്ല. സ്റ്റേജിൽ പാട്ടുപാടിക്കൊണ്ടിരുന്നയാൾ മാത്രമാണ് ചെറുതായെങ്കിലും പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതിക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യം ഉണ്ടായിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് ബാലചന്ദ്രൻ തന്നെ പരാതി നൽകുകയാണ് ഉണ്ടായത്. കൊല്ലം നഗരത്തിൽ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രൻ റോഡരികിലാണ് കിടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി

ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കി വേഗത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാളിൽ അക്രമസാധ്യതയുള്ള 200 ലേറെ പ്രദേശങ്ങളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ അക്രമസാധ്യതയുള്ള 200 ലേറെ പ്രദേശങ്ങളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാളിലെ 200ലേറെ സ്ഥലങ്ങളിൽ സംഘർഷസാധ്യതയുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാർ, പോലീസ് സൂപ്രണ്ടുമാർ, പോലീസ് കമ്മീഷണർമാർ എന്നിവർ നേരിട്ട് ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും വോട്ടർമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ടീമുകൾ ഇത്തരം പ്രദേശങ്ങളിൽ ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അടുത്ത 72 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയും വോട്ടർമാർക്ക് സുരക്ഷിതബോധം നൽകുന്നതിനാണ് മുൻഗണന. സംസ്ഥാനത്ത് ഇത്തവണ അക്രമരഹിതമായ ഒരു തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നത് കമ്മീഷന്റെ പ്രധാന ലക്ഷ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വോട്ടർമാർക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പറും കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്. ഭീഷണികളോ അക്രമങ്ങളോ നേരിടുന്നവർക്ക് ഈ സംവിധാനത്തിലൂടെ നേരിട്ട് പരാതി നൽകാം.

തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനായി വെബ്കാസ്റ്റിംഗ് സംവിധാനം കർശനമാക്കാനും കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ വെബ്കാസ്റ്റിംഗിന്റെ റിഹേഴ്സലുകൾ ആരംഭിക്കും.പോളിംഗ് ബൂത്തുകളിലെ ആദ്യഘട്ട പരിശോധനകൾ അഞ്ച് ദിവസം മുമ്പും,രണ്ടാം ഘട്ട പരിശോധനകൾ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പും പൂർത്തിയാക്കും. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സെൻസിറ്റീവ് മേഖലകളിൽ വോട്ടർമാർക്ക് ഉറപ്പ് നൽകുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്.

ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വീടിന് പുറത്തിറങ്ങുന്നവർക്കുള്ള മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു

കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 16 കാരൻ മരിച്ചു. കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തെ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്റ്റീൽ പാത്രത്തിന് അകത്ത് വച്ചാണ് പടക്കം പൊട്ടിച്ചത്.

വിഷു പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അദ്വൈത്തിന്റെ കൈയിലിരുന്ന ഗുണ്ട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്വൈത്തിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം എന്ന് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. നേമം സ്വദേശി ഷീലയാണ് മലയിന്‍കീഴ് പൊലീസിന് പരാതി നല്‍കിയത്. ഏജന്‍സിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സാമൂഹ്യമാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ഷീല ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തെ സമീപിച്ചത്. തിരുവനന്തപുരം കാലടിയിലുളള റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ഷീലയ്ക്ക് ജോലി നല്‍കിയത്. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. 25,000 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച ശമ്പളം.

സ്ഥാപന ഉടമ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്നും അവര്‍ ആരോപിച്ചു. സമാനമായ നിരവധി പരാതികള്‍ ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വീട്ടുടമസ്ഥനില്‍ നിന്ന് ഷീലയ്ക്കായി എന്ന് പറഞ്ഞ് പലതവണയായി സ്ഥാപന ഉടമ പണം വാങ്ങിയിട്ടുണ്ട്. പരാതിയില്‍ ഇതുവരെയും കേസെടുത്തിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടരുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്.