Friday, 17 April 2026

പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി യുഎസ്, ലൈസൻസ് സസ്പെന്‍റ് ചെയ്തു

പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി യുഎസ്, ലൈസൻസ് സസ്പെന്‍റ് ചെയ്തു

ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല. എന്നാൽ, ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ, അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല. എന്നാൽ, യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച കേസിൽ ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.

പ്ലീഹയ്ക്ക് പകരം മുറിച്ച് മാറ്റിയത് കരൾ

ഫ്ലോറിഡയിലെ മിറാമർ ബീച്ചിലെ അസൻഷൻ സേക്രഡ് ഹാർട്ട് എമറാൾഡ് കോസ്റ്റ് ഹോസ്പിറ്റലിൽ 2024 -ൽ നടത്തിയ ശസ്ത്രക്രിയയാണ് രോഗിയുടെ മരണത്തിൽ കലാശിച്ചത്. അലബാമയിലെ മസിൽ ഷോൾസിൽ നിന്നുള്ള 70 വയസ്സുള്ള ബിൽ ബ്രയാൻ എന്ന രോഗി പ്ലീഹ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രയിലെത്തിയതായിരുന്നു. അദ്ദേഹത്തിന് അത്ര സങ്കീർണമല്ലാത്ത ലാപ്രോസ്കോപ്പിക് സ്പ്ലെനെക്ടമിക്ക് ശസ്ത്രക്രിയയാണ് വിധിച്ചിരുന്നത്. എന്നാൽ ഡോക്ടർ തോമസ് ഷാക്നോവ്സ്കി ബ്രയാന്‍റെ പ്ലീഹയ്ക്ക് പകരം നീക്കം ചെയ്തത് കരൾ. പിന്നാലെ രക്തം വാർന്ന് രോഗി ഓപ്പറേഷൻ ഡേബിളിൽ വച്ച് തന്നെ മരിച്ചു. ഈ കേസ് അന്ന് യുഎസിൽ വലിയ വിവാദമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒരു ഗ്രാൻഡ് ജൂറി ഡോ. തോമസ് ഷാക്നോവ്സ്കി കുറ്റക്കാരനാണെന്ന് വിധിക്കുകയും രണ്ടാം ഡിഗ്രി നരഹത്യാ കുറ്റം ചുമത്തുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

മലപ്പുറം: തിരൂര്‍ ആലത്തിയൂര്‍ പൊയിലിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. ആഡംബര കാറുകളുള്‍പ്പെടെ 10 വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെ യാണ് സംഭവം. ബി.എം.ഡബ്ല്യു കര്‍വ്, ഇഗ്‌നിസ്, ക്യൂട്ട് എന്നീ കാറുകളും ഒരു താര്‍ ജീപ്പും ഹാര്‍ലി ഡേവിഡ്സണ്‍, രണ്ട് ബുള്ളറ്റുകള്‍, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ പത്ത് വാഹനങ്ങളാണ് കത്തിനശിച്ചത്. തൃപ്രങ്ങോട് ഹനുമാന്‍കാവിന് സമീപത്തെ പുതുപറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ ഉപയോഗശൂന്യമായ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ തള്ളി നീക്കി രക്ഷപ്പെടുത്തി. തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാര്‍ക്ക് തീ നിയന്ത്രിക്കാന്‍ സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക കാരണങ്ങളാണോ തീപിടുത്തത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്. സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനാണ് ഫ്രാന്‍സിസ്. 

പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. തീയണക്കാന്‍ തിരൂര്‍ അഗ്‌നിരക്ഷാസേന ഓഫിസര്‍ എ.എം. ഫാഹിദ്, ഗ്രേഡ് ഓഫിസര്‍ മദന മോഹനന്‍, സീനിയര്‍ അഗ്‌നിരക്ഷസേന ഓഫിസര്‍ ശ്യാംകുമാര്‍, ഓഫിസര്‍മാരായ രഘു രാജ്, ബാലഗോപാലന്‍, നഗുല്‍, രാജേഷ്, ഹോംഗാര്‍ഡുമാരായ പി. മുരളി, സി.കെ. മുരളി, ഡ്രൈവര്‍മാരായ വിപിന്‍ വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് ലോറിയുടെ ക്യാബിനിനുള്ളില്‍ ഡ്രൈവർ മരിച്ച നിലയിൽ

എറണാകുളത്ത് ലോറിയുടെ ക്യാബിനിനുള്ളില്‍ ഡ്രൈവർ മരിച്ച നിലയിൽ

കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പൊലീസിനും വിവരം ലഭിക്കുകയായിരുന്നു. പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്‌വാന്‍, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

യമഹ മോട്ടോർ ഇന്ത്യ ഡ്രം, ഡിസ്‍ക്, എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 Fi ഹൈബ്രിഡ് അവതരിപ്പിച്ചു - യഥാക്രമം 76,500 രൂപ, 88,000 രൂപ, 95,200 രൂപ എന്നിങ്ങനെ വില. പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ്.

2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, അതേസമയം ഡിസ്ക് വേരിയന്റ് കൂൾ ബ്ലൂ മെറ്റാലിക്, ഡാർക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ലൈറ്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകളിൽ ലഭ്യമാണ്. ടോപ്പ്-എൻഡ് ഡ്രം വേരിയന്റ് മെറ്റാലിക് വൈറ്റ്, മെറ്റാലിക് ബ്ലാക്ക്, വിവിഡ് റെഡ് എന്നിങ്ങനെ മൂന്ന് എക്സ്ക്ലൂസീവ് നിറങ്ങളിൽ ലഭ്യമാണ്.

2026 യമഹ ഫാസിനോ ഹൈബ്രിഡ് സവിശേഷതകൾ

2026 യമഹ ഫാസിനോ 125 Fi ഹൈബ്രിഡ് യമഹയുടെ ബ്ലൂ കോർ ഹൈബ്രിഡ് 125 സിസി എയർ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്റ്റഡ് 4 സ്ട്രോക്ക് SOHC 2-വാൽവ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു, ഇത് പരിഷ്‍കരിച്ച പ്രകടനവും മെച്ചപ്പെട്ട ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ എഞ്ചിൻ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നു. അപ്‌ഡേറ്റ് ചെയ്‌ത ഫാസിനോ 1780 എംഎം നീളമുള്ളതാണ്, കൂടാതെ 21 ലിറ്റർ സീറ്റിനടിയിലെ സംഭരണവും വാഗ്ദാനം ചെയ്യുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കരുത്'; സൗദിയിൽ നിന്നും 18,577 കോടി രൂപ ലഭിച്ചെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ ട്വീറ്റിന് ട്രോൾ

'ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കരുത്'; സൗദിയിൽ നിന്നും 18,577 കോടി രൂപ ലഭിച്ചെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ ട്വീറ്റിന് ട്രോൾ

ഇറാനെതിരെ യുഎസ് - ഇസ്രയേൽ സംയുക്ത യുദ്ധം 40 -ാം ദിവസം പാക് മധ്യസ്ഥ ശ്രമത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് പോയത്. യുദ്ധം സൗദി, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും വലിയ പരിക്കുകൾ സമ്മാനിച്ചു. പാക് മധ്യസ്ഥശ്രമത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സൈനിക കരാർ അനുസരിച്ച് പാക് സൈന്യം സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സൗദിയിലെത്തി. ഏതാണ്ട് 18,000 പാക് സൈനികരാണ് സൗദിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ സൗദി അറേബ്യയിൽ നിന്നും 2 ബില്യൺ ഡോളർ (ഏതാണ്ട് 18,577 കോടി രൂപ) തങ്ങൾക്ക് ലഭിച്ചെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ ആ ട്വീറ്റ് മാത്രമേ ഓർമ്മയൊള്ളൂ എന്ന അവസ്ഥയിലാണ്. അത്രയേറെ ട്രോളുകളും പരിഹാസവും ട്വീറ്റിന് താഴെ നിറഞ്ഞു.

'ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കരുത്'

" 2026 ഏപ്രിൽ 15 -ലെ മൂല്യ തീയതിയിൽ സൗദി അറേബ്യയിലെ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ 2 ബില്യൺ യുഎസ് ഡോളർ ഫണ്ട് സ്വീകരിച്ചു," എസ്‌ബി‌പിയുടെ ഔദ്യോഗിക എക്സ് പ്രൊഫൈലിലെ ട്വീറ്റിൽ അറിയിച്ചു. പിന്നാലെ ട്വീറ്റിന് താഴെ നിരവധി പേരാണ് സൗദി അറേബ്യയെ ഉപദേശിക്കാനെത്തിയത്. മിക്ക ആളുകളും 'ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കരുത്' എന്ന് സൗദിയോട് ആവശ്യപ്പെട്ടു. മറ്റ് ചിലർ ദുരന്ധർ എന്ന ഇന്ത്യൻ സിനിമയുടെ ക്ലിപ്പുകളും ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു ട്രോളുകൾ നിർമ്മിച്ചത്. 

ഒരു കാഴ്ചക്കാരൻ ചോദിച്ചത് വായ്പകൾ ആഘോഷിക്കുകയാണോയെന്നായിരുന്നു. 'ഇത് എത്ര കാലം തുടരും? ഈ നാണക്കേട്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അത്ര അഭിമാനത്തോടെ പ്രഖ്യാപിക്കേണ്ട കാര്യമല്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ടമറ്റൊരാൾ നിങ്ങളുടെ ബില്ലുകൾ അടയ്ക്കുമ്പോഴെല്ലാം കയ്യടിക്കുന്നത് സങ്കൽപ്പിക്കുക. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ താഴ്ന്നു, ആളുകൾ ബുദ്ധിമുട്ടുകയാണ്... ഇപ്പോഴും കടം വാങ്ങിയ പണത്തിന്മേലുള്ള അതേ ആഘോഷങ്ങൾ' സർക്കാറിനെ വിമർശിച്ച് കൊണ്ട് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.

പാകിസ്ഥാന്‍റെ തകർന്ന സമ്പ‍ദ്‍വ്യവസ്ഥ

കഴിഞ്ഞ വർഷങ്ങളായി പാകിസ്ഥാന്‍റെ സമ്പദ്‍വ്യവസ്ഥ തകർന്നിട്ട്. ഇറാൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ പെട്രോൾ വില ലിറ്ററിന് 300 ഉം കടന്ന് 400 -ലേക്ക് പ്രവേശിച്ചു. പാകിസ്ഥാനിൽ ഇപ്പോൾ ചെറിയ കുപ്പികളിലായി 50 രൂപയുടെയും 100 രൂപയുടെയും 'പെട്രോൾ കുപ്പികൾ' ബ്ലാക്കിൽ വില്പനയ്ക്കെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇറാൻ യുദ്ധത്തിന് മധ്യസ്ഥം വഹിച്ച ഇസ്ലാമാബാദിലെ ഹോട്ടൽ, സ‍ക്കാർ പണം തന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. മധ്യസ്ഥ ശ്രമത്തിന് ചെലവായി പണത്തിനായി പാകിസ്ഥാൻ യുഎന്നിനോട് അപേക്ഷിക്കാൻ പോവുകയാണെന്നും ചില വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് സൗദി അറേബ്യയുടെ പണം ലഭിച്ചെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, ഇത് രാജ്യവിരുദ്ധ നീക്കം'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

'ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, ഇത് രാജ്യവിരുദ്ധ നീക്കം'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ദില്ലി: ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 

ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയും. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗം എവിടെയാണുള്ളത്. ഒബിസി, ദളിത് വിഭാഗക്കാർക്ക് രാഷ്ട്രീയ അധികാരം ഇല്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. എന്തുകൊണ്ട് കോൺഗ്രസ് 60 കൊല്ലത്തിൽ ഒബിസികൾക്ക് സംവരണം നല്തിയില്ലെന്ന് കിരൺ റിജിജു ചോദിച്ചു. ഒബിസി സംവരണത്തെ എന്തു കൊണ്ട് രാജീവ് ഗാന്ധി എതിർത്തെന്നും കിരൺ റിജിജു ചോദിച്ചു. 

അതിനിടെ, 'മാജിക്കുകാരനും ബിസിനസുകാരനും' തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം എന്ന് രാഹുൽ പറഞ്ഞതോടെ 'മാജിക്കും ഭൂതവുമൊക്കെ' പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ ഉപദേശിക്കുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശക്തിക്ക് പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാം. ഈ രഹസ്യം ഈ 'ശക്തി' ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ സ്പീക്കർ വിമർശനം ഉന്നയിച്ചു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി. സ്ത്രീകൾക്ക് വേണ്ടി നില്ക്കുന്നു എന്ന് വരുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നു. എന്തിനു വേണ്ടി ഇതു ചെയ്യുന്നു എന്ന് നിങ്ങളുടെ ഊഹത്തിന് വിടുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 