Tuesday, 21 April 2026

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. വനജ ഫയർ വർക്ക്സ് ഉടമ
ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

പടക്ക നിർമാണ ശാലയിലുണ്ടായ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കണമെന്ന അഡ്വ. ആർ. കരുണാനിധിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടപെടൽ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ നിർദേശം നൽകിയത്.

30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ പ്രക്ഷോഭം സംഘടിപ്പിച്ചുരുന്നു. പടക്ക നിർമാണ ശാല ഉടമസ്ഥരുടെ അസോസിയേഷൻ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ 25 പേരാണ് മരിച്ചത്. 21 പേർക്ക് പരുക്കേറ്റു. ഗുരുതര പരുക്കേറ്റവർ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 14 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. 14 പേരുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേക്ക് കഴിച്ചതിന് പിന്നാലെ മരണമെന്ന് ആരോപണം; വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

കേക്ക് കഴിച്ചതിന് പിന്നാലെ മരണമെന്ന് ആരോപണം; വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ സ്വദേശി 74 കാരൻ യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനാണ് മരുമകളുടെ പരാതിയിൽ കല്ലറ തുറന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ കേസിൽ വ്യക്തത വരൂ.

കഴിഞ്ഞ മാർച്ച് 20ന് മരിച്ച യേശുദാസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പുലിയൂർ പള്ളിയിലെ സെല്ലാര്‍ പൊളിച്ചായിരുന്നു നടപടി. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. രക്തം ഛർദ്ദിച്ച് കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നു എന്നാണ് മരുമകളുടെ ആരോപണം. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് സ്വത്തു വകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും ഒട്ടേറെ രേഖകൾ കാണാതായതായും മരുമകൾ ആരോപിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും മാറ്റിയെന്നാണ് മരുമകള്‍ ലീന പറയുന്നത്.

വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് മരണം എന്നാണ് ആരോപണം. പ്രായാധിക്യത്തിന്റെ അവശതകളുള്ള യേശുദാസിനെ പരിചരിച്ചിരുന്നത് ജോലിക്കാരിയായിരുന്നു. മരിച്ച യേശുദാസ് ഭോപ്പാലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു മകനും മകളുമുണ്ട്. മകൻ 2017ൽ മരിച്ചു. ഭാര്യ 2024 ലും മരിച്ചു. മകളും മരുമകളും വിദേശത്താണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് ടി വികെ അധ്യക്ഷൻ വിജയ്. ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരിച്ചടി നൽകും. ജനങ്ങളെ ദ്രോഹിക്കുകയാണ് എല്ലാ പാർട്ടികളും. ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും. കൊള്ളയടിയ്ക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ജനങ്ങളുടെ സ്‌നേഹം മാത്രമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും വിജയ് എക്‌സിൽ കുറിച്ചു.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നലെസംസ്ഥാനത്തെത്തി. ഡിഎംകെ സഖ്യത്തിന് വോട്ട് തേടിയെത്തിയ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എംകെ സ്റ്റാലിനൊപ്പം ചെന്നൈയിൽ റോഡ് ഷോയിൽ പങ്കെടുത്തു. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും എത്തി. എൻഡിഎ സഖ്യത്തിനായി എൻ ചന്ദ്രബാബു നായിഡുവാണ് പ്രചാരണത്തിനിറങ്ങിയത്. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ റാലി.

രാഹുൽ ഗാന്ധി സ്റ്റാലിനൊപ്പം വേദി പങ്കിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വോട്ട് തേടി ചെന്നൈയിലെത്തിയത്. റോഡ് ഷോയിൽ സ്റ്റാലിനെ വാനോളം പുകഴ്ത്തിയ കേജ്‌രിവാൾ എൻഡിഎ സഖ്യത്തിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു. ബിജെപിയും എഐഎഡിഎംകെയും ചേർന്നതല്ല എൻഡിഎയെന്നും എൻഡിഎ എന്നാൽ ബിജെപി മാത്രമെന്നും കെജ്‌രിവാൾ പറഞ്ഞു. 

കോയമ്പത്തൂരിലായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ റാലി. ആന്ധ്രയുടെ വികസനം വേഗത്തിലാക്കാൻ ഇരട്ട എൻജിൻ സർക്കാർ മാതൃക സഹായിച്ചതായി നായിഡു അവകാശപ്പെട്ടു. എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ തമിഴ്‌നാടും അതിവേഗ വളർച്ചയ്ക്കും വികസനത്തിനും സാക്ഷ്യം വഹിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചെന്നൈയിൽ ബിജെപി മത്സരിക്കുന്ന ഏക സീറ്റായ മൈലാപ്പൂരിൽ തമിഴിസൈ സൗന്ദർരാജന് വോട്ട് തേടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെത്തി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി അണ്ണാമലൈ ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വന്‍ തോതില്‍ സ്വർണ ശേഖരം വിറ്റഴിച്ച് റഷ്യ

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വന്‍ തോതില്‍ സ്വർണ ശേഖരം വിറ്റഴിച്ച് റഷ്യ

മോസ്കോ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഔദ്യോഗിക ശേഖരത്തില്‍ നിന്നും വന്‍തോതില്‍ സ്വർണം വിറ്റഴിച്ച് റഷ്യ. 2026-ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം ഏകദേശം 22 ടൺ സ്വർണം റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചുവെന്നാണ് കഴഞ്ഞ ദിവസം പുറത്ത് വന്ന ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. എണ്ണ-ഗ്യാസ് മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിനാൽ മാർച്ച് അവസാനത്തോടെ രാജ്യത്തെ ബജറ്റ് കമ്മി 4.6 ട്രില്യൺ റൂബിൾ (ഏകദേശം 61.3 ബില്യൺ ഡോളർ) ആയി ഉയർന്നിരുന്നു.

കാര്യമായ രീതിയിലുള്ള വില്‍പ്പന നടന്നതോടെ ഏപ്രിൽ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം റഷ്യയുടെ സ്വർണ ശേഖരം 0.7 മില്യൺ ട്രോയ് ഔണ്‍സ് കുറഞ്ഞ് 74.1 മില്യൺ ട്രോയ് ഔണ്‍സിലേക്ക് എത്തിയെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മോസ്കോ എക്സ്ചേഞ്ചിലെ സ്വർണ വ്യാപാരത്തിലും ഗണ്യമായ വർധനവുണ്ടായി. ഈ വർഷം മാർച്ചില്‍ സ്വർണ വ്യാപാരം കഴിഞ്ഞ വർഷത്തേതിനെക്കാൾ 3.5 ഇരട്ടിയിലധികമായി 42.6 ടണ്ണിലെത്തി. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് മടങ്ങോളമാണ് വർധനവ്.

“ബജറ്റ് കമ്മി നികത്താൻ സ്വർണ വിൽപ്പന തുടരാനുള്ള സാധ്യതയുണ്ട്. സർക്കാർ ചെലവുകൾ വലിയ തോതില്‍ ഉയർന്നതാണ് ഇതിന് കാരണം. വികസിതരാജ്യങ്ങളിലെ മറ്റ് സെൻട്രൽ ബാങ്കുകളും ഇത്തരം നടപടികൾ സ്വീകരിക്കുന്നത് സാധാരണമാണ്,” ഫ്രീഡം ഫിനാൻസ് ഗ്ലോബലിന്റെ പ്രധാന അനലിസ്റ്റായ നതാലിയ മിൽച്ചകോവ പറഞ്ഞു.

2025 ന്‍റെ അവസാനം മുതൽ ബാങ്ക് ഓഫ് റഷ്യ ആഭ്യന്തര വിപണിയിൽ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. 775 ബില്യൺ ഡോളറോളം മൂല്യമുള്ള റഷ്യയുടെ വിദേശനാണ്യ ശേഖരത്തിൽ സ്വർണത്തിന്റെ അനുപാതം വിലവർധനവ് മൂലം വലിയ രീതിയില്‍ ഉയരുകയും ചെയ്തു. വിദേശ നാണ്യ ശേഖരത്തിന്‍റെ വൈവിധ്യം നിലനിർത്താൻ സ്വർണ വിൽപ്പന സഹായിക്കുമെന്നാണ് വിലയിരുത്തൽ.

2002 മുതൽ 2025 വരേയുള്ള സമയത്ത് റഷ്യ തങ്ങളുടെ സ്വർണ ശേഖരം വലിയ തോതിൽ വർധിപ്പിച്ചിരുന്നു. 1900 ടണ്ണിലധികം സ്വർണമാണ് ഇക്കാലയളവിൽ വാങ്ങിയത്. ഇതിൽ ഭൂരിഭാഗവും 2008-2012, 2014-2019 കാലഘട്ടങ്ങളിലായിരുന്നു. 2020 മുതൽ മൊത്തം വാങ്ങൽ 55.4 ടണ്ണ് മാത്രമാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം’: കോൺഗ്രസ്

‘വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം’: കോൺഗ്രസ്

വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ് റാം രമേശ്‌ വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും , 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം.

വനിതാ സംവരണ ഭേദഗതിയിൽ പരസ്പരം പഴിചാരി പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതിനോടകം പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിച്ചു. ഉത്തർപ്രദേശ് സർക്കാർ സ്ത്രീ ശാക്തീകരണം അജണ്ടയാക്കി ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം ചേരും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലക്നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിവര്‍ സിറോസിസിന്റെ അവസാന ഘട്ട ലക്ഷണങ്ങള്‍; ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കരുത്

ലിവര്‍ സിറോസിസിന്റെ അവസാന ഘട്ട ലക്ഷണങ്ങള്‍; ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കരുത്

വിട്ടുമാറാത്ത കരള്‍ രോഗത്തിന്റെ അവസാന ഘട്ടമാണ് ലിവര്‍ സിറോസിസ്. ഈ ഘട്ടത്തില്‍ കരള്‍ കോശങ്ങള്‍ നശിച്ച് കരളിന്റെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നു. സാധാരണയായി ദീര്‍ഘകാല മദ്യപാനം, വൈറല്‍ ഹെപ്പറ്റെറ്റിസ്, ഫാറ്റി ലിവര്‍ തുടങ്ങിയവമൂലം ലിവര്‍ സിറോസിസ് ഉണ്ടാകാം. രോഗം തുടക്കത്തില്‍ ലക്ഷണങ്ങളില്ലാതെയാണ് മുന്നോട്ട് പോകുന്നത്. അവസാന ഘട്ടമെത്തുമ്പോള്‍ ശരീരംതന്നെ ചില സൂചനകള്‍ കാണിച്ചുതരും. ഈ ഘട്ടത്തില്‍ ആരോഗ്യകരമായ കരള്‍ കലയുടെ ഒരു പ്രധാന ഭാഗം പാടുകളുള്ള കലകളായി മാറുന്നു. കരളിലെ ദീര്‍ഘകാല വീക്കം ( ഹെപ്പറ്റൈറ്റിസ് ) മൂലമാണ് വടുക്കള്‍ ഉണ്ടാകുന്നത്. ഇതുമൂലം കരള്‍ ശരിയായി പ്രവര്‍ത്തിക്കാതെയാകും.

ലിവര്‍ സിറോസിസിന് നിരവധി ലക്ഷണങ്ങളുണ്ട്. പക്ഷേ അവ വളരെ വൈകി മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. കരളിന്റെ പ്രവര്‍ത്തനം കുറയുന്നതനുസരിച്ച് സിറോസിസിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്ന അവസ്ഥയിലേക്കെത്തും.

വയറ് വീര്‍ത്തുവരിക

അവസാന ഘട്ടത്തില്‍ എത്തുമ്പോഴുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറ് വീര്‍ത്തുവരുന്നത് (അസൈറ്റ്‌സ്). കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് വയറില്‍ ദ്രാവകം അടിഞ്ഞുകൂടുകയും വയര്‍ അസാധാരണമായി വീര്‍ക്കുകയും ചെയ്യും.

കണ്ണിനും ത്വക്കിനും ഉണ്ടാകുന്ന മഞ്ഞ നിറം

മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ്. കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബിലിറൂബിന്‍ ശരിയായി പ്രോസസ് ചെയ്യാന്‍ കഴിയാതാകുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടുകയും കണ്ണുകളും ത്വക്കും മഞ്ഞനിറമാകുകയും ചെയ്യുന്നത്.

മാനസിക അസ്വസ്ഥതകള്‍

ലിവര്‍ സിറോസിസിന്റെ അവസാന ഘട്ടത്തില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് മാനസിക അസ്വസ്ഥതകള്‍. വിഷവസ്തുക്കള്‍ ശരീരത്തില്‍നിന്ന് നീക്കം ചെയ്യാന്‍ കരളിന് കഴിയാത്തതിനാല്‍ അവ തലച്ചോറിനെ ബാധിച്ച് മറവി, ശ്രദ്ധക്കുറവ്, ചില സമയങ്ങളില്‍ ബോധക്ഷയം എന്നിവയൊക്കെ സംഭവിച്ചേക്കാം.

രക്തസ്രാവം ലിവര്‍ സിറോസിസ്

മറ്റൊരു ഗുരുതര ലക്ഷണമാണ് രക്തസ്രാവം ഉണ്ടാകുന്നത്. രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രാട്ടീനുകള്‍ നിര്‍മ്മിക്കാന്‍ കഴിയാതാകുമ്പോള്‍ ചെറിയ പരിക്കുകളില്‍നിന്നു പോലും കൂടുതല്‍ രക്തം പോകാനിടയാക്കും. മൂക്കില്‍നിന്നും മോണയില്‍ നിന്നുപോലും രക്തസ്രാവം ഉണ്ടാക്കിനിടയുണ്ട്.

അണുബാധകള്‍

അവസാന ഘട്ട കരള്‍ രോഗം സ്വാഭാവിക ബാക്ടീരിയല്‍ പെരിടോണിറ്റിസ് അല്ലെങ്കില്‍ ന്യുമോണിയയിലേക്ക് നയിച്ചേക്കാം, ഇവയും അസ്സൈറ്റുകളുടെ സങ്കീര്‍ണതകളാണ്. 

കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം,കാലുകളിലോ, പാദങ്ങളിലോ, കണങ്കാലുകളിലോ ഉണ്ടാകുന്ന നീര്‍വീക്കം, ശരീരഭാരം കുറയുക, ചര്‍മ്മത്തിലെ ചൊറിച്ചില്‍, കൈപ്പത്തികളില്‍ ചുവപ്പ്, നഖം വിളറിയിരിക്കുക, വൃത്താകൃതിയിലുള്ള വിരലുകള്‍ ഇവയൊക്കെ മറ്റ് ചില ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുന്നത് അനിവാര്യമാണ്. ലിവര്‍ സിറോസിസ് അവസാന ഘട്ടത്തിലേക്ക് എത്തിയാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകാം. ആരോഗ്യകരമായ ജീവിതശൈലി പാലിക്കുകയും, തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുകയുമാണ് ഈ ഗുരുതരാവസ്ഥ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിൽ ഓൺലൈൻ പഠനത്തിന് സ്കൂൾ ഫീസ് കുറയ്ക്കില്ല; വ്യക്തമാക്കി അധികൃതർ

ദുബായിൽ ഓൺലൈൻ പഠനത്തിന് സ്കൂൾ ഫീസ് കുറയ്ക്കില്ല; വ്യക്തമാക്കി അധികൃതർ

പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ദുബായിൽ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയെന്ന കാരണത്താൽ അടയ്ക്കേണ്ട ഫീസിൽ ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. ദുബായിൽ സ്കൂൾ ഫീസ് അടയ്ക്കുന്നതും തിരിച്ചുനൽകുന്നതും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്നതും മാതാപിതാക്കളുടെയോ സ്കൂളിന്റെയോ നിയന്ത്രണത്തിലല്ലാത്ത കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

പഠനനിലവാരത്തെക്കുറിച്ചോ ക്ലാസുകൾ നടത്തുന്ന രീതിയെക്കുറിച്ചോ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അവ സ്കൂളിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിലൂടെയാണ് പരിഹരിക്കേണ്ടത്. അത്തരം പരാതികൾ പരിഹരിക്കുന്ന ഘട്ടത്തിലും സ്കൂൾ ഫീസ് പൂർണ്ണമായി അടയ്ക്കാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണ്. സ്കൂൾ സേവനങ്ങൾ നൽകിയിട്ടുള്ള കാലയളവിലെ മുഴുവൻ ഫീസും സ്വീകരിക്കാൻ സ്കൂളുകൾക്ക് അനുവാദമുണ്ട്. ഇത്തരം പേയ്‌മെന്റുകൾ റീഫണ്ട് ചെയ്യാൻ സാധിക്കില്ലെന്നും നിയമത്തിൽ പറയുന്നു.

അതിനിടെ യുഎഇയിലെ സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ തിരികെയെത്തിയെങ്കിലും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സ്വാധീനം കുട്ടികളിൽ ഇപ്പോഴുമുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം അസൈൻമെന്റുകൾ കൈകാര്യം ചെയ്യാനും, വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളിൽ കൂടുതൽ വ്യാപൃതരാകാനും സഹായിക്കുന്ന ഒരു അനുബന്ധ ഉപാധിയാണെന്ന് അധ്യാപകർ വിലയിരുത്തുന്നു. ഈ സമ്മിശ്ര പഠനരീതി കൂടുതൽ അയവുള്ളതും വ്യക്തിഗതവുമായ പഠനസാഹചര്യങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്ന് യുഎഇയിലെ അധ്യാപകർ വ്യക്തമാക്കി. 