Friday, 17 April 2026

രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; നീക്കം ദുരൂഹം, ഡോ. ശശി തരൂർ

രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; നീക്കം ദുരൂഹം, ഡോ. ശശി തരൂർ

വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു. ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്. ഡിലിമിറ്റേഷൻ എന്നാൽ അധികാരത്തിലെ ആഴത്തിലുള്ള മാറ്റം എന്നാണ് അർഥം. മണ്ഡല പുനർനിർണയത്തെ പേരിൽ വനിതാ സംവരണം വൈകിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.

മണ്ഡല പുനർനിർണയം നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തപ്പെടും രാജ്യസഭയുടെയും ലോക്സഭയുടെയും സന്തുലിതാവസ്ഥയെ ബാധിക്കും. പാർലമെന്റ് ചേരുന്ന ദിവസങ്ങൾ കേന്ദ്രസർക്കാർ കുറയ്ക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം. വനിതാ സംഭരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് എന്നാൽ മണ്ഡല പുനർനിർണയത്തെ എതിർക്കും.
മണ്ഡല പുനർനിർണയത്തിൽ എല്ലാ പാർട്ടികളും ആയി ചർച്ചകൾ നടത്തണമെന്നും
850 അംഗങ്ങൾക്ക് എങ്ങനെ സംസാരിക്കാൻ അവസരം നൽകുമെന്നും തരൂർ വ്യക്തമാക്കി.

നടക്കുക. ഒറ്റക്കെട്ടായി ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനാണ് എല്ലാ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നിലവിൽ ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻ.ഡി.എ.യ്ക്ക് പാർലമെന്റിലില്ല. അതുകൊണ്ടുതന്നെ ബില്ല് ലോക്സഭ കടന്നേക്കില്ല. അതിനിടെ 2023ല്‍ പാസാക്കിയ വനിതാ സംവരണം നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ അർദ്ധരാത്രിയോടെ കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഭേദഗതികളിൽ ചർച്ചകൾ നടക്കെ വിജ്ഞാപനം പുറത്തിറക്കിയത് വിചിത്രം എന്നാണ് കോൺഗ്രസിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന് പിന്നാലെ രജനീകാന്തിന്റെ 'ജെയ്ലർ 2' സിനിമയും ലീക്ക്; അഭ്യർത്ഥനയുമായി നിർമാതാക്കൾ

ജനനായകന് പിന്നാലെ രജനീകാന്തിന്റെ 'ജെയ്ലർ 2' സിനിമയും ലീക്ക്; അഭ്യർത്ഥനയുമായി നിർമാതാക്കൾ

തമിഴ് സിനിമാ മേഖലയിൽ വീണ്ടും ചോർച്ചാ വിവാദം. രജനീകാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ ജെയ്ലർ 2 ന്റെ (Jailer 2) ഒരു വീഡിയോ ശകലം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഓൺലൈനിൽ ചോർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്ലിപ്പ് പ്രചരിച്ച വേളയിൽ, അത് ഉപയോഗിക്കരുതെന്നും പങ്കിടരുതെന്നും വീണ്ടും പോസ്റ്റ് ചെയ്യരുതെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിച്ചു.

"ജെയ്ലർ 2 ന്റെ സെറ്റുകളിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പ് നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആന്റി-പൈറസി ടീം സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അത്തരം ഉള്ളടക്കം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഈ ക്ലിപ്പുകൾ പങ്കിടുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ അക്കൗണ്ടുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെ,” നിർമാതാക്കളായ ഹൗസ് സൺ പിക്‌ചേഴ്‌സിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

"ഈ വീഡിയോ ഉപയോഗിക്കുന്നത്, പങ്കിടുന്നത്, വീണ്ടും പോസ്റ്റ് ചെയ്യുന്നത് എന്നിവ ഒഴിവാക്കണമെന്ന് മാധ്യമങ്ങളോടും ഫാൻസ് ക്ലബ്ബിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കൽ അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അത്തരം നടപടികൾക്കോ ​​അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനോ പ്രൊഡക്ഷൻ ഉത്തരവാദിയായിരിക്കില്ല," അവർ കൂട്ടിച്ചേർത്തു. 

ഒരു മാസത്തിനിടെ രണ്ടാമത്തെ ചോർച്ച

ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഒരു പുതിയ തമിഴ് സിനിമ ചോരുന്നത്. ഈ മാസം ആദ്യം, ദളപതി വിജയ്‌യുടെ 'ജനനായകനും' ഓൺലൈനിൽ ചോർന്നിരുന്നു.

ചോർച്ചയ്ക്ക് പിന്നാലെ, സിനിമയുടെ നിർമ്മാതാക്കൾ ഉറവിടത്തിനെതിരെ നിയമനടപടി ആരംഭിച്ചു. ചിത്രത്തിന്റെ നിർമ്മാണ സ്ഥാപനമായ കെവിഎൻ പ്രൊഡക്ഷൻസ് എൽഎൽപിയെ പ്രതിനിധീകരിക്കുന്ന നിയമസംഘം, ക്ലിപ്പുകൾ, ചിത്രങ്ങൾ അല്ലെങ്കിൽ ചിത്രത്തിന്റെ പൂർണ്ണ പതിപ്പുകൾ ഉൾപ്പെടെ ചോർന്ന ഏതെങ്കിലും ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒരു പൊതു നോട്ടീസ് പുറപ്പെടുവിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകും, ഭീഷണി മുഴക്കി പുറത്തിറങ്ങിയ ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകും, ഭീഷണി മുഴക്കി പുറത്തിറങ്ങിയ ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു

ലഹോർ: ലഷ്കർ ഇ ത്വയ്ബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് (67) നേരെ വീണ്ടും വെടിവെയ്പ്പ്. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രതികാരം ചെയ്യുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ലഷ്‌കർ കമാൻഡർ അമീർ ഹംസയ്ക്ക് വെടിയേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ അമീറിന് നേരെ ആക്രമണം നടത്തിയത്. പാകിസ്ഥാൻ ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം ന്യൂസ് 24 (പാകിസ്ഥാൻ) ന്റെ ചർച്ചയിൽ പങ്കെടുത്ത് മടങ്ങവേ അമീർ ഹംസ സഞ്ചരിച്ചിരുന്ന കാറിന് നേരെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതി‍ർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിൽ അമീർ ഹംസയുടെ തോളിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ വിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ആക്രമണമെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്‍റുകൾ. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ ഇ ത്വയ്ബ നേതാവ് ഹംസയ്ക്ക് നേരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. 

2025 മേയ് മാസത്തിൽ നടന്ന വെടിവയ്പ്പിൽ നിന്നും അമീർ രക്ഷപ്പെട്ടിരുന്നു. 2000 കളുടെ തുടക്കത്തിൽ, ഇന്ത്യയിൽ ലഷ്കർ ഇ ത്വയ്ബയുടെ താവളങ്ങൾ സ്ഥാപിക്കാൻ ഹംസയെ ചുമതലപ്പെടുത്തിയിരുന്നു. 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു നേരെ നടന്ന ആക്രമണത്തിൽ അമീർ ഉൾപ്പെട്ടതായാണ് വിവരം. 2012ലാണ് ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 'അഫ്ഗാൻ മുജാഹിദ്ദീൻ' എന്ന് അറിയപ്പെടുന്ന ഈ ലഷ്‌കർ നേതാവ് ലഷ്കർ മേധാവി ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുള്ളയാളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട് ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

കോഴിക്കോട്: ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികളായ നാലുപേർക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാലുപേരും ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിലധികമായി ഫ്രിഡിജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്ത് കഴിച്ചത്. അതിൻ്റെ അലർജിയാകാം രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്ര ഭരണത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു, പിന്നാലെ യുവാവ് നേരിട്ടത് ക്രൂരമർദനം; പൊലീസ് പ്രതികൾക്കനുകൂലം എന്ന് കുടുംബം

ക്ഷേത്ര ഭരണത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു, പിന്നാലെ യുവാവ് നേരിട്ടത് ക്രൂരമർദനം; പൊലീസ് പ്രതികൾക്കനുകൂലം എന്ന് കുടുംബം

ആലപ്പുഴ: ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു. മനോജ് കുമാർ എം വി(50)ക്കാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ മനോജ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മനോജിന്‍റെ കുടുംബം ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഗ്രാമം ജങ്ഷന് സമീപത്തായിരുന്നു സംഭവം. എണ്ണയ്ക്കാട് സ്വദേശികളായ സതീഷ് കൃഷ്ണ, ഭരതൻ, ഗോപൻ, സുരേഷ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രദേശത്തെ ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് മനോജ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ വിരോധത്തിൽ ജങ്ഷന് സമീപത്തുവച്ച് കാറിൽ കയറുന്നതിനിടെ മനോജിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. മനോജിന്‍റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതികളിലൊരാൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളായിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരന്‍റെ ആരോപണം. പൊലീസ് നടപടികളിലെ വീഴ്ചകൾക്കെതിരെ ഡി ജി പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്

വേനൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 സ്റ്റേഷനുകൾ; ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം).

യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി.

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്ന് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്‍കി. 50 വര്‍ഷത്തേക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നല്‍കിയ 529 കോടി രൂപയും പുനരധിവാസത്തിന് നല്‍കി.

43.56 കോടി ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി. ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍. എന്നാല്‍ ദുരന്ത പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊളളയാണ് നടന്നത് എന്നാണ് രാജു പി നായര്‍ ആരോപിക്കുന്നത്. സിഎംഡിആര്‍എഫിന് പുറത്തും പിരിവ് നടന്നെന്നും ടൗണ്‍ഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചത് അന്വേഷിക്കണമെന്നും രാജു പി നായര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260 കോടി രൂപയും പുനരധിവാസത്തിനായി വകയിരുത്തേണ്ടതുണ്ട്. 