Tuesday, 21 April 2026

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുന്നത് അസാധ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. തുര്‍ക്കിയില്‍ നടന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഭീഷണികളും ആക്രമണങ്ങളും ഒരു പുതിയ യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാന്‍ യുഎഇക്ക് കഴിയില്ല. വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെയായിരിക്കും ഇനി ഇറാനെ വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധതയും ഉറപ്പുകളും ഇല്ലാതെ ബന്ധം പുനസ്ഥാപിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ മുറിവുകള്‍ ഇപ്പോഴും തങ്ങള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വാതില്‍ പൂര്‍ണ്ണമായും അടയ്ക്കുന്നില്ലെങ്കിലും പ്രകോപനങ്ങള്‍ അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും; Vivo, iQ00 ഫോണുകളെ ലക്ഷ്യമിട്ട് സൈബർ സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി കിട്ടും; Vivo, iQ00 ഫോണുകളെ ലക്ഷ്യമിട്ട് സൈബർ സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

തിരുവനന്തപുരം: വിവോ, ഐക്യൂ (Vivo, iQ00) സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഫോണിലെ ഒറിജിൻ ഒഎസ് അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേന മാൽവെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുകയാണ്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നു.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍

യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍

തിരൂരില്‍ യുവതിയും ഒന്നര വയസ്സുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശിനി 30 വയസ്സുള്ള ഇര്‍ഫാന, ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഇര്‍ഫാനയുടെ പിതാവ് പള്ളിയില്‍ പോയതിനു പിന്നാലെ കാണാതായ മകൾക്കായി തിരച്ചില്‍ നടക്കുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

തിരൂര്‍ ഏഴൂര്‍ പുളിക്കപ്പറമ്പില്‍ തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. ഇര്‍ഫാനയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിംകുട്ടി പള്ളിയില്‍ പോയതിനു പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇബ്രാഹിംകുട്ടി പോയതിനു പിന്നാലെ വീട്ടിലെത്തിയ അയല്‍വാസി ഇര്‍ഫാനയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ കിണറിന്റെ വല സ്ഥാനം തെറ്റിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്. പന്ത്രണ്ടര മീറ്റര്‍ ആഴവും രണ്ടര മീറ്ററോളം വെള്ളവുമുള്ള കിണറ്റിലാണ് ഇര്‍ഫാനയും മകനും മരിച്ചു കിടന്നത്.

ഉടന്‍ തന്നെ തിരൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പുറത്തെടുക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുന്‍പാണ് ഇര്‍ഫാനയുടെം ഉമ്മ മരിച്ചത്. ഇത് ഇര്‍ഫാനയെ മാനസികമായി വല്ലാതെ തളര്‍ത്തിയിരുന്നു. ഇര്‍ഫാനയുടെ ഭര്‍ത്താവ് റാഫി വിദേശത്താണ്. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്നൗ : ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ലക്ഷ്മൺ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ഗുഗ്ലീ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. പരിക്കേറ്റ ലക്ഷ്മൺ ശർമ്മ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പൊലീസ് പറഞ്ഞു.

കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ലക്ഷ്മണിൻ്റെ നില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയും ഇരയും പ്രായപൂർത്തിയാകാത്തവരാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കുമാർ പറഞ്ഞു. കേസിൽ നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു

കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ. തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരൺ ക്ഷേത്രത്തിൽ എത്തിയത്. സാധാരണഗതിയിൽ ദർശനം നടത്താറുള്ള വി.ഐ.പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും, വിവേക് കിരണിന്റെ വരവ് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ കാവൽക്കാർ പിടിച്ചുതള്ളി, ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ നിവാസികൾക്ക് ആശ്വാസം; ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ച് എമിറേറ്റ്സ് എന്‍ബിഡി

യുഎഇ നിവാസികൾക്ക് ആശ്വാസം; ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ച് എമിറേറ്റ്സ് എന്‍ബിഡി

യുഎഇയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എമിറേറ്റ്സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ചു. ബാങ്ക് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം 100 ദിര്‍ഹത്തിന്റെ ലോണ്‍ മാറ്റിവയ്ക്കല്‍ ഫീസ് ജൂണ്‍ 30 വരെ പൂര്‍ണമായും ഒഴിവാക്കി. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്ക് പൂജ്യം ശതമാനം പലിശയും അനുവദിച്ചു. കൂടാതെ, ജൂണ്‍ 15 വരെ സീറോ പെര്‍സെന്റേജ് ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളില്‍ പ്രോസസ്സിംഗ് ഫീസും ഈടാക്കില്ല.

യുഎഇയിലും ജിസിസി രാജ്യങ്ങളിലും സൗജന്യമായി പണം പിന്‍വലിക്കാനും കേടുപാടുകള്‍ സംഭവിച്ച ഡെബിറ്റ് കാര്‍ഡുകള്‍ സൗജന്യമായി മാറ്റിവാങ്ങാനും ജൂണ്‍ 30 വരെ അവസരമുണ്ടാകും. ദുബായ് ഭരണകൂടം ബിസിനസ് മേഖലയ്ക്കായി പ്രഖ്യാപിച്ച ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പിന്തുണാ പദ്ധതിക്ക് പിന്നാലെയാണ് ബാങ്കിന്റെ തീരുമാനം. പ്രാദേശികമായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഇളവുകള്‍ ദീര്‍ഘിപ്പിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍.

സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ്. 